തദ്ദേശ തെരഞ്ഞെടുപ്പ് : LDF സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്- കുഞ്ഞിമംഗലത്ത് LDF സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ്- 1.കെ.ജിഷ ബേബി 
2.കെ.മുരളീധരൻ 
3.കെ.അശോകൻ
4.സി.ബാലകൃഷ്‌ണൻ 
5.പി.കെ.ഷീബ 
6.ഇ.സന്ദീപ് 
7.കെ.ശോഭ 
8.എ.ജാസ്മിൻ 
9.കെ.പി.ജയശ്രീ 
10.പ്രാർത്ഥന വിജയകുമാർ 
11.വി.ലക്ഷ്മണൻ 
12.പി.കരുണാകരൻ മാസ്റ്റർ
13.ശശീന്ദ്രൻ മുണ്ടയാട്ട് 
14.ടി.കല്ല്യാണി 
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് -
കുന്നരു ഡിവിഷൻ : എം.വി.ദീപു,
കുഞ്ഞിമംഗലം ഡിവിഷൻ : കെ.പി.റീന 
കണ്ണൂർ ജില്ലാപഞ്ചായത്ത് - 
കുഞ്ഞിമംഗലം ഡിവിഷൻ :സി.പി.ഷിജു 
Posted by : Sreegesh

 നിര്യാതനായി.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ (76) നിര്യാതനായി. ദീർഘകാലം കുഞ്ഞിമംഗലം ഗവ.എൽ.പി സ്കൂളിൽ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: - സൗഭാഗ്യവതി
മക്കൾ :- സതീഷ് കുമാർ (ശ്രീനിവാസൻ), ഡോ: രതീഷ് കാളിയാടൻ (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോർഡിനേറ്റർ), ഷൈനി.
മരുമക്കൾ:- പ്രീത - മൂശാരി കൊവ്വൽ (കുഞ്ഞിമംഗലം സർവ്വീസ് സഹകരണ ബേങ്ക്), ദീപ - തൃക്കരിപ്പൂർ (ഗവ.വനിതാ പോളിടെക്നിക് പയ്യന്നൂർ), സജീവൻ- അഴീക്കോട്
സഹോദരങ്ങൾ: കുഞ്ഞിരാമൻ, യശോദ, ചിയ്യയി, പരേതരായ കുഞ്ഞിക്കോരൻ, കുഞ്ഞാതി
Posted by : Sreegesh

 ഉദാരമതികളുടെ സഹായം തേടുന്നു
കുഞ്ഞിമംഗലം കണ്ടംകുളങ്ങര കൈരളി ക്ലബിന് സമീപത്തെ നിര്യാതനായ അക്കരക്കാരൻ നാരായണൻ്റെയും കൂടച്ചീരെ ലീലയുടെയും മകൻ ശ്രീ.സുനിൽ കൂടച്ചീരെ അർബ്ബുദരോഗം ബാധിച്ച് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലാണ്. ഭാരിച്ച ചികിത്സാചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് ഓട്ടോ ഡ്രൈവറായ സുനിലിൻ്റെ കുടുംബം. നിർധന കുടുംബാംഗമായ സുനിലിന്റെ തുടർചികിത്സാ ചെലവിലേക്കായി പയ്യന്നൂർബ്ലോക്ക് പഞ്ചായത്തംഗം എം ശശീന്ദ്രൻ ചെയർമാനായും കെ.ഹരികൃഷ്ണൻ കണ്‍വീനറായും എം.സത്യൻ ട്രഷററായും ഒരു ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൊറോണയെന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക സ്വരൂപണം വലിയ പ്രതിസന്ധിയിലായതിനാൽ ഓരോരുത്തരും കഴിവിൻ്റെ പരമാവധി സംഭാവന കേരള ഗ്രാമീണ്‍ ബാങ്ക് കുഞ്ഞിമംഗലം ബ്രാഞ്ചിലെ 40494101056149 നമ്പർ അക്കൗണ്ടിലോ (IFSC Code: KLGB 0040494) മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കുഞ്ഞിമംഗലം ബ്രാഞ്ചിലെ 13954 നമ്പർ അക്കൗണ്ടിലോ കണ്‍വീനർ, സുനിൽ കൂടച്ചീരെ ചികിത്സാസഹായ കമ്മിറ്റി, കണ്ടംകുളങ്ങര, കുഞ്ഞിമംഗലം.പി.ഒ , പിൻ 670309 എന്ന വിലാസത്തിലോ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
Posted by : Sreegesh

 ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലയിൽ ഓണാഘോഷം ഗ്രനഥ ശാലകളിൽ
ലൈബ്രാറി കൗൺ സിൽ ഓണാ ഘോഷ ത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്ത് സമിതിയുടെ നേതൃത്തത്തിൽ പഞ്ചായത്ത് തലത്തിൽ ഓണാഘോഷം ഓൺ ലൈനായി നടത്തുന്നതിന് തീരുമാനിച്ചു ഗ്രൻഥശാലകളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്കാണ് പങ്കെടുക്കാനാവുക പുതുക്കളമത്സരം , നാടൻപാട്ട് , സിംഗിൾഡാൻസ് , ഗ്രുപ്പ്ഡാൻസ് , കോവിടുകാല അനുഭവകുറിപ്പുകൾ രചന , ഗുരുസന്ദേശം പ്രസംഗം എന്നിവയിലാണ് മത്സരം സെപ്തമ്പർ 4 നു പഞ്ചായത്ത് തല മത്സരം താലുക്ക് സെക്രട്ടറി ശിവകുമാർ ഉദ്ഘാടനം ചെയ്യും
Posted by : S.K. Edat

 സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം
സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി കുഞ്ഞിമംഗലം സർവ്വീസ് സഹകരണ ബേങ്ക് 5 ഏക്കർ ഭൂമിയിൽ നെൽ ക്ര്ഷി ചെയ്യുന്നതിനു ആരംഭിച്ചു ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു ബേങ്ക് പ്രസിഡണ്ട് വി ടി അമ്പു സെക്രട്ടരി ഇൻ ചാർജ് ഉഷാകുമാരി എന്നിവർ സംസാരിച്ചു
Posted by : S.K. Edat

 ഒമാൻ "കൈരളിയുടെ" പ്രവർത്തനം മാതൃകാപരം
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കുട്ടി രത്നന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ ഒമാനിലെ അറിയപ്പെടുന്ന പ്രവാസി സംഘടനയായ 'കൈരളിയുടെ' പ്രവർത്തനം തികച്ചും മാതൃകാപരവും അഭിനന്ദനാർഹവുമാണ്.

