From the Desk of Dr. M. Vijayanunni IAS (1969), Former Chief Secretary of Kerala


 തിരുവനന്തപുരം നഗര നാമ പുരാണം
തിരുവനന്തപുരം എന്ന് മലയാളത്തിൽ പേരുള്ള കേരളസംസ്ഥാനതലസ്ഥാനനഗരത്തിന്റെ പേര്‌ ഇംഗ്ലിഷിലെ Trivandrum എന്ന ചിരപരിചിതരൂപത്തിന്ന് പകരംഇംഗ്ളിഷിലും  Thiruvananthapuram എന്ന് മലയാളീകരിക്കാൻ ഒരു ശ്രമം കുറച്ച്കാലം മുമ്പ് നടക്കുകയുണ്ടായി. പക്ഷെ യാഥാർത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമായ ഈ ശ്രമം അധികം മുമ്പോട്ട് കൊണ്ട്പോയിട്ടില്ല.മിക്കവരും ഇംഗ്ലിഷിൽ  trivandrum എന്ന സൗകര്യപ്രദവും ലോകമെമ്പാടും ചിരപരിചിതവുമായ പേര്‌ തന്നെയാണ്‌ തുടർന്നും ഉപയോഗിക്കുന്നത്.

ഇംഗ്ലിഷിൽ 18 അക്ഷരങ്ങളുള്ള  thiruvananthapuram എന്ന ഈ നഗരനാമം ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനതലസ്ഥാനത്തിന്റേതിനാക്കാളും ദൈർഘ്യമേറിയതാണ്‌.അത്കൊണ്ട് തന്നെ ഇംഗ്ലിഷിൽ Thiruvananthapuram  എന്ന് പറയാനും എഴുതാനും എല്ലായിടത്തും ഞെരുക്കം നേരിടുന്നു.കോളം സ്ഥലത്ത് കൊള്ളിക്കാൻ പാട് പെട്ട് പത്രങ്ങളടക്കം പലരും T'puram, Tvpm   എന്നും മറ്റുമുള്ള ചുരുക്കങ്ങൾ ഉപയോഗിച്ച് പരിഹാരം കാണുകയാണ്‌. മലയാളത്തിലും “തിരു”,“തിരുപുരം” എന്നൊക്കെ ചുരുക്കേണ്ടിവരുന്നു.അന്തർദ്ദേശീയ, ദേശീയ എയർപ്പോർട്ടുകളും വിമാനസർവീസുകളും ഇംഗ്ലിഷിൽ പഴയപോലെ  TVM എന്നും, റെയിൽ വെ TRC (Trivandrum Central) എന്നും ഉള്ള ചുരുക്കങ്ങളാണ്‌ ഉപയോഗിക്കുന്നത്. അതിനൊന്നും മലയാളത്തിൽ abbreviations ഇല്ല.

തിരുവനന്തപുരത്തിന്ന് ഇംഗ്ല്ഷിൽ Trivandrum എന്ന ഹ്രസ്വവും സൗകര്യപ്രദവുമായ  രൂപം ഉണ്ടാക്കിയതും സായ്പല്ല മലയാളി തന്നെയാണെന്ന് കാണാം. സംസാരിക്കുമ്പോൾ നാം എപ്പോഴും “തിരുവനന്തപുരം” എന്ന് അതേപോലെ അച്ചടിഭാഷയിൽ അക്ഷരസ്ഫുടതയോടെയല്ലല്ലൊ പറയുക; “ത് ര് വന്ത്‌രം” എന്നല്ലെ. “ത് ര് വന്ത്‌രം” എന്നതിന്റെ തദ്ഭവ ഇംഗ്ലിഷ് രൂപം തന്നെയാണ്‌ "trivandrum"  എന്ന് കാണാം. അതിനെ കോള ണിവാഴ്ച ഇംഗ്ലിഷ് ആധിപത്യം എന്നൊക്കെ വിശേഷിപ്പിച്ച്, പകരം Thiruvananthapuram എന്ന അതിദീർഘപദം കൊണ്ട് വന്ന് നമുക്ക് തന്നെ വലിയ അസൗകര്യം വരുത്തിവെക്കേണ്ടതില്ല. മലയാളത്തിൽ തിരുവനന്തപുരം എന്നും ഇംഗ്ലിഷിൽ Trivandrum  എന്നും തുടരുന്നതാണ്‌ നല്ലത്.  

