ടി. പി. ഗംഗാധരന്റെ മാതാവ് പി. പി. ചെറിയക്കുട്ടി നിര്യാതയായി
അബുദാബി : സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാതൃഭൂമി ദിനപ്പത്രം അബുദാബി ലേഖകനുമായ ടി. പി. ഗംഗാധരന്റെ മാതാവ് പഴയ പുരയില്‍ ചെറിയക്കുട്ടി (86) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങള്‍ മൂലം തളിപ്പറമ്പിലെ വസതി യില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണി ക്കായി രുന്നു അന്ത്യം. തളിപ്പറമ്പ് മാധവ നഗർ പൊതു ശ്മശാന ത്തിൽ സംസ്കാരം നടത്തി. ഭര്‍ത്താവ് : പരേതനായ ടി. പി. കുഞ്ഞപ്പ രവിവര്‍മ്മന്‍ ആചാരി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ടി. പി. പത്മ നാഭന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജർ ടി. പി. ഭരതന്‍, കാര്‍ത്യായനി, ഗീത, ജയശ്രീ, പുഷ്പ എന്നിവരാണ് മറ്റ് മക്കള്‍.
Posted by : Radhakrishnan

 ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ മാനേജിംഗ് കമ്മറ്റി
അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ മാനേജിംഗ് കമ്മറ്റി നിലവിൽ വന്നു.

മലയാള മനോരമ കറസ്പോണ്ടന്റ് ടി.എ. അബ്ദുൾ സമദ് പ്രസിഡണ്ടും , അമൃതാ ടി.വി. റിപോർട്ടർ ആഗിൻ കീപ്പുറം ജനറൽ സെക്രട്ടറിയായും, ദീപികയുടെ ലേഖകൻ അനിൽ സി. ഇടിക്കുള ട്രെഷററും , ഗൾഫ്‌ ന്യൂസിലെ എം.കെ. അബ്ദുൽ റഹമാൻ വൈസ് പ്രസിഡണ്ടും സിറാജ് ദിനപത്രത്തിന്റെ മുനീർ പാണ്ട്യാല ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ടി പി ഗംഗാധരൻ (മാതൃഭൂമി),ജോണി ഫൈൻ ആർട്സ് ( കൈരളി ടി വി ),അഹമ്മദ് കുട്ടി (ഗൾഫ്‌ ന്യൂസ്‌ ),പി. എം . അബ്ദുൽ റഹിമാൻ (ഇ-പത്രം),മനു കല്ലറ (ക്യാമറ മാൻ) എന്നീ അഞ്ചു പേർ അടങ്ങുന്ന എക്സികുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
Posted by : Radhakrishnan

 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ചു
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് ഈ മാസം 15 മുതല്‍ 30 കിലോ ഗ്രാമായി പുനഃസ്ഥാപിച്ചു കൊണ്ടുള്ള കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണുഗോപാലിന്റെ ഔദ്യോഗിക അറിയിപ്പിനെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വത്തിലുള്ള നിവേദക സംഘം വാര്‍ത്താ സമ്മേളന ത്തില്‍ സ്വാഗതം ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 22 മുതലാണ് 30കിലോ ബാഗേജ് അലവന്‍സ് 20 കിലോയായി വെട്ടിക്കുറച്ച നടപടി ഗള്‍ഫില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ നടപ്പാക്കിയത്. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വത്തില്‍ ഈ തീരുമാന ത്തിനെതിരെ പ്രവാസി സംഘ സംഘടനാ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി എം. പി മാരുടെ ഒപ്പു ശേഖരണം നടത്തുകയും വ്യോമയാന മന്ത്രി യുള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രിമാര്‍ക്ക് നേരില്‍ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

ആദ്യമായി ഗള്‍ഫില്‍ നിന്നു ഡല്‍ഹിയില്‍ പോയി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പ്രധാന മന്ത്രി യുടെയും മറ്റു മന്ത്രി മാരുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ അവതരി പ്പിക്കുകയും ചെയ്ത സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗള്‍ഫിലെ പ്രവാസി ഇന്ത്യ ക്കാരുടെ പ്രശ്‌ന ങ്ങളുമായി ആദ്യ മായാണ് ഒരു സംഘം ഡല്‍ഹിയിലെത്തി നിവേദനം സമര്‍പ്പിച്ച തെന്നതാണ് ഏറ്റവും ശ്രദ്ധേയ മായത്.

ഡല്‍ഹിയില്‍ നിന്നു മടങ്ങിയ ശേഷവും സംഘ ത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബാഗേജ് അലവന്‍സ് 30 കിലോയായി പുനഃസ്ഥാപിച്ച ഔദ്യോഗിക അറിയിപ്പുണ്ടായത്.

പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാര്‍രവി, വ്യോമയാന മന്ത്രി അജിത്‌സിങ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, മന്ത്രി മാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും കേരള ത്തില്‍ നിന്നുള്ള ഭരണ പ്രതി പക്ഷ എം. പി. മാരെയും നേരില്‍ കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്.

പ്രധാന മന്ത്രി മന്‍മോഹന്‍സിങിന്റെയും യു. പി. എ. അധ്യക്ഷ സോണിയാ ഗാന്ധി യുടെയും ശ്രദ്ധയില്‍ നിവേദന ത്തിനത്തിന്റെ പകര്‍പ്പു നല്‍കി പ്രശ്‌നമെത്തിച്ചത് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി യായിരുന്നു. ഡല്‍ഹിയില്‍ മൂന്നു ദിവസം തുടര്‍ച്ച യായി നടത്തിയ നിവേദനത്തെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രശ്നത്തിനു പരിഹരം ഉണ്ടാക്കാം എന്ന്‍ നിവേദക സംഘത്തിനുറപ്പു നല്‍കുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.

