കുമാർ ഫുട്ബോൾ: ജൂനിയർ ഫുട്ബോൾ
കുമാർ ഫുട്‌ബോള്‍ മേളയുടെ ഭാഗമായുള്ള അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റിൽ ഇന്നത്തെ മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം B ടീം ഏകപക്ഷീയമായ 6 ഗോളുകൾക്ക് സിജു മെമ്മോറിയൽ മല്ലിയോടിനെ തോൽപ്പിച്ചു. നാളത്തെ മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം A ടീം റെഡ് ബോയ്സ് തലായിയെ നേരിടും.
Posted by : Sreegesh

 'മത്സരപരീക്ഷകളിലെ ഗണിതം' -മാർച്ച് 12 ന്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി മാർച്ച് 12 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് 'മത്സരപരീക്ഷകളിലെ ഗണിതം' എന്ന വിഷയത്തിൽ അപ്യാൽ രാജൻ മാസ്റ്റർ ക്ലാസ്സെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക .9400511225, 8157038097
Posted by : Sreegesh

 പറമ്പത്ത് ശ്രീ കതിവനൂർദൈവം പുന:പ്രതിഷ്ഠാ മഹോത്സവം
കുഞ്ഞിമംഗലം പറമ്പത്ത് ശ്രീ കതിവനൂർദൈവം പുന:പ്രതിഷ്ഠാ മഹോത്സവത്തിന്‌ തുടക്കമായി . മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവിൽ നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര കണ്ടംകുളങ്ങര ഐലഞ്ചേരി വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു . തുടർന്ന് രാത്രി 10 മണിക്ക് കുമാർ കുഞ്ഞിമംഗലം അവതരിപ്പിച്ച "കതിവനൂർ വീരൻ" സംഗീത നൃത്ത നാടകം അരങ്ങേറി.
നാളെ (മാർച്ച് 10 ന്) രാത്രി 8 മണിക്ക് തോറ്റം വരവ്. മാർച്ച് 11 ന് 4 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ വെള്ളാട്ടം. 7 മണിക്ക് കതിവനൂർ വീരൻ ദൈവത്തിന്റെ തോറ്റം വരവ്. 7.30 ന് അന്നദാനം. മാർച്ച് 12 ന് പുലർച്ചെ 5 മണിക്ക് കതിവനൂർദൈവം പുറപ്പാട്. വൈകുന്നേരം 5 മണിയോടെ കളിയാട്ടം സമാപിക്കും.
Posted by : Sreegesh

 കുമാർ ഫുട്ബോൾ: ഷബാബ് പയ്യന്നൂരിന് വിജയം
കുമാർ ഫുട്ബോൾ: ഇന്നത്തെ മത്സരത്തിൽ ഷബാബ് പയ്യന്നൂർ ടൈബ്രേക്കറിലൂടെ കുമാർ കുഞ്ഞമംഗലത്തെ പരാജയപ്പെടുത്തി .നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ ആയിരുന്നു.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ശശീന്ദ്രൻ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തംഗം യു ഭാസ്‌ക്കരൻ എന്നിവർ മുഖ്യാതിഥികളായി കളിക്കാരെ പരിചയപ്പെട്ടു.

നാളത്തെ മത്സരം: മുസാഫിർ FC രാമന്തളി (ആൽമദീന ചെർപ്പുളശേരി) Vs അൽഫല FC ഹിറ്റാച്ചി തൃക്കരിപ്പൂർ
Posted by : Sreegesh

 കുമാർ ഫുട്ബോൾ: ജൂനിയർ ഫുട്ബോൾ
കുമാർ ഫുട്‌ബോള്‍ മേളയുടെ ഭാഗമായുള്ള അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റിൽ ഇന്നത്തെ മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം B ടീം സിജു മെമ്മോറിയൽ മല്ലിയോട് എന്നിവർ സമനിലയിൽ പിരിഞ്ഞു. നാളെ നടക്കുന്ന മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം A ടീം സിജു മെമ്മോറിയൽ മല്ലിയോടിനെ നേരിടും.
Posted by : Sreegesh

 ദിശ - 2017: ദ്വിദിന പരിശീലനം ആരംഭിച്ചു
കടുംബശ്രീ ജില്ലാ മിഷൻ 'ദിശ - 2017 ' എഡിഎസ് ഭാരവാഹികൾക്കുള്ള ദ്വിദിന പരിശീലനം കഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.രാഗിണി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പി.അനിത അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ, ഗീത ശശിധരൻ, ക്ലാസ്, കാസർക്കോട് ജില്ലാ വിഷൻ ഫെസിലിറ്റേറ്റർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 PECO കുഞ്ഞിമംഗലം- എകദിന PSC പരിശീലന ശില്പശാല
പ്രോഗ്രസ്സിവ്‌ എജുക്കേഷണൽ & കൾച്ചറൽ ഓർഗ്ഗനൈസേഷൻ(PECO) കുഞ്ഞിമംഗലം, സംഘടിപ്പിക്കുന്ന ഏകദിന പി.എസ്.സി പരീക്ഷാ പരിശീലന ശില്പശാല മാർച്ച് 12ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ കഞ്ഞിമംഗലം ഗവ.ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത മെമ്മറി ടെക്നിക് പി.എസ്.സി പരിശീലകൻ ബെക്കർ കൊയിലാണ്ടി ശില്പശാലയ്‌ക്ക് നേതൃത്വം നൽകും. കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ.വി.സുനുകുമാർ ശില്പശാല ഉദ്ഘാടനം ചെയ്യും.
Posted by : Sreegesh

