LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 5
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 5 നാളെ ഉച്ചയ്ക്ക് 3 മണിക്ക് വായനശാലാ ഹാളിൽ നടക്കും.
Posted by : Sreegesh

 പരീക്ഷാ പേടിയോ, എന്തിന് ?.. ഞങ്ങൾ സഹായിക്കാം'
'പരീക്ഷാ പേടിയോ, എന്തിന് ?.. ഞങ്ങൾ സഹായിക്കാം' ബാലസംഘം കുഞ്ഞിമംഗലം നോർത്ത് - സൗത്ത് വില്ലേജ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന SSLC വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ഫെബ്രവരി 26 ന് ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന പരിപാടി കേരള ഫോക് ലോർ അക്കാദമി അംഗം ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഡോ.സുനിൽകുമാർ യെമ്മൻ ക്ലാസ്സെടുക്കും.
Posted by : Sreegesh

 യുവശക്തി ഫൈവ്സ് ഫെബ്രവരി 25 ന്
യുവശക്തി എടാട്ട് സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രവരി 25 ന് വൈകുന്നേരം 7 മണിക്ക് പെരുമ്പ പാലത്തിന് സമീപം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് 10001, 6000 രൂപ ക്യാഷ് പ്രൈസുകൾ ലഭിക്കും.
Posted by : Sreegesh

 ഫൈവ്സ് ഫുട്ബോൾ നൈറ്റ് ഇന്ന്
മുജീർ ബാബ എഫ്.സി കൊവ്വപ്പുറം സംഘടിപ്പിക്കുന്ന എട്ടാമത് ഫൈവ്സ് ഫുട്ബോൾ നൈറ്റ് ഇന്ന് വൈകുന്നേരം 7 മണിക്ക് കുഞ്ഞിമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. വിജയികൾക്ക് 12017, 6017 രൂപ ക്യാഷ് പ്രൈസുകൾ ലഭിക്കും.
Posted by : Sreegesh

 PECO കുഞ്ഞിമംഗലം- വർണ്ണോത്സവം നാളെ
പ്രോഗ്രസ്സീവ് എജ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (PEC0) കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന വർണ്ണോത്സവം നാളെ (ഫെബ്രവരി 19 ന് ഞായറാഴ്ച) ഏഴിമല റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടക്കും.ഉച്ചയ്ക്ക് 2.30 ന് അംഗനവാടി, LP, UP, HS, HSS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം. വൈകുന്നേരം 5 മണിക്ക് PECO വിദ്യാഭ്യാസ- കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ സമ്മാനദാനം നിർവ്വഹിക്കും.ചടങ്ങിൽ വെച്ച് കേരള ഫോകലോർ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വൈ.വി.കണ്ണൻ മാസ്റ്ററെ അനുമോദിക്കും. ഗ്രാമ പഞ്ചായത്തംഗം ഗീത ശശിധരൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
Posted by : Sreegesh

 വായനാമത്സര വിജയികൾക്ക് അനുമോദനം
എടാട്ട് മഹാത്മ വായനശാല & ഗ്രന്ഥാലയം വനിതാ വായനാ മത്സര വിജയികൾക്കുളള അനുമോദനം നാളെ നടക്കും. നാളെ വൈകുന്നേരം 3 മണിക്ക് വായനശാലാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഇ.വി.നാരായണൻ സമ്മാനദാനം നടത്തും. കെ.സതീശൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പി. മഞ്ജുള അദ്ധ്യക്ഷത വഹിക്കും. ജിഷ.എം സ്വാഗതവുംസജിത രവീന്ദ്രൻ നന്ദിയും പറയും.
Posted by : Sreegesh

 സംഘാടക സമിതി രൂപീകരണം
കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം മുപ്പത്തിമൂന്നാം വാർഷികാഘോഷം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രവരി 19 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വായനശാലയിൽ ചേരും.
Posted by : Sreegesh

 ലയൺ കിങ്ങ്സ് - സെവൻസ് ഫുട്ബോൾ നാളെ
ലയൺ കിങ്ങ്സ് കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന അണ്ടർ-14 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ (ഫെബ്രവരി 18) നടക്കും. രാവിലെ 9.30 മുതൽ തീരദേശ റോഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. വിജയികൾക്ക് യഥാക്രമം 700, 451 രൂപ ക്യാഷ് പ്രൈസ് ലഭിക്കും.
Posted by : Sreegesh