  രോഗബാധിതനായ രത്നനെ ഏപ്രിൽ 27ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം മുതൽ മൃതദേഹം എംബാം ചെയ്ത് കാർഗോ അധികൃതർക്ക് കൈമാറുന്നത് വരെ കൈരളിയുടെ പ്രവർത്തകർ കൂടെയുണ്ടായിരുന്നു.

   കോവിഡ്19 വ്യാപനത്തെ തുടർന്നുണ്ടായ ഭീതിതമായ സാഹചര്യത്തിൽ നിയമപരമായി പാലിക്കേണ്ട നിയന്ത്രണങ്ങൾ പാലിച്ചും, വിശുദ്ധ റംസാൻ മാസത്തിൽ വരുത്തിയിട്ടുള്ള സമയ ക്രമീകരണങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടുമാണ് മാനുഷിക  മൂല്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന കൈരളിയുടെ പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് എന്ന കാര്യം മണലാരണ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഇടയിൽ ഏത് പ്രതികൂല സാഹചര്യത്തിലും നന്മയുടെ മുകുളങ്ങൾ മൊട്ടിട്ട് നിൽക്കും എന്നതിന്റെ മകുടോദാഹരണമാണ്.

  കൈരളിയുടെ പ്രധാന പ്രവർത്തകരായ രെജു (കൈരളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി),  നൗഫൽ, അനു പിള്ള, ഗിരീഷ്, പി.എം.ജാബിർ (ഡയറക്ടർ, നോർക്ക വെൽഫെയർ ബോർഡ്) എന്നിവരുടെ നേതൃത്വത്തിലാണ് വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.

  കൂടാതെ ടി.വി.രാജേഷ് എംഎൽഎ, അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫ് അംഗമായ ശ്രീ. ദിനേശൻ, നോർക്ക സി.ഇ.ഒ. ശ്രീ.ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും നല്ല രീതിയിൽ സഹകരിച്ച് വേണ്ട സഹായങ്ങൾ ചെയ്തിട്ടുണ്ട്.

  എല്ലാറ്റിനും ഉപരിയായി ഒമാൻ  ഗവണ്മെന്റ് അധികൃതർ , കേന്ദ്ര-കേരള സർക്കാർ എന്നിവരുടെ പിന്തുണയും സ്തുത്യർഹമാണ്.  

മേൽപ്പറഞ്ഞ എല്ലാവർക്കും ആംബുലൻസ് ഡ്രൈവർ ഹാരിസിനും ടീം കുഞ്ഞിമംഗലം ഡോട്ട് കോമിന്റെ സ്നേഹാഭിവാദ്യങ്ങൾ. 
Posted by : Radhakrishnan

 കുട്ടി രത്നൻറെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തും
ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായ കുഞ്ഞിമംഗലം തലായിയിലെ കുട്ടി രത്നന്റെ മൃതദേഹം ഇന്ന് രാത്രിയോടെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ജന്മനാടായ കുഞ്ഞിമംഗലത്ത് നാളെ (10.05.20) പുലർച്ചെ എത്തിക്കും.  രാവിലെ ഏഴുമണിക്ക് തന്നെ ശവസംസ്കര ചടങ്ങുകൾ നടക്കും.

  ഒമാനിൽ നിന്നും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്തത് അവിടുത്തെ പ്രവാസി സംഘടനയായ 'കൈരളിയുടെ' പ്രവർത്തകരാണ്. 
Posted by : Radhakrishnan

 ഒമാനിൽ നിര്യാതനായി
കുഞ്ഞിമംഗലം തലായിയിലെ കുട്ടി രത്നൻ (63) ഏപ്രിൽ 27-ന് ഒമാനിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കഴിഞ്ഞ 40 വർഷമായി ഇദ്ദേഹം പ്രവാസി ജീവിതം നയിച്ചു വരികയായിരുന്നു. 

പരേതരായ കുട്ടി യശോദ, തുള്ളൻ വളപ്പിൽ അമ്പു എന്നിവരുടെ മകനാണ്. ഭാര്യ എം.വി.ലത. ആദിഷ് (ഇന്ത്യൻ ആർമി), അശ്വതി (വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്.  ശാരദ, ലീല, നളിനി, സുകുമാരൻ, സുരേശൻ, ദിനേശൻ എന്നിവർ സഹോദരങ്ങളാണ്. 
Posted by : Radhakrishnan

 നിര്യാതയായി - പത്മാവതി അമ്മ
കുഞ്ഞിമംഗലം: കൊടക്കൽ പുതിയ വീട്ടിൽ പത്മാവതി അമ്മ ( 90) നിര്യാതയായി. ഭർത്താവ് പരേതനായ ടി.ഗോവിന്ദൻ നമ്പ്യാർ (Rtd HM .സെൻട്രൽ യു.പി.സ്കൂൾ

മക്കൾ. കെ പി കമലാക്ഷി അമ്മ,ശ്രീധരൻ നമ്പ്യാർ, കെ പി വിജയൻ (ഓട്ടോ ഡ്രൈവർ, ആണ്ടാം കൊവ്വൽ ),രവീന്ദ്രൻ, വേണുഗോപാലൻ, ഗോവിന്ദൻ കുട്ടി,

മരുമക്കൾ : ബാലകൃഷ്ണൻ(കുഞ്ഞിമംഗലം),വനജ (അന്നൂർ),രാധ (കടമ്പേരി ), പുഷ്പ (കണ്ടോത്ത്), ഗീത (കുഞ്ഞിമംഗലം), സത്യവതി (കോറോം )

സഹോദരങ്ങൾ കെ.പി.പി.നമ്പ്യാർ ( കുഞ്ഞിമംഗലം) കെ.പി.രാമചന്ദ്രൻ നമ്പ്യാർ (ബാംഗ്ലൂർ) കെ.പി.മാധവൻ നമ്പ്യാർ ( പിലാത്തറ ) ബാലൻ നമ്പ്യാർ (വെള്ളോറ) വനജ (പിലാത്തറ) കെ.പി.ഹരീന്ദ്രൻ (പിലാത്തറ) കെ.പി .ശശിധരൻ ( ബാംഗ്ലൂർ ) കെ.പി. രമ ( മണ്ടൂർ ) പരേതരായ കെ.പി.ഗോവിന്ദൻ നമ്പ്യാർ, കെ.പി.സരോജിനി അമ്മ.
Posted by : Radhakrishnan

