From the Desk of Dr. M. Vijayanunni IAS (1969), Former Chief Secretary of Kerala


 എത്രയെത്ര നുണകൾ
ധനമന്ത്രിയെന്ന നിലയിൽ കെ.എം.മാണി ഒപ്പിട്ട “അവസാനത്തെ” ഫയൽ സർകാർ ഉദ്യോഗസ്ഥന്മാരുടെ ഡി.എ ഗഡു കുടിശ്ശികയുടെതായിരുന്നെന്ന പത്രക്കുറിപ്പ് വലിയ പബ്ളിസിറ്റിയായി കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്നു. മാണി കോട്ടയത്ത് സ്വീകരണസമ്മേളനത്തിൽ വെച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ടപ്പോൾ “തിരുവഞ്ചൂരിന്നു വേണ്ടി കോട്ടയത്ത് സ്കൈവാക്ക് നിർമിക്കുന്നതിന്ന് അഞ്ചു കോടി രൂപ അനുവദിച്ചതാണ്‌” താൻ “അവസാനം ഒപ്പിട്ട ഫയൽ” എന്ന് മാണി പറഞ്ഞുവെന്നും പത്രവാർത്ത. ഇനി എത്ര ഫയലുകൾക്ക് മാണി “അവസാനം ഒപ്പിട്ട ഫയൽ” എന്ന സ്ഥാനം മാറ്റിമാറ്റിക്കൊടുക്കുമെന്ന് കണ്ടറിയാം.മാണിയിൽനിന്ന് എത്രയെത്ര വലിയ നുണകൾ കേരളജനത കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ ഒരു കാര്യത്തിൽ മാണി സത്യം പറഞ്ഞു. “പാലാ” യാണ്‌ തനിക്ക് ലോകമെന്നും “പാലാ”ക്കപ്പുറം തനിക്കൊരു ലോകമില്ലെന്നും. പാലയെ ജില്ലയാക്കാൻ പറ്റാത്തതുകൊണ്ട്, നിലവിൽ റെവന്യു ഡിവിഷൻ ആസ്ഥാനം ഉള്ള കോട്ടയം പട്ടണത്തിന്റെ അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം ദൂരമുള്ള പാലയിൽ അനാവശ്യമായി മറ്റൊരു റെവന്യു ഡിവിഷൻ ആരംഭിച്ച് പൊതുഖജനാവിന്ന് ആവർത്തന പാഴ്ചിലവ് വരുത്തിയ ആളല്ലെ മാണി.

 പഞ്ചായത്ത്,നഗരസഭാ തിരഞ്ഞെടുപ്പ് വിശേഷം
ഇക്കഴിഞ്ഞ പഞ്ചായത്ത്,നഗരസഭാ തിരഞ്ഞെടുപ്പിന്നു മുന്നോടിയായി കഴക്കൂട്ടം പഞ്ചായത്തിനെ തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടുത്തി. തിരഞ്ഞെടുപ്പു കഴിഞ്ഞ് തിരുവനന്തപുരം നഗരസഭയുടെ മേയർ സ്ഥാനത്തേക്ക് വരുമെന്ന് പറയപ്പെടുന്ന വി.കെ.പ്രശാന്തിന്ന് അതുവഴി മൂന്ന് പ്രൊമോഷനുകളായിരിക്കും സംഭവിക്കുക.ഇതേവരെ കഴക്കൂട്ടം പഞ്ചായത്തിലെ വാഡ് മെമ്പറായിരുന്ന ആൾക്ക് നഗരസഭയിലെ കൗൺസിലറായി പ്രൊമോഷൻ.കഴക്കൂട്ടം പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന ആൾക്ക് നഗരസഭയുടെ ഭരണത്തലവനായി പ്രൊമോഷൻ.പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അച്ഛന്റെ മകന്ന് നഗരസഭയുടെ ഭരണത്തലവനായി പ്രൊമോഷൻ.

 Nitish Kumar, the hero of the Bihar election
Nitish Kumar has undoubtedly emerged as the hero of the Bihar assembly election. I had met him in Delhi in the late 1990s. That was just before he became India's railway minister and he had already been a minister of state in the previous government. I was being hosted to lunch by the Times of India at their dining room and Nitish Kumar was sitting at another table chatting with someone. I could clearly see his sincerity, humility and common touch which have served him well throughout his political career. No wonder, despite being the chief minister of the state for the last ten years, he has not encountered anti-incumbency hostility from the people who have re-elected him as chief minister for a third consecutive term overcoming the formidable campaign led by none less than prime minister narendra modi himself.

