From the Desk of Dr. M. Vijayanunni IAS (1969), Former Chief Secretary of Kerala


 പെൻഷനർമാർക്ക് സർക്കാർ സൃഷ്ടിച്ച ദുരിതം പരിഹരിക്കണം
(This article of mine was also carried in malayala manorama editorial page on 7April 2017 and mathrubhumi on 9April 2017)

സംസ്ഥാനത്തെ സർവീസ് പെൻഷനർമാരുടെ ദുരിതപർവം അറുതിയില്ലാതെ തുടരുകയാണ്‌. ട്രഷറിവഴി പെൻഷൻ വാങ്ങുന്നവർക്ക് നോട്ട്ക്ഷാമമാണ്‌ ദുരിതമായതെങ്കിൽ, ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവരെയും സർക്കാർ മറ്റൊരു തരത്തിൽ വിഷമിപ്പിച്ച്കൊണ്ടിരിക്കുന്നു.

ഇപ്പോൾ നാലരലക്ഷം വരുന്നതും മാസം തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്നതുമായ സർവീസ് പെൻഷൻ കാരുടെ കാര്യങ്ങളെല്ലാം ട്രഷറിവകുപ്പിൽ തന്നെ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യേണ്ടിവരുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാണ്‌. സംസ്ഥാന സർവീസ് പെൻഷനർമാരുടെ പെൻഷൻ കാര്യങ്ങൾ കൂടുതൽ ബാങ്ക് ശാഖകൾ വഴി വികേന്ദ്രീകരിക്കുകയാണ്‌ ഇതിന്നുള്ള പരിഹാരം.

പെൻഷനർമാർ അവരുടെ തുച്ഛമായ മാസപെൻഷന്റെ പകുതിയോ മൂന്നിലൊന്നോ തുക ട്രഷറിയിൽ തന്നെ നിലനിർത്തിയാൽ അതുകൊണ്ട് ഗവണ്മെന്റിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന സർക്കാറിന്റെ പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്‌. അതുപോലെ സർക്കാറും ബാങ്കുകളുമായുള്ള അക്കൌണ്ടിങ്ങിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അതിന്ന് പെൻഷനർമാരെ ശിക്ഷിക്കുന്നത് ശരിയല്ല; സർക്കാർ തലത്തിൽ പരിഹാരമുണ്ടാക്കുകയാണ്‌ വേണ്ടത്.

പെൻഷനർമാരെയെല്ലാം ട്രഷറിയിൽ അക്കൌണ്ട് തുടങ്ങാൻ നിർബന്ധിക്കുന്നതിന്ന് ന്യായീകരണമില്ല. ഇത് അപ്രായോഗികവും പ്രശ്നജടിലവുമാണെന്ന് ബോദ്ധ്യമായത്കൊണ്ടാണ്‌ കുറച്ച്കാലം മുമ്പ് ഇത് അവസാനിപ്പിച്ച് ബാങ്കുകൾ വഴി ആക്കിയത്.

ബാങ്ക് വഴി പെൻഷൻ ഓപ്റ്റ് ചെയ്ത രണ്ടരലക്ഷം പെൻഷനർമാരുടെ കടലാസ്ജോലികൾ സർക്കാർ തിരികെ ട്രഷറികളിലേക്ക്തന്നെ ഏകപക്ഷീയമായി മാറ്റിയത് ഈ വിഭാഗം പെൻഷനർമാർക്ക് ഗുരുതരമായ പ്രശ്നങ്ങളും കാലതാമസവും ഉണ്ടാക്കിയിരിക്കയാണ്‌.വയോധികരും അവശരുമായ ഈ പെൻഷനർമാരും അവരുടെ കുടുംബാംഗങ്ങളും അവരുടെ പെൻഷൻ കാര്യങ്ങൾക്ക് ട്രഷറിയെയും ബാങ്കിനെയും മാറിമാറി സമീപിക്കേണ്ടിവരുന്നു.

ഇത് അവസാനിപ്പിച്ച് ബാങ്ക് വഴി പെൻഷൻ ഓപ്റ്റ് ചെയ്ത പെൻഷനർമാരുടെ ലൈഫ് സർട്ടിഫിക്കറ്റും ഇൻ കം ടാക്സുമടക്കം എല്ലാ പെൻഷൻ കാര്യങ്ങളും ബാങ്കുകളെത്തന്നെ ഏല്പിച്ച്കൊണ്ട് എത്രയും വേഗം സർക്കാർ ഉത്തരവാക്കണം.

 Tax collection should be without tax terrorism
News: "Government of India has exceeded the tax collection target of Rs 16.97 lakh crore for 2016-17 fiscal, the actual collection being Rs 17.10 lakh crore, which represents an 18% growth over the previous year and is the highest growth in the last 6 years."