 നിര്യാതനായി
കുഞ്ഞിമംഗലം : കണ്ടംകുളങ്ങരയിലെ റിട്ടയേർഡ് പോസ്റ്റ്‌ മാസ്റ്റർ കൊടക്കൽ നാരായണൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി . മക്കൾ: സുചിത്ര, പ്രവിത, ജയകൃഷ്ണൻ. സംസ്‌കാരം ഇന്ന് വൈകുന്നേരം 7:30 ന് സമുദായ ശ്‌മശാനത്തിൽ.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം പറമ്പത്ത് ടി.മാധവി നിര്യാതയായി ഭർത്താവ്- കെ.ല ക്ഷമണൻ (മുൻ സർവീസ് ബേങ്ക് ജീവനക്കാരൻ ) മക്കൾ - സുനിൽ കുമാർ ,ബിന്ദു, സിന്ധു. മരുമക്കൾ - ശൈലജ ചീമേനി, വിനോദ് പ്രുന്ന ച്ചേരി), പരേതനായ സതീശൻ(മുരിക്കോവ്വൽ ) സഹോദരങ്ങൾ - രാഘവൻ, ഗോവിന്ദൻ ,പരേതരായ കുഞ്ഞിരാമൻ,അച്ചുതൻ. സംസ്കാരം നാളെ രാവിലെ 9 മണി
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം : വണ്ണാച്ചാലിലെ രാഘവൻ നരൂര് (76) നിര്യാതനായി.ഭാര്യ കമലാക്ഷി.എം.വി. മക്കൾ സുജാത ,സുഷമ, രാഗേഷ്, രജീഷ് . മരുമക്കൾ: രാമചന്ദ്രൻ അതിയടം, ചന്ദ്രൻ കടന്നപ്പള്ളി, സംഗീത - മാടായി, ഷൈജ കുഞ്ഞിമംഗലം, സഹോദരങ്ങൾ, കല്യാണി, ലക്ഷ്മി, ഭവാനി.
Posted by : Sreegesh

 "ആരുടേതാണീ ഇന്ത്യ" - മാർച്ച് 10 ന്
പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം യൂനിറ്റ് സംഘടിപ്പിക്കുന്ന "ആരുടേതാണീ ഇന്ത്യ?" - സാംസ്കാരിക സായാഹ്നം മാർച്ച് 10 ന് ചൊച്ചാഴ്ച വൈകു. 6.30ന് കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലാ പന്തലിൽ നടക്കും. പുരോഗമന കലാസാഹിത്യസംഘം വടക്കൻ മേഖലാ സെക്രട്ടറി ഡോ.ജിനേഷ്കുമാർ എരമം ഉദ്ഘാടനം ചെയ്യും. തുടർന്ന് കൈരളി കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന തെരുവ്നാടകം "മോഹനസുന്ദരപാലം".
Posted by : Sreegesh

 ഫുട്ബോൾ ടൂർണ്ണമെൻറ്
DYFI കുഞ്ഞിമംഗലം സൗത്ത് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സി.വി. ധനരാജ് സ്മാരക നാലാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2020 മാർച്ച്‌ 25 മുതൽ ഏപ്രിൽ 5 വരെ കുഞ്ഞിമംഗലം പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ വച്ചു നടക്കും.
Posted by : Sreegesh

 പു.ക.സാ. വീട്ടുമുറ്റ സദസ്സ്
പുരോഗമന കലാസാഹിത്യസംഘം 'വീട്ടു മുറ്റസദസ്സ് ' ആരംഭിച്ചു. മാടായി മേഖലാതല ഉദ്ഘാടനം കുഞ്ഞിമംഗലത്ത് പ്രശസ്ത ബാലസാഹിത്യകാരൻ മധു പനക്കാട് നിർവ്വഹിച്ചു. രവീന്ദ്രൻ ചന്തപ്പുര മുഖ്യാതിഥിയായി. രാജേഷ് കടന്നപ്പള്ളി , എം.വി.ചന്ദ്രൻ മണ്ടൂർ എന്നിവർ സംസാരിച്ചു. സുകുമാരൻ കുഞ്ഞിമംഗലം സ്വാഗതവും കെ.ശ്രീഗേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
Posted by : Sreegesh

 റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
ചെറാട്ട് കണ്ണാംകുഴിയിൽ ഒരു കുട്ടംകുട്ടികൾ ചേർന്ന് ഷൂട്ടേർസ് ചെറാട്ട് എന്ന പേരിൽ ക്ലബ് രൂപികരിച്ചു. അവരുടെ നേത്യത്വത്തിൽ കണ്ണാം കുഴി പ്രദേശത്ത് റോഡ് സേഫ്റ്റിമിറർ സ്ഥാപിച്ചു. പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
Posted by : Sreegesh

 ട്രാഫിക് സേഫ്റ്റി മിറർ സ്ഥാപിച്ചു
കുഞ്ഞിമംഗലം ഹെൽത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തെക്കുമ്പാട് വീര ചാമുണ്ടേശ്വരി ക്ഷേത്രത്തിന് സമീപം ട്രാഫിക്ക് സേഫ്റ്റി മിറർ സ്ഥാപിച്ചു . കുഞ്ഞിമംഗലം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി വി ദാമോദരൻ ഉദ്ഘാടനം ചെയ്തു., കെ.ദിലീപ് അദ്ധ്യക്ഷനായിരുന്നു. ഡോ: ഗണേഷ്.ബി മല്ലർ സ്വാഗതം പറഞ്ഞു.
Posted by : Sreegesh

 ബോധവൽക്കരണ ക്ലാസ്സ്
കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞിമംഗലം തലായി അംഗന്‍വാടിയില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Posted by : Sreegesh

 മൈക്രോൺ എഫ്.സി കുഞ്ഞിമംഗലം ജേതാക്കൾ
ബിസ്മില്ലാ എട്ടിക്കുളം രണ്ടാമത് കെ.നവാസ് സ്മാരക സ്വർണകപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിൽ മൈക്രോൺ എഫ്.സി കുഞ്ഞിമംഗലം ജേതാക്കളായി.
Posted by : Sreegesh

 കട്ടിൽ വിതരണം ചെയ്തു.
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗക്കാർക്കു കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ....
Posted by : Sreegesh

 കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ഭഗവതിക്ഷേത്രം കളിയാട്ടം
കുഞ്ഞിമംഗലം ആരൂഢ തറവാട് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ടം സമാപിച്ചു. പുലർച്ചെ നാല് മണിയോടെ മാക്കവും മക്കളും, മാവിലോൻ തെയ്യങ്ങളുടെ പുറപ്പാട് നടന്നു. വൈകുന്നേരം അഞ്ച് മണിയോടെ കളിയാട്ടം സമാപിച്ചു.
Posted by : Sreegesh