 The Language Scene in India
My recent article on "The Language Scene in India" appearing in the international academic website academia.edu can be accessed on this URL:

https://www.academia.edu/44516515/The_Language_Scene_in_India

 കൊറോണ മഹാമാരിക്കാലത്തെ വീട്ടിലിരിപ്പ് 
നടൻ മമ്മൂട്ടി (70) ഇക്കാലത്ത് വീട്ടിൽ അടച്ചിരിപ്പായിട്ട് ഇപ്പോൾ 275 ദിവസമായെന്ന് വാർത്ത.വ്യായാമത്തിന്ന് പോലും ഇത്രയും ദിവസമായി ഗേറ്റിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന്.  ഈ വാർത്ത കേട്ടപ്പോൾ ലോക്ക്ഡൗൺ കാരണം ഞാനും വീട്ടിൽനിന്ന് പുറത്തിറങ്ങാതെ എത്ര ദിവസമായെന്ന് പ്രത്യേകം കണക്ക് കൂട്ടേണ്ടിവന്നില്ല!  നടക്കാനായി തിരുവനന്തപുരത്തെ പതിവ് നടപ്പ്കേന്ദ്രങ്ങളായ സ്റ്റേഡിയം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളിൽ  പോകുന്ന പതിവ് പണ്ടുമില്ലാതിരുന്നത്കൊണ്ട് അതും മിസ്സ് ചെയ്യുന്നില്ല. വീട്ടിന്ന് മുന്നിൽതന്നെയാണ്‌ സ്ഥിരമായി നടക്കുന്നതെന്നത്കൊണ്ട് അതിലും പ്രശ്നമില്ല.  ഇക്കാലത്ത് ഓട്ടമില്ലാതെ കിടക്കുന്ന കാറിന്റെ ബാറ്ററി ഡൗണാവാതിരിക്കാൻ ഇടക്കിടെ സ്റ്റാർട്ടാക്കി വെക്കണമെന്ന് മാത്രം.  

പ്രായമായവരുടെ കൊറോണകാരണമുള്ള രോഗബാധിതരുടെനിരക്കും, ആസ്പത്രിപ്രവേശനനിരക്കും, മരണനിരക്കും നോക്കിയാൽ ആരും ആശങ്കപ്പേടേണ്ടതില്ല. രോഗബാധിതരിൽ 62.5 ശതമാനം 40 വയസ്സിന്ന് താഴെയുള്ളവരാണ്‌. ആസ്പത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവരിൽ 90.65 ശതമാനവും 60 വയസ്സിന്ന് താഴെയുള്ളവരാണ്‌. അതായത് 9.35% ശതമാനം മാത്രമാണ്‌ 60 കഴിഞ്ഞവർ. മരണമടയുന്നതിലും 47 ശതമാനം 60 വയസ്സിന്ന് താഴെയുള്ളവരാണ്‌. എല്ലാപ്രായത്തിലുള്ളവർക്കും കൊറോണ മരണകാരണമാകാം എന്നർത്ഥം. ശ്വാസകോശം, കിഡ്നി, ഹാർട്ട്, ലിവർ, ഷുഗർ, പ്രെഷർ, തുടങ്ങിയ ക്രോണിക് രോഗങ്ങളുള്ള പ്രായമായവരുടെ പതിവ് മരണസാദ്ധ്യത മാത്രമെന്നർത്ഥം.

 2020 the warmest year in history
It had been my personal observation that during the last few years it was uncomfortably warmer In Trivandrum than in the past years. Our ancestors used to say that in Kerala it gets warmer starting with the Sivararthri in the Kumbham month of the Malayalam calendar falling in February and in the subsequent months March, April and May which coincided with the mid-summer vacation for schools and colleges. This relatively warm season of Kerala would end with the arrival of the Edavappathi or the mid-edavam southwest monsoon rains punctually on June 1 and continuing till September keeping the earth cool. Thereafter the Thulaavarsham or the northeast monsoon starting in October will continue to keep the land cool followed by the really cool and misty months of Vrischikam, Dhanu and Makaram till the onset of the Kumbham heat again.