 ഒരു കറുത്ത അദ്ധ്യായത്തിന്ന്‌ അന്ത്യം
അവസാനം മന്ത്രി മാണി പുറത്ത്. രാജി വെക്കുകകയല്ല,വാങ്ങുകയായിരുന്നു.ഒരു പ്രമുഖപത്രത്തിന്റെ ഒന്നാം പേജിൽ വന്ന കാർട്ടൂണിലെ പോലെ വഴങ്ങാൻ വിസമ്മതിക്കുന്ന മാണിയെ പിടിച്ചുകെട്ടി ഒരു സിസേറിയൻ ഓപ്പറേഷനിലൂടെ രാജി പുറത്തെടുക്കുകയായിരുന്നുവല്ലൊ.

കൈക്കൂലി വാങ്ങിയ മന്ത്രി രാജി വെക്കുന്നതിന്നു പകരം കേസന്വേഷിച്ച വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയുന്ന വിരോധാഭാസവും നാം ഇവിടെ കണ്ടു.കോടി കൈക്കൂലി വാങ്ങിയ കേസിലെ പ്രതിയായ മന്ത്രി ആദ്യമേ രാജി വെച്ചൊഴിയുന്നതിന്നു പകരം ടി പ്രതിയെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കോടികൾ ചിലവാക്കി സർകാർ അഭിഭാഷകരേയും സംവിധാനത്തേയും ഉപയോഗിച്ചതു പോരാതെ ഒരു സിറ്റിംഗിന്ന് കാൽ കോടി ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകനെ ഡെൽ ഹിയിൽനിന്ന് മുപ്പത്തഞ്ച് ലക്ഷം ചിലവാക്കി വരുത്തി വാദിക്കുകയും ചെയ്തു.മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ അധികാരമുള്ള,മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും അടുത്ത ധനമന്ത്രി ആരായിരിക്കുമെന്ന് മാണി നിശ്ചയിക്കുമെന്നും പറഞ്ഞു കൊണ്ടിരിക്കുന്നു.മാണിയെ വെള്ള പൂശാനായി തന്റെ പാർട്ടിക്കാരനായ കെ.പി.വിശ്വനാഥൻ മുമ്പ് ആരോപണം നേരിട്ടപ്പോൾ തന്നെ രാജി വെച്ചതിനെ പോലും ഇപ്പോൾ തള്ളിപ്പറയുന്നു.

മാണി തന്റെ രാഷ്ട്രീയ ഗുരുവായ കെ.എം.ജോർജ്ജ് പാർട്ടി ചെയർമാനും മന്ത്രിയുമായിരുന്നപ്പോൾ ഒരാൾക്ക് ഇരട്ടപ്പദവി പറ്റില്ല എന്ന് വാദിച്ച് പുറത്താക്കിയ ശേഷം പിന്നീട് ഇതുവരെ താൻ സ്വയം പാർട്ടി ചെയർമാനും മന്ത്രിയുമായി ഇരട്ടപ്പദവി വഹിക്കുന്ന ഇരട്ടത്താപ്പും നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും ബജറ്റ് വില്പനയുമായി തന്റെ നിയമവിരുദ്ധനടപടികൾക്ക് കൂട്ടുനിൽ ക്കാത്ത ഉദ്യോഗസ്ഥരേയും സഹപ്രവർത്തകരേയും ദ്രോഹിച്ച് പക വീട്ടിക്കൊണ്ട് ഒരു വ്യക്തി അര നൂറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിലെ ഈവിൾ ജീനിയസ് ആയി വിലസിയ അദ്ധ്യായത്തിന്ന്‌ ഇപ്പോൾ അന്ത്യം.

 ടൈ കേരള
"ടൈ കേരള സംഘടിപ്പിച്ച ടൈ കോണ്‍ 2015 സമ്മേളനത്തിൽ ടൈ എൻട്രപ്രനർ ഓഫ് ദ ഇയർ അവാഡുകൾ" സമ്മാനിച്ചതിന്റെ ഫോട്ടൊ പത്രത്തിൽ അച്ചടിച്ചു വന്നു.....എല്ലാവരും ടൈ കെട്ടിയിട്ടുണ്ട് !

 Money and Mani
Heard repeated ad nauseum by news presenters from delhi over all india radio and national tv channels, is the name of kerala finance minister KM "mani", mispronounced by them as a homophone of the word "money", with a touch of mischief and irony,whether intended or unintended,but providing great mirth to the local listeners in the know who can savour the telling effect of the pungent pun! Industrialists and businessmen from the north used to tell me that "mani" wants only "money" (both words pronounced alike) with a sense of resignation.But resignation is a thought non-existent in Mani's existence now!