 മോഹനസുന്ദരപാലം മികച്ച രണ്ടാമത്തെ നാടകം
സ.കെ.കെ.എൻ പരിയാരം ചരമവാർഷികത്തോടനുബന്ധിച്ച് പരിയാരത്ത്സംഘടിപ്പിച്ച തെരുവ്നാടക മത്സരത്തിൽ കൈരളി കുഞ്ഞിമംഗലം അവതരിപ്പിച്ച "മോഹനസുന്ദരപാലം" രണ്ടാം സ്ഥാനം നേടി. നാടകരചന: തുപ്പേട്ടൻ. സംവിധാനം: ജിഷ്ണു ( ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ മലപ്പുറം) ബുക്കിങ്ങിന്: 9995 739 312,9633 151 123
Posted by : Sreegesh

 ആർദ്രം ജനകീയ ക്യാമ്പയിൻ
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, കുഞ്ഞിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം, വാർഡ് 13 ആരോഗ്യ ശുചിത്വ പോഷണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആർദ്രം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കും.ഫെബ്ര.27 ന് വൈകു.5 മണിക്ക് കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലാ പരിസരത്തുനിന്നും ആരംഭിക്കുന്ന കൂട്ടനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഫ്ലാഗ് ഓഫ് ചെയ്യും.
Posted by : Sreegesh

 കലക്ടേഴ്സ് @ സ്കൂൾ ബ്ലോക്ക്തല ഉദ്ഘാടനം
കലക്ടേഴ്സ് @ സ്കൂൾ ബ്ലോക്ക്തല ഉദ്ഘാടനം കുഞ്ഞിമംഗലം ഗവ.സെൻട്രൽ യുപി സ്കൂളിൽ സബ്കലക്ടർ കുമാരി.എസ്.ഇലക്യ നിർവഹിച്ചു.
Posted by : Sreegesh

 കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി പ്രതിമാസ പരിപാടി
കുഞ്ഞിമംഗലം ഫൈൻ ആട്സ് സൊസൈറ്റിയുടെ പ്രതിമാസ കലാപരിപാടികൾ കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫൈൻ ആട്സ് ഓഡിറ്റോറിയത്തിൽ വെച്ച് രണ്ട് ദിനങ്ങളിലായി നടന്നു. ആദ്യദിനം കേരള സംസ്ഥാന സർക്കാരിന്റെ മികച്ച മാന്ത്രികനുള്ള അവാർഡ് നേടിയ സുധീർ മാടക്കത്തും 25 ഓളം കലാകാരൻമാരും അണിനിരന്ന 'മാജിക് സിൽസില' ഡിജിറ്റൽ മൾട്ടികളർ മാജിക് ഷോ അരങ്ങേറി. രണ്ടാംദിനം തിരുവനന്തപുരം സോപാനം അണിയിച്ചൊരുക്കിയ ഈ വർഷത്തെ ശ്രദ്ധേയമായ നാടകം 'യാത്രകൾ തീരുന്നിടത്ത്' അരങ്ങേറി..
Posted by : Sreegesh

 നിര്യാതനായി
കണ്ടംകുളങ്ങരയിലെ പി പി ഗോവിന്ദൻ വയസ്സ് 85 നിര്യാതനായി .

മൃതദേഹം നാളെ രാവിലെ 8.30 മുതൽ 9 മണി വരെ വി.ആർ.നായനാർ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം 10 മണിക്ക് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ നടക്കും.
Posted by : Radhakrishnan

 കണ്ടങ്കാളി വയൽ സമരം നഗരസഭയിലേക്ക് മാർച്ച്
കണ്ടങ്കാളി വയൽ സമരം അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 50-ാം ദിവസമായ 20/12/2019 വെള്ളിയാഴ്ച നിർദ്ദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സർക്കാറിനോട് അപേക്ഷിക്കുന്ന പ്രമേയം പയ്യന്നൂർ നഗരസഭ പാസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തുന്നു.

മുനിസിപ്പൽ കൗൺസിൽ യോഗം ചേരുന്ന ഡിസമ്പർ 20 ന് രാവിലെ 10 മണിക്ക് സമര പന്തലിൽ നിന്നും മാർച്ച് ആരംഭിക്കുന്നു. മുഴുവനാളുകളും പങ്കെടുക്കണമെന്ന് കൺവീനർ അഭ്യർത്ഥിക്കുന്നു.
Posted by : Radhakrishnan

 കണ്ടങ്കാളി സമരം: പദയാത്രക്ക് സ്വീകരണം നൽകി
പയ്യന്നൂർ കണ്ടങ്കാളിയിൽ നെൽവയൽ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയുമായി ജില്ലാ സത്യഗ്രഹ സമിതി കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ പദയാത്രക്ക് കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ ഉജ്ജ്വല സ്വീകരണം നൽകി.

ആർട്ടിസ്റ്റ് ഗണേഷ് കുമാർ കുഞ്ഞിമംഗലം ഉൽഘാടനം ചെയ്തു . മന്ദ്യത്ത് ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ഇ . രതീഷ് കുമാർ സ്വാഗതം പറഞ്ഞു.

ഡോ: ഡി.സുരേന്ദ്രനാഥ്, അഡ്വ.വിനോദ് പയ്യs, അഡ്വ.കസ്തൂരി ദേവൻ, എൻ.സുബ്രഹ്മണ്യൻ ചന്ദ്രൻ കുറുവാട്ട് എ൦ വി തമ്പാൻ എന്നിവർ പ്രസംഗിച്ചു.
Posted by : Radhakrishnan

 പ്രദീപ് പൊന്നൻ ലോക കേരളസഭയിലേക്ക്
ലോകത്തെമ്പാടുമുള്ള കേരളീയരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തിനുവേണ്ടി കേരള ഗവണ്‍മെന്റ് രൂപ൦ കൊടുത്ത 'ലോക കേരള സഭ' യിലേക്ക് കുഞ്ഞിമംഗലം കുതിരുമ്മൽ സ്വദേശിയായ ശ്രീ പ്രദീപൻ പൊന്നനെ തെരഞ്ഞെടുത്തു.