 ചന്തലേലം മാർച്ച് 14 ന്
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ഈ വർഷത്തെ വിഷുവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ചന്തലേലം മാർച്ച് 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രപരിസരത്ത് വെച്ച് നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ/സംഘടനകൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 04972811609,9947788903 നമ്പറിൽ ബന്ധപ്പെടുക.
Posted by : Sreegesh

 ഉൽപ്പന്ന-വിളംബര ജാഥയ്ക്ക് സ്വീകരണം നൽകി
കേരള ഗ്രന്ഥശാലാ സംഘം സംഘടിപ്പിക്കുന്ന നാലാം പഠന കോൺഗ്രസ്സ് മാർച്ച് 11, 12 തീയ്യതികളിൽ കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടക്കും. അതിന്റെ ഭാഗമായുള്ള ഉൽപ്പന്ന - വിളംബര ജാഥയ്ക്ക് ഏഴിലോട് സ്വീകരണം നൽകി. ലൈബ്രറി കൗൺസിൽ കുഞ്ഞിമംഗലം പഞ്ചായത്ത് നേതൃസമിതി ശേഖരിച്ച ഉൽപ്പന്നങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങി. കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം ശേഖരിച്ച ഉൽപ്പന്നങ്ങൾ എക്സി.അംഗം ടി.കെ.രാജേഷ് കൈമാറി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജി.ഡി. മാഷ് ആണ് ജാഥാ ലീഡർ.
Posted by : Sreegesh

 കുമാർ ഫുട്ബോൾ :ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് വിജയം
കുമാർ ഫുട്ബോൾ : ഇന്നത്തെ മത്സരത്തിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഇന്ത്യൻ എട്ടിക്കുളത്തെ പരാജയപ്പെടുത്തി.വിദേശ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും അണിനിരന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. നാളെ (മാർച്ച് 9) നടക്കുന്ന മത്സരത്തിൽ ശബാബ് പയ്യന്നൂർ ആതിഥേയരായ കുമാർ കുഞ്ഞിമംഗലവുമായി മത്സരിക്കും.

കുമാർ ഫുട്‌ബോള്‍ മേളയുടെ ഭാഗമായുള്ള അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റിൽ ആദ്യ മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് റെഡ് ബോയ്സ് തലായിയെ പരാജയപ്പെടുത്തി നാളെ നടക്കുന്ന മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം B ടീം സിജു മെമ്മോറിയൽ മല്ലിയോടിനെ നേരിടും.
Posted by : Sreegesh

 കുമാർ ഫുട്ബോൾ: ജൂനിയർ ഫുട്ബോൾ
കുമാർ ഫുട്‌ബോള്‍ മേളയുടെ ഭാഗമായുള്ള അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റിൽ ആദ്യ മത്സരത്തിൽ കുമാർ കുഞ്ഞിമംഗലം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് റെഡ് ബോയ്സ് തലായിയെ പരാജയപ്പെടുത്തി
Posted by : Sreegesh

 ഒ.എൻ.വി ഗ്രന്ഥാലയം ഉദ്ഘാടനം മാർച്ച് 11ന്
കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂൾ നൂറ്റിരണ്ടാം വാർഷികാഘോഷവും നവീകരിച്ച ഒ.എൻ.വി ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.വി.തങ്കമണി ടീച്ചർക്കുള്ള യാത്രയയപ്പും മാർച്ച് 11ന് ശനിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലൻ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഒ.എൻ.വി ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും സപ്ലിമെന്റ് പ്രകാശനവും പ്രശസ്ത എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ നിർവഹിക്കും. സ്ക്കൂൾ വികസന ഫണ്ടിലേക്കുള്ള സംഭാവന വികസന സമിതി ചെയർമാൻ എം.കുഞ്ഞിരാമൻ ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. പി.വി.ശ്യാമള, എ.ഉണ്ണികൃഷ്ണൻ, പി.ശ്രീജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.കെ.കെ.സതീദേവി സ്വാഗതവും യു.സതീശൻ നന്ദിയും പറയും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
Posted by : Sreegesh

 SSLC, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ
ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കമാവും. മാർച്ച് 27 വരെയാണ് പരീക്ഷ. ഹയർ സെക്കന്ററി പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചയ്ക്കുമാണ് നടക്കുക. മുന്നൂറോളം വിദ്യാർത്ഥികൾ ഈ വർഷം കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നുണ്ട്.
Posted by : Sreegesh

