സർവ്വകക്ഷി അനുശോചനയോഗം ഇന്ന്
മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി യുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ സർവ്വകക്ഷി അനുശോചനയോഗം ചേരും.
Posted by : Sreegesh

 CPIM - ജനകീയ കൂട്ടായ്മ നാളെ
"ആർ എസ് എസ് അധോലോക സംഘം - തിരിച്ചറിയുക" സി.പി.ഐ (എം) കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജനകീയ കൂട്ടായ്മ' നാളെ (ഫെബ്രവരി 3) വൈകുന്നേരം 5 മണിക്ക് എടനാട് തൃക്കൈ ക്ഷേത്രത്തിന് സമീപം വെച്ച് നടക്കും. ജനകീയ കൂട്ടായ്മ എം.ശ്രീധരൻ ഉദ്ഘാടനം ചെയ്യും.
Posted by : Sreegesh

 കുമാർ ഫുട്ബോൾ മാർച്ച് 7 മുതൽ
കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്ന 46-മത് ഉത്തരകേരളസീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മാർച്ച് 7 മുതൽ 19 വരെ മല്ലിയോട് ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേറ്റേഡിയത്തിൽ വെച്ച് നടക്കും. ഉത്തരകേരളത്തിലെ പ്രബലരായ പതിനഞ്ചോളം ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
Posted by : Sreegesh

 യു.പി വിഭാഗം വായനാമത്സരം
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി സ്കൂൾ വിദ്യാർത്ഥികളുടെ വായനാ മത്സരം 2016-17. പ്രാഥമിക തലം -കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂളിൽ വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തകർ ചോദ്യപേപ്പർ വിതരണം ചെയ്തു. ചോദ്യപേപ്പർ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീമതി. കെ. അനിത നിർവ്വഹിച്ചു. ഏ.വി.ബാബു മാസ്റ്റർ, യുവജനവേദി സെക്രട്ടറി സി.വിനീത്, പ്രസിഡണ്ട് ജിനീഷ്.കെ.വി, രാകേഷ്.സി, അഭിലാഷ്.കെ.പി, ജിജീഷ് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
Posted by : Sreegesh

 എൽ.പി വിഭാഗം വായനാ മത്സരം
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ വായനാ മത്സരം 2016-17 പ്രാഥമിക തലം - കുഞ്ഞിമംഗലം കുതിരുമ്മൽ ഗവ.എൽ.പി സ്കൂളിൽ വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തകർ ചോദ്യപേപ്പർ വിതരണം ചെയ്തു. ചോദ്യപേപ്പർ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ശ്രീമതി. പി.വി.ശ്യാമള നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ. അനിത, പി.ടി.എ പ്രസിഡണ്ട് പി.പി.പവിത്രൻ, പ്രധാനാദ്ധ്യപിക കെ.സി.പ്രമീള, ഗീത ടീച്ചർ, സിന്ധുടീച്ചർ,കാഞ്ചനടീച്ചർ, യുവജനവേദി സെക്രട്ടറി സി.വിനീത്, പ്രസിഡണ്ട് ജിനീഷ്.കെ.വി, രാകേഷ്.സി, അഭിലാഷ്.കെ.പി, ജിജീഷ് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
Posted by : Sreegesh

 DYFI - ഫൈവ്‌സ് ഫുട്ബാൾ മത്സരം
ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ കമ്മിറ്റി കണ്ണൂർ കാസർഗോഡ് ജില്ലാതല ഫൈവ്‌സ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പറമ്പത്ത് എസ് എൻ സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അമ്പലമുക്ക് ചെറുതാഴം ഫ്രണ്ട്സ് കൊവ്വപ്പുറത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് യഥാക്രമം 10000 രൂപ , 5000 രൂപ ക്യാഷ് പ്രൈസുകൾ ലഭിച്ചു. ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ സെക്രട്ടറി സി കെ പ്രജീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈ വി സുഭാഷ്. കെ വി കമലാക്ഷൻ, ഷിബിൽ മുഹമ്മദ് തുടങ്ങിയവർ ഉദ്ഘാടന മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു.
Posted by : Sreegesh

 വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം നാളെ സമാപിക്കും
കുഞ്ഞിമംഗലം മൂശാരികൊവ്വൽ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം നാളെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ജനുവരി 30 ന് കൊളങ്ങരത്ത് ഗുളിയാങ്ങ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വർണ്ണശബളമായ കാഴ്ച രാത്രി 11 മണിക്ക് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ജനുവരി 31ന് രാത്രി ഗ്രാമിക കണ്ടങ്കാളി അവതരിപ്പിച്ച 'വിഷകണ്ഠൻ' അരങ്ങേറി. ഇന്ന് രാത്രി 9.30 ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന 'മകം പിറന്ന മാക്കം' നാടകം അരങ്ങേറും. നാളെ (ഫെബ്രവരി 21) ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം കളത്തിലരിയോടെ ഉത്സവം സമാപിക്കും.
Posted by : Sreegesh

