From the Desk of Dr. M. Vijayanunni IAS (1969), Former Chief Secretary of Kerala


 The Niagara Falls
A panoramic view of the real Niagara Falls,the American Falls and the Bridal Veil Falls to the left and the Horeshoe Falls in Canada at right!

 Athirappilly falls
The picturesque Athirappilly falls is in the news now as the epic Baahubali movie was shot there.

It is called the "Niagara falls of India" by some,though that looks too tall a claim,as we shall see later.For one,its height is 80 feet as against Niagara's 167 feet. It is situated in Trichur district on the Chalakudy river, at the entrance to the Sholayar ranges of the Western Ghats. Athirappalli is a scenic combination of forests and little streams. Many endangered and endemic species of flora and fauna are found in the forests of the Athirapilly-Vazhachal area.

Athirappilly is one of the best tourist attractions in Kerala.It is best to see it in the monsoon months,June to September when waterfall is at the highest.I visited it last monsoon.

 What is your idea of "discipline",Mr chief minister?
Oommen Chandi (OC),as chief minister in charge of the subject All India Services including IPS, has promptly given a "warning" to Rishiraj Singh of the IPS for "not saluting" home minister Ramesh Chennithala.This matter was a non-event that was cooked up by the media using a grossly misleading photo,accompanied by a distorted and mischievous description of the goings-on to show the official in bad light and to ignite anger in the minds of politicians.This mischief is seen to have been achieved as seen from the politicians' hostile reactions including that of the chief minister who should have actually shown greater balance and maturity in assessing the reality of the report instead of reacting and acting churlishly as he did.

Though OC has justified his action in this case by citing the need for "discipline" for officers,he reserves such action only against honest officials who are not amenable to helping in politicians' money-making endeavours,and is wholly indulgent towards other officers with a dubious record. While Thachankary IPS stands charged with very severe misdemeanours like amassing vast unaccounted wealth, going on foreign tours without permission and conducting business there,using police constables to travel to singapore and import equipment from there for his business, OC has revoked his suspension and given him a lucrative assignment as MD of the Consumerfed which does purchases worth crores.

Previously,when the IAS official Bharat Bhushan as a junior secretary planted denigratory news about his superior the then chief secretary in the newspapers,OC did not recognise the need for discipline for this erring subordinate but instead sided with him in a blatant show of actually sabotaging service discipline on the part of a chief minister. One standard for honest officers and another for dishonest and pliable officials. And when the above favored official later as chief secretary went on planting defamatory news in the newspapers about another minister Thiruvanchoor Radhakrishnan in the Pattoor case and you took no action whatsoever against the official,where was your concern for "discipline in the service",Mr chief minister?

 Oommen Chandi
Chief Minister Oommen Chandi (OC) has sponsored one or other post-retirement sinecure for all the five chief secretary-appointees during his current tenure,and the last one has met with serious objections due to the person's own dubious past record. During this person's service too, OC has been extending to him many personal favours like unjustified foreign jaunts throughout service including one just a few days before retirement,red beacon light on car,endorsing all his wrong actions against other officers of all services enabling him to bully and browbeat them endlessly and many such.OC has thus been holding out the carrot before the top babu so as to get him round to get all intended irregularities and excesses done.It has been a saga of shameless quid pro quo and degradation of the high office to lamentable lows.

By his approach and actions,OC has been assiduously trying to convey the message to the bureaucracy that they should execute without demur all the required irregularities and excesses as a return for which alone he will dole out these as favours.The principled and the honest have in the past stood upright and steered clear of these temptations, while the dishonest and unscrupulous have bent,crept,crawled,prostrated,fetched, and rolled in the mud for the sake of these favours,and brought down the standing of the chief secretary.

But another louder message which OC cannot prevent,regardless of whatever favouring he does, is that even he as chief minister will not be able to save any officer from being pursued endlessly by law for their irregularities and suffering the fallout of the wrong decisions of the polticians as has been shown by the stark fact that he could not save officers like S.Padmakumar,Zacharia Mathew,P.J.Thomas and Jiji Thomson in the palmolein case,not even by the ultimate remedy of withdrawing the case by the all-powerful cabinet itself, not once but twice.P.J.Thomas lost even the appointment as central vigilance commissioner due to the above case.

 Erroneous hindi dictionary
In the context of the so-called "vyaapam" scam, the Madhya Pradesh Professional Examinations Board or "vyaavasayik pareeksha mandal" in hindi (vyaapam for short) has been very much in the news.A hindi dictionary which i had referred in that connection gives the word wrongly as "vyavasayik"(व्यवसायिक) and the correct word "vyaavasayik"(व्यावसायिक) is not given there at all,though the dictionary is seen compiled by a hindi native by name R.C.Pathak and published by a firm in the hindi heartland Varanasi.Shows how unreliable these hindi dictionaries are and how one should not depend on them for correct and authentic information.No such flaws will be found in any of the english dictionaries brought out by english speakers, in which all entries will be free from errors and fully reliable,as they pass through several scrutinies,edits and proof corrections.