Now all these cool and comfortable months have given place to hot, hotter and hottest days in Kerala. With the monsoon rains playing truant causing deficient rainfall this year in Trivandrum (though not in the other districts which have seen excess rainfall) and consequent increase of rainless days in Trivandrum, and the increased climate warming phenomenon have resulted in warm, sultry days and nights. In my reckoning this year has been the most uncomfortable so far.

Now comes confirmation of the above assessment from the World Meteorological Organisation in its latest State of the Global Climate Report released last week which says that 2020 is the warmest year on record, and 2011-2020 is the warmest decade in history with all the six years from 2015 to 2020 being the warmest years on record.

 മുഖ്യമന്ത്രി പിണറായി വിജയന്ന് അഭിനന്ദനങ്ങൾ
തിരുവനന്തപുരത്ത് പൂജപ്പുര-കരമന റോഡ്സൈഡിലെ വ്യാപകമായ കൈയേറ്റക്കച്ചവടങ്ങളെപ്പറ്റി കുറച്ച് മുമ്പ് ഞാൻ പൊതുജനതാല്പര്യത്തിൽ എഴുതിയിരുന്നു. തിരുവനന്തപുരം നഗരസഭാനേതൃത്വത്തിന്റെ ഇക്കാര്യത്തിലെ കുറ്റകരമായ വീഴ്ചയും പിടിപ്പ്കേടും ഞാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ കൊണ്ട് വന്നപ്പോൾ അദ്ദേഹം ഉടനെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കലക്റ്റർക്ക് നിർദ്ദേശം കൊടുക്കുകയും അതനുസരിച്ച് പോലീസിനെ വിന്യസിച്ച് കൈയേറ്റങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർത്ഥമായി നടത്തിവരുന്ന പൊതുജനനന്മക്കായുള്ള അനേകം ഭരണനടപടികളിലൊന്നാണിത്. അദ്ദേഹത്തിന്ന് ഇക്കാര്യത്തിൽ എന്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ!

 Engineering courses in Indian languages ?!
The latest salvo fired by the India government’s education minister Ramesh Pokhriyal is that from the next academic year Engineering courses will be conducted in the mother tongue in the IITs and NITs ! What a reckless decision !! Engineering subjects like electronic, computer, civil, mechanical, electrical, metallurgical, industrial, biomedical et al are highly specialised knowledge areas which cannot be handled in Indian languages which do not have the required technical vocabulary, teaching faculties, textbooks or reference materials. Academics have already come out in protest pointing out the lack of faculty, textbooks and study materials on these subjects in Indian languages. After the announcement of the authoritarian and overcentralised national education policy 2020, this minister is out to destroy these national institutions of excellence like IITs and the entire education system in the country.

 Maradona, a good footballer but not a good sportsman or role model
"Diego Maradona had greatness but sadly not sportsmanship" said Gary Shilton the great former England goalkeeper, who was also the victim to the infamous "hand goal" in the 1986 world cup quarterfinal. I would say this is the best assessment. Maradona never apologised or admitted that he cheated then and that he is sorry for that. Instead he justified it by bringing in the name of god also into it. Even his teammates had doubted the genuineness of that goal and did not do the usual rushing to him for celebrating the goal. He was then seen calling them over to him to celebrate the "foul" goal. It was only his second goal in that match, a brilliant solo effort, that undid the damage to his reputation to a great extent. His unruly personal life marred by drugs and other aberrations did not set a good example to the younger generation.

 Translator outdoes the original
Prime Minister Modi takes care to make public speeches in non-Hindi states only in English, accompanied by the local language translation, but home minister Amit Shah speaks only in Hindi even in non-Hindi states and to non-Hindi leaders. Don't know whether it is because he has no knowledge of English.

Saw the TV coverage of Amit Shah's public speeches during his recent visit to Tamilnadu that were accompanied by their live translation in Tamil. While Amit Shah's original Hindi sentences read out from a written speech were halting and unintelligible to the non-Hindis, their instant Tamil translations were fluent, mellifluous and a treat to hear !