 ഇ. അഹമ്മദ് എം.പി. അന്തരിച്ചു
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി (78) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണ അദ്ദേഹം ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ടേകാലോടെ മരണം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കേരളത്തിലേക്ക് എത്തിക്കുകയും കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെയ്ക്കുകയും ചെയ്യും. ജന്‍മദേശമായ കണ്ണൂരിലാണ് ഖബറടക്കം.
ഏഴ് തവണ എംപിയും അഞ്ച് തവണ എംഎല്‍എയുമായ ഇ അഹമ്മദ് മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ, മാനവ വിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 82-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ അഞ്ച് വര്‍ഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു.നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്. കണ്ണൂർ നഗരസഭയുടെ ആദ്യ ചെയർമാൻ ആയിരുന്നു ശ്രീ.ഇ.അഹമ്മദ് .
ശ്രീ.ഇ.അഹമ്മദിന് ആദരാഞ്ജലികൾ
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം കുതിരുമ്മലിലെ കുന്നുമ്മൽ മോഹനൻ (51) (മെഡിക്കൽ ഹോൾസെയിൽ ഡീലർ ) നിര്യാതനായി. കുറച്ച് കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. വണ്ണാച്ചാലിലെ പാട്ടിയമ്മയുടെയും പരേതനായ എൻ.കുഞ്ഞപ്പന്റെയും മകനാണ്. ഭാര്യ: രേഖ. മക്കൾ: ശ്രാവൺ ആർ മോഹൻ (വിദ്യാർത്ഥി, പയ്യന്നൂർ കോളജ്), ശ്രീലക്ഷ്മി ആർ.മോഹൻ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: സാവിത്രി, സരോജിനി, സത്യൻ. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ഫെബ്രവരി 1) രാവിലെ 8 മണിക്ക് സ്വവസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം 10 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
Posted by : Sreegesh

 വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം
കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രവരി 7, 8 തീയ്യതികളിൽ നടക്കും. ഫെബ്രവരി 7 ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ.വൈകുന്നേരം 5 മണിക്ക് കുഞ്ഞിമംഗലം അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽനിന്നും ദീപവും തിരിയും കൊണ്ടുവരുന്നു. രാത്രി 7 മണിക്ക് കലാസന്ധ്യ. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ, ഡോ.ജയരാജൻ.വി, ഗീത ശശിധരൻ, കെ.വി.ശിവരാമൻ, തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പരപ്പ ഗോത്രഭൂമിക അവതരിപ്പിക്കുന്ന കലാവിരുന്ന് 'ഗോത്ര നൃത്തം'. രാത്രി 10 മണിക്ക് വിവിധ തെയ്യക്കോലങ്ങളുടെ തൊടങ്ങലും തോറ്റവും. ഫെബ്രവരി 8 ന് രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 മണിക്ക് വല്ലാർകുളങ്ങര ഭഗവതിയുടെ തിരുമുടി ഉയരുന്നു. തുടർന്ന് അന്നദാനം. വൈകുന്നേരം 6 മണിയോടെ കളിയാട്ടം സമാപിക്കും.
Posted by : Sreegesh

 പ്രതിഷ്ഠാദിന മഹോത്സവം നാളെ ആരംഭിക്കും
എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 31,ഫെബ്രവരി 1,2 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും.31 ന് വിശേഷാൽ പൂജകൾ. വൈകുന്നേരം 6 മണിക്ക് മഠത്തുംപടി ഭൂതനാഥ ക്ഷേത്രത്തിൽ നിന്നും പുഷ്‌പാഭിഷേക ഘോഷയാത്ര. രാത്രി 8 മണിക്ക് പുഷ്‌പാഭിഷേകം. ഫെബ്രവരി 1 ന് വൈകുന്നേരം 6 മണിക്ക് ഭജന. 7 മണിക്ക് കുട്ടികളുടെ കലാവിരുന്ന്, തിരുവാതിര. രാത്രി 8 മണിക്ക് ഷാലിമോൻ കൊല്ലം അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള. ഫെബ്രവരി 2 ന് ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. രാത്രി 8 മണിക്ക് പയ്യന്നൂർ നിസരി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.
Posted by : Sreegesh