 The Myth of the "56 inch chest"
Prime Minister Narendra Modi's presumed "56 inch chest" ("Chhappan chhaati" in hindi) has long been the talking point of polticians and the media with this being particularly in the news recently with Rahul Gandhi's jibe that the 56 inch chest has shrunk to 5.6 and the retort that it is Rahul Gandhi's vision that is just 5.6 millimeters.

Like anyone with a decent knowledge of the human body proportions,I had felt that there is a clear flaw in this supposed chest measurement.A normal human being even of Modi's build can have a chest of only around 38 or 40 inches at best,and even a wrestler or body builder or a Mr Universe has only a chest measurement of 48 inches.And Modi is a superbly fit and agile person, whereas an ordinary human being with a 56 inch chest will invariably be accompanied by a 76 inch waist and will be an overweight 200-300 kg who cannot move around easily.

The matter became clear when a writer recently clarified in his column that the correct saying is the Gujarati boast of a man of achievement and stature, "Chhappan inch ni kamar" or "56 inch waist".This got misquoted as "Chhappan chhaati" or 56 inch chest which sounds more appropriate for the occasion! And everyone,supporters and opponents alike,have been mouthing the description without question!

 Iceland volcano
This is the volcano in Iceland that erupted in 2010 creating a huge cover of ash:

Its name in icelandic language: Eyjafjallajökull (pronounced [ˈɛɪjaˌfjatl̥aˌjœkʏtl̥]

What a name!!!!.
Better to copy-paste it and not try to spell it out !

Schoolmasters are said to be considering to give errant children the punishment of writing this name correctly ten times. Rigorous punishment will be to ask them to learn the spelling by heart and give it correctly whenever asked!

 ഇതെന്ത് മാപ്പ്
ഒരു തെക്കൻ പത്രത്തിൽ വന്ന വാർത്ത -- “വനം വകുപ്പിന്റെ മാപ്പ് തള്ളി; ഉമ്മൻ കമിറ്റിയുടെ മാപ്പ് സ്വീകരിച്ചു”
ഈ മാപ്പ് ഏതെങ്കിലും തെറ്റ് ചെയ്തതിന്നുള്ള മാപ്പ് അല്ല.തെക്കർക്ക് Map മാപ്പ് ആണ്‌.

 ബജറ്റുകളുടെ എണ്ണത്തിൽ ശരിക്കുള്ള റിക്കോഡ് ഇതാണ്‌
ജമ്മു കശ്മീരിൽ ഗിർധാരി ലാൽ ഡോഗ്ര എന്ന കോൺഗ്രസ് നേതാവ് 26 ബജറ്റുകൾ അവതരിപ്പിക്കുകയും 26 കൊല്ലം ധനകാര്യമന്ത്രിയായി ഇരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാഘോഷചടങ്ങിലെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നു. മുമ്പ് ആന്ധ്രയിൽ ധനകാര്യമന്ത്രിയായിരിരുന്ന കെ.റോസയ്യ 17 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇതൊന്നും വലിയ റിക്കോഡുകളായി ആ മന്ത്രിമാർ സ്വയം കൊട്ടിഘോഷിച്ചിട്ടില്ല. ഇത്രയും വലിയ റിക്കോഡുകൾ ഇന്ത്യയിൽ നിലവിലുള്ളപ്പോൾ തന്നെയാണ്‌ ഇപ്പോഴത്തെ കേരള മന്ത്രിസഭയിൽ ധനവകുപ്പ് പിടിച്ച് വാങ്ങി മന്ത്രിയായ കെ.എം.മാണി താൻ 9 ബജറ്റ് അവതരിപ്പിച്ച കണക്ക് പറഞ്ഞ് അത് മറ്റാരും നേടിയിട്ടില്ലാത്ത നേട്ടമാണെന്നും,ഇന്ത്യയിലെ റിക്കോഡാണെന്നും അല്ല ലോകറിക്കോഡാണെന്നും അവിരാമം പ്രചരിപ്പിച്ച് കൊണ്ടിരുന്നത്. അതിനിടെ മാണിയെ ഈ “ഉത്തുംഗ നേട്ട”ത്തിൽ അഭിനന്ദിക്കാൻ ലോകത്തിലെ പാർലിമെന്റ്കളുടെ മാതാവായ ബ്രിട്ടിഷ് പാർലിമെന്റ് തന്നെ ക്ഷണിച്ചു എന്ന തെറ്റിദ്ധാരണാജനകമായ വാർത്തയും ഇറക്കുകയുണ്ടായി.പിന്നീട് ഇത് ഏതോ ഒരു സ്വകാര്യസ്ഥാപനം ബ്രിട്ടിഷ് പാർലിമെന്റ് മന്ദിരത്തിൽ ഒരു മുറി വാടക്കെടുത്ത് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങായിരുന്നു എന്ന വിവരം വാർത്തയായി വരികയും ചെയ്തു.