My previous post had quoted the news about a petty income tax official demanding a bribe of Rs 10 lakh from a doctor citing imaginary tax violations, which is only one reported case. There is no estimate of how much underhand payments would have passed hands countrywide. If these two news stories were to be the two sides of the same coin and the citizens have to pay such a high price for the department to exceed the tax collection target, wouldn't that be very unfortunate? Tax collection and corruption should not go hand in hand.

 Tax terrorism enhanced
These are two news items that appeared on April 1.They are self-speaking.

The first news item: " An income tax inspector who had been harassing a doctor in Muvattupuzha in Kerala for a bribe of Rs 10 lakh threatening him with tax proceedings for non-existent infringements, has been arrested by the CBI while taking a bribe of Rs 5 lakh as the first instalment on March 31."

The BJP government which rode to power in the last parliament election accusing the previous Congress government of indulging in "tax terrorism" and promising to put an end to it, has just passed the Finance Bill containing the following more draconian provision effective from April 1, 2017 as reported in the following news item.

"While the previous law required the income tax officer to take prior permission before launching search and seizure, the present amendment does away with even that condition and empowers the income tax officer to conduct search and seizure without taking prior permission from higher authorities.This provision has come into force on 1st April and is likely to be thoroughly misused by unscrupulous and corrupt officials for terrorising the people."

Tax terrorism, instead of being eliminated, is being redoubled!

 The young generation
The boy who delivers newspapers at my house did not evoke much respect about his general knowledge or awareness or even of his basic literacy and numeracy skills as he did not seem to be able to read even the newspaper names correctly thus delivering the wrong newspapers or short-delivering at least one out of those subscribed.

He surprised me today when he volunteered the information that he had watched my recent TV interview (that one was on the state budget) further adding that he regularly watches my programs on different TV channels reeling out all those channel names. Considering that mostly my TV discussions are on dry subjects like budget proposals, political,legal, social or administrative issues and the like which may hardly interest a teenager, this revelation of his has understandably increased my esteem for him by a few notches ! There is indeed hope in the ordinary youth of the country!

 Champions, who?
Frankly, despite all my continuing interest in cricket, i can't remember what the Champions Trophy is for or who the current champion is, though the next one is due shortly. That would make me a cricket ignoramus, wouldn't it? Not so.

Now i have the company of none less than Ravi Shastri, a veteran of 80 Tests and 150 ODIs, active cricket coach, director, administrator, commentator and writer who lives, breathes and makes a living out of cricket, who has said the same thing.

"No one remembers who won the Champions Trophy" he says, adding that despite having been part of the broadcasting team during the Champions Trophy he won't be able to tell who are its past winners.

When he rhetorically asks "What do you need the Champions Trophy for" he is asking the same question that i had asked myself. One couldn't agree with him more when he further says that "The World Cup and the World T20 should be the only events," in these days of a surfeit of cricket championships!

 തിരുവിതാംകൂറും ഇന്ത്യയും
2017 ഏപ്രിൽ 1 - ഇന്ന് സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവങ്കോർ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ലയിപ്പിച്ചു.

1945ൽ തിരുവിതാംകൂർ മഹാരാജാവിന്റെകീഴിൽ ഒരു സ്വതന്ത്രനാട്ടുരാജ്യമായിരുന്നപ്പോൾ സ്വതന്ത്രതിരുവിതാംകൂർ വേണ്ട,തിരുവിതാംകൂർ ഇന്ത്യയിൽ ലയിപ്പിക്കുക എന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തിയ രാഷ്ട്രീയക്കാർ തന്നെയാണ്‌,അന്ന് രൂപം കൊണ്ട തിരുവിതാംകൂർ ബാങ്ക്‌ സ്വതന്ത്രമായി നിലനിർത്തണം സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ലയിപ്പിക്കരുത് എന്നാവശ്യപ്പെട്ട്കൊണ്ട് ഇന്ന് പ്രക്ഷോഭം നടത്തിയത് എന്നത്‌ ചരിത്രത്തിലെ ഒരു വിരോധാഭാസം.അവരുടെ അന്നത്തെ പ്രക്ഷോഭം ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ പ്രക്ഷോഭം വേണ്ടിവരില്ലായിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.