 അനുമോദിച്ചു
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ-സംസ്ഥാന കേരളോത്സവ വിജയികളെയും സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വിജയികളെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡണ്ട് പി രാഗിണി അദ്ധ്യക്ഷത വഹിച്ചു. എം ശശീന്ദ്രൻ സംസാരിച്ചു. എം.ജാനാർദ്ദനൻ മാസ്റ്റർ സ്വാഗതവും ഗീത ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 പുസ്തകങ്ങൾ കൈമാറി
സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂൾ ലൈബ്രറിയിലേക്ക് എസ്.എഫ്.ഐ. മാടായി ഏരിയാ കമ്മറ്റി സമാഹരിച്ച പുസ്തകങ്ങൾ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പി.വി തങ്കമണിക്ക് കൈമാറി. എ.ഉണ്ണികൃഷ്ണൻ, സി.പി.ഷിജു, ടി.വി.അനീഷ്, വിനീത് സി തുടങ്ങിയവർ പങ്കെടുത്തു.
Posted by : Sreegesh

 പോളിയോ തുള്ളിമരുന്ന് വിതരണം
കുഞ്ഞിമംഗലം പ്രാഥമികാരോഗ്യകേന്ദ്രം പൾസ് പോളിയോ ഇമ്യൂണൈസേഷൻ - പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം കുഞ്ഞിരാമൻ നിർവ്വഹിച്ചു. കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിനേശ് പാലക്കീൽ, സെക്രട്ടറി എം.കെ.മനോജ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ അനിത, എം.ജനാർദ്ദനൻ മാസ്റ്റർ, മെഡിക്കൽ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 രക്ത നിർണ്ണയ ക്യാമ്പും ബോധവൽക്കരണവും
വീവൺ കുഞ്ഞിമംഗലത്തിന്റെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേനാ രൂപീകരണവും സംഘടിപ്പിച്ചു. മുൻ MLA സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് 'കൗമാരവും ആരോഗ്യവും -രക്ഷിതാക്കളറിയാൻ ' എന്ന വിഷയത്തിൽ പരിയാരം മെഡിക്കൽ കോളേജ് സോഷ്യോളജി വിഭാഗത്തിലെ ശ്രീമതി കെ.ശാലിനി ക്ലാസ് എടുത്തു... ,ക്യാൻസറിനെ അറിയാനുള്ള പ്രാഥമിക പരിശോധനകൾ - ലക്ഷണങ്ങൾ എന്ന വിഷയത്തിൽ പരിയാരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ.ഗണേഷ് ബി.മല്ലർ ക്ലാസെടുത്തു. എം രജീഷ് അദ്ധ്യക്ഷത വഹിച്ചു.പി. രജീഷ് സ്വാഗതവും എം .രതീവ് നന്ദിയും പറഞ്ഞു.
Posted by : Sreegesh

 ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാനവും പൊതുസമ്മേളനവും
കുഞ്ഞിമംഗലം പഞ്ചായത്ത് മുസ്ലി ലീഗിന്റെ നേതൃത്വത്തിൽ അബുദാബി കുഞ്ഞിമംഗലം KMCC നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽദാനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 6 മണിക്ക് കൊവ്വപ്പുറത്ത് എൻ.അബ്ദുൾ അസീസ് നഗരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീ. ഇ ടി മുഹമ്മദ് ബഷീർ.എം.പി താക്കോൽദാന കർമ്മം നിർവ്വഹിക്കും. ശ്രീ.റഷീദ് വെങ്കളം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ജനപ്രതിനിധികൾ, കെ.എം.സി സി ഭാരവാഹികൾ, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് മുസ്ലീം ലീഗ് കൊവ്വപ്പുറം ശാഖാ കമ്മിറ്റി ഒരുക്കുന്ന മാപ്പിളപ്പാട്ട്, കോൽക്കളി, അറബനമുട്ട് എന്നിവ കോർത്തിണക്കിയ 'മാപ്പിള കലാമേള' അരങ്ങേറും.
Posted by : Sreegesh

 പുസ്തകങ്ങൾ കൈമാറും
സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ച ഗോപാൽ യു.പി.സ്കൂൾ ലൈബ്രറിയ്ക്ക് SFI മാടായി ഏരിയാ കമ്മറ്റിയുടെ കൈത്താങ്ങ്. ഏരിയാ കമ്മറ്റി ശേഖരിച്ച പുസ്തകങ്ങൾ ഇന്ന് രാവിലെ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്കൂൾ അധികൃതർക്ക് കൈമാറും....
Posted by : Sreegesh