 An inglorious exit for exit polls
For exit polls, the Bihar assembly election result has proved to be another(hopefully for them not the last) nail in the coffin of the veracity and credibility of exit poll results. Whereas the grand alliance actually secured a two-third majority winning 178 seats against 58 by the BJP alliance, none of the half a dozen exit polls came anywhere near reality.The highest prediction in favour of the grand alliance was 135 and the lowest for the BJP+ was 95, but the final figure was far higher and lower respectively.The Chanakya exit poll which went against the tide and predicted a 155-83 BJP victory was farthest off the final figure, making it a laughing stock, though it had come with the formidable reputation of having given the most accurate prediction of the then unbelievable Delhi state assembly election result hurricane in favour of Arvind Kejriwal's Aam Aadmi Party.

These exit poll surveys,taken just after the voting, are expected to best reflect the extant mood of the voters,but have failed to project ground reality and have proved to be nothing better than betting or gambling in favour of their favourite parties, or mere subjective speculation or uninformed guesswork.

Even the crude method adopted by newspapers in totalling up all the six exit poll results and giving their average figures to cover up the wide divergence between the exit poll results, did not prove any better, giving 118 for the grand alliance and 117 for BJP, again totally off the mark.

 The smartphone revolution
For me the ordinary mobile phone is sufficient for communicating with others everywhere,and have not felt the need for a "smart" phone, "unsmart" though it may be.

Then i saw some stunning statistics relating to use of smartphone by kids in US.

"97% of the kids under age 4 had used a smartphone." That put me in the class of the microscopic 3% of kids under age 4 who did not use a smartphone!

What was more disconcerting for the senior generation is the statistic that "50% of 4-year-olds and 25% of 2-year-olds needed no help using a smartphone." That would put me along with the 75% of 2-year-olds who needed help in using a smartphone! Very off-putting at and in this age.

"77% of 2-year-olds and 40% of children under age one used a mobile device every day to play games, use apps or watch videos.Even babies under one use tablets for more than 20 minutes a day." Well...well !! I was proving to be dumber than a one-year-old baby in smartphone use!

"By age 4, 75% of the kids had their own mobile device." Now, this was easier for me to achieve and i promptly purchased a smartphone and so i have a smartphone of my own!

 വികലോച്ചാരണവിപ്ളവം
തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നു കഴിഞ്ഞ ദിവസം പ്രശസ്ത മൃദംഗവിദ്വാൻ കുഴൽ മന്നം രാമകൃഷ്ണന്റെ മൃദംഗപരിപാടിയെപ്പറ്റിയുള്ള അനൌൺസ്മെന്റുകളിൽ പാലക്കാട് ജില്ലയിലെ കുഴൽ മന്നം എന്ന സ്ഥലപ്പേര്‌ “കുഴൽ മന്തം” എന്നാണ്‌ തെറ്റായി ആവർത്തിച്ച് ഉച്ചരിച്ചു കൊണ്ടിരുന്നത്.“കുഴൽ മന്ദം” എന്ന് എഴുതുന്നതിന്റെ പേരിൽ “കുഴൽ മന്തം” എന്ന് വികലമായി ഉച്ചരിക്കുകയാണ്‌ ഈ ഉച്ചാരണവിശാരദർ.

“തങ്ങളുടെ ഉച്ചാരണമാണ്‌ ശരി,തങ്ങളുടെത് തന്നെയാണ്‌ ശരി,തങ്ങളുടെ മാത്രമാണ്‌ ശരി” എന്ന തിരുവനന്തപുരം ആകാശവാണി നിലയത്തിലെ ചിലരുടെ അജ്ഞതയിലും ധാർഷ്ട്യത്തിലും അധിഷ്ഠിതമായ ഈ തെറ്റായ ഉച്ചാരണം കുഴൽ മന്നം രാമകൃഷ്ണനോടും, കുഴൽ മന്നം എന്ന സ്ഥലത്തിനോടും, അവിടത്തെ ജനങ്ങളോടും കാണിച്ച കടുത്ത അവഹേളനമാണ്‌.