  "കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ"
കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് പോലീസ് അക്കാഡമിയിലെ കഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡിൽ കാഴ്ചക്കാരനായി ഇരുന്നപ്പോൾ അവിടെ എത്തിയ ആഭ്യന്തര മന്ത്രിയെ എഴുന്നേറ്റ് നിന്ന് സലൂട്ട് ചെയ്തില്ല എന്നതിലൂടെ കാണിച്ചത് എന്തായിരുന്നു എന്നതാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന വലിയ വാര്‍ ത്ത. മന്ത്രിയെ മാനിച്ചില്ല,ഗൗനിച്ചില്ല,ബഹുമാനിച്ചില്ല,അനാദരവ് കാണിച്ചു,പ്രൊട്ടൊക്കോൾ ലംഘിച്ചു,അപമാനിച്ചു,അച്ചടക്ക ലംഘനം നടത്തി,നടപടി എടുക്കണം,ഉടനടി സസ്പെൻഡ് ചെയ്യണം,എന്നിങ്ങനെ ഡി.ജി.പി മുതൽ യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം,നേതാക്കന്മാർ, തുടങ്ങി മുഖ്യമന്ത്രിയുടെ വരെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങൾ കൊടുത്ത് ഇതിനകം പത്രങ്ങളും ചാനലുകളും ഇതിനെ ആഘോഷമാക്കിയിരിക്കുകയാണ്. അന്നുതന്നെ എന്നെയും ചില റിപ്പോട്ടർമാർ അഭിപ്രായത്തിന്നായി സമീപിച്ചിരുന്നു.പക്ഷെ ഈ അപ്രധാന വാർത്തയെക്കുറിച്ച് ഒരഭിപ്രായവും പറയാൻ ഞാൻ വിസമ്മതിക്കുകയായിരുന്നു.അർത്ഥ ശൂന്യമായ ഈ വാർത്തക്ക് അമിത പ്രാധാന്യം കൊടുക്കാൻ തയ്യാറായില്ല.

സ്വന്തം പബ്ലിസിറ്റിക്കും മറ്റുള്ളവരെ താറടിക്കാനുമായി പത്രങ്ങളിൽ സ്ഥിരമായി വാർത്തകൾ നടുകയും റിപ്പോട്ടർമാരെ പ്രീണിപ്പിച്ച് നടക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥശിരോമണികൾ ഇവിടെ ഉണ്ടായിട്ടുണ്ട്.ഈ ഋഷിരാജ് സിങ്ങിനെ ഹെൽമെറ്റ്‌ വേട്ട വാർത്തയിലൂടെയും,സീറ്റ് ബെൽട്ട് വാർത്തയിലൂടെയും, വൈദ്യുതി വേട്ട വാർത്തയിലൂടെയും മറ്റും അനാവശ്യവും അമിതവും ആയ പബ്ലിസിറ്റിവഴി ഊതിപ്പെരുപ്പിച്ച ഇല്ലാത്ത പരിവേഷം നൽകി വല്ലാത്ത ഹീറോ ആക്കിയത് മാദ്ധ്യമങ്ങൾ തന്നെ. ഇത്തരം പൊള്ളയായ പബ്ലിസിറ്റിയുടെ മറുവശം ഇതേ മാദ്ധ്യമങ്ങൾ തന്നെ ഇവരെ അടുത്ത നാൾ നെഗറ്റിവ് പബ്ലിസിറ്റി നൽകി പൊളിച്ചടുക്കും എന്നതാണ്. "കൊണ്ട് നടന്നതും നീയേ ചാപ്പാ,കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ."