 മല്ലിയോട്ട് പാലോട്ട്കാവ്: പ്രതിഷ്ഠാദിനം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി നാളെ പുലർച്ചെ മുതൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് 12 മണിമുതൽ അന്നദാനം.
Posted by : Sreegesh

 റേഷൻ കടയ്ക്ക് മുന്നിൽ അരിസമരം
കേരള ജനതയുടെ അന്നംമുട്ടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള സ്‌റ്റേറ്റ് കർഷകതൊഴിലാളി യൂനിയൻ റേഷൻ കടകൾക്ക് മുന്നിൽ ധർണ്ണ നടത്തി. കുഞ്ഞിമംഗലത്ത് തെരു റേഷൻകടയ്ക്ക് മുമ്പിൽ നടന്ന ധർണ്ണ സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം മൂശാരി കൊവ്വലിലെ ഓമന.കെ.പി (52) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണണൻ. മക്കൾ - വിപീഷ്, നമീഷ്. സഹോദരങ്ങൾ:- സാവിത്രി, ലളിത, രാധാകൃഷണൻ, രാജീവൻ, സീത
Posted by : Sreegesh

 AKG സെന്റർ ഇരുപത്തിഅഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
എ.കെ.ജി സെന്റർ കുതിരുമ്മൽ ഇരുപത്തിഅഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ഇരുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കുതിരുമ്മൽ ഗവ.എൽ പി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ടി.വി.രാജേഷ് MLA നിർവ്വഹിച്ചു. സൈമൺ ബ്രിട്ടോ ചടങ്ങിൽ മുഖ്യാതിഥിയായി. ചടങ്ങിൽ കരിവെള്ളൂർ മുരളി ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കലാ-കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികളെയും എ.കെ.ജി സെന്റർ കരാട്ടെ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് നടക്കാവ് ഇ.എം.എസ് പഠനകേന്ദ്രം അവതരിപ്പിച്ച 'ചരിത്രഗാഥ' സംഗീതശില്പം അരങ്ങേറി.
Posted by : Sreegesh

 ആണ്ടാംകൊവ്വൽ മുത്തപ്പൻ മടപ്പുര- തിരുവപ്പന മഹോത്സവം
ആണ്ടാംകൊവ്വൽ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രവരി 18,19 തീയ്യതികളിൽ നടക്കും. ഫെബ്രവരി 18 ന് പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ. വൈകുന്നേരം 5.30ന് ഊട്ടും വെള്ളാട്ടം. 7 മണിക്ക് അന്നദാനം. രാത്രി 9 മണിക്ക് ഗ്രാമിക കണ്ടങ്കാളി അവതരിപ്പിക്കുന്ന നാടകം 'വിഷകണ്ഠൻ'. രാത്രി 11 മണിക്ക് കളിക്കപ്പാട്ട്. തുടർന്ന് കലശം എഴുന്നള്ളിക്കൽ.ഫെബ്രവരി 19 ന് പുലർച്ചെ5 മണിക്ക് തിരുവപ്പന.
Posted by : Sreegesh

 KSKTU ധർണ്ണ ഇന്ന്
കേരള ജനതയുടെ അന്നംമുട്ടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ഇന്ന് വൈകുന്നേരം റേഷൻ കടകൾക്ക് മുന്നിൽ ധർണ്ണ നടത്തും. കുഞ്ഞിമംഗലത്ത് രണ്ട് റേഷൻ കടകൾക്ക് മുന്നിലാണ് ധർണ്ണ നടക്കുക.
Posted by : Sreegesh

 ദഫ് മത്സരം
കൊവ്വപ്പുറം ഇസ്ലാമിക് കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ലാതല ദഫ് മത്സരം സംഘടിപ്പിച്ചു. കെ.പി.പി.തങ്ങൾ അൽബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു.വി.പി മജീദ് അദ്ധ്യക്ഷത വഹിച്ചു.
Posted by : Sreegesh