“ന്ദ” എന്ന് എഴുതിയാലും “ന്ന” എന്ന് ഉച്ചരിക്കുന്നത് ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ മുതൽ നൂറ്റാണ്ടുകളായി മലയാള ഭാഷയിലെ ജനസാമാന്യം അനുവർത്തിക്കുന്ന ഒരു രീതിയാണ്‌;ഭാഷാ നിയമവുമാണ്‌.അതിനെ മാറ്റി മറിക്കാനും വികലമാക്കാനും ആകാശവാണിയിലെ ചില സ്വയം പ്രഖ്യാപിത പരിഷ്കാരികൾക്ക് അവകാശമില്ല. അവരും ഈ ഭാഷാനിയമവും ജനസാമാന്യത്തിന്റെ ഉച്ചാരണവും തെറ്റാതെ പാലിക്കാൻ ബാധ്യസ്ഥരാണ്‌.

കുന്നംകുളം എന്ന സ്ഥലപ്പേര്‌ “കുന്ദംകുളം” എന്ന് എഴുതുന്നു എന്നതിനാൽ “കുന്തംകുളം” എന്നാണ്‌ ഈ കുന്തംവിഴുങ്ങികൾ ആകാശവാണിയിൽ കൂടി പ്രചരിപ്പിക്കുന്നത്.അതു കൊണ്ട് അവിടത്തുകാർ “കുന്നംകുളം” എന്ന്തന്നെ എഴുതാൻ തുടങ്ങി.അങ്ങിനെ അവരുടെ സ്ഥലപ്പേര്‌ തിരുവനന്തപുരം ആകാശവാണിയിലെ അബദ്ധവാദികളുടെ വായിൽനിന്ന് പരിക്കേല്പിക്കപ്പെടാതെ രക്ഷ്പ്പെടുമല്ലൊ.

“മന്നത്ത് പദ്മനാഭൻ” എന്നും “മന്നം” എന്നും എല്ല്ലാവരും ഉച്ചരിക്കുന്ന മഹദ് വ്യക്തിയുടെ പേരും “മന്ദത്ത് പദ്മനാഭൻ” എന്ന് എഴുതുന്നു എന്നതിന്റെ പേരിൽ ഇവർ ഇതുപോലെ “മന്തത്ത്” പദ്മനാഭൻ എന്നും “മന്തം” എന്നും തെറ്റായി ഉച്ചരിച്ച് വികലമാക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടതാണ്‌.

 Nature unfolds mushroom like an umbrella!
This mushroom in my garden, which had been a bud when i saw it on the previous day, had in the morning opened up into a perfect U-shaped umbrella as in this pic. It was not done yet. By evening, it had slowly and imperceptibly to the human eye of the observer, unfolded to a tabletop as in the other pic!

While a flower bud unfolds from the top outwards,this mushroom unfolds from the bottom upwards,like an umbrella held in our hand.Marvel at Nature's engineering skill in doing the unfolding without a motor to power the motion and the architectural feat in shaping its perfect circular shape without any gadget,as humans would have needed!

 Of human chimeras and surrogacies and complicated human relationships
A human chimera is someone with extra genes absorbed from a twin lost in early pregnancy.Some childbirths start as multiple pregnancies and occasionally cells from the miscarried siblings are absorbed by a surviving twin in the womb.In a reallife case, a paternity test showed that the child's blood group does not match either parent. The father's sperm was found to have only a 10 per cent genetic match to the infant and the genes in his sperm where different to those in his saliva.So the actual father of the child is the father's unborn twin brother, or the man was actually his son's uncle!

In another case of human chimera,a woman had one set of genes in her blood cells and a different set in her ovaries.Thus the eggs produced by her ovaries resulted in sons holding genes different from her own.The true genetic mother was her twin sister who was never born!

Similar are the puzzlingly complicated human relationships that result in the case of human surrogacy i.e someone acting as a womb to the child of another woman.There was a case of a 50-year-old mother who hosted the embryo of her 25-year-old daughter who could not conceive,and gave birth to her son on her behalf.So the grandmother became mother to the grandson, and he became a sibling of his mother,as also of his mother's brothers and sisters as they were all born of the same grandmother's womb!

 Local bodies in focus
Participated in a timely and lively discussion on Jaihind TV on democratic decentralisation in the context of the ongoing panchayat and municipal body elections which are now being enthusiastically celebrated by the people and the political parties as also the print and visual media. Tailpiece: Jaihind TV is contesting as a candidate in a central kerala panchayat...Jaihind is the name of a woman candidate and with her initials suffixed makes her Jaihind TV :))

 Defamation by state
The latest news that the trial court has exonerated the then telecom secretary shyamal ghosh from the charge of causing a loss of Rs 846 crore to the exchequer in the 2G spectrum allocation case is a good development.Even more noteworthy is that the court castigated and ordered action against the CBI officials for fabricating and distorting facts to cook up the case of a grave crime where none existed. Minister arun jaitley has stated that this chargesheet was filed by the CBI at the behest of the then minister kapil sibal.The investigating agency has shown itself to be not just a caged parrot but a bloodhound on a leash held by its political master ready to target and chase anyone pointed out by the master.It is high time this objectionable situation is rectified for good. What is the compensation for the irreparable damage to the reputation of the officer who was subjected to the tag of "Accused" all this while?