 നിക്കി ഗൽരാനി
മലയാളം സിനിമയിലെ ഇപ്പോഴത്തെ ഒരു ഹിറ്റ്‌ നായികയുടെ പേര് "നിക്കി ഗിൽറാണി" എന്നാണ് മലയാളം പത്രങ്ങളിലെല്ലാം അടിച്ച് വരുന്നത്. "ഗൽരാനി" എന്നതാണ് ശരിയായ പേര്. ഒരു സിന്ധി പേരാണ് "ഗൽരാനി". അസ് രാനി, ജേഠ് മലാനി,ബിജ് ലാനി,അഡ്വാനി എന്നിവ പോലെ "നി" യിൽ അവസാനിക്കുന്ന മറ്റൊരു സിന്ധി പേര്. മലയാളിക്ക് മുമ്പ് കേട്ട് പരിചയമുള്ള "ഗിൽ" ( ഉദാ:പ്രിയാ ഗിൽ) എന്ന പേരും, "റാണി" എന്ന പരിചിതമായ മലയാളം വാക്കും ചേർത്ത് "ഗൽരാനി"യെ "ഗിൽറാണി" യാക്കി.തമിഴർ "ഗൽരാനി"യെ അവർക്ക് പരിചിതമായ രൂപത്തിൽ "ഗൽരാണി" (கல்ராணி)യാക്കി. ഗലഗല എന്ന് നിർത്താതെ സംസാരിക്കുന്നവളായത് കൊണ്ട് "ഗലഗല റാണി"എന്നും അവർ വിളിക്കും!

 Pluto
This is a photo of Pluto,the farthest planet of our Solar System comprising Mercury, Venus, Earth, Mars, Jupiter, Saturn, Uranus, Neptune, and Pluto (though its planet status is now disputed).The photo was taken by NASA's interplanetary probe which was launched on January 19,2006 and has been travelling the distance of 3 billion miles to Pluto for the last nine and a half years and has now made the closest approach to Pluto so far at 8000 miles.

Though transmitted at the speed of light (1,86,000 miles per second),the photo took four and a half hours to traverse the distance of 3 billion miles from Pluto to earth!

A rare photo which has travelled such a long,long way at such speed without affecting its high quality, and provides us humans with such a hitherto unseen image of the outermost planet of our solar system!!

 ഒച്ചിഴഞ്ചാൻ മേല്പാലം
തിരുവനന്തപുരം പട്ടണത്തിൽ ഇപ്പോൾ “ഉദ്ഘാടനം” ചെയ്യപ്പെടുന്ന തകരപ്പറമ്പ് മേല്പാലം രൂപകല്പന ചെയ്തത് 12 കൊല്ലം മുമ്പ്. പല തരം കടമ്പകളും കാലതാമസങ്ങളും മറികടന്ന് അവസാനം പാലം പണി തുടങ്ങിയത് രണ്ട് കൊല്ലം മുമ്പ്. മേല്പാലത്തിന്റെ നീളം 410 മീറ്റർ.അതായത് അര കിലോമീറ്ററിൽ താഴെ. എന്റെ വീട്ട്മുറ്റത്ത് കണ്ട ആഫ്രിക്കൻ ഒച്ചിന്റെ വേഗം ഞാൻ കണക്കാക്കി നോക്കിയിട്ടുണ്ട്.ഒരു മണിക്കൂറിൽ ഒരു മീറ്റർ. അതായത് ഒരു ദിവസം 24 മീറ്റർ. മൂന്നാഴ്ച കൊണ്ട് അര കിലോമീറ്റർ പിന്നിടുമെന്നർത്ഥം. ഇവിടെ 410 മീറ്റർ നീളമുള്ള മേല്പാലം തീർക്കാൻ ഏടുത്തത് മൂന്ന് കൊല്ലം. ഒച്ചിന്റെ വേഗത്തിലാണ്‌ പണി പൂർത്തിയാക്കിയത് എന്ന് പറഞ്ഞാൽ ഒച്ചിന്‌ നാണക്കേടാവും!

 The himalaya story over eons
Following on the poet's magical vision of the himalaya given below,here is a brief scientific account of the origin of the mighty mountain for the general viewer. The science of Geology says that this (see pic) is how the himalayas was formed.The India land mass or the Indian tectonic plate,which was separate and far away from the Eurasian plate in the distant geological past, started moving north around 71 million years ago,finally colliding with it 10 million years ago raising the sedimentary edge to form the himalayan mountain range,which,after millions of years of rising and eroding is in the present stage,and is home to nine of the highest peaks on Earth.The mighty rivers,the Indus, the Ganges and the Brahmaputra flow down from it transporting its sediments back to the sea over millions of years.And the inscrutable cycle of time continues!