കേരളത്തിലെ എ൦ പി മാരു൦ എ൦ എൽ എ മാരു൦ വിവിധ സ൦സ്ഥാനങ്ങളിലേയു൦ ലോക രാജ്യങ്ങളിലേയു൦ കേരളീയരുടെ പ്രതിനിധികളുൾപ്പെടെ മുന്നൂറ്റിയമ്പത്തിയൊന്ന് അ൦ഗങ്ങൾ അടങ്ങിയതാണ് ലോക കേരള സഭ.

കേരള സംഗീത നാടക അക്കാദമി തെലുങ്കാന കോ- ഓഡിനേറ്റർ, മലയാള മിഷൻ തെലുങ്കാന സെക്രട്ടറി , തണൽ സേവാസമിതി പ്രസിഡന്റ്, സി.ടി. ആർ. എ൦. എ. വെെസ് പ്രസിഡണ്ട് എന്നീ നിലകളിലുള്ള മികച്ച പ്രവര്‍ത്തനങ്ങൾക്കുള്ള അ൦ഗീകാരമായാണ് പ്രദീപൻ പൊന്നനെ ഈ നേട്ടത്തിന് അ൪ഹനാക്കിയത്.

2020 ജനുവരി 1,2,3 തീയ്യതികളിൽ കേരള നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രണ്ടാമത് ലോക കേരളസഭാ സമ്മേളനത്തിൽ തെലുങ്കാനയിലെ കേരളീയരെ പ്രതിനിധീകരിച്ച് ശ്രീ പ്രദീപൻ പൊന്നൻ പങ്കെടുക്കു൦.

ശ്രീ. പ്രദീപൻ പൊന്നന് ടീം കുഞ്ഞിമംഗലം ഡോട്ട് കോമിൻറെ അഭിനന്ദങ്ങൾ.
Posted by : Radhakrishnan

 ചിത്രകാര കൂട്ടായ്മ ഉദ്ഘാടനം.
കുഞ്ഞിമംഗലം ഗവണ്മെന്റ് സെൻട്രൽ യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക നവോത്ഥാന പ്രദർശനം RETINA 2020, 2019 ഡിസംബർ 29 മുതൽ 2020 ജനുവരി 3 വരെ കണ്ടംകുളങ്ങരയിൽ വെച്ച് നടത്തുന്നു.

ഇതിന്റെ ഭാഗമായി വി.ആർ. നായനാർ വായനശാലയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് നടന്ന ചിത്രകാരന്മാരുട കൂട്ടായ്മ സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ദേവസ്സി മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷനായി.

പ്രധാനാധ്യാപകൻ എൻ.സുബ്രഹ്മണ്യൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കലാകാരന്മാരായ അനീഷ് കുന്നരു, സന്തോഷ് തലായി, എ.ബി.ബൈജു, അനിത തൃപ്പാണിക്കര, ഗണേഷ് കുമാർ എന്നിവർ പങ്കാളികളായി.
Posted by : Radhakrishnan

 ഫൈൻ ആർട്സ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കുഞ്ഞിമംഗലം കേന്ദ്രമായി ഫൈൻ ആർട്സ് സൊസൈറ്റി രൂപീകരിച്ചു. യോഗത്തിൽ പി പി സത്യൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി വി നിഷാന്ത് (പ്രസിഡന്റ്), കെ ശ്രീഗേഷ്‌ (സെക്രട്ടറി), സി മോഹനൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സൊസിറ്റിയുടെ ലോഗോയും ഫേസ്ബുക്ക് പേജും ഫ്ലവേർസ് ടി വി കോമഡി ഉത്സവം അവതാരകൻ മിഥുൻ രമേഷ് പ്രകാശനം ചെയ്തു. ചിത്രകാരൻ രോഷ്നി വിനോദാണ് ലോഗോ രൂപകല്പന ചെയ്തത്. പി വി നിഷാന്ത്‌, പി വി എൻ രവീന്ദ്രൻ, കെ ഹരികൃഷ്ണൻ, രാകേഷ് കിഴക്കാനി എന്നിവർ നേതൃത്വം നൽകി.

സൊസൈറ്റിയുടെ ഓഫീസ് പി വി നിഷാന്തിന്റെ അധ്യക്ഷതയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി വി പ്രകാശൻ ആദ്യ ഫണ്ട് സ്വീകരിച്ചു. കെ ശ്രീഗേഷ് സ്വാഗതവും സി മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Posted by : Radhakrishnan

 പദയാത്ര സ്വീകരണം - സ൦ഘാടക സമിതി രൂപീകരിച്ചു
കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി വിരുദ്ധ ജനകീയ സമരസമിതി പയ്യന്നൂരിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പ്രചരണാർത്ഥം ഡിസംബർ 12,13,14 തീയ്യതികളിൽ കണ്ണൂരിൽ നിന്നും പയ്യന്നൂരിലെ സത്യാഗ്രഹ പന്തലിലേക്ക് നടത്തുന്ന പദയാത്രക്ക് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ൦ഘാടക സമിതി രൂപീകരിച്ചു.

മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ജനകീയ സമരസമിതി ചെയർമാൻ ടി പി പത്മനാഭൻ മാസ്റ്റർ സമരപരിപാടികൾ വിശദീകരിച്ചു.

കെ വി സതീഷ്കുമാർ, പി പി രാജൻ, കെ വി രാമചന്ദ്രൻ, എ൦ വി തമ്പാൻ, പി പ്രദീപൻ, പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇ രതീഷ്കുമാർ കൺവീനർ, വി പി രാമകൃഷ്ണൻ ചെയർമാൻ, കെ വി ദിവാകരൻ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Posted by : Radhakrishnan

 വയലുകളിൽ വിളയേണ്ടത് പെട്രോളല്ല - ജ്വാല കുഞ്ഞിമംഗലം
വയലുകളിൽ വിളയേണ്ടത് അന്നമാണ്, പെട്രോളല്ല. വലിയ തോതിൽ കുന്നുകളിടിച്ചും വയലുകൾ നികത്തിയും ഭീകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതി നിരുപാധികം ഉപേക്ഷിക്കണമെന്ന് കുഞ്ഞിമംഗലം ജ്വാല ആർട്സ് സെൻറർ ആന്റ് ലൈബ്രറിയുടെ ജനറൽബോഡിയോഗം കേന്ദ്ര - കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ, സെക്രട്ടറി ഇ രതീഷ്കുമാർ സ്വാഗതവും പ്രസിഡന്റ് എ൦ വി തമ്പാൻ അദ്ധ്യക്ഷതയു൦ വഹിച്ചു. ട്രഷറർ എ ബാബുരാജ് നന്ദി പറഞ്ഞു.
Posted by : Radhakrishnan