The vigilance department officials in this state had the practice of designating any officer on whom a petition had been received as an "Accused Officer" in their records (AO1,AO2 etc) and in all their correspondence. Thus any official could be merrily called an accused officer just by getting a petition,even an anonymous and fictitious one, against him. This was just a gratuitous police way of insulting and demeaning an officer. Just as they are giving their own nicknames to the accused in criminal cases like the name "ആട്" ആന്റണി now making news which has no legal validity and is against the basic human right to personal dignity.

When i was secretary to government, in one of the meetings of the chief secretary with secretaries, i had pointed out the gross impropriety of this usage and the then chief secretary promptly took cognizance and it was thereafter that the vigilance stopped the usage of the objectionable term Accused Officer and replaced it with the more harmless "Officer under Enquiry(OUE)."

 Sway of advertisements
The Times of India daily is a newspaper that attracts and carries most advertisements. It outdid itself two days ago,carrying 20 pages of ads including a record 16 full-page ads out of the total of 34 pages for the day. The first 8 pages carried full-page ads and the reader had to turn four sheets to see the very first page of news.Then after the first two pages of news came another three full-page ads and the last two pages also being full-page ads in the main paper,followed by another 4 full-page ads in the supplements,all of fast-moving consumer goods (FMCGs), reflecting the trends and tastes of the times.These were just the full-page ads,not to mention the half-page,quarter-page, and other smaller,miscellaneous ads.Thus out of the total 34 pages of the newspaper for the day,20 pages were of advertorial matter with only 14 pages of what is called editorial matter in journalistic parlance.

 How politicians circumvent the law
This happened two decades ago,when Oommen Chandi (OC) was finance minister and i was Taxes Secretary,and in that capacity was chairman of a welfare fund board under my department.The director of the department was the chief executive officer of the board also.The then director,though a career official,was always seen dressed in white khadi shirt and mundu just like his minister OC and apparently had the same political affiliations as OC and direct links to him.

As CEO it was his duty to convene the board meetings regularly and whenever required, after getting a convenient date from me as chairman. He had never approached me with such a request. Instead of acting in this proper manner,he directly approached OC the minister,and between the two it was decided to hold a board meeting with the minister chairing it,though the minister had no official position in the board and it was for the chairman to do it statutorily.

I as chairman of the board was kept in the dark and got to know of this only from the note sent down by OC saying that a board meeting will be held on the indicated date "in the presence of the minister".The note also said that the board meeting was being called as "it was not convened for a long time," as an obvious and devious justification for the minister trying to hold it and in a weak attempt to hoodwink the law on the subject.

The actual chairman of the board will obvioulsy have no decisive say when the board meeting is held in the "presence" of the minister, in the minister's office with the minister in the chair, where all matters will be as decided by the minister and the secretary will have to be a mute witness and accomplice to all the irregular decisions. And what is worse, for any wrong decision at such a meeting called into question in a future criminal case,a biased and ignorant policeman "investigating" and laying a charge sheet before a court can even give his own interpretation and say that the minister is not at all culpable because he was not a member of the board,and it is the chairman and other directors who are responsible! Such absurd things are actually happening in these strange times.

I objected to this irregular procedure of the chairman being bypassed totally and the minister holding a board meeting over the head of the chairman.The then minister OC was sensible enough to realise and correct his mistake and cancelled his decision to call the board meeting and left it to the chairman.

 KM Mani's budget expertise
KM Mani,as revenue minister in one of his umpteen previous tenures,was ex-officio chairman of the Governing Body of the Institute of Land Management(as it was then called),and i was holding charge as the Director of the institute.In one of the Board meetings held to approve the annual budget of the institute,Mani looked at the columns in the institute's budget prepared by the office and came up with his expert view(evidently based on his limited knowledge of the columns in the government budget) that the institute budget should have columns showing Budget Estimate and Revised Estimate(BE and RE). I had to tell him that the institute follows an accounting and auditing system different from the government and its budget reflected the rules and requirements of that system and that is why its columns do not show BE and RE unlike in the government budget. Mani fell silent and did not say anything more on the subject.