 ഹിമാലയമെന്ന പർവതരാജനും കാളിദാസനെന്ന കവിസാർവഭൗമനും
അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോനാമ നഗാധിരാജ
പൂർവാപരോതോയനിധീവാഗാഹ്യാം സ്ഥിതപൃഥിവ്യാവിവമാനദണ്ഡ
-- മഹാകവി കാളിദാസൻ
“അങ്ങ് വടക്ക്ദിക്കിൽ ദേവതാത്മാവായി ഹിമാലയ എന്ന് പേരുള്ള പർവതരാജൻ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രത്തിൽനിന്ന് ഭൂമിയെ അളക്കുന്ന മാപനിയെന്നപോലെ സ്ഥിതി ചെയ്യുന്നു”.

അഭൌമമായ രാജകീയപ്രൌഢി പ്രസരിപ്പിക്കുന്ന ഹിമാലയത്തിന്റെ ചിത്രം കാണുമ്പോൾ,അവിടെയുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളന്ന് സമുദ്രനിരപ്പിൽനിന്ന് 29,029 അടി ആണെന്ന് ആധുനികശാസ്ത്രം പറഞ്ഞ് കേള്‍ ക്കുമ്പോള്‍, നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാകവി പറഞ്ഞ് വെച്ച മേല്പറഞ്ഞ വാക്കുകളുടെ ഗരിമയും സ്വാരസ്യവും നമുക്ക് അനുഭവവേദ്യമാവുന്നു!!

 Pay Commission report submission delayed,for what reason?
If,as had been announced with much publicity and fanfare, the state pay commission's much-awaited report was to be handed over to the chief minister on 10th July at 1 pm,why was it reportedly delayed due to the absence of finance minister KM Mani from Trivandrum on that day?Instead of the pay revision report it is KM Mani's name and his tour which are being given needless publicity over the radio and television and newspapers in association with the pay commission report. Could it not have been just handed over to the chief minister at the appointed time and date itself as was announced,keeping the word? Why is a third person KM Mani's presence so inevitable for this transaction between two others? This being such an important report involving the interests of five lakh state government employees and an equal number of pensioners and their families involving forty lakh human beings, and which has been prepared with a year and a half of labour,involving an expectd outgo of 5000 crores of rupees from the public revenues initially and on a recurring basis annually later on,should it have been delayed for such a flimsy and unacceptable reason as the absence of a third person at trivandrum on the appointed day of handing over? Is the chief minister more important in a cabinet or is another minister even more important and bigger than the chief minister and does he take precedence over the chief minister?

 Railway travel,a pleasure?
Railway porters are in the news now in the backdrop of their protest against the railways' decision to entrust the handling of railway cargo to an outside agency instead of to the porters.Their crib is that their earnings have already drastically come down. A trade union leader is reported to have said that "Nowadays people rarely find the need to employ the services of porters,as there are multiple exits,lifts and escalators at the railway stations."

Passengers would say that it is otherwise.They rarely find porters when they need it most if they have the misfortune to travel with heavy luggage.For the passengers,especially the old and the infirm, it is quite a daunting task nowadays to traverse the lengthy and crowded platforms in search of elusive coaches and negotiate overbridges with fifty steps up and down in search of the right platform amidst the maze of umpteen platforms,with little help from the railways in the form of clear signage or other guide posts. The escalators and lifts and multiple exits are long in coming but short in meeting the actual needs of the passenger load,if we take the Trivandrum station itself as an example.

Railways used to advise "Less luggage,more comfort,make travel a pleasure" which over time has become "Luggage or no luggage,rail travel is no pleasure."

 “വ്യവസായം”
വ്യവസായം എന്ന വാക്കിന്ന് മലയാളത്തിലെ അർത്ഥമല്ല മറ്റ് ഭാഷകളിൽ.തമിഴിൽ വിവസായം എന്നാൽ കൃഷിയും വിവസായി എന്നാൽ കൃഷിക്കാരനുമാണ്‌.കന്നഡയിലും തെലുങ്കിലും വ്യവസായ എന്നാൽ ചരക്ക്സേവനങ്ങൾ ഉണ്ടാക്കിവിൽ ക്കുക എന്നർത്ഥം. ഹിന്ദിയിൽ "വ്യവസായ്" എന്നാൽ പ്രൊഫഷൻ എന്നാണ്‌ ഒരു അർത്ഥം;ബിസിനസ് എന്നും അർത്ഥമുണ്ട്. ഇപ്പോൾ കുപ്രസിദ്ധി ആർജ്ജിച്ചിരിക്കുന്ന ഒരു പേരാണല്ലൊ മദ്ധ്യപ്രദേശിലെ "വ്യാപം " എന്ന ചുരുക്കപ്പേരില്‍ വ്യാപകമായി അറിയപ്പെടുന്ന പ്രൊഫഷനൽ എക്സാമിനേഷൻസ് ബോർഡ് അഥവാ "വ്യവസായിക് പരീക്ഷാ മണ്ഡൽ" . ഹിന്ദിയിൽ "വ്യവസായ്" എന്ന വാക്കിന്റെ പ്രൊഫഷൻ എന്ന അർത്ഥത്തിനുപകരം ബിസിനസ് എന്ന അർത്ഥമാണ്‌ ഈ സ്ഥാപനത്തില്‍ ഇപ്പോൾ അന്വർത്ഥമായിരിക്കുന്നതും, അനർത്ഥമായിത്തീർന്നിരിക്കുന്നതും. ക്രമക്കേട് വഴി കൈക്കൂലി വാങ്ങി പരീക്ഷനടത്തിപ്പ് അക്ഷരാർത്ഥത്തിൽ ധനസമ്പാദനബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ്‌ അവിടെ.കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ കൈക്കൂലിയായി 2000 കോടി രൂപ കൈമറിഞ്ഞത്രെ. അതായത് ഈ കച്ചവടത്തിലെ ഇതുവരെയുള്ള ആകെ വിറ്റുവരവ് 2000 കോടി!