 ഒരു വൃഥാവ്യായാമത്തെ മഹത്ത്വവൽ ക്കരിക്കൽ
വിജിലൻസ് ഡയറക്ടറുടെ അഴിമതിസർവ്വെ റിപ്പോർട്ട് എന്ന വൃഥാവ്യായാമത്തെ മഹത്ത്വവൽ ക്കരിക്കാനുദ്ദേശിച്ചുള്ള ഒരു ദുർബ്ബലശ്രമം ആ റിപ്പോർട്ടിന്റെ സൃഷ്ടാവും ഒരു ലേഖകനും മാതൃഭൂമിയും ചേർന്ന് ആ പത്രത്തിൽ ഒരു വാർത്തയായി അവതരിപ്പിച്ചിരിക്കുന്നു.

വിജിലൻസ് ഡയറക്ടർ ബുധനാഴ്ച ദൂതൻ വശം മുഖ്യമന്ത്രിക്ക് കൊടുത്തയച്ച അഴിമതി സർവ്വെ റിപ്പോർട്ടിന്ന് മുഖ്യമന്ത്രി ഉടനെ “അംഗീകാരം" നൽ കിയത്രെ. മുഖ്യമന്ത്രിയുടെ ആഫീസിൽ കിട്ടിയ ഇത്തരം ഒരു റിപ്പോർട്ടിന്ന് ഉടനെ മുഖ്യമന്ത്രി "അംഗീകാരം" കൊടുക്കുന്ന ഒരു നടപടിക്രമവും സർക്കാറിൽ ഇല്ലെന്ന് ഭരണത്തെപ്പറ്റി അല്പമെങ്കിലും വിവരമുള്ളവർക്കറിയാം.

വാർത്തക്ക് കുറച്ച്കൂടി വിശ്വാസ്യതവരുത്താൻ “വിവരശേഖരണവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽ കിയതായാണ്‌ സൂചന” എന്ന ഭാവനാസൃഷ്ടമായ “സൂചന” കൂടി വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇങ്ങനെയും പടച്ചുണ്ടാക്കിയ കൃത്രിമവാർത്തകൾ മാനിക്കപ്പെടുന്ന ഒരു പത്രത്തിൽ വരാമോ.

എന്നാൽ മറ്റൊരു പത്രത്തിൽ ഇതിനെപ്പറ്റി വന്ന വസ്തുനിഷ്ഠമായ വാർത്തകൾ ഇപ്രകാരമായിരുന്നു. തദ്ദേശഭരണവകുപ്പ് അഴിമതിയിൽ ഒന്നാമതെന്ന വിജിലൻസ് റിപ്പോർട്ട് ശരിയല്ലെന്നും തദ്ദേശഭരണവകുപ്പ് എന്ന് ഒന്നിച്ച് പറയുന്നതിന്ന് പകരം പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ,ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് എന്നീ വെവ്വേറെ ആഫീസുകളെ വേർതിരിച്ച് കണക്കാക്കിയാൽ മാത്രമെ ശരിയാവുകയുള്ളു എന്നും തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീൽ. വിജിലൻസ് ഡയറക്റ്ററുടെ അഴിമതി സർവ്വെ റിപ്പോർട്ട് അടിസ്ഥാനരഹിതവും അബദ്ധവും അവഹേളനവുമാണെന്ന് റവന്യൂവകുപ്പ് ജീവനക്കാരുടെ സംഘടന.

 വിജിലൻസിന്റെ അഴിമതിസർവ്വെ എന്ന വൃഥാവ്യായാമവും പാഴ്ചിലവും
വിജിലൻസ് വകുപ്പ് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ അഴിമതിസർവ്വെവഴി കിട്ടിയ സ്ഥിതി വിവരങ്ങൾ പോലീസിൽ നിന്ന് കിട്ടുന്ന പീഡന,മോഷണ,കൊലപാതക,ആത്മഹത്യാവാർത്തകളെപ്പോലെ പത്രങ്ങൾ വെണ്ടക്കാത്തലക്കെട്ടുമായി ഒന്നാം പേജിൽ ഒന്നാം വാർത്തയായി പരമാവധി ആഘോഷിച്ചു.

എന്നാൽ ഇതിൽ പുതിയ വാർത്തയൊന്നും ഇല്ലെന്നും,ക്ഷണികമായ അക്കാദമിക് താല്പര്യം മാത്രം ഉണർത്തുന്ന ഇതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളെല്ലാം ഇവിടത്തെ സാധാരണജനങ്ങൾക്ക് പോലും അറിയാവുന്ന വിവരങ്ങൾ തന്നെയാണ്‌ എന്നും കാണാം. അവരോട്തന്നെ ചോദിച്ച് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയുള്ളവയാണ്‌ ഈ സർവ്വെകണക്കുകളും;അല്ലാതെ എന്തെങ്കിലും മൗലികമായ പഠനമോ കണ്ടുപിടിത്തമോ അല്ല.