 സ്കാൻ - ദശവാർഷികാഘോഷം: സംഘാടകസമിതി
വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി ദശവാർഷികംഘോഷം. സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വയനശാലാ ഹാളിൽ ചേർന്നു. വാർഷികാഘോഷം 2017 ഫെബ്രവരി മുതൽ സപ്തംബർ വരെ വിവിധ പരിപാടികളോടെ നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ.വി.ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.വിനീത്, കെ. മനോഹരൻ, അഡ്വ.സുകുമാരൻ കുഞ്ഞിമംഗലം, പി.ഗോപാലൻ, പി.കെ.ശ്രീവത്സൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ 83 പേർ പങ്കെടുത്തു. ഭാരവാഹികൾ: ജിനീഷ് കെ.വി(കൺവീനർ), കെ.കുഞ്ഞിരാമൻ മാസ്റ്റർ (ചെയർമാൻ), രാകേഷ്.സി (ജോയിന്റ് കൺവീനർ), അഡ്വ.പി.വി.സുകുമാരൻ (വൈസ് ചെയർമാൻ)
Posted by : Sreegesh

 എ.കെ.ജി സെന്റർ ഇരുപത്തിഅഞ്ചാം വാർഷികം: ഉദ്ഘാടനം ഇന്ന്
എ.കെ.ജി സെന്റർ കുതിരുമ്മൽ ഇരുപത്തിഅഞ്ചാം വാർഷികാഘോഷം 2017 ഫെബ്രവരി മാസം മുതൽ ഏപ്രിൽ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇരുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് കുതിരുമ്മൽ ഗവ.എൽ പി സ്കൂൾ പരിസരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് ടി.വി.രാജേഷ് MLA വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സൈമൺ ബ്രിട്ടോ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ചടങ്ങിൽ കരിവെള്ളൂർ മുരളി ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ കലാ-കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികളെയും എ.കെ.ജി സെന്റർ കരാട്ടെ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളെയും അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ തുടർന്ന് നടക്കാവ് ഇ.എം.എസ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന 'ചരിത്രഗാഥ' സംഗീതശില്പം അരങ്ങേറും.
Posted by : Sreegesh

 പുനർജ്ജനി - സ്മൃതിസന്ധ്യ
കുഞ്ഞിമംഗലം 'പുനർജ്ജനി' സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'സ്മൃതിസന്ധ്യ' - ഒ.എൻ.വി - കലാഭവൻമണി അനുസ്മരണം സംഘടിപ്പിച്ചു. തെക്കുമ്പാട് ഏഴിമല റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ കണ്ണൂർ -കാസർഗോഡ് ജില്ലാതല കരോക്കെഗാന മത്സരം നടന്നു. തുടർന്ന് നടന്ന 'സ്മൃതിസന്ധ്യ' ശ്രീ.ടി.വി.രാജേഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.രാജേഷ് MLA ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ നാടകാചാര്യൻ ഇബ്രാഹിം വെങ്ങര, മുൻ എൻ.എസ്.ജി കമാന്റോ ശൗര്യചക്ര പി.വി.മനേഷ് കുമാർ, അരുൺ എളാട്ട്, വോളിബോൾ - നീന്തൽ പരിശീലകൻ രാജൻ കുഞ്ഞിമംഗലം എന്നിവരെ ആദരിച്ചു. കുഞ്ഞിമംഗലം- പയ്യന്നൂർ - പാലക്കോട് റൂട്ടിൽ കഴിഞ്ഞ 30 വർഷമായി സർവീസ് നടത്തി വരുന്ന PMS ബസ്സിന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി. രാത്രി 9 മണിക്ക് പുറച്ചേരി ഗ്രാമീണ കലാവേദി അവതരിപ്പിക്കുന്ന 'നാട്ടുപൊലിമ' അരങ്ങേറി
Posted by : Sreegesh

 GHSS കുഞ്ഞിമംഗലം ജേതാക്കൾ
കുഞ്ഞിമംഗലം സിജു മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് കണ്ണൂർ ജില്ലാതല ഹയർസെക്കന്ററി സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ GHSS കുഞ്ഞിമംഗലം ജേതാക്കളായി. പാണവയൽ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ വാദിഹുദ HS പഴയങ്ങാടിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്പരാജയപ്പെടുത്തിയത്.കെ.വി കമലാക്ഷൻ സമ്മാനദാനം നടത്തി. കെ.പി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.എം.വി അശോകൻ, കെ.സ്മിതേഷ്, കെ.മിനീഷ് തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 സ്കാൻ - ദശവാർഷികാഘോഷം
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം ദശവാർഷികാഘോഷം 2017 ഫെബ്രവരി മുതൽ സപ്തംബർ വരെ വിവിധ പരിപാടികളോടെ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രവരി 12 ന് വൈകുന്നേരം 5.30ന് വായനശാലാ ഹാളിൽ ചേരും.
Posted by : Sreegesh