 പൂർവ്വ വിദ്യാർത്ഥി സംഗമം
എടനാട് വെസ്റ്റ് എൽ പി സ്കൂൾ ശദാബ്ദി ആഘോഷ ത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുന്നു കഴിഞ്ഞ നൂറു വർഷങ്ങൾ സ്‌കൂളിൽ പഠിച്ചവർ സ്കൂളുമായ് ബന്ധപ്പെടണമെന്ന് സ്കൂൾ വാർഷികാഘോഷ കമ്മറ്റി അഭ്യർത്ഥിച്ചു 2020 ജനുവരി 12 നാണ് സംഗമം എടനാട് പ്രദേ ശത്തെ ആദ്യ വിദ്യാലയമാണ് ഇത് ഹെഡ്മാസ്റ്റർ ശ്രീ സന്ദീപ് ചന്ദ്രൻ .. 9847575973
Posted by : S.K. Edat

 1981-82 എസ്. എസ്. എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം
മുപ്പത്തിയേഴ് വർഷത്തിന് ശേഷവു൦ പതിനഞ്ചിന്റെ നിറവിലൂറു൦ മനസ്സുമായി ഒരു വട്ടം കൂടി അവരൊത്തുകൂടി....

കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ 1981-1982 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ കുടുംബസംഗമത്തിന് മുപ്പത്തിയേഴ് വർഷത്തിന് ശേഷവു൦ ബാച്ചിന്റെ "ഒരു വട്ടം കൂടി" പരിപാടിയിൽ പങ്കെടുക്കാനായി പതിനഞ്ചിന്റെ നിറവിലൂറു൦ മനസ്സുമായി പഴയ സതീർത്ഥ്യർ കുടുംബാംഗങ്ങളുമായൊത്തു കൂടിയപ്പോൾ അതൊരു മഹാസംഗമവേളയായി മാറിയതിൽ അതിശയോക്തിയില്ല. ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂൾ അങ്കണത്തിലായിരുന്നു പരിപാടി അരങ്ങേറിയത്.

ബാച്ചിന്റെ പ്രസിഡണ്ട് എൻ രാജൻ ചെങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ൦ കുഞ്ഞിരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പൂർവ്വ അദ്ധ്യാപകനു൦ കവിയു൦ സാഹിത്യകാരനുമായ സുകുമാർ അണ്ടല്ലൂരിന്റെ 'മൃത്യുസന്ധികളിൽ നിലാവ് പെയ്യുമ്പോൾ' എന്ന കവിതാ സമാഹാരം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ൦ കുഞ്ഞിരാമൻ, പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ മന്ദ്യത്ത് ഭരതന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥിനി കെ വി രേണുകയുടെ നേതൃത്വത്തിലുള്ള വാദ്യസ൦ഘത്തിന്റെ അകമ്പടിയോടെ ആരംഭിച്ച 'ഒരു വട്ടം കൂടി' പരിപാടിയിൽ ദീപപ്രോജ്ജ്വലന൦, പ്രാർത്ഥന, അനുശോചനം, പ്രഭാഷണം, ഗുരുവന്ദനം, അനുമോദന൦, ഫോട്ടോ സെഷൻ വോയ്സ് ഓഫ് കുഞ്ഞിമംഗലം അവതരിപ്പിച്ച ഗാനമേള, ഭാഗ്യശാലിയെ കണ്ടെത്തൽ, ദേശീയഗാനം എന്നിങ്ങനെ പരിപാടികൾ നടന്നു.

വി. കെ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി.

പ്രിയ ഗുരുനാഥന്മാരായ എ൦ കെ ബാലകൃഷ്ണൻ മാസ്റ്റർ , ഭാസ്ക്കരൻ മാസ്റ്റർ ഏഴിലോട് , കെ യു നാരായണൻ മാസ്റ്റർ, എ൦ വി ബാബുരാജ് മാസ്റ്റർ, ടി വി ഗോപാലൻ മാസ്റ്റർ, സുകുമാർ അണ്ടല്ലൂർ, വെെ വി കണ്ണൻ മാസ്റ്റർ, ഏ വി നാരായണൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ മട്ടന്നൂ൪, കൃഷ്ണൻ മാസ്റ്റർ ഇള൦മ്പച്ചി, കെ ബാലകൃഷ്ണൻ മാസ്റ്റർ ഇരിട്ടി, പ്രഭാകരൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ, മുണ്ടയാട്ട് കേശവൻ മാസ്റ്റർ, ലീല ടീച്ചർ, പ്രസന്ന ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, അല്ലിറാണി ടീച്ചർ തുടങ്ങിയവരെ വിവിധ സബ്ക്കമ്മിറ്റി ഭാരവാഹികളായ പൂർവ്വ വിദ്യാർത്ഥികൾ പൊന്നാടയു൦ സ്നേഹോപകാരവു൦ നൽകി ആദരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥി മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം, ഡോക്ടർ ഉണ്ണികൃഷ്ണൻ ചെറുതാഴം , കെ രത്നാകരൻ കക്കോണി, പടിഞ്ഞാറ്റയിൽ രമേശൻ പണിക്കർ മൂശാരികൊവ്വൽ, എൻ രാജൻ ചെങ്ങാട്ട്, കെ പി അനിതകുമാരി കണ്ടംകുളങ്ങര എന്നിവരെ വി കെ സുരേഷ് ബാബു കൂത്തുപറമ്പ് സ്നേഹോപഹാരം നൽകി ആദരിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കുട്ടികളായ പി അനുരുദ്ധ് ഭാസ്ക്കരൻ, ടി വി അഥീന ശശി, പി പി സ്നേഹ രമേശൻ എന്നിവരേയും ആദരിക്കുകയും അനുമോദിക്കുകയു൦ ചെയ്തു.