എയര്‍ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസര്‍ അലി ഒരാഴ്ചക്കകം തീരുമാനം പുനഃ പരിശോധിക്കുമെന്നായിരുന്നു നിവേദക സംഘത്തെ അറിയിച്ചിരുന്നെങ്കിലും നാല് മാസ ത്തിനു ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഏറ്റവുമധികം ഗുണം ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ ബാഗേജ് പ്രസ്‌നം പരിഹരിക്കാന്‍ തയ്യാറായ നടപടിയെ അഭിനന്ദിച്ചു കൊണ്ട് ഭാരവാഹികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വാര്‍ത്താ സമ്മേളനം നടത്തി. കേന്ദ്ര പ്രവാസി കാര്യ മന്ത്രി കെ. സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലും ബാഗേജ് പുനഃസ്ഥാപിക്കാനിടയാക്കിയതായി നിവേദക സംഘത്തിലുള്‍പ്പെട്ട സംഘടനാ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്, വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഇമ എക്സിക്യൂട്ടീവ് അംഗങ്ങളും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് രാജന്‍ സക്കറിയ, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, കേരള സോഷ്യല്‍ സെന്റര്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ബാവ, ഇന്ത്യന്‍ ഇിന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വര മംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
Posted by : Radhakrishnan

 നാട്ടില്‍ ജോലി
ദുബായ്: യു.എ.ഇ.യില്‍ വിവിധ സ്ഥാപനങ്ങളിലെ പരിചയസമ്പന്നരും നാട്ടില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ തൊഴിലാളികള്‍ക്ക് ശരാശരി വേതനം കണക്കാക്കി തൊഴില്‍ നല്കാന്‍ സന്നദ്ധരായി ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫോറം. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകളാണ് സാധാരണ പ്രവാസികള്‍ക്ക് ആശ്വാസകരമായ സംരംഭവുമായി മുന്നിട്ടിറങ്ങിയത്. താത്പര്യമുള്ള യുവാക്കള്‍ക്ക് നാട്ടില്‍ത്തന്നെ ജോലി നല്കുകയെന്ന സാമൂഹികസേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജ്വല്ലറി, ടെക്‌സ്റ്റൈല്‍സ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് സുവര്‍ണാവസരമാണ് ലഭിക്കുന്നതന്ന് ഉടമകള്‍ പറഞ്ഞു.
Posted by : Ravindran Kaiprath

 മലയാളി വാഹനാപകടത്തില്‍ മരിച്ചു
ദുബായ്: സന്ദര്‍ശക വിസയില്‍ മക്കളെ കാണാനായി ദുബായിലെത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മായനാട് സ്വദേശി ദാമോദരന്‍ (63) ആണ് മരിച്ചത്. നാലുദിവസം മുമ്പാണ് ദാമോദരന്‍ ദുബായിലെത്തിയത്. ബര്‍ദുബായില്‍ റോഡില്‍ നടന്നുപോകവെ കാറിടിച്ചാണ് മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Posted by : Ravindran Kaiprath

 വീടിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു.
റാസല്‍ഖൈമയിലെ ജൂലാനില്‍ വീടിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി ചങ്ങനാക്കാട്ടില്‍ ശിഹാബുദീനും രണ്ടു മക്കളുമാണ് മരിച്ചത്. ഭാര്യ ഗുരുതരമായി തീപ്പൊള്ളലേറ്റ് ആസ്പത്രിയിലാണ്. അപകടകാരണം വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരക്ക് ശേഷമാണ് സംഭവം. മക്കളായ രണ്ട് വയസ്സുകാരി മാജിത, റാക് ഇന്ത്യന്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.
Posted by : Ravindran Kaiprath

 ജി.സി.സി. ഏകീകൃത കറന്‍സി
ദുബായ്: നാല് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിസംബര്‍ അവസാനത്തോടെ ജി.സി.സി. ഏകീകൃത കറന്‍സി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. സൗദി, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള പുതിയ ഏകീകൃത കറന്‍സി നിലവില്‍ വരിക. എന്നാല്‍, മറ്റു രണ്ടംഗങ്ങളായ യു.എ.ഇ.യും ഒമാനും ഏകീകൃത കറന്‍സിയുടെ ഭാഗമാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബഹ്‌റൈന്‍ ദിനപ്പത്രമായ അക്ബാര്‍ ആല്‍ ഖലീജ് ആണ് ഇതസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Posted by : Ravindran Kaiprath

 യു.എ.ഇ.-യിലെ ഇന്ത്യൻ കോടിപതികൾ
ഇന്ത്യയിലെ കോടിപതികളിൽ 17 പേര്‍ യു.എ.ഇ.യിലെന്ന് റിപ്പോര്‍ട്ട് യു.എ.ഇ.യിലുള്ള ഇന്ത്യൻ കോടിപതികളിൽ ലാന്‍ഡ്മാര്‍ക്ക് ഉടമ മിക്കി ജഗ്തിയാനിനിക്ക് 3.9 ബില്ല്യൻ ഡോളറും . ഇഫ്‌കോ ഉടമ ഫിറോസ് അല്ലാന 2.6 ബില്ല്യൻ ഡോളറും 1.9 ബില്യന്‍ ഡോളര്‍ ആസ്തിയുമായി എം.കെ. ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലിയും മലയാളിയായ രവി പിള്ളയാണ് നാലാമത്. 1.6 ബില്ല്യൻ ഡോളറുമാണ് ആസ്ത്തി. ജെംസ് എജ്യുക്കേഷന്‍ ഉടമയും മലയാളിയുമായ സണ്ണി വര്‍ക്കിയും ജംബോ ഗ്രൂപ്പ് ഉടമസ്ഥരായ ചബ്രിയ കുടുംബവുമാണ് നാലാം സ്ഥാനം പങ്കുവെക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി. ജോയ് ആലുക്കാസ്, ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍. യു.എ.ഇ.യിലുള്ള ഇന്ത്യന്‍ കോടിപതികളുടെ മൊത്തം ആസ്തി 19.1 ബില്യന്‍ ഡോളറാണ്. ഇന്ത്യയിലെ ബിസിനസ്സ് കാരുടെയും സിനിമാരാംഗത്തുള്ളവരുടെയും ഇഷ്ടപ്പെട്ട സ്ഥലമായി ദുബൈ മാറി ക്കൊണ്ടിരിക്കുന്നു . യു.എ.ഇ.യുടെ വിഷൻ ‍-2021 ലോകത്തിലെതന്നെ മികച്ച പദ്ധതികളില്‍ ഒന്നാണ്. ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ അടുത്ത ഏഴുവർഷം യു.എ .യിക്ക് വളരെ നിർണായകമാണ്‌ . വളർച്ചയൊടൊപ്പം തൊഴിലവസരങ്ങൾ വർധിക്കുമെങ്കിലും വാടക വർധന പ്രവാസിക്കു ഭാരമായിത്തന്നെയിരിക്കും .
Posted by : Ravindran Kaiprath