 ഉൽപ്പന്ന-വിളംബര ജാഥയ്ക്ക് സ്വീകരണം നാളെ
കേരള ഗ്രന്ഥശാലാ സംഘം സംഘടിപ്പിക്കുന്ന നാലാം പഠന കോൺഗ്രസ്സ് മാർച്ച് 11, 12 തീയ്യതികളിൽ കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടക്കും. അതിന്റെ ഭാഗമായുള്ള ഉൽപ്പന്ന - വിളംബര ജാഥയ്ക്ക് നാളെ ( മാർച്ച് 9) രാവിലെ 11.30 ന് ഏഴിലോട് സ്വീകരണം നൽകും. ലൈബ്രറി കൗൺസിൽ കുഞ്ഞിമംഗലം പഞ്ചായത്ത് നേതൃസമിതി ശേഖരിച്ച ഉൽപ്പന്നങ്ങൾ ചടങ്ങിൽ ഏറ്റുവാങ്ങും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജി.ഡി. മാഷ് ആണ് ജാഥാ ലീഡർ.
Posted by : Sreegesh

 വൈദ്യുതി മുടങ്ങും
തൃപ്പാണിക്കര, മല്ലിയോട്ട് പാണച്ചിറ, അങ്ങാടി, കൊവ്വപ്പുറം, കൊയപ്പാറ, തലായി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
Posted by : Sreegesh

 കുമാർ ഫുട്ബോൾ: ബ്ലേക്ക് കോബ്ര രാമന്തളിക്ക് ആദ്യജയം
നാൽപ്പത്തി ആറാമത് ഉത്തര കേരള കുമാർ സ്വർണ്ണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്ലേക്ക് കോബ്ര രാമന്തളി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മക്ക ഹൈപ്പർ മാർക്കറ്റ് ഒമാൻ മയ്യലിനെ പരാജയപ്പെടുത്തി. ഐവറികോസ്റ്റ് താരം മുഹമ്മദ് ആണ് ബ്ളാക്ക് കോബ്ര രാമന്തളിക്ക് വേണ്ടി രണ്ടുഗോളുകളും നേടിയത്.

നാളെ (മാർച്ച് 8) നടക്കുന്ന മത്സരത്തിൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ഇന്ത്യന്‍ എട്ടിക്കുളവുമായി മത്സരിക്കും.

ഫുട്‌ബോള്‍ മേളയുടെ ഭാഗമായുള്ള അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. വൈകുന്നേരം 7 മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ റെഡ് ബോയ്സ് തലായി കുമാർ കുഞ്ഞിമംഗലവുമായി മത്സരിക്കും.
Posted by : Sreegesh

 കുമാർ ഫുടബോളിന് തുടക്കമായി
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്ന നാൽപ്പത്തി ആറാമത് ഉത്തര കേരള സ്വർണ്ണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനു മല്ലിയോട് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. മാർച്ച് 19 നാണ് ഫൈനൽ മത്സരം. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു . SSA മേഖലാ സെക്രട്ടറി എം എ ലത്തീഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു . SSA മേഖലാ പ്രസിഡണ്ട് എളയടത്ത് അഷറഫ് പതാക ഉയർത്തി.കുമാർ കുഞ്ഞിമംഗലത്തിൻറെ പതാക ആദ്യകാല കളിക്കാരൻ കെ പി ബാലകൃഷ്‌ണൻ ഉയർത്തി. എൻ അജയൻ സ്വാഗതവും എം മുരളീധരൻ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 GMLPS കുഞ്ഞിമംഗലം -വാർഷികം, യാത്രയയപ്പ്
കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ.പി സ്ക്കൂൾ തൊണ്ണൂറ്റി ഒന്നാം വാർഷികാഘോഷവും 33 വർഷത്തെ അദ്ധ്യാപന സേവനത്തിന് ശേഷം സർവ്വീസിൽനിന്നും വിരമിക്കുന്ന ശ്രീമതി.സി.കാർത്ത്യായിനി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും മാർച്ച് 10 ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ വാർഷികാഘോഷം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.സുകുമാരൻ സമ്മാനദാനം നടത്തും. ഗ്രാമപഞ്ചായത്തംഗം എം.വി.അശോകൻ അദ്ധ്യക്ഷത വഹിക്കും. എം. ജനാർദ്ദനൻ മാസ്റ്റർ, ടി. താജുദ്ദീൻ, രാജേഷ് കടന്നപ്പള്ളി, പി.കെ.വിശ്വനാഥൻ, കെ ജി.ശ്രീകുമാരി ടീച്ചർ, പി.കെ.ശശീന്ദ്രൻ, എ.സഫിയത്ത്, പി വി.ഗോപാലൻ, കെ.വി.ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. എൻ. സക്കറിയ സ്വാഗതവും വി.വി.രാധംം നന്ദിയും പറയും. തുടർന്ന് 'നൃത്തോത്സവം'. വാർഷികാഘോഷത്തോടനുബന്ധിച്ച് മാർച്ച് 8 ന് കായിക മത്സരവും മാർച്ച് 9 ന് അംഗനവാടി കുട്ടികളുടെ ബാലോത്സവവും സ്കൂൾ വിദ്യാർത്ഥികളുടെ കലാമത്സരവും നടക്കും.
Posted by : Sreegesh