KM Mani had at the start of his current tenure as finance minister made much of the fact that he had previously presented nine state budgets and his spin doctors were putting out the story that this is a "record in india" and even a "world record,"which was wholly untrue,as even in south india there was the Andhra Pradesh finance minister K.Rosiah who had presented 17 state budgets and in india the veteran Jammu & Kashmir finance minister Girdhari Lal Dogra had served as finance minister of the state for 26 years and presented as many budgets. KM Mani and his PR machinery had also put out the story of the "British Parliament honoring" him for presenting the "record number of budgets." When this story did not stick it was amended as honoring him "for enunciating the theory of adhvana vargam". In actual fact it turned out that all this was only a spin doctor exercise exaggerating some obscure ceremony, which the AsianetTV exposed as just some indian organisation in UK arranging a small function for him in a room just rented by them in British parliament.

 Real gender-equality
In this age of supposed total gender-equality,India's outdated maintenance law is totally one-sided in favour of wives and loaded against men.It provides that any person can be asked to give a monthly allowance for the maintenance of his wife or child (not husband!).But real equality prevails in western laws and opulent Hollywood wives have been made to pay heavy alimony and monthly maintenance to their indigent husbands and dependent children,however ephemeral the union.Madonna paid $ 96 milliion or a fifth of her assets to her ex-husband,Halle Berry (Bond girl) $16,000 per month as monthly support to husband and daughter, Kim Basinger $ 12,000 per month,Jennifer Lopez $ 15 million (after a marriage lasting only eight months) and Britney Spears $ 20,000 a month as spousal support.Now that is real gender-equality!

 കർചീഫിന്റെ സ്ഥാനത്ത് സെൽ ഫോൺ
അര നൂറ്റാണ്ട് മുമ്പ് യുവതികളുടെ കൈയിൽ എപ്പോഴും ഉണ്ടായിരുന്നത് കൈലേസായിരുന്നു.ഉദാഹരണത്തിന്ന് അന്നത്തെ പ്രസിദ്ധ ഗായിക ശാന്താ പി നായർ നൽ കിയ ഒരു അഭിമുഖത്തിന്റെ വിഡിയോയിൽ അവർ കൈയിൽ ഒരു കർചീഫ് മുറുകെ പിടിച്ചുകൊണ്ട് എപ്പോഴും അതുപയോഗിച്ച് മുഖം തുടക്കുന്നത് കാണാം. ഞാൻ കോളജിൽ പഠിക്കുമ്പോൾ അവിടത്തെ വിദ്യാർത്ഥിനികൾ ഇതുപോലെ എപ്പോഴും കൈയിൽ കർചീഫ് പിടിച്ച് നടക്കുമായിരുന്നു.

മാറിയ ഇന്നത്തെ കാലത്ത് യുവതികളുടെ കൈയിൽ എപ്പോഴും കാണുന്നത് മൊബൈൽ ഫോണായിരിക്കും. ഇന്ത്യയിലായാലും പാശ്ചാത്യരാജ്യങ്ങളിലായാലും ജപ്പാനിലായാലും ഗൾഫിലായാലും,കോളജ് വിദ്യാർത്ഥിനിയായാലും സിനിമാതാരമായാലും ബിസിനസ് എക്സിക്യുട്ടിവ് ആയാലും, ആരായാലും എവിടെയായാലും യുവതികളുടെ കൈയിൽ ഒരു മൊബൈൽ ഫോൺ ഉറപ്പ്! ഇപ്പോൾ മുതിർന്ന വനിതകളുടെ കൈയിൽ അത്ര കണ്ടേക്കില്ലെങ്കിലും,ഇപ്പോഴത്തെ യുവതികൾ മുതിർന്നവരാവുമ്പോൾ ഈ ശീലം എല്ലാ പ്രായത്തിലും സാർവത്രികമായിട്ടുണ്ടാവും. കൈയിൽ മുഖം തുടക്കുന്ന കർചീഫിന്നു പകരം ചെവിയിൽ പിടിക്കുന്ന മൊബൈൽ ഫോൺ.

 Bribery by PAs of Ministers
News: "Fraudster arreseted for posing as private secretary to Minister and extracting money from a person promising him a job of driver in government institution."

We often hear news about fraudsters posing as regular government officials like police sub-inspectors,CBI officers,excise officers,vigilance officials,etc who have official positions and statutory powers in the government hierarchy which they threaten to use or abuse against people and extort money from them.On the contrary, private secretaries and PAs and other personal staff of ministers are there only to do the personal work of the minister and to personally assist him,and they do not have any statutory powers or supervisory authority over departments or officers. But by the misuse of their positions they have over time become extra-constitutional authorities by meddling in every office and giving directions orally and unauthorisedly.This has resulted in the following dangerous consequences.