 ഒരു അബദ്ധം മറയ്ക്കാൻ മറ്റൊരു അബദ്ധം
ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ വിളിച്ച ഉന്നതതല യോഗത്തിൽ തെരുവുനായ്ക്കളെ കൊല്ലാൻ നിർദ്ദേശം കൊടുക്കാൻ തീരുമാനിച്ചു എന്ന വാർത്ത വന്നപ്പോൾ, ഗവണ്മെന്റിൽ ഒരു സ്ഥാനവും ഇല്ലാത്ത ചീഫ് വിപ്പ് ഇങ്ങനെ ഒരു യോഗം വിളിച്ചത് പദവി ദുർവിനിയോഗം ചെയ്യലാണെന്നും ആ തീരുമാനം തന്നെ നിയമവിരുദ്ധവും നിലനിൽ ക്കാത്തതും ആണെന്നും അതിനാൽ ഈ നടപടി മോശമായിപ്പോയെന്നും കടുത്ത വിമർശനം വന്നപ്പോൾ, മനോരമ പതിവു പോലെ തങ്ങളുടെ ഇഷ്ടരായ ചീഫ് വിപ്പിനേയും മുഖ്യമന്ത്രിയേയും രക്ഷിച്ച് വെള്ള പൂശാനായി ഇങ്ങനെ ഒരു വാർത്ത ഇറക്കി: “പ്രശ്നപരിഹാരത്തിന്ന് നിർദ്ദേശം സമർപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാപെറ്റീഷൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ്‌ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ.”

കൂടുതൽ അബദ്ധവും അജ്ഞതയുമാണ്‌ ഈ വാർത്തയിലൂടെ വിളമ്പുന്നത്. നിയമസഭയുടെയും സ്പീക്കറുടെയും പരിധിയിൽ വരുന്ന നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി ഇടപെടാൻ പാടില്ല,ഇടപെടുകയുമില്ല. ഗവണ്മെന്റിന്റെ ഉത്തരവാദിത്വത്തിലുള്ള ഒരു വിഷയം സ്വയം പരിശോധിച്ച് തീരുമാനമെടുക്കേണ്ട മുഖ്യമന്ത്രി അത് ചെയ്യുന്നതിനു പകരം നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിക്ക് അയച്ചു എന്ന് പറഞ്ഞാൽ അത് മുഖ്യമന്ത്രിക്കു തന്നെ ഭൂഷണമല്ല.

 The male hair phenomenon
Even women players do not sport long hair on the playing field and it is only short hair or ponytails or hair all tied up in a bun.And then along comes a male hair phenomenon in the current wimbledon tennis championship in the form of Dustin Brown who happily flaunts his unique hair asset that can be the envy of any woman.Even Serena Williams' thick curly African tuft is no match to Dustin Brown's unmatched hip length male coiffure. He presented a spectacular sight with his long,thick tresses bobbing up and down and sideways dramatically,as he played like a man possessed to defeat Rafael Nadal the tennis great.An unwary viewer seeing only a backview of Brown would have wondered who this wonder-woman is giving a sound thrashing to Nadal!

This reminds one of a chocolate brand's currently-running TV ad in which the protagonist gapes in disbelief with his mouth wide open on being curtly told that the person with long hair standing ahead of him in front of the queue is actually a boy and not a girl as he had thought and that the accompanying parent with cropped short hair is actually the boy's mother and not father!