 LDC സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 4
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 4 'ജനറൽ ഇംഗ്ലീഷ്' എന്ന വിഷയത്തിൽ ശ്രീ.ചോതിഷ് വി.എം നടക്കാവ് ക്ലാസ്സെടുത്തു.
Posted by : Sreegesh

 രാജ്ഭവൻ മാർച്ച് - പ്രചരണ ജാഥയ്ക്ക് സ്വീകരണം
അർഹരായവർക്ക്‌ മുഴുവൻ റേഷൻ ലഭ്യമാക്കുക, വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി റേഷൻ സമ്പ്രദായത്തിൽ കേന്ദ്രസർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രവരി 18ന് എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇതിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കല്ല്യാശ്ശേരി മണ്ഡലം മേഖലാവാഹന പ്രചരണജാഥയ്ക്ക് ഫെബ്രവരി 12 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് എടാട്ട് കോളജ് സ്റ്റോപ്പ്, ആണ്ടാം കൊവ്വൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ടി.വി.രാജേഷ് എം.എൽ.എ ആണ് ജാഥാ ലീഡർ.
Posted by : Sreegesh

 കർഷകസംഘം: സേലം രക്തസാക്ഷി അനുസ്മരണം
കേരള കർഷകസംഘം മാടായി ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനാചരണവും മെമ്പർഷിപ്പ് ഏറ്റുവാങ്ങലും കണ്ടംകുളങ്ങരയിൽ നടന്നു. വൈകു. കണ്ടംകുളങ്ങര വി.ആർ നായനാർ സ്മാരക വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം പി.ശശിധരൻ മെമ്പർഷിപ്പ് ഏറ്റുവാങ്ങി സംസാരിച്ചു. കെ. കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എ.പി.ജനാർദ്ദനൻ, വി.രമേശൻ തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 രാജ്ഭവൻ മാർച്ച് - പ്രചരണ ജാഥയ്ക്ക് സ്വീകരണം
അർഹരായവർക്ക്‌ മുഴുവൻ റേഷൻ ലഭ്യമാക്കുക, വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി റേഷൻ സമ്പ്രദായത്തിൽ കേന്ദ്രസർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രവരി 18ന് എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇതിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കല്ല്യാശ്ശേരി മണ്ഡലം മേഖലാവാഹന പ്രചരണജാഥയ്ക്ക് ഫെബ്രവരി 12 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് ആണ്ടാംകൊവ്വലിൽ സ്വീകരണം നൽകും. ടി.വി.രാജേഷ് എം.എൽ.എ ആണ് ജാഥാ ലീഡർ.
Posted by : Sreegesh

 വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം
കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, ഡോ.ജയരാജൻ.വി, ഗീത ശശിധരൻ, കെ.വി.ശിവരാമൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പരപ്പ ഗോത്രഭൂമിക അവതരിപ്പിക്കുന്ന കലാവിരുന്ന് 'ഗോത്ര നൃത്തം' അരങ്ങേറി. രാത്രി 10 മണിക്ക് വിവിധ തെയ്യക്കോലങ്ങളുടെ തൊടങ്ങലും തോറ്റവും. സമാപന ദിനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെ തിരുമുടി ഉയർന്നു. തുടർന്ന് അന്നദാനവും നടന്നു വൈകുന്നേരം 6 മണിയോടെ കളിയാട്ടം സമാപിച്ചു.
Posted by : Sreegesh

 വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം
കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, ഡോ.ജയരാജൻ.വി, ഗീത ശശിധരൻ, കെ.വി.ശിവരാമൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പരപ്പ ഗോത്രഭൂമിക അവതരിപ്പിക്കുന്ന കലാവിരുന്ന് 'ഗോത്ര നൃത്തം' അരങ്ങേറി. രാത്രി 10 മണിക്ക് വിവിധ തെയ്യക്കോലങ്ങളുടെ തൊടങ്ങലും തോറ്റവും. സമാപന ദിനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെ തിരുമുടി ഉയർന്നു. തുടർന്ന് അന്നദാനവും നടന്നു വൈകുന്നേരം 6 മണിയോടെ കളിയാട്ടം സമാപിച്ചു.
Posted by : Sreegesh