ഫോട്ടോ സെഷന് ശേഷം പൂർവ്വ വിദ്യാർത്ഥികളും വോയ്സ് ഓഫ് കുഞ്ഞിമംഗലവു൦ ചേര്‍ന്ന് നടത്തിയ ഗാനമേളയും നടന്നു. ചടങ്ങിൽ, കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പാൾ കെ വി രാജൻ, കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സരസ്വതി എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി എം രവീന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ രാധാമണി ടീച്ചർ നന്ദിയും പറഞ്ഞു.
Posted by : Radhakrishnan

 RETINA 2020: സ്റ്റാളുകൾക്ക് ബന്ധപ്പെടുക
കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്ര-സാങ്കേതിക - വൈജ്ഞാനിക- നവോത്ഥാന പ്രദർശനം 'RETINA 2020' ഡിസംമ്പർ 29 മുതൽ 2020 ജനുവരി 3 വരെ കണ്ടംകുളങ്ങരയിൽ നടക്കും. ISRO ,തിരുവനന്തപുരം പ്ലാനറ്റോറിയം, വനം വകുപ്പ് 'SSA ട്രോപിക്കൽ ബോട്ടാണിക്കൽ ഗാർഡൻ, സംസ്ഥാന മ്യൂസിയം, ആർക്കൈവ്സ് വകുപ്പ് ,കണ്ണൂർ സെൻട്രൽ ജയിൽ, എഞ്ചിനീയറിംഗ് കോളജ് കണ്ണൂർ, പോളിടെക്നിക് കണ്ണൂർ ,കേരള പോലീസ്, വിദ്യുച്ഛക്തി വകുപ്പ് ,BSNL, ഫയർ ആന്റ് റസ്ക്യൂ ,NTTF തലശ്ശേരി എക്സൈസ്, ഫിഷറീസ് വകുപ്പ് ,CRPF, CPCRI, ടെക്സ്റ്റൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്, പരിയാരം ഗവ.മെഡിക്കൽ കോളേജ്‌, ആയുർവ്വേദ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും.പ്രദർശനത്തിന്റെ ഭാഗമായി വ്യാപാര സ്റ്റാളുകൾ നടത്താൻ താൽപ്പര്യമുള്ളവർ സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിന് ഡിസമ്പർ 10 ന് മുമ്പായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. 9447228420, 944788 2851
Posted by : Sreegesh

 1981-82 ബാച്ച് എസ്. എൽ.സി. കൂട്ടായ്മ ഉദ്ഘാടനം ഇന്ന്
കുഞ്ഞിമംഗലം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1981-82 എസ്. എസ്. എൽ.സി. കൂട്ടായ്മയുടെ കുടുംബ സംഗമം 'ഒരുവട്ടംകൂടി' ഉദ്ഘാടനം ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം.കുഞ്ഞിരാമൻ നിർവഹിക്കുന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് എൻ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി എം.രവീന്ദ്രൻ സ്വാഗതം പറയും.

രാവിലെ 9 മണിക്ക് രജിസ്റ്റ്രേഷൻ, ദീപപ്രോജ്ജ്വലനം, പ്രാർത്ഥന, അനുശോചനം എന്നിവയോടെ ആരംഭിക്കുന്ന ചടങ്ങിൽ സഹപാഠി രേണുക വണ്ണാച്ചാലും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളം ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ശ്രീ. വി.കെ.സുരേഷ്ബാബു അവതരിപ്പിക്കുന്ന മുഖ്യപ്രഭാഷണം, അഭിവന്ദ്യ ഗുരുനാഥന്മാരെ ആദരിക്കൽ, പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച സഹപാഠികളുടെ കുട്ടികളെ അനുമോദിക്കൽ, പ്രിയ ഗുരുനാഥൻ ശ്രീ. അണ്ടല്ലൂർ സുകുമാരൻ മാസ്റ്ററുടെ "മൃത്യു സന്ധികളിൽ നിലാവ് പെയ്യുമ്പോൾ" എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം എന്നീ പരിപരിപാടികൾക്ക് ശേഷം പ്രിൻസിപ്പാൾ ശ്രീ. കെ.വി.രാജൻ, ഹെഡ്മിസ്റ്റ്രസ് ശ്രീമതി സരസ്വതി, പ്രിയ ഗുരുനാഥന്മാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

പിന്നീട് ഉച്ച ഭക്ഷണത്തിനു ശേഷം വോയ്സ് ഓഫ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോള്‍ഡ് - സിനിഗാനമേളയോടൊപ്പം വിവിധ പരിപാടികൾ അരങ്ങേറും.
Posted by : Radhakrishnan

 നിര്യാതനായി
കുഞ്ഞിമംഗലം തെക്കുമ്പാടെ പ്രമുഖ പൂരക്കളി കലാകാരനും ഫോക്‌ലോർ അവാർഡ് ജേതാവുമായ എം ഗോവിന്ദൻ പണിക്കർ(95) നിര്യാതനായി. ഉത്തരകേരളത്തിലെ ഒട്ടുമിക്ക കാവുകളിലും പൂരക്കളിയും മറത്തുകളിയും അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ : മന്ദ്യത്ത് മാധവി. മക്കൾ : ലളിത, ഭാരതി, പങ്കജം, സുരേഷ്, അശോകൻ. മരുമക്കൾ : രാഘവൻ (കുന്നരു), ഗംഗാധരൻ (പയ്യന്നൂർ ), പരേതനായ ബാലകൃഷ്ണൻ (കുന്നരു), ബിന്ദു (കുന്നരു), ജിഷ (ഏഴോം). സഹോദരങ്ങൾ : ശേഖരൻ (ഏഴിലോട് ), യശോദ (നരിക്കോട് ), പരേതരായ ജാനകി, നാരായണി.

സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് സമുദായ ശ്മശാനത്തിൽ.
Posted by : Sreegesh

 ശ്രീ.കെ.രത്നാകരന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ
കക്കോണിക്കൽ സ്വദേശിയായ ശ്രീ. കെ. രത്നാകരൻ കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ മുഖ്യമന്ത്രിയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മെഡൽ ഏറ്റുവാങ്ങി. ഇദ്ദേഹം പരിയാരം പോലീസ് സ്റ്റേഷനിൽ എ.എസ്. ഐ. ആയി സേവനമനുഷ്ടിച്ച് വരികയാണ്. ശ്രീ . രത്നാകരന് കുഞ്ഞിമംഗലം ഡോട്ട് കോമിൻറെ അഭിനന്ദങ്ങൾ.
Posted by : Radhakrishnan