 കുമാർ ഫുട്ബോൾ: ഇന്ന് കിക്കോഫ്
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു നാൽപ്പത്തി ആറാമത് ഉത്തര കേരള സ്വർണ്ണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മല്ലിയോട് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. മാർച്ച് 19 നാണ് ഫൈനൽ മത്സരം. ഇന്ന് വൈകുന്നേരം 7 മണിക്ക് പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. എസ് എസ് എ മേഖലാ സെക്രട്ടറി എം എ ലത്തീഫ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. എസ്എസ് എ മേഖലാ പ്രസിഡണ്ട് എളയടത്ത് അഷറഫ് പതാക ഉയർത്തും. എൻ അജയൻ സ്വാഗതവും എം മുരളീധരൻ നന്ദിയും പറയും. ഉദ്ഘാടന മത്സരത്തിൽ ബ്ലേക്ക് കോബ്ര രാമന്തളി മക്ക ഹൈപ്പർ മാർക്കറ്റ് ഒമാൻ മയ്യലിനെ നേരിടും.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ഇന്ത്യന്‍ എട്ടിക്കുളം, എം.ആര്‍.സി.എഫ്.സി. എടാട്ടുമ്മല്‍, ബ്രദേഴ്‌സ് കൊയപ്പാറ, ഷൂട്ടേഴ്‌സ് പടന്ന, എയ്‌റോസിസ് കോളേജ് ജവാഹര്‍ മാവൂര്‍, ഷബാബ് പയ്യന്നൂര്‍, മുസാഫിര്‍ എഫ്.സി. അല്‍മദീന ചെര്‍പ്പുളശ്ശേരി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ബിസ്മില്ല എട്ടിക്കുളം, ടോപ്പ് മോസ്റ്റ് തലശ്ശേരി, കുമാര്‍ കുഞ്ഞിമംഗലം എന്നീ ടീമുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളത്തിലിറങ്ങും.

ഫുട്‌ബോള്‍ മേളയുടെ ഭാഗമായി മാര്‍ച്ച് എട്ടു മുതല്‍ രാത്രി ഏഴുമണിക്ക് അണ്ടര്‍-14 ജൂനിയര്‍ ടൂര്‍ണമെന്റ് നടക്കും
Posted by : Sreegesh

 കുമാർ ഫുട്ബോൾ : ബൈക്ക് റാലി
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു നാൽപ്പത്തി ആറാമത് ഉത്തരകേരള സ്വർണ്ണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു. മുൻ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വി ദാമോദരൻ ആണ്ടാംകൊവ്വലിൽ വെച്ച് ബൈക്ക്റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അറുപതോളം ബൈക്കുകൾ ബൈക്ക്റാലിയിൽ അണിനിരന്നു. പഴയങ്ങാടി, പിലാത്തറ, പയ്യന്നൂർ തുടങ്ങി നാടിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് ആണ്ടാംകൊവ്വലിൽ സമാപിച്ചു.
Posted by : Sreegesh

 അഭിനന്ദനങ്ങൾ
ഹൈദരാബാദിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ വെള്ളിമെഡലും വെങ്കല മെഡലും നേടിയ കുഞ്ഞിമംഗലം എടാട്ടെ സി രമണി.
Posted by : Sreegesh

 പ്രതിഷേധ പ്രകടനവും പൊതുയോഗവും
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എ.എൻ.ഷംസീറിനെതിരെ ആർ.എസ്.എസ് നടത്തിയ വധഭീഷണിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അനൂപ്.പി, ജിനീഷ്.കെ വി, സുമേഷ് എം തുടങ്ങിയവർ നേതൃത്വം നൽകി.
Posted by : Sreegesh

 പറമ്പത്ത് കതിവനൂർദൈവം പുന:പ്രതിഷ്ഠാമഹോത്സവവും കളിയാട്ടവും
കുഞ്ഞിമംഗലം പറമ്പത്ത് ശ്രീ കതിവനൂർദൈവം പുന:പ്രതിഷ്ഠാ മഹോത്സവവും കളിയാട്ടവും മാർച്ച് 8,9,10,11,12 തീയ്യതികളിൽ നടക്കും. മാർച്ച് 8 ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ. മാർച്ച് 9ന് രാവിലെ പ്രതിഷ്ഠാകർമ്മം. വൈകുന്നേരം 3.30 ന് കുഞ്ഞിമംഗലം ശ്രീ .മല്ലിയോട്ട് പാലോട്ട് കാവിൽ നിന്നും ആരംഭിക്കുന്ന കലവറ നിറക്കൽ ഘോഷയാത്ര കണ്ടംകുളങ്ങര ഐലഞ്ചേരി വഴി 6 മണിക്ക് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. മാർച്ച് 10 ന് രാത്രി 8 മണിക്ക് തോറ്റം വരവ്. മാർച്ച് 11 ന് വൈകുന്നേരം 4 മണിക്ക് ഗുരുക്കൾ ദൈവത്തിന്റെ വെള്ളാട്ടം. 7 മണിക്ക് കതിവനൂർ വീരൻ ദൈവത്തിന്റെ തോറ്റം വരവ്. 7.30 ന് അന്നദാനം. മാർച്ച് 12 ന് പുലർച്ചെ 5 മണിക്ക് കതിവനൂർദൈവം പുറപ്പാട്. വൈകുന്നേരം 5 മണിയോടെ കളിയാട്ടം സമാപിക്കും.
Posted by : Sreegesh