They have been throwing their weight around and bullying and bulldozing officers in their departments to carry out illegal and improper demands.They have been collecting money and bribes for their ministers and that is how the public have come to or been made to believe and accept that if they pay bribes to the private secretaries and personal staff,they can get government jobs and other favours.In the process,these staff also collect money for themselves,amassing unlimited and unaccounted wealth, putting up palatial mansions and buying up valuable real estate.

Seeing such instances all round, this has now gone over to the next stage wherein fraudsters have found this to be a fertile field and started posing as private secretaries and extorting money from the public on false promises.This is the reason why such instances abound these days.This is a most undesirable and unfortunate development under the cover of our democracy.

 “നന്തി” ബാധ ഒഴിയുന്നില്ല
തിരുവനന്തപുരം ആകാശവാണിയിലെ “നന്തിദ്വയം” ആയ രണ്ട് പേർ (പറക്കോട് ഉണ്ണികൃഷ്ണനും ഷീലരാജും )“ഞങ്ങളുടെ നന്തിയാണ്‌ ശരി,അതു ഒരിക്കലും മാറ്റില്ല, ഞങ്ങളെ തല്ലണ്ടമ്മാവാ ഞങ്ങൾ നന്നാവില്ല” എന്ന അവരുടെ മർക്കടമുഷ്ടിമനോഭാവത്തോടെ “നന്നി”ക്ക് പകരം “നന്തി” തുടർന്നുകൊണ്ടിരിക്കുന്നു. കാഞ്ചിയോട് ജയൻ പുലർവെട്ടത്തിൽ വീണ്ടും “നന്തി” ഇറക്കിയതിനോട് ശ്രോതാക്കൾക്കുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒരു മലയാളിയും "നന്നി" എന്ന വാക്കിനെ "നന്തി" എന്ന് പറയാറില്ല.സകല മലയാളികളോടുമുള്ള വെല്ലുവിളിയാണ്‌ ഇവരുടെ "നന്തി"പ്രയോഗം . ആകാശവാണിയുടെ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇവർ നിസ്സങ്കോചം ശ്രോതാക്കളുടെ മേൽ അടിച്ചേല്പിച്ചു കൊണ്ടിരിക്കുന്ന ഈ വികലോച്ചാരണപരീക്ഷണത്തിനെ ഗളഹസ്തം ചെയ്യാനും ഇവരെ നേർവഴിക്ക് കൊണ്ടുവരാനും അവിടത്തെ മുതിർന്ന, പക്വതയുള്ള പ്രക്ഷേപകരും ഉദ്യോഗസ്ഥരും മുൻ കൈ എടുക്കേണ്ട സമയം അതിക്രമിച്ചു.

പ്രഭാതഭേരി പരിപാടി അവതരിപ്പിക്കുന്ന സ്റ്റാഫ് അതിൽ ആളുകളുടെ അഭിപ്രായം അടങ്ങുന്ന ബൈറ്റുകൾ കൊടുക്കു മ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ബൈറ്റ് തുടങ്ങുന്നതിന്ന് മുമ്പ് ആളുടെ പേര് പറയുന്നതിന്ന് പകരം,അവർ സംസാരിച്ച് തുടങ്ങി രണ്ടും മൂന്നും വാക്യങ്ങൾക്ക് ശേഷം മാത്രം അവർ ആരാണെന്ന് പറയുന്ന തല തിരിഞ്ഞ പരിഷ്കാരം നിർബന്ധ ബുദ്ധിയോടെ തുടർന്നു കൊണ്ടിരിക്കുന്നു. ഇത് ഇത്ര മഹത്തായ രീതിയാണെങ്കിൽ പുലർവെട്ടത്തിലെ മറ്റ് പ്രഭാഷണങ്ങൾ അവതരിപ്പിക്കുമ്പോഴും പകുതി പ്രഭാഷണം കഴിഞ്ഞ ശേഷം പ്രഭാഷകന്റെ പേര് പറഞ്ഞാൽ മതിയല്ലൊ.

 Contrasting security
This is a picture of the US president,supposedly the most powerful man on earth, appearing in public holding his own umbrella,and without a ring of security men in close physical proximity obstructing the view. Though the secret service is always providing him protection and is ever-present around him,their presence is unobtrusive and non-intrusive,keeping a distance from the president.In this pic too they can be seen only if you look for them and at a distance. This invisibility of even the close cordon of secret police is despite the long history of US presidential assassinations dating back from Abraham Lincoln(1865),James Garfield(1881),William McKinley(1901),and the most recent assassination of John Kennedy in 1963.This is in sharp contrast to the in-your-face,visible and obtrusive presence of the ring round security men closely surrounding the indian prime minister to such an annoying extent that the current prime minister has often had to upbraid them for coming in his way!