 കുമാർ സ്വർണ്ണകപ്പ് ഫുട്ബോൾ: സംഘാടകസമിതി
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്ന 46-മത് ഉത്തരകേരളസീനിയർ സെവൻസ് സ്വർണ്ണകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് മാർച്ച് 7 മുതൽ 19 വരെ മല്ലിയോട് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേറ്റേഡിയത്തിൽ വെച്ച് നടക്കും. സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സോയരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുനിൽ, എം.ശശീന്ദ്രൻ, ടി വി കൃഷ്ണൻനായർ, കെ.വി.വാസു, കെ ദിനേശൻ, ടി.പി.മുസൂദനൻ, എൻ അജയൻ, എം.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഉത്തരകേരളത്തിലെ പ്രബലരായ പതിനഞ്ചോളം ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
ഭാരവാഹികൾ: പി.അർജ്ജുനൻ (ചെയർമാൻ), കെ.പി.മുഹമ്മദ്, എ.ചന്ദ്രൻ (വൈസ് ചെയർമാൻ), എൻ.അജയൻ (ജനറൽ കൺവീനർ), പി.വി.രാജൻ, എം.പ്രശാന്ത് (ജോയിന്റ് കൺവീനർ).
Posted by : Sreegesh

 മക്കളറിയാൻ രക്ഷിതാക്കളറിയാൻ - ബോധവൽക്കരണം
കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂളിൽ 'മക്കളറിയാൻ രക്ഷിതാക്കളറിയാൻ' ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പരിയാരം മെഡിക്കൽ കോളജ് സോഷ്യോളജി വിഭാഗത്തിലെ കെ.ശാലിനി ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു
Posted by : Sreegesh

 LDC സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 4, ഫെബ്ര: 12 ന്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 4 ഫെബ്രവരി 12 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് 'ജനറൽ ഇംഗ്ലീഷ്' എന്ന വിഷയത്തിൽ ശ്രീ.ജിജീഷ് ചെറുവത്തൂർ ക്ലാസ്സെടുക്കും.
Posted by : Sreegesh

 അനുശോചിച്ചു
മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തിൽ വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം പ്രവർത്തക സമിതി അനുശോചിച്ചു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമൻ മാസ്റ്റർ ,ടി.കെ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 കുതിരുമ്മൽ കുടിവെള്ള പദ്ധതി -നിർമ്മാണം തുടങ്ങി
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് - കുതിരുമ്മൽ കുടിവെളള പദ്ധതി നിർമ്മാണപ്രവർത്തനം ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എല്ലാ സാങ്കേതിക തടസ്സങ്ങളും നീക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂശാരികൊവ്വൽ കതിരുമ്മൽ തീരദേശ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പദ്ധതി പൂർത്തീകരണത്തോടെ ശാശ്വത പരിഹാരമാകും. കിണർ നിർമ്മാണം നേരത്തേ തന്നെ പൂർത്തീകരിച്ചിരുന്നു. ടാങ്ക് നിർമ്മാണവും പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ഇനി ചെയ്യാൻ ബാക്കിയുള്ളത്. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. നൂറ്റി അമ്പതിൽപരം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ വർഷാവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാകും.
Posted by : Sreegesh

 മക്കളറിയാൻ രക്ഷിതാക്കളറിയാൻ - ബോധവൽക്കരണം
കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂളിൽ 'മക്കളറിയാൻ രക്ഷിതാക്കളറിയാൻ' ബോധവൽക്കരണ ക്ലാസ്സ് നാളെ നടക്കും. നാളെ (ഫെബ്രവരി 9) ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം മെഡിക്കൽ കോളജ് സോഷ്യോളജി വിഭാഗത്തിലെ കെ.ശാലിനി ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്യും.
Posted by : Sreegesh

 എ.കെ.ജി സെന്റർ ഇരുപത്തിഅഞ്ചാം വാർഷികം
എ.കെ.ജി സെന്റർ കുതിരുമ്മൽ ഇരുപത്തിഅഞ്ചാം വാർഷികാഘോഷം 2017 ഫെബ്രവരി മാസം മുതൽ ഏപ്രിൽ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇരുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രവരി 14 ന് ചൊവ്വാഴ്ച കുതിരുമ്മൽ ഗവ.എൽ പി സ്കൂൾ പരിസരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് ടി.വി.രാജേഷ് MLA വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സൈമൺ ബ്രിട്ടോ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ചടങ്ങിൽ കരിവെള്ളൂർ മുരളി ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ കലാ-കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികളെയും എ.കെ.ജി സെന്റർ കരാട്ടെ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളെയും അനുമോദിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ തുടർന്ന് നടക്കാവ് ഇ.എം.എസ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന 'ചരിത്രഗാഥ' സംഗീതശില്പം അരങ്ങേറും.
Posted by : Sreegesh