ജനങ്ങൾക്ക് വേണ്ടത് അഴിമതിക്കെതിരെ ഫലപ്രദമായ നടപടികളാണ്‌,ഇത്തരം വൃഥാവ്യായാമങ്ങളല്ല.ഇതിൽ അറിയാനുള്ള ഒരേ ഒരു കാര്യം അഴിമതിക്കേസുകൾ അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യേണ്ട വിജിലൻസ് വകുപ്പ് അതിന്ന് പകരം അഴിമതി സർവ്വെ എന്ന അവരുടെതല്ലാത്ത ഈ ജോലിക്കായി ആ വകുപ്പിലെ എത്ര ഉദ്യോഗസ്ഥരുടെ മനുഷ്യപ്രയത്നവും സർക്കാർ ഖജനാവിൽ നിന്ന് എത്ര ലക്ഷം രൂപയും അനാവശ്യമായി ചിലവിട്ടു എന്ന് മാത്രമാണ്‌.

 തൽസമയം ഒരു സർക്കാർ വകുപ്പ്
“വിജിലൻസ് കമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ” എന്ന മാതൃഭൂമി വാർത്തയിലെ ഒരു രസകരമായ പരാമർശം “വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെക്കൂടി ഉൾക്കൊള്ളിച്ച്കൊണ്ടുള്ള സംവിധാനമായിരിക്കും പുതിയ വിജിലൻസ് കമ്മിഷൻ” എന്നതാണ്‌.പുതിയ സംവിധാനത്തിന്റെ ഘടന എന്തായിരിക്കുമെന്നോ അതിൽ ആരൊക്കെ ഉണ്ടായിരിക്കുമെന്നോ അവരെ നിശ്ചയിക്കുന്നത് ആരായിരിക്കുമെന്നോ ആർക്കും, മുഖ്യമന്ത്രിക്ക് പോലും പ്രവചിക്കാൻ കഴിയാത്ത ഇപ്പോൾ തന്നെ ഒരു വ്യക്തി അതിൽ ഉണ്ടായിരിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന വാർത്ത പ്രചരിപ്പിക്കുന്നത് വഴി ആ വ്യക്തിയുടെ ആഗ്രഹചിന്ത പ്രകടിപ്പിക്കുക എന്നത് മാത്രമല്ല, ഭരണ രാഷ്ട്രീയതലങ്ങളിലെല്ലാം ഈ വ്യക്തിയെപ്പറ്റിയുള്ള ഭീതി തുടർന്നും നിലനിർത്തുക എന്നതുമാണ്‌ വാർത്തയിലെ ലക്ഷ്യം.

നിലവിലുള്ള വിജിലൻസ് ബ്യൂറൊ ഇല്ലാതാവും എന്ന തെറ്റായ വിവരവും ആ വാർത്തയിൽ ഉണ്ട്. വിജിലൻസും ഡയറക്ടറും വിജിലൻസ് കമ്മിഷന്റെ നിയന്ത്രണത്തിൽ തുടർന്നും നിലനിൽ ക്കുകയാണ്‌ ചെയ്യുക;കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി.ബി. ഐ പോലെ.

വിജിലൻസിൽ നിന്ന് സർക്കാറിലേക്കയക്കുന്ന രേഖകൾ ചില ഐ.എ.എസ് ഉദ്യോഗസ്ഥർ ചോർത്തുന്നു എന്നും, സെക്രട്ടേറിയറ്റിലേക്ക് പരാതികൾ പരിശോധനക്കയച്ചത് തന്നെ തേജോവധം ചെയ്യാനുപയോഗിക്കുന്നു എന്നും ജേക്കബ് തോമസ് പറഞ്ഞതായും വാർത്തയിൽ പറയുന്നു. “ഐ.എ.എസ് പറഞ്ഞാലേ കേസെടുക്കൂ എന്ന് സർക്കാറിനോട് വിജിലൻസ് ഡയറക്ടർ” എന്ന വാർത്ത പത്രത്തിൽ നട്ട ആൾക്ക് തന്നെയാണ്‌ ഈ പരാതി എന്നതാണ്‌ ഇതിലെ വിരോധാഭാസം.ചില ഉദ്യോഗസ്ഥർക്ക് പബ്ലിസിറ്റി മാനിയ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒരു പോലീസ് സമ്മേളനത്തിൽ പറഞ്ഞത് ഇത്തരുണത്തിൽ പ്രസക്തമണ്‌.

വിജിലൻസും ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും എതിരെ ചെയ്യുന്ന കാര്യങ്ങളെല്ലാം തൽസമയമായും തുടർക്കഥയായും പത്രങ്ങളിലും ടിവിയിലും സ്ഥിരമായി കൊടുത്ത് അപമാനകരമായ പബ്ലിസിറ്റി വഴി നിരപരാധികളായ ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ആൾ തന്നെയാണ്‌ ആ അടവ് തനിക്കെതിരെ തിരിച്ചടിക്കുമ്പോൾ അതിന്നെതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം !

 Thoughts of a former census commissioner of India on the upcoming census of Pakistan
As a former census commissioner of India associated with three censuses of India in 1981,1991 and 2001, i read with great interest the news that has just come out that Pakistan is going to conduct its next census after a lapse of 18 years. This is the long-delayed sixth population census for Pakistan where the last census was held back in 1998.

During this period India has conducted two censuses in 2001 and 2011 and is preparing for the next census in 2021 in its regular and uninterrupted series of decennial censuses in the first year of each decade in the year ending in one.

Another striking feature which i noted about this announcement was that the press conference to announce the proposed holding of the census was jointly held by an Army Major General and the minister of state for information of the Pakistan government. In India the Army will never be involved in announcements about the census.

The census will be held engaging 2,00,000 troops and 1,18,918 civil government staff. At least one soldier will accompany each civilian enumerator going from house to house.The soldier will not only provide security but also "help in verification of data collected by the enumerator." The fact is that the presence of army personnel with the enumerator may instill fear in the minds of the people and inhibit free and frank interaction between the enumerators and the respondents. The role given to the military of verification of the data collected will also detract from its objectivity and acceptability.

In India the holding of the census has never had to involve the army or even the police at any stage of collection or verification of the data and is a fully civilian exercise. That is one of the reasons why it has enjoyed wide acceptance and respectability from data users and scholars as the most reliable source of population data.

The census has been conducted uninterruptedly in British India ever since 1870 every ten years without any break, which was not blocked even by the turmoils of the second world war in 1941. The 2021 census of India will be the 16th in this unbroken series. Though both Pakistan and India as successor-countries of British India are legatees of this illustrious tradition, how differently the two countries have fared in sustaining it !!

 യുവതികൾ കുർത്തിയിൽ സ്ലിറ്റിട്ട് കൂടെന്നോ?
വീട്ടുകാർ എത്ര കണ്ണുരുട്ടിയാലും യുവതികൾ കുർത്തിയിൽ സ്ലിറ്റിടുമെന്ന് കുറച്ച് കാലം മുമ്പ് ഈ കോളത്തിൽ ഞാനെഴുതിയ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.അതിനെ പൂർണ്ണമായി ശരിവെക്കുന്ന ഒരു വാർത്ത ഇന്നലെ പത്രത്തിൽ കണ്ടു.

വഴിയെ പോകുന്ന യുവതികൾ ധരിച്ചിരിക്കുന്ന കുർത്തിയുടെ സ്ലിറ്റിൽ ബലമായി പിൻ കുത്തി മൂടാൻ ഇറങ്ങിപ്പുറപ്പെടുന്ന പിങ്ക് പോലീസ് എന്ന പെൺ പോലീസ് കേരളത്തിന്ന് നാണക്കേടാണെന്നും ഇതാണ്‌ ഇവരുടെ ജോലി എങ്കിൽ പിങ്ക് പോലീസ് കേരളത്തിൽ വേണ്ടെന്നും യുവതികൾ പോലീസ് വിളിച്ച യോഗത്തിൽ ഡിജിപിയോട് തുറന്നടിച്ചു എന്ന് വാർത്ത.

കുർത്തിയുടെ അടിയിലെ ടൈറ്റ് ലെഗ്ഗിങ്ങ്/ ചുരിദാർ അതിരിടുന്ന, കണങ്കാലിൽ നിന്ന് മേലോട്ട് ഊരു നിതംബങ്ങളുടെ സൗന്ദര്യദർശനം കാഴ്ചക്കാർക്ക് അനുഭവവേദ്യമാക്കുന്നതിന്നാണല്ലൊ കുർത്തിയിൽ സ്ലിറ്റിടുന്നത്.

എന്തിനധികം പറയുന്നു, ഏഷ്യാനെറ്റ് ടിവി പരിപാടിയായ ബഡായി ബംഗ്ലാവിലെ മദ്ധ്യവയസ്കയായ അമ്മായി പോലും കുർത്തിയിൽ അങ്ങ് മുകളിൽ വരെ സ്ലിറ്റിട്ടിരിക്കുന്നു !!

 Cancer of corruption
News : Transparency International, an anti-corruption global civil society organization, in its Global Corruption Barometer for the Asia Pacific region, says that India had the highest bribery rate among the 16 Asia Pacific countries covered including China and Japan. 70 out of 100 people said they had paid a bribe for getting essential public services from government offices. Japan was the least corrupt with only 2 in 1000 reporting having to pay a bribe.