I looked carefully to see who the impressive Tamil translator was, but the north Indian TV news channels had completely blacked him out of camera coverage. Always in the TV coverage of a speech and its live translation the camera alternately shows the speaker and the translator respectively on the screen when their respective voices are heard, but not here.

 Freedom in peril
"There are more instances of the abridgement of the freedom of the people by gradual and silent encroachment of those in power than by violent and sudden usurpation." __ James Madison, statesman, a founding father and fourth President of the USA.

This succinct but profound observation applies to the ongoing situation in India where relentless abridgement of the freedom of the people of the country is taking place through gradual and silent encroachment by those in power.

 Transportation of the future ?
A news report says "The first human test of the Hyperloop technology has been conducted by Virgin Hyperloop which promises to transport people and goods at speeds of upto 600 mph (966 kmph). Two volunteer-employees of the company, wearing casual street clothes, were whisked in a pod that was levitated by magnets inside a vacuum tube to 107 mph (172 kmph) in 6.25 seconds on a test track in of 500 metres in the desert near Las Vegas. The riders sat in molded seats covered in white vegan leather housed inside the all-white carbon fibre-clad pod. While the G-force on the pod was three times that of an airplane, it was much smoother than expected said the riders."

Note all that jargon like hyperloop, pod, levitate, vacuum tube, molded seat, vegan leather, carbon fibre, G-force et al. The passengers "wearing casual street clothes" is the only non-high tech mention!

One is reminded of the then high-tech description over a century ago of the "Wright brothers making the first controlled, sustained flight of a powered, heavier-than-air aircraft (prior to that it was only hot air balloon flights) on December 17, 1903 after they achieved the breakthrough of a three-axis control system which enabled the pilot to steer the aircraft effectively and maintain its equilibrium."

Just as the above breakthrough revolutionised air transport in the last century, will this hyperloop superfast technology which achieves the aeroplane speed of 1000 km on ground, revolutionise ground transport in this century?!

 മലയാളത്തിന്റെ പരിമിതി
Veterinary, veterinarian എന്നീ വാക്കുകളുടെ മലയാളം മൃഗചികിത്സ,മൃഗചികിത്സകൻ എന്നാണ്‌. ഈ വിഭാഗങ്ങളിലെ വിദഗ്ധർക്ക് ഈ മലയാളം തർജ്ജമകൾ അസ്വീകാര്യമാണെന്ന് അവരുടെ സംഘടന അടുത്ത കാലത്ത് പറയുകയുണ്ടായി.തികച്ചും സ്വാഭാവികമാണത്. മൃഗം എന്ന മലയാളവാക്കിന്റെ അസ്വീകാര്യതയാണിത് കാണിക്കുന്നത്. അത്പോലെ തന്നെയാണ്‌  zoologyക്ക് ജന്തുശാസ്ത്രം എന്ന മലയാളം തർജ്ജമയും. ജന്തുശാസ്ത്ര അദ്ധ്യാപകൻ എന്നല്ല Professor of Zoology എന്നറിയപ്പെടാനായിരിക്കും ആർക്കും താല്പര്യം. വൈദ്യൻ എന്നതിനെക്കാൾ  Doctor എന്ന് അറിയപ്പെടാനായിരിക്കും അലോപ്പതി, ആയുർവേദം, ഹോമിയൊപ്പതി തുടങ്ങിയ ചികിത്സാശാഖകളിലെല്ലാം പ്രവർത്തിക്കുന്നവർക്ക് താല്പര്യം. മലയാളപദാവലിയുടെ പരിമിതിയാണിത്. എല്ലാം പൂർണ്ണമായി മലയാളമാക്കണമെന്ന് വാദിക്കുന്ന മാതൃഭാഷാഭ്രാന്തന്മാർ ജനങ്ങളുടെ വികാരം മനസ്സിലാക്കണം.