 Citizen-friendly White House
This is an officially-given out picture of visitors assembled and celebrating at the White House which is the abode of the President of the United States of America,the most powerful nation on earth,and facing threats of terrorists and extremists from all over.Shows how accessible and citizen-friendly the place is to visitors.It is equally accessible to photography-bugs who want to snap a pic. Can we ever have the pleasure of seeing such a photo of 7, Race Course Road,the official residence of india's prime minister or will any visitor or citizen be allowed just to snap a pic of the official bungalow of his own prime minister? There was a news item given out some time back by the police itself to the effect that an innocent 12-year-old boy visiting the capital city on a sightseeing trip for the first time and trying to take a photo of the prime minister's bungalow from the main road was taken into police custody and taken to the police station to be detained there for hours for "questioning",in an apparent "warning" of the treatment that they will mete out to all those who try to indulge in such a harmless exercise.

 എന്തെല്ലാം സാക്ഷരതകൾ!
വാർത്ത:- “മങ്കര സംസ്ഥാനത്തെ ആദ്യത്തെ സാമ്പത്തികസാക്ഷര പഞ്ചായത്ത്. ബാങ്കിങ്ങ് സാക്ഷരത നേടി.” എന്റെ ഒരു മുൻപോസ്റ്റിൽ ഈ പത്രത്തിൽതന്നെ വന്ന “ഭക്ഷ്യസാക്ഷരത” എന്ന പ്രയോഗത്തെപ്പറ്റി എഴുതിയിരുന്നു.സാക്ഷരത എന്നാൽ എഴുതാനും വായിക്കാനും അറിയൽ. ഭക്ഷ്യത്തിലും ബാങ്കിങ്ങിലും സാമ്പത്തികത്തിലും എല്ലാം എഴുതാനും വായിക്കാനും അറിയലോ?

 മനോഹരമായ ഇരട്ടത്താപ്പ്
വാർത്ത -- “പുതിയ കോളജുകൾ അനുവദിക്കാൻ തീരുമാനിച്ചാൽ പരിഗണന നൽ കുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ലാത്തതോ കടന്നുവന്നിട്ടും അർഹമായ സ്ഥാപനങ്ങൾ ലഭിച്ചിട്ടില്ലാത്തതോ ആയ സമുദായങ്ങൾക്ക് മാത്രമായിരിക്കും.” ഇത് പറയുന്നത് മറ്റാരുമല്ല,ഭരണത്തലവനായ കോണ്‍ ഗ്രസ്സ് മുഖ്യമന്ത്രിഉമ്മൻ ചാണ്ടി തന്നെ.ഗവണ്മെന്റ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ജാതിമതാടിസ്ഥാനത്തിലാണെന്നതിന്ന് ഇതിലധികം ആധികാരികമായ നയപ്രഖ്യാപനം ആവശ്യമുണ്ടോ.

അതേദിവസം തന്നെ മുഖ്യമന്ത്രിയുടെ കക്ഷിയുടെ മറ്റൊരു ഉന്നതനേതാവ് എ.കെ.ആന്റണി പറയുന്നു-“ബിജെപി സാമുദായികാടിസ്ഥാനത്തിൽ വിഭജിച്ച് ഭരിക്കുന്നു.” ഞങ്ങള്‍ ചെയ്താല്‍ ശരി, അവര്‍ ചെയ്താല്‍  തെറ്റ്;എത്ര മനോഹരം ഈ ഇരട്ടത്താപ്പ്!

 Living in the clouds!
In the past,dreamers or lovers or idlers or the impractical ones were described as living in the clouds or in cloud cuckoo land,as against those down-to-earth.How things have changed! Now cloud computing has become the order of the day and cloud services have become big business in the information technology world.Cloud computing is used to store and access data centrally like in core banking, by banks,IT companies,business and government undertakings as well as individuals. Microsoft India is investing Rs 1200 crores and setting up three data centres in india in chennai,pune and mumbai to provide large scale cloud services on a commercial basis. The size of the business can be perceived from the fact that Microsoft has 30 percent of the cloud business in india now and within three years 50 percent of the Microsoft business in india will be through cloud services.

  1    2    3    4    5    6    7    8    9    10    11    12    13    14    15    16    17    18    19    20    21    22    23    24    25    26    27    28    29    30    31    32    33    34    35    36    37