 അനുമോദനവും എൻഡോവ്മെന്റ് വിതരണവും
കുഞ്ഞിമംഗലം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2018- 2019 അധ്യായന വർഷം  എസ്.എസ്.എൽ.സി, ഹയർ ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കുഞ്ഞിമംഗലം ബ്രദേഴ്‌സ്, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് എന്നിവർ ഏർപ്പെടുത്തിയ  ക്യാഷ്അവാർഡ് - എൻഡോമെന്റ് വിതരണവും സ്കൂളിൽ നടന്നു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.സി. കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എം വിനയചന്ദ്രൻ വിദ്യാഭ്യാസ പ്രഭാക്ഷണം നടത്തി. ടി.പി.മധുസൂദനൻ, യു.ഭാസ്കരൻ, കെ.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 'കുഞ്ഞിമംഗലം ഫെസ്റ്റ് 2020' -സംഘാടകസമിതി ഓഫീസ്
ഒരുമ കുതിരുമ്മൽ 2020 ജനുവരി 10 മുതൽ 19 വരെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ  സംഘടിപ്പിക്കുന്ന 'കുഞ്ഞിമംഗലം ഫെസ്റ്റ് 2020' ന്റെ സംഘാടക സമിതി ഓഫീസ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ടി. താജുദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.വി.ശശിധരൻ സ്വാഗതവും വർക്കിംഗ് ചെയർമാൻ കെ.ടി.പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ എം.വി.ശ്യാമള, സോയ രവീന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം തലായിയിലെ ചാ ണതലയൻ അസീസ് നിര്യാതനായി
Posted by : Radhakrishnan

 നിര്യാതനായി
പയ്യന്നൂരിലെ പഴയകാല വസ്ത്ര വ്യാപാരി കെ.വി.ദാമോദരന്‍ നിര്യാതനായി. ഇന്ന് വൈകുന്നേരം 6 മണിക്ക് പയ്യന്നൂർ ബി.കെ.എം. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ 11 മണിക്ക് മാവിച്ചേരി സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
Posted by : Radhakrishnan

 DYFI കുഞ്ഞിമംഗലം നോർത്ത് മേഖലാ സമ്മേളനം
ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ സമ്മേളനം കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിൽ തയ്യാറാക്കിയ അശോക് നഗറിൽ വെച്ച് നടന്നു. സമ്മേളനം കേരള പി.എസ്.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.വി.സുനുകുമാർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികൾ: പി.അനൂപ് (പ്രസിഡണ്ട്), എം.സുമേഷ് (സെക്രട്ടറി), ജിനീഷ്.കെ.വി (ട്രഷറർ)
Posted by : Sreegesh

 വീടിൻറെ ഒരു ഭാഗവും കിണറും ഇടിഞ്ഞു താണു 
കുഞ്ഞിമംഗലം വടക്കുമ്പാട് മുഹയുദീൻ പള്ളിക്ക് സമീപം പാറമ്മൽ ഹൌസിൽ (അഞ്ചാം വാർഡ് , വീട്ടു നമ്പർ 35) താമസിക്കുന്ന കെ.ശാദുലിയുടെ വീടിൻറെ ഒരു ഭാഗവും കിണറും ഇടിഞ്ഞു താണു. ഇന്ന് പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.  സംഭവം അറിഞ്ഞതോടെ വില്ലേജ്, പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നരും വീടും പരിസരവും സന്ദർശിച്ചു.

വീട് അപകടാവസ്ഥയിലായതിനാൽ മാറിത്താമസിക്കുവാൻ അധികൃതർ വീട്ടുകാരോട് ആവശ്യപ്പെട്ടു.  പഞ്ചായത്ത് എഞ്ചിനീയർ നഷ്ടം കണക്കാക്കി വരുന്നു. ഏകദേശം 15 വർഷത്തോളം പഴക്കമുള്ള വീടാണ് ഇത്തരത്തിൽ അപകടാവസ്ഥയിലായത്.
Posted by : Radhakrishnan

 DYFI കുഞ്ഞിമംഗലം നോർത്ത് മേഖലാ സമ്മേളനം നാളെ
ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ സമ്മേളനം നാളെ രാവിലെ 9 മണി മുതൽ കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിൽ തയ്യാറാക്കിയ അശോക് നഗറിൽ നടക്കും. സമ്മേളനം കേരള പി.എസ്.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.വി.സുനുകുമാർ ഉദ്ഘാടനം ചെയ്യും.
Posted by : Sreegesh

 യോഗം ഇന്ന്
കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ ശതാബ്ദി ആഘോഷ സംഘാടക സമിതിയുടെയും സബ് കമ്മിറ്റി ഭാരവാഹികളുടെയും വികസനസമിതി, SMC അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് (ഒക്ടോ.12 ന് ശനിയാഴ്ച) വൈകു. 5.30 ന് സ്കൂളിൽ ചേരും.
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം തെക്കുമ്പാട് സി.പി ബാലചന്ദ്രൻ (92) നിര്യാതനായി. ഭാര്യ :ശാരദ.മക്കൾ: ഓമന (ഇരിണാവ്), സോഷ്യ (കുറുക്കര, ഷൈജൻ (കുഞ്ഞിമംഗലം). മരുമക്കൾ: ശശി (ഇരിണാവ്) രാജൻ (കുറുക്കര), സപ്ന (കുഞ്ഞിമംഗലം).
Posted by : Sreegesh

 രൂപീകരിച്ചു
കുഞ്ഞിമംഗലം ഫൈൻ ആർട്സ് സൊസൈറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ പി.പി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.പ്രകാശൻ സ്വാഗതം പറഞ്ഞു. കെ.രാജീവൻ, വി.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി.നിഷാന്ത് (പ്രസിഡണ്ട്), കെ.ശ്രീഗേഷ് (സെക്രട്ടറി), സി.മോഹനൻ മാസ്റ്റർ (ട്രഷറർ)
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം വെങ്കല പൈതൃകഗ്രാമത്തിലെ പ്രശസ്ത വെങ്കല ശില്പിയും, ശ്രീ. വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രത്തിലെ ഗുളികൻ, കണ്ടോറ ചാമുണ്ഡി ദേവസ്ഥാനത്തെ അന്തിത്തിരിയനുമായിരുന്ന തെക്കേവീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ (78) അന്തരിച്ചു. സംസ്ക്കാരം 11.10.2019 വെള്ളിയാഴ്ച രാവിലെ 10.30 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ : കാർത്ത്യായനി. മക്കൾ: ടി.വി.ശശി , ലത, മോഹനൻ, ലതിക . ജയൻ. മരുമക്കൾ: ഉമ നിടിയേങ്ങ, ചന്ദ്രൻ കണ്ണപുരം, ദിനേശൻ മാങ്ങാട് . സഹോദരങ്ങൾ: ലക്ഷ്മി കയരളം, വലിയമ്പു (വെങ്കല ശില്പി ശ്രി. വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം കാരണവർ. നാരായണി. വെള്ളോറ, പരേതയായ കുഞ്ഞാതി കണ്ടോന്താർ, ചെറിയമ്പു.
Posted by : Radhakrishnan

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43