The people's expectations are also bleak as 40 % in these countries (41 % in India) thought that corruption had gone up over the last 12 months while only 22 % thought that it had come down. The totalitarian state control system in China has also not helped in eradicating the evil of corruption as 73 % in China thought that corruption had worsened, and this was the highest of the countries surveyed.

 Milking corruption for publicity
After the corruption report of Transparency International, a private organization working against corruption ranking countries based on corruption indices, comes the news report that the Kerala government's Vigilance department, through its "research and training" wing is to conduct a survey among the public and rank fellow-departments based on their level of corruption!

Surely it is not the job of the vigilance investigation department to conduct such academic surveys on already-known facts and put out reports just to rank and shame other departments in the public eye.

And certainly such an exercise is not to be done by a police investigation department using government funds, unlike non-government agencies like Transparency International which do it from their private funds.

What is the need or justification for the vigilance department indulging in such an academic exercise and even have a "research and training" wing, while the same vigilance department claims that it is short of staff for enquiring into the thousands of complaints it receives on corruption, which is its avowed function.

Government should step in and stop such publicity-oriented and wasteful practices by this investigation agency which has already invited umpteen strictures from the high court on its wayward, extra legal and authoritarian functioning.

 State Budget speech 2017
Participated in the live TV channel discussion on the state finance minister's budget speech this year and witnessed the unfolding drama of the "budget leak" development which embarrassed the government and was exploited to the full by the opposition. In the live discussion i said that what should have been a "dream" has become a "nightmare" for the hapless finance minister!

 "Quite close"?
News : "Seven earth-size planets have been identified orbiting a tiny star not far away named Trappist-1 which is 40 light years or 235 trillion miles from Earth.That is quite close."

If we begin our journey today and keep travelling at the speed of light (that is 1,86,000 miles per second or 671 million miles per hour or 5877 billion miles per year), it will take us the next 40 years non-stop to reach there, and some of us may not even live that long, and the astronomers call it "quite close" !!

 Mindless rules
Take the case of registration of a private car, which is called a 'non-transport four wheeler' in the officialese of our motor vehicles department. On new purchase it is registered after collecting the road tax for 15 years in advance in lump which comes to a huge amount. (If the car is totally lost in one year, the entire tax paid for 15 years is lost.) And then the third party insurance has to be taken every year and the pollution certificate every six months. After the 15 year period the whole rigmarole of the registration has to be undergone again by getting a vehicle fitness certificate from the motor vehicles department which is valid only for another 5 years.

Now there is also talk of a mindless scrapping of all vehicles after 15 years regardless of the excellent condition of a vehicle. This will be a national waste with lakhs of perfectly-running vehicles being condemned as scrap. And the government has no mechanism for disposing of this huge stock of vehicles that would be needlessly scrapped. It is also pointed out that such an ill-advised and draconian measure will only benefit the car manufacturers with the consequent surge in demand and sales while causing great loss and distress to the citizens.

Look at the corresponding provision in the US. A new car is registered initially for one year and the road tax need be paid only for that one year. The pollution certificate which is valid for 2 years, unlike the six months here, can be easily obtained from your workshop and is directly uploaded to the department website.Thereafter the registration can be renewed online by the owner every year. The registration is quickly renewed and the tax sticker for the next one year is sent by post by the department to the car owner who need only display the tax sticker on the car. This annual renewal of registration can be done online from year to year for any number of years so long as there is a valid pollution certificate. No hassle of taking the car to the department official for "testing" at his convenience.

The tax sticker displayed on the vehicle for each year is in a different color which makes it easy for the police to verify the uptodate tax payment of even a fast-moving vehicle from a distance without stopping it on the road. This is so refreshingly different from the crude practice in this country of the police and motor vehicles department waylaying vehicles on the road and asking the driver to bring the "book and paper" meaning registration, tax and insurance papers to the officials standing somewhere. In civilised countries the police official will invariably go to the vehicle while the driver need only sit in his seat. Will the police and the motor vehicles department in this country reform their primitive methods and bring in such cultured and citizen-friendly practices?

 Jane Bond 008 !
After the killing of the North Korean ruler's half brother at the Kuala Lumpur airport by female agents by injecting poison, news has come in that male agents wielding guns or knives are being replaced by females who now strike fear in the hearts of enemies. Female agents are trained to do the killing by injecting poison as they can easily hide mini poison injectors made of plastic in lip sticks, cosmetics or under their clothes since such plastics tools go undetected by airport security. Female agents are screened for their intelligence and physical attributes.