 സൗജന്യ മെഡിക്കൽ ക്യാമ്പ്
കുഞ്ഞിമംഗലം വടക്കുബാട്‌ സാധു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പിലാത്തറ തൈറോ കെയറിന്റെ സഹകരണത്തോടെ കുഞ്ഞിമംഗലം വടക്കുബാട്‌ മുഹ്‌യദ്ദീൻ മദ്രസയിൽ വെച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ജനാ: യൂസഫ്‌ അഹ്‌സനി വെളിയങ്കോടിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പാറമ്മൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം യു. ഭാസ്ക്കരൻ ,എം. കെ. പി. മുസ്തഫ, കെ.എം.സി.സി ഭാരവാഹി എൻ. ഖാദർ, എം. പ്രകാശൻ, പപ്പൻ കുഞ്ഞിമംഗലം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Posted by : Sreegesh

 എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം .......
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനംരണ്ടാമത്തെ ക്ലാസ്സ് 'പൊതു വിജ്ഞാനം മത്സര പരീക്ഷകളിൽ ' എന്ന വിഷയത്തിൽ ശ്രീ.മനോജ് മാസ്റ്റർ ക്ലാസ്സെടുത്തു.
എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം പത്മനാഭൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ദിനേശ് പാലക്കീൽ അദ്ധ്യക്ഷത വഹിച്ചു. അപ്യാൽ രാജൻ മാസ്റ്റർ സംസാരിച്ചു. കെ മനോഹരൻ സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് 'മത്സര പരീക്ഷകളിലെ ഗണിതം' എന്ന വിഷയത്തിൽ അപ്യാൽ രാജൻ മാസ്റ്റർ ക്ലാസ്സെടുത്തു.
Posted by : Sreegesh

 ഫാസിസ്റ്റ് വിരുദ്ധ സായാഹ്നം
കലാകാരൻമാരെയും സാഹിത്യ നായകരെയും അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ദേശ ദ്രാഹികളായി ചിത്രീകരിക്കുന്ന മതാന്ധ നിലപാടിനെതിരെ പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂനിറ്റും വി.ആർ.നായനാർ സ്മാരക വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സായാഹ്നം സി.എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ടി.എൻ.മധുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വൈ.വി.കണ്ണനെയും സംസ്ഥാന കേരളോത്സവ വിജയികളെയും അനുമോദിച്ചു.കെ.കുഞ്ഞിരാമൻ മാസ്റ്റർ സംസാരിച്ചു. അഡ്വ.സുകുമാരൻ കുഞ്ഞിമംഗലം സ്വാഗതവും കെ മനോഹരൻ നന്ദിയും പറഞ്ഞു . തുടർന്ന് ഗ്രന്ഥാലയം യുവജനവേദിയുടെ ദേശഭക്തിഗാനം ,ഷൂട്ടേർസ് കുഞ്ഞിമംഗലത്തിന്റെ ചില്ലറയല്ല ദുരിതം ജ്വാല കുഞ്ഞിമംഗലത്തിന്റെ പെരുങ്കാലൻ എന്നീ തെരുവുനാടകങ്ങൾ അരങ്ങേറി.
Posted by : Sreegesh

 കുഞ്ഞിമംഗലം ഡോട്ട് കോം ഒരു ദശകം പിന്നിടുമ്പോൾ
ജന്മിത്വം കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിനും, അധസ്ഥിതരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച യശശ്ശരീരനായ ശ്രീ.വി.ആർ.നായനാരുടെ നാമധേയത്തിൽ കുഞ്ഞിമംഗലത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന വി.ആർ.നായനാർ സ്മാരക വായനശാലയിൽ വെച്ചാണ് 2007 ജനുവരി 28-ന് കുഞ്ഞിമംഗലം ഡോട്ട് കോം പിറവി എടുക്കുന്നത്. അന്നത്തെ തളിപ്പറമ്പ് എം.എൽ.എ. ആയിരുന്ന ശ്രീ. സി.കെ.പി. പദ്മനാഭനാണ് നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള നിറഞ്ഞ സദസ്സിനു മുന്നിൽ വെച്ച് കുഞ്ഞിമംഗലം ഡോട്ട് കോമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. കുഞ്ഞിമംഗലം ഡോട്ട് കോം പ്രവർത്തനം തുടങ്ങിയിട്ട് ഇന്നേക്ക് (28.01.17) ഒരു ദശാബ്ദം പൂർത്തിയാവുകയാണ്.