 ശ്രീധരൻറെ മൃ തദേഹം നാട്ടിലേക്കയച്ചു.
കഴിഞ്ഞ ജൂലായില്‍ ദമ്മാമില്‍ മരിച്ച കാസര്‍ഗോഡ്‌ സ്വദേശി ശ്രീധരന്റെ മൃതദേഹം പയ്യന്നൂര്‍ സൌഹൃദ വേദി റിയാദ് ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ കഴിഞ്ഞയാഴ്ച്ച നാട്ടിലേക്കയച്ചു. ദമ്മാം കോഴിക്കോട് എമിരേറ്റ്സ് വിമാനത്തിലായിരുന്നു മൃതദേഹം അയച്ചത്. മരിച്ച ശ്രീധരന്റെ ബന്ധുക്കളുടെ അപേക്ഷപ്രകാരം വേദി പ്രവര്‍ത്തകന്‍ മധു പൊയില്‍ ആണ് സംഭവം പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് സൌഹൃദ വേദി റിയാദ് സെക്രടറി കെ എം സനൂപ് കുമാറിന്റെ നേതൃത്വത്തില്‍ വേദി പ്രവര്‍ത്തകന്‍ മുഹമ്മദലിടെയും ഇന്ത്യന്‍ എംബസ്സി പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇന്ത്യൻ എംബസിയും , കമ്പനി ജീവനക്കാരും നിയമ തടസ്സങ്ങൾ നീക്കാൻ വളരെയധികം സഹായിച്ചു . സൌദിയിൽ തുച്ചമായ ശംബളത്തിൽ .ജോലിചെയ്തിരുന്ന ശ്രീധരനു കിട്ടാനുള്ള മുഴുവൻ ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് ശ്രീധരൻറെ കുടുംബത്തിൽ എത്തിക്കാനുള്ള ശ്രമം എംബസി നടത്തി വരുന്നു.
Posted by : Ravindran Kaiprath

 ഒമാനിലെ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ നവവരന്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29)മരിച്ചു. കൂടെയുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. അരുണ്‍ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.. 2013 സെപ്റ്റംബര്‍ ഒന്നിനാണ് അരുണ്‍വിവാഹം കഴിച്ചത് . അധ്യാപികയായ സിംനയാണ് ഭാര്യ.
Posted by : Ravindran Kaiprath

 സൗദി അറേബ്യ അനുവദിച്ച നിതാഖത്ത് നിയമം അവസാനിക്കുന്നു.
സൗദി അറേബ്യ അനുവദിച്ച നിതാഖത്ത് നിയമം അവസാനിക്കാൻ മണിക്കുറുകൾ ബാക്കി നിൽക്കെ ഇനിയും രേഖകൾ പൂർത്തിയാക്കാത്തവർ നിരവധിയെന്ന് വിവിധ വാർത്താ മാദ്ധ്യമങ്ങൾ പറഞ്ഞു . ഇതിനകം പത്തുലക്ഷത്തിലധികം ഇന്ത്യക്കാർ ഈ അവസരം വിനിയോഗിച്ചു ശരിയായ ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം എഴുപത്തിയഞ്ച്ആയിരം പേർ ഇന്ത്യയിലേക്ക്‌ മതിയായ രേഖകൾ സരിയാക്കാൻ കഴിയാതെ .തിരിച്ചുപോയി.. അടുത്ത ദിവസം മുതൽ ഇതിനകം താമസത്തിനുവേണ്ടിയുള്ള ശരിയാക്കാതെ തങ്ങുന്നവർക്കായുള്ള തിരച്ചിൽ ഊർജിതപ്പെഡുത്തുമെന്നു സൗദി മന്ത്രാലയം അറിയിച്ചു.
Posted by : Ravindran Kaiprath

 രാഘവൻ മാഷിനും മന്നാഡെക്കും ആദരാഞ്ജലി
മലയാള ചലച്ചിത്ര സംഗീതമേഖലയിലെ കുലപതിയായ രാഘവൻ മാസ്റ്ററു ടെ നിര്യാണത്തിൽ ഖത്തറി ലെ വിവിധ കൂട്ടായ്മകൾ അനുശോചനം രേഖപ്പെടുത്തി.. മലയാളികൾ ഉള്ളിടത്തൊക്കെ പ്രവഹിക്കുന്ന സംഗീതത്തിലൂടെ കാലാതീതമായി സ്മരിക്കപ്പെടുമെന്നു ഇന്ത്യൻ മീഡീയ ഫോറം ഖത്തർ അനുശോചനത്തിൽ പറ ഞ്ഞു . പകരം വെയ്ക്കാൻ അധികം പേരുകളില്ലാത്ത അതില്യനായ സംഗീതതാപസനെയാണ് മലയാളത്തിനും ഭാരതീയ സംഗീതത്തിനും നഷ്ടമായതെന്ന് ഫ്ര ണ്ട്സ് സ് ഓഫ് തൃ ശ്ശൂർ അഭിപ്രായപ്പെട്ടു . കാലത്തിന്റെ ഏതെങ്കിലും ഒരേടിൽ ഒതുങ്ങാ വുന്നതല്ല അദ് ദേ ഹത്തിന്റെ സംഭാവനകളൊന്നും മാസ്റ്ററുടെ കടന്നുപോക്ക് വലിയൊരു ശൂന്യതയാണ് സ്ര് ഷ്ടി ചിരിക്കുന്നെതെന്നും സംഘട അനു സ്മരിച്ചു. മലയാള സിനിമയെ തനതു സംഗീത വഴികളിലൂടെയും ഗ്രാമീണ ഭാഷകളിലൂടെയും കൈ പിടിച്ചു നടത്തിയ ഗുരുവര്യനെയാണ് നഷ്ടമായതെന്ന് പയ്യന്നൂ ർ സൗ ഹ്ര് ദവേദി ഖത്തർ ചാപ്റ്റ ർ അഭിപ്രായപ്പെട്ടു .അതുല്യ പ്രതിഭയായിരുന്ന മാസ്റ്റരുടെ വേർപാട് സംഗീതലോകത്തിനു മാത്രമല്ല മലയാളത്തിനുതന്നെ തീരാനഷ്ടമെന്നു പ്രസിഡ്ണ്ട് കക്കുളത്ത് അബ്ദുൾ ഖാദർ, ജനറൽ സെക്രടറി ശ്രീജിവ് , ഖാജാഞ്ഞി ഉല്ലാസ് കുമാര് എന്നിവര് പറഞ്ഞു. ഹിന്ദി സംഗീതലോകത്തിലെ പ്രശസ്ത ഗായകനായ പ്രബോദ് ചന്ദ്ര ഡെ എന്നാ മന്നാഡെ യുടെ വിയോഗം ചലച്ചിത്ര രംഗത്തെ മറ്റൊരദ്ധയായത്ത്തിനു വിരാമമിട്ടു. മാനസമൈനേ ..എന്നാ പ്രശസ്തമായ മലയാളഗാനം മന്നാഡെ യുടെ സ്വരങ്ങളിലൂടെ മലയാളിയുടെ മനസ്സില് മന്നാഡെയെന്നും ഓ ർ മ്മിക്കുന്ന വർണ ലിപികളാണ് . മന്നാഡെയുടെ വിയോഗം സംഗീതലോകത്തിലെ മറ്റൊരു വലിയ നഷ്ടമാണെന്ന് വിവിധ സംഘടനകൾ ദോഹയിൽ പറ ഞ്ഞു.കണ്ണൂരിന്റെ സ്വന്തം രാഘവൻ മാഷും, മന്നാഡെയുടെ കണ്ണൂര് ബന്ധവും കണ്ണൂരിലെ സംഗീത പ്രേമികളെ കണ്ണീരി ലാഴത്തി.
Posted by : Ravindran Kaiprath