 സിജു മെമ്മോറിയൽ - സെവൻസ് ഫുട്ബോൾ
കുഞ്ഞിമംഗലം സിജു മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് കണ്ണൂർ ജില്ലാതല ഹയർസെക്കന്ററി സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫെബ്രവരി 11, 12 തീയ്യതികളിൽ പാണവയൽ ഗ്രൗണ്ടിൽ നടക്കും. ഫെബ്രവരി 11ന് പ്രാഥമിക മത്സരങ്ങളും 12 ന് രാവിലെ സെമിഫൈനൽ മത്സരങ്ങളും വൈകുന്നേരം 4.30 ന് ഫൈനൽ മത്സരവും നടക്കും.GHSS വെള്ളൂർ, വാദിഹുദ HS പഴയങ്ങാടി, GHSS ചെറുതാഴം, GHSS കുഞ്ഞിമംഗലം, സിജുമെമ്മോറിയൽ, AKAS GVHSS പയ്യന്നൂർ എന്നീ ടീമുകൾ ടൂർണ്ണമെൻറിൽ മത്സരിക്കും.
Posted by : Sreegesh

 സേലം രക്തസാക്ഷി ദിനാചരണവും മെമ്പർഷിപ്പ് ഏറ്റുവാങ്ങലും
കേരള കർഷകസംഘം മാടായി ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനാചരണവും മെമ്പർഷിപ്പ് ഏറ്റുവാങ്ങലും ഫെബ്രവരി 11 ന് ശനിയാഴ്ച നടക്കും. വൈകു. 5 മണിക്ക് കണ്ടംകുളങ്ങര വി.ആർ നായനാർ സ്മാരക വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം പി.ശശിധരൻ മെമ്പർഷിപ്പ് ഏറ്റുവാങ്ങി പ്രസംഗിക്കും. കർഷകസംഘം മാടായി ഏരിയാ പ്രസിഡണ്ട് സി.വി ദാമോദരൻ അദ്ധ്യക്ഷത വഹിക്കും.
Posted by : Sreegesh

 എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം
കുഞ്ഞിമംഗലം കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളജ് സി.ഡി.പി എം ദിലീപ്കുമാർ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ എം ജനാർദ്ദനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി. മോഹനൻമാസ്റ്റർ, യു.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 സെന്റ് മൈക്കിൾ കൊവ്വപ്പുറം- പെനാൽട്ടി ഷൂട്ടൗട്ട് മത്സരം
സെന്റ് മൈക്കിൾ കൊവ്വപ്പുറം സംഘടിപ്പിക്കുന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരം ഫെബ്രവരി 12 ന് ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ കുഞ്ഞിമംഗലം ചർച്ച് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും. വിജയികൾക്ക് യഥാക്രമം 5001, 3001 രൂപ ക്യാഷ് പ്രൈസുകൾ ലഭിക്കും.
Posted by : Sreegesh

 PECO കുഞ്ഞിമംഗലം- വർണ്ണോത്സവം 2017
പ്രോഗ്രസ്സീവ് എജ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ (PEC0) കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന വർണ്ണോത്സവം 2017 ഫെബ്രവരി 19 ന് ഞായറാഴ്ച ഏഴിമല റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടക്കും.ഉച്ചയ്ക്ക് 2.30 ന് അംഗനവാടി, LP, UP, HS, HSS വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം. വൈകുന്നേരം 5 മണിക്ക് PECO വിദ്യാഭ്യാസ- കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ സമ്മാനദാനം നിർവ്വഹിക്കും.ചടങ്ങിൽ വെച്ച് കേരള ഫോകലോർ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വൈ.വി.കണ്ണൻ മാസ്റ്ററെ അനുമോദിക്കും. ഗ്രാമ പഞ്ചായത്തംഗം ഗീത ശശിധരൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
Posted by : Sreegesh