 മലിനവാക്കും മലിനജലവും
മനോരമടിവി ചാനലിന്റെ ദിവസേനയുള്ള കൗണ്ടർപോയിന്റ് എന്ന ചർച്ചാപരിപാടിയിലെ അവതാരകരുടെ പ്രകടമായ കോൺഗ്രസ്സ് പക്ഷപാതം എല്ലാവരും ഇതിനകം ശ്രദ്ധിച്ചിട്ടുണ്ടാവും. ഈയിടെ ഞാൻ അവരുടെ ക്ഷണം സ്വീകരിച്ച് ആ ചർച്ചയിൽ പങ്കെടുത്തപ്പോഴും അതായിരുന്നു അനുഭവം. അന്നത്തെ ചർച്ചയിലെ കോൺഗ്രസ്സ് പ്രതിനിധി കെ.എസ്. ശബരിനാഥൻ ഇടക്ക് എന്റെ വസ്തുനിഷ്ഠവും നിഷ്പക്ഷവും വസ്തുതാപരവുമായ ഒരു അഭിപ്രായത്തെപോലും വ്യക്തിപരമായി ആക്ഷേപിച്ച്കൊണ്ട് സംസാരിക്കയുണ്ടായി.അത് അപ്പോൾതന്നെ കൈകാര്യം ചെയ്യേണ്ടിയിരുന്ന അവതാരക ഷാനി പ്രഭാകരനാകട്ടെ അത് കേട്ടമട്ടില്ലാതെ അയാളെ തുടരാനനുവദിക്കുകയും പിന്നീടും അതിന്ന് മറുപടി പറയാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തു.അവതാരകയുടെ ഈ പക്ഷപാതിത്വം അസ്വീകാര്യമാണെന്ന് ഞാൻ പിന്നീട് അറിയിക്കുകയും ചെയ്തു.

അന്ന് ചർച്ചയിൽ സന്നിഹിതരായിരുന്ന മറ്റ് രണ്ട് പേരും, സി പി എമ്മിന്റെയും ബിജെപിയുടെയും പ്രതിനിധികൾ കക്ഷിഭേദമെന്യെ അപ്പോൾ തന്നെ കോൺഗ്രസ്സുകാരൻ ശബരിനാഥന്റെ എന്നെപ്പറ്റിയുള്ള അനുചിതമായ അഭിപ്രായപ്രകടനത്തെ തള്ളിപ്പറയുകയും ചെയ്തു.അവർക്ക് എന്റെ കൃതജ്ഞത. മനോരമചാനലിലെ അവതാരകരുടെ ഈ പക്ഷപാതം എല്ലാവരും ദിവസവും കണ്ട്കൊണ്ടിരിക്കുകയാണ്‌. ഈ പക്ഷപാതത്തെ വാചാടോപത്തിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്ന പരസ്യങ്ങളും ഇപ്പോൾ മനോരമപത്രത്തിലും ചാനലിലും കണ്ടുകൊണ്ടിരിക്കുന്നു.പക്ഷെ അതുകൊണ്ടൊന്നും ഫലമില്ല; വീഴ്ചയെ വിദ്യയാക്കാൻ പറ്റില്ല.പക്ഷപാതം പക്ഷപാതമായിത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു.

അങ്ങിനെയിരിക്കെയാണ്‌ ഈ പത്രവാർത്ത കണ്ടത്.(ഫോട്ടൊ). ശബരിനാഥന്റെ പ്രതിഷേധപ്രകടനത്തെ പിരിച്ച് വിടാൻ ദുർഗ്ഗന്ധവും മാലിന്യവുമുള്ള ചെളിവെള്ളം ചീറ്റുന്നു എന്ന്. മനോരമപത്രത്തിൽ മാത്രമാണ്‌ കണ്ടത്.രാത്രിയത്തെ ചാനൽ ചർച്ചയിൽ മലിനമായ ആക്ഷേപങ്ങൾ മറ്റുള്ളവർക്കെതിരെ പ്രകടിപ്പിക്കുന്ന വ്യക്തി രാവിലെ തെരുവ് പ്രകടനത്തിൽ മലിനജലം നേരിടേണ്ടിവന്നു എന്ന്.ഇതിന്നായിരിക്കണം “കൊടുത്താൽ കൊല്ലത്ത് കിട്ടും” എന്ന് പറയുന്നത്.