 സമാധാന പൂര്‍ണമായ ലോകം സാധ്യമാകുമെന്ന് ഗാന്ധിജിയുടെ ജീവിതം പഠിപ്പിച്ചു - ശൈഖ് നഹ്യാന്‍
അബൂദബി: സമാധാന പൂര്‍ണമായ ലോകം സാധ്യമാകുമെന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതം നമ്മെ പഠിപ്പിച്ചതായി സാംസ്കാരിക -യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.

അക്രമ രഹിതമായ ലോകത്തിനായാണ് ഗാന്ധി പ്രയത്നിച്ചത്. വിജയിച്ച സമൂഹങ്ങളെ സംഭാവന ചെയ്ത മഹത്വ്യക്തിത്വമാണ് ഗാന്ധിജി. അക്രമ രാഹിത്യം എന്ന പ്രത്യയ ശാസ്ത്രവും ഗാന്ധിജിയാണ് ലോകത്തിന് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി ഇസ്ലാമിക് സെന്‍ററില്‍ ഇന്ത്യന്‍ മീഡിയ അബൂദബി ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈഖ് നഹ്യാന്‍.

അന്താരാഷ്ട്ര സമാധാന ദിനം നാം ആഘോഷിക്കുമ്പോഴും യഥാര്‍ഥത്തില്‍ ലോകത്ത് സമാധാനം അനുഭവപ്പെടുന്നില്ളെന്ന് നമുക്കറിയാം. ഐക്യരാഷ്ട്ര സഭയും നമ്മളെല്ലാവരും സമാധാനം നിറഞ്ഞ ലോകം സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. ഖദര്‍ധാരിയായ ഒരു മനുഷ്യന്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ജന്‍മദിനത്തിന്‍െറ ഭാഗമായാണ് നാമെല്ലാം അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നത്. അക്രമരാഹിത്യ ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും താന്‍ ബാക്കിവെച്ചുപോയ ജീവിതത്തിലൂടെ ഗാന്ധിജി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ശൈഖ് നഹ്യാന്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരനെയും ഇംഗ്ളീഷുകാരനെയും ലോകത്തെ മുഴുവനായും അക്രമരാഹിത്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കലാണ് തന്‍െറ ദൗത്യമെന്ന ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുള്ള ശൈഖ് നഹ്യാന്‍െറ പ്രസംഗം തിങ്ങിനിറഞ്ഞ സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്.

സത്യസന്ധതയും മനുഷ്യത്വവും ക്ഷമയും സ്നേഹവും നിറഞ്ഞ ലോകത്തിന് വേണ്ടിയായിരുന്നു ഗാന്ധി പ്രവര്‍ത്തിച്ചത്. യു.എ.ഇയില്‍ നമ്മളെല്ലാം സുരക്ഷിതരാണ്. ലോകത്തിന്‍െറ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറുമ്പോഴും യു.എ.ഇയില്‍ അവക്ക് സ്ഥാനമില്ല. അക്രമരാഹിത്യ സമൂഹം ഒരു നിധിയായാണ് നാമെല്ലാം മനസ്സിലാക്കുന്നത്. യു.എ.ഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ സമാധാനപൂര്‍ണമായ ലോകത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നശീകരണത്തിനും ബദലായി ക്ഷമയും ആര്‍ദ്രതയും സംഭാഷണവുമാണ് ഓരോ രാജ്യനേതാവും പാലിക്കേണ്ടതെന്നായിരുന്നു ശൈഖ് സായിദ് പറഞ്ഞിരുന്നത്. സത്യസന്ധതയും വിനയവും ക്ഷമയും സ്നേഹവും നിറഞ്ഞ സമൂഹത്തെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വേണ്ടി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അന്താരാഷ്ട്ര സമാധാന ദിനാചരണ ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യന്‍ മീഡിയ അബൂദബി, ഇസ്ലാമിക് സെന്‍റര്‍, ഗാന്ധി സാഹിത്യ വേദി, ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ വിഭാഗം എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു. കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ മീഡിയ അബൂദബിയുടെ ലോഗോ പത്മശ്രീ എം.എ. യൂസുഫലിക്ക് നല്‍കി ശൈഖ് നഹ്യാന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബൂദബിയു െട ഉപഹാരം പ്രസിഡന്‍റ് അബ്ദുല്‍ സമദും ഇസ്ലാമിക് സെന്‍ററിന്‍െറ ഉപഹാരം പി. ബാവഹാജിയും ശൈഖ് നഹ്യാന് സമ്മാനിച്ചു.

Posted by : Radhakrishnan

 അഹിംസാ ദിനാഘോഷം ഷെയ്ഖ് നഹ്യാന്‍ ഉദ്ഘാടനം ചെയ്യും
ഇന്ത്യ‍ൻ മീഡിയ അബുദാബിയുടെ ആഭിമുഖ്യ​ത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാളെ (വെള്ളി) രാവിലെ ഒമ്പതു മുതൽ രാത്രി പത്തുവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിവിധ പരിപാടികളോടെ രാജ്യാന്തര അഹിംസാ ദിനം ആചരിക്കും..