 എ.കെ.ജി സെന്റർ ഇരുപത്തിഅഞ്ചാം വാർഷികം
എ.കെ.ജി സെന്റർ കുതിരുമ്മൽ ഇരുപത്തിഅഞ്ചാം വാർഷികാഘോഷം ഫെബ്രവരി 14 ന് ചൊവ്വാഴ്ച കുതിരുമ്മൽ ഗവ.എൽ പി സ്കൂൾ പരിസരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് ടി.വി.രാജേഷ് MLA വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സൈമൺ ബ്രിട്ടോ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ചടങ്ങിൽ കരിവെള്ളൂർ മുരളി ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് നടക്കാവ് ഇ.എം.എസ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന 'സംഗീതശില്പം'അരങ്ങേറും.
Posted by : Sreegesh

 LD ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് - 3
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .. ക്ലാസ്സ് - 3 'ചരിത്രത്തിലൂടെ ' എന്ന വിഷയത്തിൽ ശ്രീ.വിനോദ് മാസ്റ്റർ ക്ലാസ്സെടുത്തു.
Posted by : Sreegesh

 എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നാളെ
കുഞ്ഞിമംഗലം കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നാളെ നടക്കും.നാളെ വൈകുന്നേരം 3 മണിക്ക് എം ദിലീപ്കുമാർ പരിശീലനം നൽകും.ഗ്രാമപഞ്ചായത്ത് മെമ്പർ എം ജനാർദ്ദനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.
Posted by : Sreegesh

 അറിയിപ്പ്‌
കുഞ്ഞിമംഗലം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2016-17 പ്രകാരം പച്ചക്കറികൃഷി പദ്ധതിയില്‍ ലിസ്‌റ്റിൽ ഉൾപ്പെട്ട മുഴുവന്‍ പേർക്കും പച്ചക്കറി വിത്തുകളും തൈകളും ഫെബ്രവരി 6 ന് തിങ്കളാഴ്‌ച രാവിലെ 10 മണിമുതൽ വിതരണം ചെയ്യും.
പൗള്‍ട്രിമിഷന്‍ പദ്ധതിപ്രകാരം നല്ലയിനം ഒട്ട്‌മാങ്ങതൈകള്‍ ഫെബ്രവരി 7 ന്‌ ചൊവ്വാഴ്‌ച കൃഷിഭവനിൽ വെച്ച്‌ വിതരണം ചെയ്യുന്നു. ആവശ്യമുള്ള ഗുണഭോക്‌താക്കള്‍ കൃഷിഓഫീസുമായി ബന്‌ധപ്പെടണമെന്ന്‌ അറിയിക്കുന്നു
Posted by : Sreegesh

 പാട്ട് മഹോത്സവം സമാപിച്ചു
കുഞ്ഞിമംഗലം മൂശാരികൊവ്വൽ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി വർണ്ണശബളമായ കാഴ്ച, ഗ്രാമിക കണ്ടങ്കാളി അവതരിപ്പിച്ച 'വിഷകണ്ഠൻ', കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന 'മകം പിറന്ന മാക്കം' എന്നീ നാടകങ്ങൾ അരങ്ങേറി. സമാപന ദിനത്തിൽ അന്നദാനവും നടന്നു.
Posted by : Sreegesh

 LDC സൗജന്യ പരീക്ഷാ പരിശീലനം - ക്ലാസ്സ് ഫെബ്ര.5 ന്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം മൂന്നമത്തെ ക്ലാസ്സ് ഫെബ്രവരി 5 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് വായനശാലാ ഹാളിൽ നടക്കും. ശ്രീ.വിനോദ് മാസ്റ്റർ ക്ലാസ്സെടുക്കും.
Posted by : Sreegesh

 പാട്ടുത്സവം - ഭക്ഷണസാധനങ്ങൾ കൈമാറി
കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍ വടക്കന്‍കൊവ്വല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിന്റെ ഭാഗമായി ഹോപ്പ് അന്തേവാസികള്‍ക്ക് അരിയും ഭക്ഷണ സാധനങ്ങളും നല്‍കി . പാട്ടുത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്രകമ്മിറ്റി അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമായി ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെത്തിയത്. ഹോപ്പില്‍ നടന്ന കൂട്ടായ്മയില്‍ കെ.എസ്.ജയമോഹന്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞമ്പു, പി.രാമകൃഷ്ണന്‍, കെ.ശ്രീധരന്‍, എം.പി.മധുസൂദനന്‍, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
Posted by : Sreegesh