 കുമാർ ഫുട്ബോൾ : ബൈക്ക് റാലി ഇന്ന്
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു നാൽപ്പത്തി ആറാമത് ഉത്തര കേരള സ്വർണ്ണകപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ബൈക്ക് റാലി ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്കാണ് ബൈക്ക് റാലി ആരംഭിക്കും.
Posted by : Sreegesh

 ഗ്രാമിക - സൗജന്യ PSC പരിശീലനം ആരംഭിച്ചു
ഗ്രാമിക കലാകായികവേദി തെരു സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി പരിശീലനം ആരംഭിച്ചു . കുഞ്ഞിമംഗലം ഗവ.മാപ്പിള എൽ പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാദ്ധ്യാപകർ പി അബ്ദുള്ള മാസ്റ്റർ പരിശീലനം ഉദ്ഘാടനം ചെയ്തു . പി വി എൻ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . സി മോഹനൻ മാസ്റ്റർ ആദ്യക്ലാസ്സെടുത്തു .
Posted by : Sreegesh

 കുമാർ ഫുട്ബോൾ -മാർച്ച് 7 മുതൽ 19 വരെ
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു നാൽപ്പത്തി ആറാമത് ഉത്തര കേരള സെവൻസ്സ്വർണക്കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മല്ലിയോട് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 7 മുതൽ 19 വരെയാണ് മത്സരം. മാർച്ച് 7 ന് വൈകുന്നേരം 7 മണിക്ക് പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും.എസ് എസ് എ മേഖലാ സെക്രട്ടറി എം എ ലത്തീഫ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. എസ് എസ് എ മേഖലാ പ്രസിഡണ്ട് എളയടത്ത് അഷറഫ് പതാക ഉയർത്തും. എൻ അജയൻ സ്വാഗതവും എം മുരളീധരൻ നന്ദിയും പറയും.ഉദ്ഘാടന മത്സരത്തിൽ ബ്ലേക്ക് കോബ്ര രാമന്തളി മക്ക ഹൈപ്പർ മാർക്കറ്റ് ഒമാൻ മയ്യലിനെ നേരിടും. ക്ലബ് പ്രവർത്തകരുടെയും ഒരുപറ്റം യുവാക്കളുടെയും രാപ്പകൽ ഇല്ലാത്ത കഠിന പ്രയത്നത്തിലൂടെ ഏതാണ്ട് നാലായിരത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഗ്യാലറി ഒരുങ്ങി ക്കഴിഞ്ഞു. ഉത്തര കേരളത്തിലെ 14 പ്രബല ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് ഈ ഗ്യാലറി സാക്ഷിയാകും. മാർച്ച് 19 നാണ് ഫൈനൽമത്സരം. സംഘാടക സമിതി ഭാരവാഹികളായ അർജ്ജുനൻ, എൻ അജയൻ ,കെ ദിനേശൻ, പി രാജേഷ്, എം രവീന്ദ്രൻ, കെ പി സതീശൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Posted by : Sreegesh

 LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 7
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 7 ' ഐക്യരാഷ്ട്ര സംഘടന ' എന്ന വിഷയത്തിൽ വിനോദ് പരിയാരം ക്ലാസ്സെടുത്തു.
Posted by : Sreegesh

 ഗ്രാമിക തെരു - സൗജന്യ പി എസ് സി പരിശീലനം
ഗ്രാമിക കലാകായികവേദി തെരു സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി പരിശീലനം നാളെ ആരംഭിക്കും. നാളെ രാവിലെ 9.30 ന് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽ പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാദ്ധ്യാപകർ പി അബ്ദുള്ള മാസ്റ്റർ പരിശീലനം ഉദ്ഘാടനം ചെയ്യും. പി വി എൻ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സി മോഹനൻ മാസ്റ്റർ ആദ്യക്ലാസ്സെടുക്കും.
Posted by : Sreegesh

 PECO കുഞ്ഞിമംഗലം- റിവിഷൻ ക്ലാസ്
പ്രോഗ്രസ്സിവ്‌ എജുക്കേഷണൽ & കൾച്ചറൽ ഓർഗ്ഗനൈസേഷൻ(PECO) കുഞ്ഞിമംഗലം, SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ടെൻഷനില്ലാതെ, ഭയമില്ലാതെ പരീക്ഷ എഴുതുന്നതിനായി ഒരു കൗൺസിലിംഗും പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ഇംഗ്ലീഷ്‌ , മാത്സ്‌ വിഷയങ്ങളിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഒരു റിവിഷൻ ക്ലാസും സംഘടിപ്പിച്ചു. കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂളിൽ നടന്ന പരിപാടി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.വി.പി.ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു.
Posted by : Sreegesh