യുഎഇ സാംസ്‌ക്കാരിക യുവജന സാമൂഹിക കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ രാവിലെ പത്തരക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും..

ഇന്ത്യൻ എംബസി സാംസ്‌ക്കാരിക വിഭാഗം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഗാന്ധി സാഹിത്യവേദി എന്നിവയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ‍ കേരള നിയഭ സഭാസ്പീക്കർ ജി. കാര്‍ത്തികേയൻ, ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ സാമൂഹിക ക്ഷേമ വിഭാഗം കൗണ്‍സിലർ ആനന്ദ് ബര്‍ദാൻ എന്നിവർ സംബന്ധിക്കും..

ആര്‍ട്ടിസ്റ്റ് ഖലീലുള്ള ഷംനാട് കാലിഗ്രാഫിയി‍ൽ രൂപകല്‍പന ചെയ്ത ഇന്ത്യൻ മീഡിയയുടെ ഉപഹാരം പ്രസിഡന്റ് ടി.​ എ. അബ്ദുൾ‍ സമദ് ചടങ്ങി‍ൽ ഷെയ്ഖ് നഹ്യാന് സമ്മാനിക്കും. ആദ്യമായി ഇന്ത്യ‍ൻ ഇസ്ലാമിക് സെന്റിറിലെത്തുന്ന ഷെയ്ഖിന് സെന്ററിന്റെ ഉപഹാരം പ്രഡിഡന്റ് പി. ബാവ ഹാജിയും കൈമാറും..

തുടര്‍ന്ന് നൂറിലേറെ രാജ്യങ്ങളിൽ പുറത്തിറക്കിയ ഗാന്ധിജിയുടെ വൈവിധ്യമാര്‍ന്ന സ്റ്റാമ്പ് ഉള്‍പ്പെടെ ഇന്ത്യൻ സ്വാതന്ത്യ സമരവും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് വിശിഷ്ടാതിഥികളുടെ സാനിധ്യത്തില്‍ ഉദ്ഘാടനം ചെയ്യുകയും പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്യും. .

തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ഇരുന്നൂറിലേറെ വിദ്യാര്‍ഥികളുടെ പെയിന്റിങ് മല്‍സരമാണ് നടക്കുക. 6-9, 9-13, 13-17 എന്നീ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ മൂന്നു ഗ്രൂപ്പുകളിലായി മല്‍സരത്തില്‍ ​പങ്കെടുക്കും..

വൈകീട്ട് മൂന്നര മുതല്‍ യുഎ.ഇ തലത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സരം നടക്കും. ഒരു സ്‌കൂളില്‍ നിന്ന് 13 മുതല്‍ 17വരെ പ്രായമുള്ള മൂന്നുവീതം വിദ്യാര്‍ഥികള്‍ അടങ്ങുന്ന 13 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്..

വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സര വിജയികളാവുന്ന സ്‌കൂളുകള്‍ക്ക് ഷീല്‍ഡും വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പെയിന്റിങ് മല്‍സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും..

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും ഇന്ത്യന്‍ മീഡയയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സമ്മാനിക്കും..

​ ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി.എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ​ ഹാജി, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി​.വി. ദാമോദരന്‍, ​യൂണിവേഴ്‌സല്‍ ആശുപത്രി എം.​ഡി. ഡോ.​ ​ഷെബീര്‍ നെല്ലിക്കോട്, മൈഫുഡ് റസ്‌റ്റോറന്റ് എം​. ​ഡി​. ഷിബു വര്‍ഗീസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും..

ഗാന്ധിയുടെ ജീവിതവും സ്വാതന്ത്യസമര ചരിത്ര സ്മരണകളും അനുസ്മരിപ്പിക്കുന്ന ചിത്ര-പെയിന്റിങ് പ്രദര്‍ശനത്തിനെത്തുന്ന യുഎഇയിലെ മികച്ച കലാകാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയയുടെ ഉപഹാരം സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സമ്മാനിക്കും..

വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ഭാരതീയ ദേശഭക്തിയും ഗാന്ധി സ്മരണകളും പകരുന്ന വര്‍ണാഭമായ കലാ സാംസ്‌ക്കാരിക പരിപാടികളും ഗാന്ധി സാഹിത്യവേദിയുടെ മഹാത്മാ ലഘുനാടകവും അവതരിപ്പിക്കും.
Posted by : Radhakrishnan