 സർവ്വകക്ഷി അനുശോചനയോഗം
മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി യുടെ നിര്യാണത്തിൽ അനുശോചിച്ച് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. ടി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ, എം പി മുരളി (കോൺഗ്രസ്സ്), സി വി ദാമോദരൻ (സി പി ഐ എം), ലക്ഷ്മണൻ പി (സി പി ഐ), കൃഷ്ണൻ (ജനതാദൾ), രമേശൻ (സി എം പി) തുടങ്ങിയവർ സംസാരിച്ചു. ടി പി അസീസ് സ്വാഗതവും ടി താജുദ്ദീൻ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 CPIM - 'ജനകീയ കൂട്ടായ്മ' സംഘടിപ്പിച്ചു
"ആർ എസ് എസ് അധോലോക സംഘം - തിരിച്ചറിയുക" സി.പി.ഐ (എം) കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി 'ജനകീയ കൂട്ടായ്മ' സംഘടിപ്പിച്ചു. എടനാട് തൃക്കൈ ക്ഷേത്രത്തിന് സമീപം നടന്ന ജനകീയ കൂട്ടായ്മ ഏ വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വരുൺ ബാലകൃഷ്ണൻ, സി വി ദാമോദരൻ, വി ടി അമ്പു തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ എം കുഞ്ഞിമംഗലം സൗത്ത് ലോക്കൽ കമ്മിറ്റി തലായി മുക്കിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ എം വി രതീഷ് ഉദ്ഘാടനം ചെയ്തു. സി പി ഷിജു, എം കുഞ്ഞിരാമൻ, ടി വി കൃഷ്ണൻ നായർ, വി ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 പുനർജ്ജനി - സ്മൃതിസന്ധ്യ ഫെബ്രവരി 12 ന്
കുഞ്ഞിമംഗലം 'പുനർജ്ജനി' സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'സ്മൃതിസന്ധ്യ' - ഒ.എൻ.വി - കലാഭവൻമണി അനുസ്മരണം ഫെബ്രവരി 12 ന് ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ തെക്കുമ്പാട് ഏഴിമല റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ച് നടക്കും.
3 മണിക്ക് ക്യാഷ് പ്രൈസിന് വേണ്ടിയുള്ള കണ്ണൂർ -കാസർഗോഡ് ജില്ലാതല കരോക്കെഗാന മത്സരം. വിജയികൾക്ക് യഥാക്രമം 3001, 2001,1001 രൂപ ക്യാഷ് പ്രൈസുകൾ ലഭിക്കും.
തുടർന്ന് നടക്കുന്ന 'സ്മൃതിസന്ധ്യ' ശ്രീ.ടി.വി.രാജേഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഉപേന്ദ്ര ഷേണായി ഉപഹാര സമർപ്പണം നടത്തും. ചടങ്ങിൽ നാടകാചാര്യൻ ഇബ്രാഹിം വെങ്ങര, മുൻ എൻ.എസ്.ജി കമാന്റോ ശൗര്യചക്ര പി.വി.മനേഷ് കുമാർ, അരുൺ എളാട്ട്, വോളിബോൾ - നീന്തൽ പരിശീലകൻ രാജൻ കുഞ്ഞിമംഗലം എന്നിവരെ ആദരിക്കും. കുഞ്ഞിമംഗലം- പയ്യന്നൂർ - പാലക്കോട് റൂട്ടിൽ കഴിഞ്ഞ 30 വർഷമായി സർവീസ് നടത്തി വരുന്ന PMS ബസ്സിന് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിക്കും.
രാത്രി 9 മണിക്ക് പുറച്ചേരി ഗ്രാമീണ കലാവേദി അവതരിപ്പിക്കുന്ന 'നാട്ടുപൊലിമ' അരങ്ങേറും.
Posted by : Sreegesh

 കരോക്കെ ഗാന മത്സരം
കുഞ്ഞിമംഗലം 'പുനർജ്ജനി' സൗഹൃദ കൂട്ടായ്മ ഫെബ്രവരി 12 ന് കണ്ണൂർ - കാസർഗോഡ് ജില്ലാതല കരോക്കെഗാന മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. മൊബൈൽ: 9400689465
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം തലായിയിലെ ചിറ്റീരെ യശോദ നിര്യാതയായി.മക്കൾ: വിനോദ്‌കുമാർ,രഞ്ജിത്ത് (ഇരുവരും ഗൾഫ്). സഹോദരങ്ങൾ: നാരായണി (കേളോത്ത്),ജാനകി (തലായി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്ക്ക് 2 മണിക്ക്.
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43