 ഒടുവിൽ പയ്യന്നൂർ താലൂക്ക്.... കുഞ്ഞിമംഗലത്തിനും ആശ്വാസം.
ഒടുവിൽ പയ്യന്നൂർ താലൂക്ക്.... കുഞ്ഞിമംഗലത്തിനും ആശ്വാസം.
പതിറ്റാണ്ടുകള്‍ കാത്തിരുന്ന ശേഷമാണ് പയ്യന്നൂര് താലൂക്ക് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഇപ്പോഴുണ്ടായത്. 1980 കളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ താലൂക്ക് രൂപീകരണത്തിനായി ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. അന്നത്തെ എം.എൽ.എ സുബ്രഹ്മണ്യ ഷേണായിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ബന്ദ് ഉൾപ്പെടെ നടത്തിയിരുന്നു. ഇന്ന്‍ ആ ചരിത്ര ദൗത്യം എൽ ഡി എഫ് സർക്കാരിലൂടെ യാഥാർത്ഥ്യ മാകുകയാണ്.
1957ലെ ഇ.എം.എസ് സർക്കാറിന്റെ കാലത്താണ് പയ്യന്നൂര്‍ താലൂക്ക് എന്ന പ്രഖ്യാപനത്തിന് വിത്തിട്ടത്. കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകള്‍ വിഭജിച്ച് പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ പ്രാരംഭനടപടി തുടങ്ങുകയും ചെയ്തു. താലൂക്ക് സംബന്ധിച്ച് പഠനം നടത്താന്‍ വെള്ളോടി കമീഷനെ നിയമിച്ചു. പയ്യന്നൂരിലെത്തി പഠനം നടത്തിയ കമീഷന്‍ അനുകൂല റിപ്പോർട്ട് സമർപ്പിച്ചു. എന്നാല്‍, 58 വർഷത്തിനുശേഷവും താലൂക്ക് യാഥാർഥ്യമായില്ല. മാറിമാറിവന്ന സർക്കാറുകൾ താലൂക്ക് പ്രഖ്യാപനങ്ങൾ മാത്രം നടത്തി. നായനാര്‍ സർക്കാറിന്റെ അവസാനകാലത്ത് പയ്യന്നൂരും മട്ടന്നൂരും ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, പിന്നീട് വന്ന സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
താലൂക്ക് രൂപവൽക്കരിക്കണമെന്നാവശ്യപ്പെട്ട് സി.കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ച് ഹർത്താൽ, ധർണ്ണ തുടങ്ങി നിരവധി പ്രക്ഷോഭ സമരങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സർവ്വകക്ഷിസംഘം മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു.
ജില്ലയുടെ വടക്കെ അറ്റത്തെ മലയോരഗ്രാമങ്ങള്‍ ഉൾപ്പെടെ 17ഓളം വില്ലേജുകള്‍ ഉൾപ്പെടുത്തിയാണ് പയ്യന്നൂര്‍ താലൂക്കിനുള്ള രൂപരേഖ തയാറാക്കിയത്. കണ്ണൂര്‍ താലക്കിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ, വില്ലേജുകളും തളിപ്പറമ്പ് താലൂക്കിലെ പയ്യന്നൂര്‍, കോറോം, വെള്ളൂര്‍, കരിവെള്ളൂര്‍, പെരളം, രാമന്തളി, കാങ്കോല്‍, ആലപ്പടമ്പ്, പെരിങ്ങോം, വയക്കര, എരമം, കുറ്റൂർ, തിരുമേനി, പുളിങ്ങോം തുടങ്ങിയ വില്ലേജുകളും ഉൾപ്പെടുത്തിയാണ് രൂപരേഖ തയാറാക്കിയത്. ആസ്ഥാനം പയ്യന്നൂര്‍ നഗരസഭാ പരിധിയിലാക്കാനും തീരുമാനിച്ചിരുന്നു.
കുഞ്ഞിമംഗലം വില്ലേജിലുള്ളവർ മുപ്പത് കിലോമീറ്ററുകളോളം സഞ്ചരിച്ച് കണ്ണൂര്‍ താലൂക്ക് ഓഫിസിലെത്തേണ്ട അവസ്ഥയാണിന്നുള്ളത്. പയ്യന്നൂർ താലൂക്ക് യാഥാർത്ഥ്യമാകുന്നതോടെ ഈ ദുരിതത്തിന് ശാശ്വത പരിഹാരമാകും.
Posted by : Sreegesh

 നിര്യാതനായി
എടാട്ട് മഹാത്മാ വായനശാലക്ക് സമീപത്തെ പഴശ്ശി വീട്ടിൽ നാരായണൻ (73) നിര്യാതനായി.ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സ്വർണ്ണലത, ലതേഷ്. മരുമക്കൾ: പ്രദീപ് കെ.വി (ചെറുവത്തൂർ), സുജ (കൂവേരി) സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്
Posted by : Sreegesh