 Police station name boards in other states
This is a sampling of the police station name boards in other states like Tamilnad, Karnataka, Andhra Pradesh, West Bengal, Punjab and Odisha which are exclusivlely in the local language and English, as it should be according to the state governments' policy, without imposing Hindi which has no place in non-Hindi states' administrations.

 Police Station name boards in Kerala
Kerala is the only state where the name boards of police stations have been made to carry a trilingual load in Malayalam, Hindi and English, making it difficult to decipher from a distance. This is the unnecessary imposition by the current DG of Police who is a north Indian apparently to please his bosses in Delhi. At the same time, Police stations in Hindiland like in the national capital Delhi or Hindi states often display name boards only in Hindi making it difficult to decipher for non-Hindi-knowing Indians and foreign tourists. (Pics).

All police stations and all state government offices in this state have been displaying name boards in Malayalam and English only. The three-language formula is to be applied only for central government offices and has no application to state government offices. That is why no other state government offices here display such trilingual name boards. The current DGP is trying to be more loyal to the central government than to the state where he is serving. He was heard vainly justifying this by citing the presence of migrant labour from other states as if this state should be re-oriented for their convenience. Neither the migrant labourers nor anybody else has asked for this. And the migrant labour are mostly Odiya,Bengali, Assamese,Tamil etc and not Hindis only. Our expatriates to other states or countries do not ask for name boards in Malayalam in those places!

 ചില സംസാരരീതികൾ
നമ്മൾ ഉദ്ദേശിക്കുന്നതിന്റെ നേരെ വിപരീതം പറയുക എന്നതാണ്‌ നമ്മുടെ ചില ആചാരവാമൊഴികൾ. ആരോടെങ്കിലും  യാത്ര പറയുമ്പോൾ “പോട്ടെ” എന്ന് പറയുന്നതിന്ന് പകരം  “വരട്ടെ” എന്നേ പറയാവൂ എന്നതാണ്‌ നാട്ട്നടപ്പ്. ചില സ്ഥലങ്ങളിൽ “പോട്ടെ” എന്നതിന്ന് പകരം “നിക്കട്ടെ” എന്ന് പറയും. “ഞാൻ നിക്കണോ പോണോ” എന്ന് ചോദിക്കുന്ന സ്ഥലങ്ങളിൽ തന്നെയാണിത്.

അത്പോലെയാണ്‌ ഇക്കാലത്തെ മൊബൈൽ ഫോൺ വിളി അവസാനിപ്പിക്കുമ്പോൾ പറയുന്നത്. “ഞാൻ നിർത്തുകയാണ്‌” എന്ന് പറയുന്നതിന്ന് പകരം “ഞാൻ പിന്നെ വിളിക്കാം” എന്നാണ്‌ പറയുക. പിന്നെ വിളിച്ചില്ലെങ്കിലും പറയുന്നത് അത് തന്നെയാണ്‌. ലാൻഡ്ഫോണിന്റെ പഴയ കാലത്ത് പ്രത്യേകിച്ച് പെൺകുട്ടികൾ ഫോൺ വെക്കുമ്പോൾ “വെക്കട്ടെ” എന്ന അർത്ഥത്തിൽ ഇംഗ്ലിഷിൽ "can i put" എന്നും  "can i cut" എന്നും ചോദിക്കാറുണ്ട്.

 Abdominal Obesity
Abdominal obesity or a bulging belly, is characteristic of human beings in the modern era unlike previous generations. Like in all regions of the globe, Indians are also prone to this. Pic shows the graphic presentation of the problem in different regions of India. North has the highest rate with 61.4 %, followed by South with 56.7 %, West with 53.6%, Northeast with 50.4%, East with 46.4% and Central with the lowest prevalent rate at 42.4%.