 തിരഞ്ഞെടുപ്പ് ജയജയ
കേരളത്തിലെ സ്കൂളുകളിൽ രാവിലെ അസ്ംബ്ളിയിൽ “ജയജയകോമളകേരള ധരണീ,ജയജയമാമകപൂജിതജനനീ” എന്ന കേരളഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി മുസ്ലിം ലീഗിന്റെ അബ്ദുറബ്ബ് നിർദ്ദേശം കൊടുത്തു എന്ന് വാർത്ത. തങ്ങൾ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും വന്ദിക്കില്ലെന്നും അതുകൊണ്ട്‌ രാജ്യത്തിനെ മാതാവായികണ്ട് വന്ദിക്കുന്ന വന്ദേ മാതരം എന്ന ദേശീയഗീതം ആലപിക്കുന്നതിന്ന് തങ്ങൾ എതിരാണെന്നും വളരെക്കാലമായി പറഞ്ഞുകൊണ്ടിരുന്ന മുസ്ല്ലിം ലീഗിന്നും അതിന്റെ വിദ്യാഭ്യാസമന്ത്രിക്കും ഇപ്പോൾ പെട്ടെന്ന് കേരളജനനിക്ക് ജയജയപാടുന്ന ഗീതം എങ്ങനെ സ്വീകാര്യമായി? ഇക്കഴിഞ്ഞ അരുവിക്കര അസംബ്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ.രാജഗോപാൽ മുൻ തിരഞ്ഞെടുപ്പിലേതിനെക്കാൾ അഞ്ചിരട്ടിയായ 34,000 വോട്ട് നേടിയ ഫലം പുറത്തുവന്നതിന്റെ പിറ്റെ ദിവസം ഇങ്ങിനെ ഒരു തീരുമാനം വന്നത് യാദൃശ്ചികമല്ലെന്നാണ്‌ നിരീക്ഷകർ പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്തോറും വരും ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാറിൽനിന്ന് ഇതുപോലുള്ള അര്‍ ത്ഥശൂന്യമായ അനേകം നുറുക്ക് വിദ്യകള്‍ പ്രതീക്ഷിക്കാമെന്നും.

 More on the extra-constitutional venture
The phoney "decision" at the bogus "high-level" meeting(ref.my previous blog) held by a pretentious chief whip,thomas unniyaadan of the kerala congress(mani), to kill off stray dogs,has already invited ridicule and criticism for its illegality. A non-government organization engaged in Animal Birth Control (ABC) programs the Sri Satya Sai Orphanage Trust has pointed out that the killing of stray dogs is a violation of law punishable under the Prevention of Cruelty to Animals Act,1960, and those who held the above meeting by the chief whip are guilty of instigation for breaking the law and liable to be punished for instigation. It has also been pointed out that though the state government had issued a circular instruction in July 2002 to kill street dogs,it had to post haste cancel it the next day realising its illegality! The chief whip as well as the officials involved in this murky proceedings had better sit up and take notice!

 Extra-constitutional functioning
A news report has been prominently put out in many newspapers (one daily even carried it as the prominent lead on page one) that a "high-level meeting" convened by,of all people,the chief whip, has "decided" that there is no legal bar on the killing of street dogs and that instructions to this effect will be sent to the local government bodies.The meeting was attended by the law secretary to government and senior officers of the directors of health services,local administration,planning,animal husbandry and panchayats.

How could such a meeting be called by the chief whip who has nothing to do with the executive branch of government and whose function is solely connected with the legislative assembly members.He is nothing but an extra-constitutional authority in this matter. Within the government, it is only the minister officially in charge of a subject who has the powers and duties of running the affairs of that subject as authorised by the rules of business of the state govenment under the constitution of india.Even another minister cannot interfere in the affairs of other ministers' subjects.No order can be issued or action taken by the department officers in pursuance of another minister's direction,which will be illegal and unsustainable.

Any officer who issues such orders or implements them will land in serious trouble and cannot extricte himself from the penal consequences of such illegal proceedings.The minister in charge of the subject can and will object to such unauthorised interference,and so can the chief minister and even the governor who oversees the orderly functioning of his council of ministers.This is another instance of how the present government is short-circuiting rules and procedures creating legal and constitutional problems for the official heirarchy.

 കുരയും ചുമയും
വടക്കൻ കേരളത്തിൽ ചുമ എന്ന വാക്ക് ഇല്ല;മനുഷ്യന്നും നായക്കും പൊതുവായി കുര എന്ന വാക്കാണ്‌ ഉപയോഗിക്കുക.ഇത് ഒരു വലിയ തമാശയാണ്‌ തെക്കർക്ക്.വടക്ക് വന്ന് താമസിക്കുന്ന തെക്കൻ ഡോക്ടർമാർ ഈ കാര്യം പറഞ്ഞ് അവരുടെ രോഗികളെ കളിയാക്കിക്കൊണ്ട് പത്രങ്ങളിൽ എഡിറ്റർക്കുള്ള കത്തെഴുതി പ്രസിദ്ധീകരിച്ചു പോലും കണ്ടിട്ടുണ്ട്.തെക്ക് നായയുടേതിന്ന് കുര എന്നും മനുഷ്യന്റേതിന്ന് ചുമ എന്നും പറയുന്നതും, വടക്ക് രണ്ടിനും കുര എന്ന് പറയുന്നതും ഒരു പ്രാദേശികഭാഷാവ്യത്യാസമാണെന്ന് മനസ്സിലാക്കാനുള്ള വീക്ഷണം ഇവർക്ക് ഇല്ലാത്തതു കൊണ്ടാണിത്.