 കുമാർ ഫുട്ബോൾ - ഗ്യാലറി ഒരുങ്ങുന്നു
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു നാൽപ്പത്തി ആറാമത് ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനായുള്ള ഗ്യാലറി നിർമ്മാണം പുരോഗമിക്കുന്നു. ക്ലബ് ഭാരവാഹികളുടെയും ഒരുപറ്റം യുവാക്കളുടെയും രാപ്പകൽ ഇല്ലാത്ത കഠിന പ്രയത്നത്തിന്റെ ഫലമായാണ് കളിക്കളത്തിൽ ഗ്യാലറി ഒരുങ്ങുന്നത് .നാടിന്റെ തന്നെ ഫുട്ബോൾ മാമാങ്കമായി മാറിയിരിക്കുന്ന കുമാർ ഫുട്ബോൾ ജനപങ്കാളിത്തം കൊണ്ടും പ്രമുഖ സെവൻസ് ഫുടബോൾ ടീമുകളുടെ പങ്കാളിത്തം കൊണ്ടും ഉത്തരമലബാറിൽ പ്രശസ്തമാണ് . ഉത്തര കേരളത്തിലെ നിരവധി പ്രബല ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് ഈ ഗ്യാലറി സാക്ഷിയാകും. സിരകളിൽ ഫുട്ബോൾ ലഹരി നിറയ്ക്കുന്ന മത്സരരാവുകൾക്ക് കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 7 ന് തുടക്കമാവും. മാർച്ച് 19 നാണ് ഫൈനൽമത്സരം.
Posted by : Sreegesh

 മഞ്ഞൾ കൃഷി വിളവെടുപ്പ്
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ അനുശ്രീ, അനുപമ കുടുംബശ്രീകൾ സംയുക്തമായി നടത്തിയ മഞ്ഞൾ കൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്തംഗം കെ അനിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.കാർത്യായനി, എം പുഷ്പ, കെ തങ്കമണി, എം.ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ വിജയകരമായി മഞ്ഞൾ കൃഷി ചെയ്തുവരുന്നത്.
Posted by : Sreegesh

  LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 7
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 7 മാർച്ച് 5 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വായനശാലാ ഹാളിൽ നടക്കും.
Posted by : Sreegesh

 വാട്ടർ കണക്ഷൻ പദ്ധതി ഉദ്ഘാടനം
കുഞ്ഞിമംഗലം കണ്ടംകുളങ്ങര അംഗനവാടിയിൽ പുതുതായി സ്ഥാപിച്ച വാട്ടർ കണക്ഷൻ പദ്ധതിയുടെ (കുടിവെള്ളം) ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം കെ അനിത നിർവ്വഹിച്ചു. കെ വി ജിനീഷ്, സി കെ പ്രജീഷ് , സി കെ റീജ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
Posted by : Sreegesh

 പ്രതിഷേധ പ്രകടനം
കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ സംഘപരിവാർ നടത്തിയ ഭീഷണിയിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടാട്ട് കണ്ണങ്ങാട്ട് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും കോളേജ് സ്റ്റോപ്പിൽ പൊതുയോഗവും നടന്നു. സി വി ദാമോദരൻ, വി ടി അമ്പു തുടങ്ങിയവർ പ്രസംഗിച്ചു.
Posted by : Sreegesh

 'കൗമാരം -രക്ഷിതാക്കളറിയാൻ ' ബോധവൽക്കരണ ക്ലാസ്സ്
കുഞ്ഞിമംഗലം ഗവ :സെൻട്രൽ യു .പി സ്കൂളിൽ 'കൗമാരം -രക്ഷിതാക്കളറിയാൻ ' ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ സോഷ്യോളജിസ്റ്റായ ഡോ.കെ .ശാലിനി ക്ലാസ്സ് എടുത്തു.കെ ദിനേശൻ, കെ ജി ശ്രീകുമാരി ടീച്ചർ മോഹനൻ വി തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 പ്രതിഷേധ പ്രകടനം ഇന്ന്
കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ സംഘപരിവാർ നടത്തിയ ഭീഷണിയിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) കുഞ്ഞിമംഗലം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5.30ന് പ്രതിഷേധ പ്രകടനം നടക്കും
Posted by : Sreegesh

 ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ഭരണി മഹോത്സവം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ഭരണി മഹോത്സവം മാർച്ച് 3, 4, 5, 6 തീയ്യതികളിൽ. തെക്കേനടയിൽ എഴുന്നള്ളത്തും .പുതിയ ഭഗവതി, പാടാർകുളങ്ങര വീരൻ തെയ്യക്കോലങ്ങളും കെട്ടിയാടും. 5 ന് അർദ്ധരാത്രി വടക്കേൻഭാഗം ബലികർമ്മം.
Posted by : Sreegesh

 കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും
കുഞ്ഞിമംഗലം പൊങ്ങിലാട്ട് വല്ലാർകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങൾ. ഉച്ചയ്ക്ക് 1 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരും. തുടർന്ന് അന്നദാനവും നടക്കും. വൈകുന്നേരം ൩ മണിയോടെ കളിയാട്ടം സമാപിക്കും.
Posted by : Sreegesh

 LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 6
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 6 'ജനറൽ ഇംഗ്ലീഷ്' എന്നവിഷയത്തിൽ ശ്രീ.എബി.ബിജു ക്ലാസ്സെടുത്തു.
Posted by : Sreegesh