 പ്രവാസിയും രൂപയുടെ മൂല്യവും
കഴിഞ്ഞ കുറെ മാസമായി രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിൽ ഇപ്പോൾ തിരിച്ചുകയറുകയാണ് .രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ എല്ലാ വാർത്താ മാധ്യമങ്ങളും പ്രവാസികൾ പൈസ അയക്കുന്നതും അതിന്റെ മൂല്യവർധനയും കൊട്ടിഘോഷിക്കുകയായിരുന്നു,.എക്സേഞ്ചിന്റിന്റെ ഫോട്ടോയും ക്യാഷ് എണ്ണുന്ന ഫോട്ടോയും മറ്റുമായി. എന്നാൽ അധികം പ്രവാസികളും ക്യൂ നില്ക്കുന്ന കാഴ്ച അവയിലൊന്നും കണ്ടിട്ടില്ലതാനും. ഇന്ത്യയ്ക്ക് പുറത്തു നിന്നും വലിയതോതിൽ പണം ഇന്ത്യയിലേക്ക് ഒഴുകി എന്നത് സത്യം .സാധാരണ അയക്കുന്ന ക്യാഷിന്റെ മൂല്യവർധന അഞ്ചു രൂപവരെ വരുമ്പോഴുള്ള വര്ദ്ധനവ് കൂടാതെ ,എത്ര രൂപ നാട്ടിലേക്കൊഴുകി എന്ന് കണക്കുകൂട്ടി കണ്ടില്ല . കിട്ടാവുന്നിടത്തുനിന്നെല്ലാം പണം കണ്ടെത്തി ക്രെഡിറ്റ് കാർഡും ബാങ്ക് ലോണും എന്നിങ്ങനെ വലിയൊരു ഭാരം തലയിൽ വെച്ച് പണമയച്ചവരും ഉൾപ്പെടുമെന്നതും സത്യം. പക്ഷെ പിന്നീടുള്ള ബാധ്യത ആരും എടുത്തുപറഞ്ഞിട്ടില്ല .ക്രെഡിറ്റുകാര്ഡിനു മാസം 20 മു ൽ 30 ശതമാനം വരെ പലിശ ഇനത്തിൽ ഈടക്കുമെന്നത് എത്ര പേർക്കറിയാമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. .ബിസിനസിൽ കണ്നു വെയ്ക്കുന്ന ബാങ്കുകൾ ക്രെഡിറ്റു കാർഡുകൾ തലങ്ങും വിലങ്ങും നൽകിക്കൊണ്ടിരിക്കുന്നു . ജയിൽ വാസവും കേസുകളും മറ്റും 'റിസഷൻ' കാലത്തു നാം നേരിട്ടു കണ്ടതാണ് .ഈ പണമൊഴുക്ക് അതിനിടവരുത്തതിരിക്കട്ടെ എന്നാശ്വസിക്കാം പ്രവാസികളെ ശരിക്കും വിലയിരുത്ത്ന്നവർക്കു മനസ്സിലാകും എത്ര പേർക്ക് ശരാശരി മൂല്യവർധന ഉപയോഗിക്കാൻ സാധിച്ചെന്ന് . ഗൾഫ് നാടുകളിൽ ഭൂരിഭാഗവും മീഡിയവും അതിനു താഴെ ശമ്പളവും പറ്റുന്നവരു മാണ്. മീഡിയം ശമ്പളക്കാരുടെ കുടുംബത്തെ കൂടെ താമസിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. യു.എ .ഇ .മറ്റും കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചുവരികയാണ് അതൊടൊപ്പം തന്നെ കഴിഞ്ഞ രണ്ടുവർഷമായി വാടകയിനത്തിൽ 20 മുതൽ 30 ശതമാനത്തിന്റെ വർദ്ധന വന്നുകൊണ്ടിരിക്കുകയാണ്. ഖത്തറിലും മറ്റു ഗല്ഫ് നാടുകളിലെയും സ്ഥിതി വിഭ്ന്നമല്ല. മാന്ദ്യകാലത്ത് പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു .മാന്ദ്യത്തിൽ നിന്നും കരകയറുമ്പോൾമ്പോൾ വർധിചിരിക്കുന്ന കെട്ടിട വാടകയും ,സ്കൂൾ ഫീസും സാധനങ്ങളുടെ വിലവർധനവും കൂടി വന്നതല്ലാതെ അതിനനുസരിച്ച് വെട്ടിക്കുറച്ച ശമ്പളം കൂട്ടിനൽകാൻ തയ്യാറായിട്ടില്ല .ഭാരിച്ച ഗൾഫ് ജീവിതചിലവിനിടയിൽ വർധിച്ച വിമാന നിരക്കുകൾ കാരണം നാട്ടിൽ പോകാത്ത കുടുംബങ്ങളും ധാരാളം .ഒന്ന് നാട്ടില വന്നു പോകണമെങ്കിൽ അരലക്ഷം രൂപവരെ ചില എയർലൈനുകൻ വാങ്ങിക്കുന്നുണ്ട്. മൂന്നോ നാലോ അങ്ങംഗളുള്ളവർ എങ്ങിനെ നാട്ടിൽ പോകാനാണ്? ഇവർ എപ്പോഴാണ് മൂല്യ വർധന ഉപയോഗപ്പെടുത്തുന്നത് ? താഴ്ന്ന വരുമാനക്കാർ ആവട്ടെ കുടുംബത്തെ പോറുവാൻ പൈസ അ യച്ചുകൊടുക്കുന്നു .അവരുടെ കറൻസിക്കു മൂല്യ വർധന ഉണ്ടായിട്ടുണ്ട് .പക്ഷെ ആ വർധനയെക്കാളുപരി ,നാട്ടിലെ ജീവിത ചെലവിനു അത് തികയാത്ത അവസ്ഥയാണ് വന്നിട്ടുള്ളത് .ഇരുട്ടടിപ്പോലെ പ്രവാസിയെ വഴിയാധാരാ മാക്കുന്ന ആധാർ കാർഡും. എത്ര പേർക്ക് നാട്ടിൽ പോയി ആധാർ കാർഡ് ഉണ്ടാക്കാൻ കഴിഞ്ഞ്ഞെന്നെത് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ എന്നറിയില്ല. അവരുടെ കുടുംബങ്ങൾ ഗ്യാസിനു മുഴുവൻ തുകയും നൽകണം .ഏതു വിലക്കയറ്റ വന്നാലും നാട്ടിലെ കൂലിയും ഗവണ്മെന്റു ജീവനക്കാരുടെ ശമ്പളവും വർധിക്കുന്നുണ്ട് .പാവം പ്രവാസികളുടെ ശമ്പളം വര്ധിക്കുന്നില്ല .രൂപയുടെ മൂല്യമിടിവ് ഒരു വിഭാഗം ആൾക്കാരെ മാറ്റി നിർത്തി, എത്ര സാധാരണ പ്രവാസികൾക്ക് ഗുണകരമാകുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു?. അതോടൊപ്പം, നാട്ടിലേക്ക് ഓഫറിലുമറ്റും ടി.വി യും മറ്റു ഉപകരണങ്ങളും വാങ്ങിച്ചവർക്ക് ഇന്ത്യാ ഗവർമെന്റ്റ് ഏർപ്പെടുത്തിയ മുപ്പത്തിഅഞ്ചു ശതമാനം നികുതി മറ്റൊരു പ്രവാസിപ്രഹരമായി തുടരുന്നു..
Posted by : Ravindran Kaiprath

 സൌദി നിതാഖത്ത്
സൌദിയിൽ വിസ ശരിയാക്കാനും അനുവദിച്ച സമയ പരിധിയിൽ ശരിയാ ക്കിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് സൗദി മന്ത്രാലയം ഇന്നുചേർന്ന യോഗത്തിൽ തീരുമാനമായി. രേഖയില്ലാതെ പിടിക്കപ്പെടുന്നവർക്ക് 2 വര്ഷം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും നാടുകടത്തലും ഉണ്ടാകുമെന്നും അറിയിച്ചു.
Posted by : Ravindran Kaiprath