As an offshoot of this development, on the lines of the spy thriller James Bond 007, there can be a new movie series featuring a brand new female version of the Licensed to Kill secret agent called Jane Bond 008, the digit 8 standing for the hourglass figure of the agent.

 Police should also obey all laws
News: "Philadelphia city police commissioner Richard Ross gets parking ticket for his car parked in a no-parking zone when he was attending a lecture session at a hotel. The police commissioner paid the fine."

This news report from the USA is a pointer to what a really socialist system is. Everybody including the law-enforcer should obey the law and not like the police officials in this country arrogantly flout parking regulations and traffic rules, not to mention other laws, with impunity, smug in the belief that there is no body to catch them and bring them to book.

 Drone taxi of the future
This is a news report on a proposed drone taxi or passenger-carrying drone of the future, which will fly the skies of Dubai in July this year. Two points in the story attracted my attention. One is that unlike usual such reports this is no science fiction story or flight of someone's imagination but something that they say will actually happen in July! The other point is that the drone is made in China; nowadays China seems to be making everything for every country of the world!!

 വാർത്ത കൊടുക്കുന്നതിലെ കളികൾ
“ബാർ കോഴക്കേസിൽ കപിൽ സിബലിന്ന് നൽ കിയത് 35 ലക്ഷം രൂപ. കെ.എം.മാണിയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹാജരായതിന്നാണിത്.” -- മാതൃഭൂമി വാർത്ത.

“ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെയുള്ള തുടരന്വേഷണ ഉത്തരവിന്നെതിരെ വിജിലൻസിന്ന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ കപിൽ സിബലിന്ന് ഫീസായി നൽ കിയത് 35 ലക്ഷം രൂപ.” -- കേരളകൗമുദി വാർത്ത.

ഈ വാർത്തകൾ വായിച്ചാൽ കെ.എം.മാണിയെ രക്ഷിക്കാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് വക്കീൽ ഫീസായി 35 ലക്ഷം രൂപ ചിലവായി എന്ന കാര്യം വായിക്കുന്നവർക്ക് വ്യക്തമാവും.അക്കാലത്ത് ഈ ഫീസിന്ന് അനുമതി കൊടുക്കേണ്ട സർക്കാർ നിയമവകുപ്പിന്റെയും അത് അനുവദിക്കാനോ തള്ളാനോ അധികാരമുള്ള ധനവകുപ്പിന്റെയും ചുമതലയുള്ള മന്ത്രി കെ.എം.മാണി തന്നെയായിരുന്നു എന്ന് കൂടി ഓർക്കുക.

എന്നാൽ ഇതേ വാർത്ത തന്നെ എങ്ങിനെ മൂലവസ്തുത മറച്ച് വെച്ച് കൊണ്ട് റിപ്പോട്ട് ചെയ്യാം എന്നതിന്റെ ഉദാഹരണം മലയാള മനോരമയിൽ കാണുക: “വിജിലൻസിനു വേണ്ടി ഹാജരായ കപിൽ സിബലിന്റെ ഫീസ് 35 ലക്ഷം” എന്ന ശീർഷകം മാത്രമെ ഭുരിപക്ഷം വായനക്കാരും വായിക്കുകയുള്ളു.

കപിൽ സിബലിനെ വാദിക്കാനിറക്കിയത് കെ.എം.മാണിയെ രക്ഷിക്കാനായിരുന്നു എന്ന കാര്യം പൂർണ്ണമായി ഒഴിവാക്കി; വിജിലൻസിന്ന് വേണ്ടി ഹാജരായ എന്നാക്കി. വാർത്ത കൊടുത്തു എന്നുമായി, സത്യം വായനക്കാർക്ക് മനസ്സിലാവുകയുമില്ല.

 Mixed events - future trend?
Football-crazy Malabar came up with news about a football match arranged between mixed teams comprising both men and women (and a transgender to boot), a first time experiment, and said it was a success attracting much interest and a big crowd.

Then comes similar news from halfway across the globe from Australia where a mixed 4 x 100 m relay race was held between teams comprising two male and two female runners including world sprint champion Usain Bolt and woman sprint champion Jenna Prandini. Bolt said after the event that this new concept could catch on around the world as people enjoy something different!

 Back to the past
Time was when,instead of affixing the signature, it was the practice of affixing the thumb impression that was followed by a majority of people as they did not know how to write their name.

Even now it is the good old thumb that comes to the rescue in critical situations. There is a rule that requires the office bearer of a political party to sign the nomination form of a party candidate to contest as the party candidate in an election in india. Recently in a by-election that came up in Tamilnad when the AIADMK party supremo, general secretary Jayalalitha was in semi-conscious condition in hospital and could not put her signature, it was her thumb impression which was taken on the form to serve the legal requirement of her signature.