 പച്ചക്കറികൃഷി വിളവെടുപ്പ്‌
കുഞ്ഞിമംഗലത്തെ പ്രമുഖ കർഷകനായ കരുണാകരന്റെ പച്ചക്കറികൃഷിയുടെ വിളവെടുപ്പ്‌ ഉല്‍ഘാടനം ടി വി രാജേഷ്‌എം.എൽ.എ നിർവ്വഹിച്ചു. 40 സെന്റ്‌ സ്ഥലത്ത്‌ തയ്യാറാക്കിയിട്ടുള്ള പച്ചക്കറിതോട്ടത്തിൽ വെണ്ട, വെള്ളരി, കുമ്പളം, നരമ്പന്‍, കയ്‌പ്പ, പടവലം എന്നിവയാണ്‌ കൃഷിചെയ്‌തിട്ടുള്ളത്‌. പ്രധാനമായും ജൈവകൃഷിരീതികളാണ്‌ ശ്രീ കരുണാകരന്‍ പിന്‍തുടരുന്നത്‌. കൃഷിവകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ കൃത്യമായി പിന്‍തുടരുന്ന മാതൃകാകർഷകനാണ്‌ കരുണാകരന്‍. വിളവെടുപ്പ്‌ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ടി.താജുദ്ധീഌം മുന്‍ പഞ്ചായത്ത്‌ അംഗം എം രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Posted by : Sreegesh

 'സ്കാൻ' കുഞ്ഞിമംഗലം- ദശവാർഷികാഘോഷം
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം ദശവാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രശസ്തകവി കെ.വി.പ്രശാന്ത്കുമാർ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കെ.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ. മനോഹരൻ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.വി.ജിനീഷ് സ്വാഗതവും സി.വിനീത് നന്ദിയും പറഞ്ഞു.ചടങ്ങിൽ സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ, പുനർജനി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ എന്നിവയും അരങ്ങേറി.
Posted by : Sreegesh

 പലഹാരമേള
കുഞ്ഞിമംഗലം ഗവ. മാപ്പിള എൽ .പി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഉണ്ടാക്കിയ വിവിധ പലഹാരങ്ങൾ പ്രദർശിപ്പിച്ചു. പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Posted by : Sreegesh

 'സ്കാൻ' - ദശവാർഷികാഘോഷം
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം ദശവാർഷികാഘോഷ പരിപാടികൾക്ക് ഫെബ്രവരി 26 ന് തുടക്കമാവും.വൈകുന്നേരം 4 മണിക്ക് പ്രശസ്ത കവി കെ.വി.പ്രശാന്ത്കുമാർ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം അരിസ് റ്റോ സുരേഷ് മുഖ്യാതിഥിയാവും.ചടങ്ങിൽ സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. രാത്രി 7.30 ന് പുനർജനി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ
Posted by : Sreegesh

 കടാങ്കോട്ട് മാക്കം - കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും
കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ആരൂഡ തറവാട് കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും.രാവിലെ ഗണപതി ഹോമം. ഉച്ചയ്ക്ക് 3 മണിക്ക് തോറ്റം ആരംഭിക്കും. മറ്റന്നാൾ പുലർച്ചെ മാക്കത്തിന്റെയും മക്കളുടെയും പുറപ്പാട്. വൈകുന്നേരത്തോടെ കളിയാട്ടം സമാപിക്കും. നാളെ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അന്നദാനം ഉണ്ടാകും.
Posted by : Sreegesh

 ജനകീയ കൂട്ടായ്മ
സി പി ഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടാട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കെ പദ്മനാഭൻ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സി വി ദാമോദരൻ, ഇ പി ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
Posted by : Sreegesh

 PECO - വർണ്ണോത്സവം
പ്രോഗ്രസ്സീവ് എജ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (PEC0) കുഞ്ഞിമംഗലം വർണ്ണോത്സവം സംഘടിപ്പിച്ചു. ഏഴിമല റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ഉച്ചയ്ക്ക് ശേഷം അംഗനവാടി, LP, UP, HS, HSS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടന്നു. വൈകുന്നേരം നടന്ന ചടങ്ങിൽ PECO: വിദ്യാഭ്യാസ- കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ സമ്മാനദാനം നിർവ്വഹിച്ചു.ചടങ്ങിൽ വെച്ച് കേരള ഫോകലോർ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വൈ.വി.കണ്ണൻ മാസ്റ്ററെ അനുമോദിച്ചു . ഗ്രാമ പഞ്ചായത്തംഗം ഗീത ശശിധരൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Posted by : Sreegesh

 LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 5
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം ക്ലാസ്സ് - 5 ശ്രീ.ശ്രീജിത്ത് പുറച്ചേരി ക്ലാസ്സെടുത്തു.
Posted by : Sreegesh

 ആണ്ടാംകൊവ്വൽ മുത്തപ്പൻ മടപ്പുര- തിരുവപ്പന മഹോത്സവം
ആണ്ടാംകൊവ്വൽ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ, ഊട്ടും വെള്ളാട്ടം, അന്നദാനം എന്നിവയുണ്ടായി . തുടർന്ന് ഗ്രാമിക കണ്ടങ്കാളി അവതരിപ്പിക്കുന്ന നാടകം 'വിഷകണ്ഠൻ' അരങ്ങേറി . രാത്രി കളിക്കപ്പാട്ട്, തുടർന്ന് കലശം എഴുന്നള്ളിക്കൽ എന്നീ ചടങ്ങുകൾക്ക് ശേഷം പുലർച്ചെ തിരുവപ്പനയുമുണ്ടായി.
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43