 ഇന്ത്യൻ മീഡിയ അബുദാബി ഗാന്ധിജയന്തി ആഘോഷിക്കും
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മീഡിയ അബുദാബി ഒക്ടോബർ നാലിന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ഗാന്ധിജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾച്ചറൽ വിഭാഗം, ഗാന്ധി സാഹിത്യവേദി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ നടത്തുന്നത്.
Posted by : Radhakrishnan

 ഷാർജയിൽ കണ്ണൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ചു .
ഷാർജ : രണ്ടു ദിവസം മുൻപ് ഷാർജയിൽ മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ച കണ്ണൂർ കടവത്ത് സ്വദേശി അബൂബക്കരിൻറെ മൃതദേഹം ഷാർജ സോനാപുർ ആശുപത്രിയിൽ നിരവധിപ്പേർ അന്ത്യോപചാരമർപ്പിച്ചത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ഇന്നു നാട്ടിലേക്കയയ്ക്കും . ഷാർജയിൽ സൂപ്പർമാർക്കറ്റിന്റെ മാനേജർ ആയിരുന്നു പരേതൻ . കയ്യിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷം ദിർഹവും മോഷ്ട്ടാക്കൾ കൊണ്ടുപ്പോയിരുന്നു. അബുബക്കർ മുൻപ് ഖത്തറിലും ജോലിചെയ്തിരുന്നു.
Posted by : Ravindran Kaiprath

 ഇന്ത്യൻ കറൻസിയുടെ പരിധി
ദോഹ : ഇനിമുതൽ ഗൾഫിൽ നിന്നും നാട്ടിലേയ്ക്കു പോകുന്ന യാത്രക്കാരന് കൈവശം വെക്കാവുന് ഇന്ത്യൻ കറൻസി പതിനായിരം രൂപ വരെയാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ഈ തീരുമാനം വിദേശയാത്രക്കാര്‍ക്ക് ആശ്വാസകരമാകും. ഇതിനു മുൻപ് ഏഴായിരത്തി അഞ്ഞൂറു രൂപയായിരുന്നു പരിധി യായി ഉണ്ടായിരുന്നത്. ഇന്ത്യയില നിന്നും തിരിച്ചും ഇത് ബാധകമായിരിക്കും.
Posted by : Ravindran Kaiprath

 ഡീസൽ വില വർദ്ധിച്ചു .
യു.എ .ഇ : ദുബൈയിൽ ഡീസൽ വില വർദ്ധിച്ചു . ലിറ്ററിനു ഇരുപതു ഫിൽസ് ആണ് വർദ്ധിച്ചത് . ആഗോള വിപണി യിൽ ക്രൂഡിനു വിലയേറി യതാണ് ഈ വിലമാറ്റ ത്തിനു കാരണം . ഇനിമുതൽ 3.70 ഫിൽ‌സ് കൊടുക്കണം . സെപ്റ്റംബർ 10 മുതലാണു വർദ്ധന പ്രാബല്യത്തിൽ വരിക. കഴിഞ്ഞ ജൂലൈ ഒന്നിനു വിലകുറച്ചിരുന്നു . ഈ വില വർദ്ധന ദുബൈയിലെ ENOC/EPPCO and Emarat എന്നീ സർവീസ് സ്റ്റേഷനുകളിലായിരിക്കും ആയിരിക്കും . എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല.
Posted by : Ravindran Kaiprath

 തീരുമാനം പുനപരിശോധിക്കും, എയർ ഇന്ത്യ മാനേജ്മെൻറ്
എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് ഒരാഴ്ചക്കകം പുനപരിശോധിക്കും. സാമ്പത്തിക വാണിജ്യ ഘടകകങ്ങളും പ്രവാസി യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ചായിരിക്കും അനുഭാവപൂർവം പ്രശ്‌നം പരിഹരിക്കുക. എയർ ഇന്ത്യാ ജോയിന്റ് മാനേജിങ് ഡയറക്ടർ സെയ്ദ് നാസർ അലിയാണ് ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവാസി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകിയത്.

ബാഗേജ് അലവൻസ് 30 കിലോയിൽ നിന്ന് 20 കിലോയായി വെട്ടിക്കുറക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് ഗൾഫിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് നിവേദക സംഘം ഡൽഹിയിലെത്തിയത്.

പ്രതിരോധ മന്ത്രി എ.കെ.ആന്റണി, പ്രവാസികാര്യ മന്ത്രി വയലാർ രവി, വ്യോമയാന മന്ത്രി അജിത്‌ സിങ്ങ് സഹ മന്ത്രി കെസി വേണുഗോപാൽ, മന്ത്രിമാരായ പ്രഫ. കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കേരളത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എംപിമാരെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. മൂന്നു ദിവസം തുടർച്ചയായി നടത്തിയ നിവേദനത്തെ തുടർന്ന് മന്ത്രി കെ.സി.വേണുഗോപാൽ നടത്തിയ സമ്മർദ്ദത്തെ തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനമായതെന്നാണ് ഇന്നു രാവിലെ നടത്തിയ കൂടിക്കാഴ്ചയിൽ എയർ ഇന്ത്യാ ജോയിന്റ് എംഡി സെയ്ദ് നാസർ അലി നിവേദക സംഘത്തെ അറിയിച്ചത്.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി.എ.അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേനിറ്റി ഫോറം പ്രസിഡന്റ് എ.എം.ഇബ്രാഹിം എന്നിവർക്കൊപ്പം ഡിപിസിസി സെക്രട്ടറി കെ.എൻ.ജയരാജ് എന്നിവരാണ് മന്ത്രിമാർക്കും മറ്റും നിവേദനം സമർപ്പിച്ചത്.
Posted by : Radhakrishnan

 ഇന്ത്യൻ മീഡിയാ പ്രതിനിധി സംഘം ഡൽഹിയിൽ
ഇന്ത്യൻ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തിൽ എയർ ഇന്ത്യാ എക്‌സിപ്രസ് ബാഗേജ് വെട്ടിക്കുറച്ചതിനെതിരെ അബുദാബിയിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികൾ പ്രധാന മന്ത്രി മൻമോഹൻസിങ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം സമർപ്പിക്കാൻ ഇന്നലെ (വ്യാഴം) രാവിലെ ഡൽഹിയിലെത്തി.

കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസിലെത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരളത്തിൽ നിന്നുളള മറ്റു മന്ത്രിമാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും.

എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.

ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളിയുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘത്തോടൊപ്പം മന്ത്രിമാരെ കാണാനുള്ള നടപടികളിൽ സഹായിക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദത്തിനായുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.

ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രിയുടെയും സോണിയാ ഗാന്ധിയുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവരുമാണുള്ളത്.

കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട്.

ബാഗേജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യപ്പെടുത്താൻ സംഘത്തിനു സാധിച്ചു.

കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യത്തിൽ അനുകൂലമായ നടപടി സംബന്ധിച്ചു കെ. സി. വേണുഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.

മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രിയെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രിയെയും സഹമന്ത്രി കെ. സി. വേണുഗോപാലിനെയും കാണും.

Posted by : Radhakrishnan

 നിവേദക സംഘാംഗങ്ങള്‍ക്ക് യാത്രയയപ്പ്
ഇന്ത്യൻ‍ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു. എയർ ഇന്ത്യാ എക്സ്പ്രസ് ബാഗ്ഗെജ്‌ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായാണ് നിവേദക സംഘം ഡല്‍ഹിക്ക് പോയിരിക്കുന്നത്.

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ സൌജന്യ ബാഗ്ഗെജ്‌ നിരക്ക് 30 കിലോയിൽ നിന്നും 20 കിലോ ഗ്രാമായി വെട്ടികുറച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹികൾ, പ്രധാനമന്ത്രി മൻമോഹൻ സിങിനും കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ഉൾപ്പെടെയുള്ളവർക്കും നിവേദനം സമർപ്പിക്കുന്നതിനായി പുറപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, വൈസ്‌ പ്രസിഡന്‍റ് ആഗിൻ കീപ്പുറം, സംഘടനാ ഭാരവാഹികളായ ജോയ്‌ തോമസ് ജോണ്‍‍, മനോജ്‌ പുഷ്കർ, പി. ബാവ ഹാജി, ഷിബു വര്‍ഗീസ്‌, ഹമീദ്‌ ഈശ്വര മംഗലം, എ. എം. ഇബ്രാഹിം എന്നിവരാണ് നിവേദക സംഘത്തിലുള്ളത്‌.

സംഘാംഗങ്ങള്‍ക്ക് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സമുജ്വലമായ യാത്രയയപ്പ് നല്‍കി. മാധ്യമ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും അമേച്വർ സംഘടനാ ഭാരവാഹികളും യാത്രയയപ്പ്‌ യോഗത്തിൽ സംബന്ധിച്ചു.​
Posted by : Radhakrishnan

 പ്രവാസി നിവേദകസംഘം ഇന്ന് ഡൽഹിക്ക്
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30കിലോയിൽ നിന്ന് 20കിലോയായി വെട്ടിക്കുറച്ചതിനെതിരെ അബുദാബിയിൽ പ്രതിഷേധം കത്തിക്കയറുന്നു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മീഡിയ അബുദാബിയുടെ സഹകരണത്തോടെ നടന്ന ജനാഭിപ്രായ സദസിൽ 20കിലോ ബാഗേജിനു പുറമെവരുന്ന 10കിലോക്ക് 30ദിർഹം എന്ന തീരുമാനം പിൻവലിക്കണമെന്നായിരുന്നു പ്രവാസി മലയാളികളുടെ ആവശ്യം. ദിനം പ്രതി ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരിൽ നിന്ന് പ്രതിദിനം ഒരു കോടി രൂപയുടെ ലാഭം കൊയ്യാനാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്. ലഗേജ് വെട്ടിക്കുറച്ച് കൂടുതൽ യാത്രക്കാരെ കൊണ്ടു പോകുമെന്ന് എയർ ഇന്ത്യ പറയുന്നത് പ്രായോഗികമല്ല. അധിക ലഗേജിൽ ആദ്യത്തെ 10 കിലോ മുപ്പത് ദിർഹത്തിനു കൊണ്ടു പോകുമെന്നാണ് പറയുന്നത്. 10 കിലോക്ക് 30 ദിർഹം എന്ന സൗകര്യം എല്ലായാത്രക്കാരും ഉപയോഗിക്കാതിരിക്കില്ല. ഈ മാസം 22 മുതൽ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടൻ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണമെന്നാവശ്യവുമായി ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ പ്രധാന മന്ത്രി മൻമോഹൻസിങിനും കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് ഉൾപ്പെടെയുള്ളവർക്കും നിവേദനം സമർപ്പിക്കാൻ നാളെ ഡൽഹിക്കു പോകുന്ന സംഘത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവാഹാജിയും ചേരും.

നൂറുകണക്കിനാളുകൾ പങ്കെടുത്ത ജനാഭിപ്രായ സദസ് മുതിർന്ന മാധ്യമ പ്രവർത്തകനും ദുബായ് മീഡിയ ഫോറം മുൻ പ്രസിഡന്റുമായ എൻ.വിജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, മലയാളി സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി.എ.അബ്ദുൽ സമദ്, സുന്നി സെന്‌റർ പ്രസിഡന്റ് ഡോ.അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, സാമൂഹിക പ്രവർത്തകനായ വിടിവി ദാമോദരൻ, കെഎംസിസി അബുദാബി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പി.അബ്രാസ് മൗലവി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഇസ്ലാമിക് സെന്‌റർ ആക്ടിങ് സെക്രട്ടറി നസീർ ബി.മാട്ടൂൽ ചർച്ച നിയന്ത്രിച്ചു.
Posted by : Radhakrishnan

 പത്താംതരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചിന് തുടക്കം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യ​ത്തി‍ൽ നടക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ രണ്ടാം ബാച്ചി​ലേക്കുള്ള റജിസ്റ്റ്ട്റേഷൻ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആരംഭിച്ചു.

​17 ​വയസ്സു പൂര്‍ത്തിയായവര്‍ക്കും ഔപചാരിക തലത്തിൽ ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്കും ഹൈസ്കൂളിൽ വിദ്യാഭ്യാസം നിര്‍ത്തിയവര്‍ക്കും എസ്.എസ്.എൽ.സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

ആഗസ്റ്റ് ​31നു മുന്‍പായി പൂരിപ്പിച്ച അപേക്ഷ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഫീസിൽ ലഭിച്ചിരിക്കണം. രണ്ടാം ബാച്ചിലേക്കുള്ള ക്ലാസ്സുകൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് സെന്റർ ഓഫീസുമായോ ഇനി പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
​ ​ 02 - 642 44 88, 050 69 26 245
Posted by : Radhakrishnan

  1    2    3    4