 സി.ബി.ഐയെ പുറത്ത് നിർത്തണം
സി.ബി.ഐയെ പുറത്ത് നിർത്തുന്ന ഉത്തരവ് സംസ്ഥാന ഗവണ്മെന്റ് ഉടൻ പുറപ്പെടുവിക്കുകതന്നെയാണ്‌ വേണ്ടത്.ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഗവണ്മെന്റ് സിബിയൈയെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെയും വൈരനിര്യാതനത്തിന്നും രാഷ്ട്രീയലാഭത്തിന്നുമായി യാതൊരു മറയുമില്ലാതെ ഏകാധിപത്യപരമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങിനെയൊരു നടപടി അത്യാവശ്യവും അനിവാര്യവുമാണ്‌. നമ്മുടെ ഫെഡറൽസംവിധാനത്തെ സംരക്ഷിക്കുന്നതിന്നും സംസ്ഥാനങ്ങളുടെ നിലനില്പിന്നും ഇത് ചെയ്തേ തീരൂ.

സംസ്ഥാന ഗവണ്മെന്റ് ചെയ്യുന്നതിനെയെല്ലാം കണ്ണുമടച്ച് കുറ്റം പറയുന്ന പതിവ് രീതി മാറ്റിവെച്ച് പ്രതിപക്ഷനേതാക്കന്മാർ ബുദ്ധിപൂർവം ഇതിനെ അനുകൂലിക്കണം. രമേശ് ചെന്നിത്തലയും കോൺഗ്രസ്സും നാളെ അധികാരത്തിൽ വന്നാൽ അവർക്കും ഇതേ തീരുമാനം എടുക്കേണ്ടിവരും. സംസ്ഥാന ബിജെപിക്ക് തങ്ങളുടെ കേന്ദ്രനേതൃത്വത്തെ അനുസരിക്കുകയും ന്യായീകരിക്കുകയും ചെയ്യേണ്ട ബാദ്ധ്യത മാത്രം നോക്കിയാൽ ജനങ്ങളുടെ സ്വീകാര്യതയെ ബാധിക്കും.അടിയന്തിരാവസ്ഥകാലത്തെ കേന്ദ്രത്തിലെ അമിതാധികാരകേന്ദ്രീകരണത്തിന്നെതിരെ 1977 ൽ ചെയ്തതുപോലെയുള്ള ശക്തമായ നീക്കങ്ങൾക്ക് സമയമായി.

 About Idlis
A britisher is seen to have been at the receiving end of vicious trolls for his frank and innocuous Twitter remark that idlis are bland and boring. There is nothing wrong with his opinion which would be endorsed by every unbiased and honest observer. There is no need to import narrow nationalism or parochial culinary pride into this like Shasi Tharoor has done. The britisher is also seen to be married to a Malayali.

Right from childhood i had also found the idli to be bland and would eat it only due to a lack of choice. In any case this bland food can be dunked down only if soaked in sambar or chutney. While the boring taste of the idli was never appealing, i would respect the hard backbreaking labour of the women that went into its manual batter-grinding on the old aattukallu or grinding stone which used to take hours during the pre-electric grinder days and i have also personally done it unlike the armchair idli-supporters like Shashi Tharoor who would never have done such a grind. There are so many other positively delcious south dishes to be celebrated and there is no need to waste time on this needless disputing whether idlis are bland.

 Water stored overground
Water is usually stored underground as reservoirs. But water can also be stored overground as solid ice. In Ladakh an unusual technique is used to store water overground as an ice mound as shown in the picture. Water is transported from areas where it is available to the arid areas where it is scarce, through insulated pipes and dropped vertically from a height whereupon in the sub-zero temperatures there it freezes and forms a rising ice mound. These ice mounds can reach heights of 100 feet which will hold 10 lakh litres of water and a village may have upto 20 such ice mounds. The water is stored as ice during winter and during summer the ice melts and flows to irrigate the local farmlands. Ingenious indeed.

 TV discussion on corona pandemic
Participated in a TV discussion on News 18 channel on the present raging corona pandemic situation. The other two participants were both medical experts and the presenter of the program conducted it in a systematic manner. Hence it was a constructive and useful debate and not the usual pointless political slugfest between political party representatives like most of the present-day prime-time channel discussions.

 ഹിന്ദി അടിച്ചേല്പിക്കൽ
ജപ്പാൻ, റഷ്യ, ഇസ്രേൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ ഭാഷയിലാണ്‌ വിദ്യാഭ്യാസം നല്കുന്നത് എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാൽ.