മലബാറിലെ സാധാരണസംസാരഭാഷയിൽ മാത്രമല്ല പ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികളിൽ പോലും “കുരയും ജലദോഷവും പനിയും”,“കുരച്ചും തുപ്പിയും” മുതലായ പ്രയോഗങ്ങൾ ധാരാളം കാണാം.ഇത് അതേപടി സ്വീകരിക്കുകയാണ്‌ വേണ്ടത്.തെക്കൻ ഭാഷയിൽ പൂച്ചയും കരയുന്നു,മനുഷ്യനും കരയുന്നു.മൃഗങ്ങളും തിന്നുന്നു,മനുഷ്യനും തിന്നുന്നു.മൃഗങ്ങളും ഓടുന്നു,മനുഷ്യനും ഓടുന്നു.മൃഗങ്ങളും കൊല്ലുന്നു,മനുഷ്യനും കൊല്ലുന്നു.മൃഗങ്ങളും ജനിക്കുന്നു,മനുഷ്യനും ജനിക്കുന്നു.ഇങ്ങനെ ഒട്ടനേകം കാര്യങ്ങൾക്ക് തെക്കരുടെ ഭാഷയിൽ മനുഷ്യന്നും മൃഗത്തിന്നും ഒരേ വാക്ക് തന്നെയല്ലെ ഉപയോഗിക്കുന്നത്, വെവ്വേറെ വാക്കില്ലല്ലൊ.അതിൽ അപാകമൊന്നും കാണാത്തവർ കുരയും അതുപോലെതന്നെയാണെന്ന് മനസ്സിലാക്കുകയാണ്‌ വേണ്ടത്.

 അസ്വീകാര്യമായ ലിപ്യന്തരണപരിഷ്കാരങ്ങൾ
ഇംഗ്ളിഷിൽനിന്ന് കടംകൊണ്ട് മലയാളിക്ക് സുപരിചിതമായ “പ്ലംബർ”ക്ക് “പ്ലമർ” എന്നും, “പ്ലംബിങ്ങി”ന്‌ “പ്ലമിങ്ങ്” എന്നുമാണ്‌,മനോരമയില്‍  ഈ വാക്കുകളുടെ ഇംഗ്ളിഷിലെ ഉച്ചാരണത്തെ അന്ധമായും അനാവശ്യമായും അനുകരിച്ചുള്ള ലിപ്യന്തരണപരിഷ്കാരം.

എന്നാൽ അതേ മനോരമയിൽ “ബോസ്റ്റൺ മാരാത്തൺ ബോംബർ” വാർത്തയിൽ എന്തുകൊണ്ട് മേല്പറഞ്ഞ ശൈലിയിൽ ശരിയായ ഇംഗ്ളിഷ് ഉച്ചാരണം എന്ന പേരിൽ, bomber,bombing,bomb എന്നീ ഇംഗ്ളിഷ് വാക്കുകൾക്ക് “ബോമർ” എന്നും “ബോമിങ്ങ്” എന്നും “ബോം” എന്നും എഴുതിയില്ല? അത് വായിച്ചാൽ ആർക്കും മനസ്സിലാവുകയില്ല എന്നതു കൊണ്ട് തന്നെയല്ലെ? അതുകൊണ്ട് ഇനിയെങ്കിലും പ്ളമർ,പ്ളമിങ്ങ് പോലുള്ള മലയാളിക്ക് മനസ്സിലാവാത്ത അനാവശ്യ ലിപ്യന്തരണപരിഷ്കാരങ്ങൾ ഒഴിവാക്കുക മനോരമേ.ഇത്തരം വാക്കുകൾ എല്ലാ മലയാളികളും ഉച്ചരിക്കുന്ന,എല്ലാ മലയാളിക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ എഴുതുന്നതാണ്‌ നല്ലത്.

  1    2    3    4    5    6    7    8    9    10    11    12    13    14    15    16    17    18    19    20    21    22    23    24    25    26    27    28    29    30    31    32    33    34    35    36    37