Now the government of india seems to be bringing the good old thumb impression back when it says that in their new Aadhaar-enabled payment system (AEPS) AadhaarPay, customers don't need card, PIN, password or mobile, but just the thumb impression to make transactions.

 Devastating indictment of man
Man describes himself as the noblest of creations on earth.Ask any other creatures on the planet and they would strongly demur.

A recent study by the university of Illinois has found that 60 percent of primates like gorillas, gibbons and orangutans, the closest biological relations of humans, are threatened with extinction by human activities. And about 75 percent of primates have declining populations. Sadly, in the next 25 years, many of these primate species will disappear from the face of the earth. Reduction in human population growth and thereby keeping man from encroaching on primate territory is the suggested solution.

Hunting, illegal pet trade and loss of habitat to humans who cut trees, mine, and cultivate land in primate habitats are the reasons for their declining numbers. During the same period, man has multiplied himself manifold from a few thousands a few thousand years ago to over seven billion now (7,368,077,000 at this moment as per the world population clock and rising by 150 every minute) and appropriated the entire earth to himself as his exclusive birthright leaving little space to other species.

Thus, ironically, while man describes himself as the noblest creation on earth,he has been contributing to the extinction of other species and the destruction of the very planet by his self-centric and shortsighted lifestyle practices!

 ഒരു ആഫ്രിക്കൻ ബനാന റിപ്പബ്ലിക്ക്
ആഫിക്കൻ രാജ്യമായ ഗാംബിയയിൽ നീണ്ട 22 കൊല്ലം അധികാരത്തിൽ ഇരുന്ന ശേഷം പ്രസിഡന്റ്സ്ഥാനമൊഴിഞ്ഞ് നാട് വിട്ട യഹ്യ ജമ്മെ തലേ ദിവസം രാത്രി തന്നെ ചരക്ക് വിമാനത്തിൽ ആഡംബര വസ്തുക്കളും കാറുകളുമടക്കം ഖജനാവിൽ നിന്ന് 11.4 മില്ല്യൻ ഡോളർ കടത്തി എന്നും അതോടെ ഗാംബിയയുടെ ഖജനാവ് ശൂന്യമായി എന്നും വാർത്ത.

ചരക്ക് വിമാനത്തിൽ ഒരു രാത്രി കൊണ്ട് കടത്തിക്കൊണ്ട് പോകാവുന്ന അത്രയുമേ ഉള്ളോ ഈ രാജ്യത്തിന്റെ ഖജനാവ് എന്നാണ്‌ നാം അദ്ഭുതപ്പെടുക.22 കൊല്ലം ഈ വ്യക്തി തന്നെ പ്രസിഡന്റായി അധികാരത്തിലിരുന്ന് ഭരിച്ച് മുടിച്ച് പാപ്പരാക്കിയ ഒരു ആഫ്രിക്കൻ ബനാന റിപ്പബ്ലിക്കിന്റെ അവസ്ഥ ഇതായിരിക്കും.എന്നാൽ സിംഗപ്പൂർ എന്ന ചെറുതെങ്കിലും,ലീ ക്വാൻ യൂവിനെപ്പോലുള്ള അഴിമതിരഹിതനായ അർപ്പിതമനസ്സായ രാജ്യതന്ത്രജ്ഞൻ 31 കൊല്ലം ഭരിച്ച രാജ്യത്തിന്റെ ജി.ഡി.പി ഇന്ന് 307.9 ബില്ല്യൻ ഡോളർ ആണ്‌ എന്ന് താരതമ്യം! ആ ഭരണകാലത്ത് അവിടത്തെ ജി.ഡി.പി 20 ഇരട്ടിയും,പ്രതിശീർഷവരുമാനം 15 ഇരട്ടിയും,വിദേശനാണ്യശേഖരം 16 ഇരട്ടിയും, വിദേശവ്യാപാരം 25 ഇരട്ടിയും ആയി വർദ്ധിച്ചു!!

 Yoga- from the sublime to the ridiculous
The latest fad related to yoga brewing in the West is said to be "beer yoga" - drinking beer while doing yoga! What a ridiculous idea! It is reported to have started in Germany, as Bier yoga, (Bier is German for beer), and is being marketed in other western countries as a business proposition to "sell" yoga. They can go to any length or stoop to any level for making money out of it. At this rate will Russians have "vodka yoga", Brits "scotch yoga", and malayali mallus "kallu (കള്ള്) yoga" and "charaaya (ചാരായ) yoga"?

  1    2    3    4    5    6    7    8    9    10    11    12    13    14    15    16    17    18    19    20    21    22    23    24    25    26    27    28    29    30    31    32    33    34    35    36    37