മേല്പറഞ്ഞ രാജ്യങ്ങളിലെല്ലാം ഒറ്റ ഭാഷയേ (യഥാക്രമം ജാപ്പനീസ്, റഷ്യൻ, ഹീബ്രു, ഫ്രെഞ്ച്) ഉള്ളൂ എന്നും ഇന്ത്യയിലെപ്പോലെ അനേകം ഭാഷകളില്ലെന്നും ഈ മന്ത്രിക്ക് അറിയേണ്ടതാണ്‌. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ ഇന്ത്യയിലാകമാനം ന്യൂനപക്ഷഭാഷയായ (25%)ഹിന്ദി എന്ന ഒറ്റ ഭാഷ മതിയെന്ന് മുമ്പ് താൻ പറഞ്ഞ വങ്കത്തത്തിനെ ന്യായീകരിക്കാൻ വൃഥാ ശ്രമിക്കുകയാണ്‌ മന്ത്രി.

 പൃഷ്ഠഭൂമിയിൽ ജലസേചനം
വനിതാപ്രതിപക്ഷ സംഘടനയുടെ പ്രതിഷേധസമരത്തിൽ മുന്നിൽ സമൃദ്ധമായി നിരന്നുനില്ക്കുന്ന സമരക്കാരികളെ കണ്ട് ഹരം കയറിയ ജലപീരങ്കി പോലീസുകാരൻ പീരങ്കി അങ്ങോട്ട് തിരിച്ച് വെച്ച് പൃഷ്ഠഭൂമിയിൽ ജലസേചനം നടത്തുന്നു.

 Radio memories
All India Radio, Trivandrum station sprang a surprise today when they suddenly re-broadcast my talk in their weekly program “radio smaranakal” at 12.40 in the afternoon. Another associated surprise was when shortly after the talk was over I got a telephone call from a former 1981 census officer P. Bhaskaran Nair, former Tahsildar and RDO whom I had taken into the Census department as Regional Deputy Director at Alleppey, when I was heading the Census in Kerala state. He had also just listened to my talk over the radio and was calling me immediately thereafter. He said he is now 95 years old! At this age, he had taken the effort to find out my telephone number and called me within half an hour. I wished him well !

To refresh memories, this is a group photo taken in 1981 of the then census officers, including him at extreme right.

 My Pocket Diary
There was a recent newspaper story on how the kerala politician and former chief minister Oommen Chandi has the practice of using a small pocket diary always kept in his shirt pocket for recording and remembering all his engagements every day throughout the year, along with a pic of an open page of the pocket diary (Pic 1).

That reminds me of the fact that right at the beginning of my career five decades ago I had myself adopted the self-reliant practice of using a pocket diary kept in my shirt pocket for recording and tracking all my daily engagements. I had this pocket diary for the year ever-present in my pocket in all my multifarious assignments in Kerala and in Delhi as well as during all my travels in India or abroad. This practice obviated the need to depend on the PA or anybody else for deciding and tracking all my engagements wherever i was.

Among all the models of pocket diaries available in the market, I had chosen one with a particular format showing on just one double-page spread all the dates and days in one week from Monday through Saturday and Sunday (Pic 2). This format gave the added convenience of getting all the engagements in an entire week by opening that one page. It also gave the additional convenience of locating each day of a week from Monday through Saturday and Sunday at the same place of the page starting with Monday at top left of the page and Saturday and Sunday at bottom right. These features come in handy when we have to locate in a jiffy the details of any past day in the current year or any day in a past year.

 Learn to live with Nature
This is an experimental "vertical forest" or green housing project in Chinese city Chongdu. It has encountered an unexpected problem of mosquitoes which love the plants too. So the apartment complex does not get occupants and the eight towers have been overrun by the manmade "forest" and infested by mosquitoes. This is the problem with man trying to create his own "nature." Nature has its own laws and equations and man has to learn to live with it!

  1    2    3    4    5    6    7    8    9    10    11    12    13    14    15    16    17    18    19    20    21    22    23    24    25    26    27    28    29    30    31    32    33    34    35    36    37