കുഞ്ഞിമംഗലത്തിന്റെ രാഷ്ട്രീയവും, സാമൂഹ്യവും, സാംസ്കാരികവും, വിദ്യാഭ്യാസപരവും, ഭൂമിശാസ്ത്രപരവുമായ ചരിത്ര യാഥാർഥ്യങ്ങൾ കുഞ്ഞിമംഗലക്കാരും അല്ലാത്തവരുമായ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആളുകൾകൾക്ക് മനസ്സിലാക്കത്തക്ക തരത്തിൽ ആധുനിക കാലഘട്ടത്തിന്റെ മാധ്യമമായ വെബ്‌സൈറ്റിലൂടെ ജനസമക്ഷം സമർപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ വെബ്‌സൈറ്റ് രൂപകൽപന ചെയ്യുമ്പോൾ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടായിരുന്നത്. പോരായ്മകളുണ്ടെങ്കിലും ഒരു പരിധി വരെ ഞങ്ങളുടെ ലക്‌ഷ്യം വിജയം കണ്ടു എന്നതിന് തെളിവാണ് ഈ വെബ്‌സൈറ്റിൽ തന്നെ ലഭ്യമാകുന്ന 134 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിവരങ്ങൾ.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുഞ്ഞിമംഗലക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള NRK Directory (നോൺ റസിഡന്റ് കുഞ്ഞിമംഗലം ഡയറക്ടറി ) വലിയ സഹായകരമായിട്ടുണ്ട്.

വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി കേവലം ഒന്നര വർഷങ്ങൾക്ക് ശേഷം, ലോകസാക്ഷരത ദിനമായ സെപ്റ്റംബർ 8 നു പ്രാദേശിക വാർത്ത കോളം ആരംഭിച്ചത് വെബ്‌സൈറ്റിന്റെ പ്രവർത്തനത്തിൽ നാഴികക്കല്ലായി മാറി. കുഞ്ഞിമംഗലത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ, മറ്റ് വാർത്താമാധ്യമങ്ങളിൽ വരുന്നതിന് മുമ്പ് തന്നെ കുഞ്ഞിമംഗലം ഡോട്ട് കോം വഴി പ്രവാസികളായ നാട്ടുകാരെ അറിയിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കുഞ്ഞിമംഗലത്ത് നടക്കുന്ന ഉത്സവങ്ങളും വേണ്ട പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. അതുപോലെ തന്നെ ത്രിതല പഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പ് വാർത്തകളും ജനവിധിയും പ്രാദേശിക വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും നേരിട്ട് റിപ്പോർട്ട് ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

അനന്തരം പ്രവാസി വാർത്തകളും വിശേഷങ്ങളും ആയി ഗൾഫ് ന്യുസ് കോളം തുടങ്ങിയതും വെബ്‌സൈറ്റ് പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി.

വെബ്‌സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ച് രണ്ടാം വർഷം കുഞ്ഞിമംഗലത്തിൻറെ ഹരിതാഭമായ ഗ്രാമഭംഗി ഉൾപ്പെടുത്തി ഒരു ശാസ്ത്രകലണ്ടർ പുറത്തിറക്കാനും നിരവധി കലണ്ടറുകൾ കുഞ്ഞിമംഗലം ഗ്രാമത്തിൽ സൗജന്യമായി വിതരണം ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതേയും ഞങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. 2010 ലും 2012 ലും ഏപ്രിൽ മെയ് മാസങ്ങളിൽ കുഞ്ഞിമംഗലം ബ്രദേഴ്‌സും, മലബാർ കാൻസർ കെയർ സൊസൈറ്റിയും, കുഞ്ഞിമംഗലം ഡോട്ട് കോംമും സംയുക്തമായി കാൻസർ നിവാരണ ക്യാമ്പ് (War Against Cancer) സംഘടിപ്പിക്കുകയുണ്ടായി.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി പ്രവാസികളായ സാമൂഹ്യ പ്രവർത്തകരേയും സംഘടനകളേയും സമീപിച്ചു പരമാവധി ധനസമാഹരണം നടത്തി ഞങ്ങൾ രോഗികൾക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി.) യൂണിറ്റുകൾ (പ്രത്യേകിച്ച് അബുദാബി, ദുബായ്,ഖത്തർ യൂണിറ്റുകൾ), തപസ് ദുബായ് എന്നീ സംഘടനകളും, ശ്രീ.വി.ടി.വി.ദാമോദരൻ, ശ്രീ.പി.പി.ദാമോദരൻ, ശ്രീ.പി.വി.ദാമോദരൻ, ശ്രീ.മുരളി വാര്യർ, ശ്രീ.പി.പി.സജിത് എന്നിവരും, മറ്റ് അഭ്യുദയാകാംക്ഷികളും നൽകിയിട്ടുള്ള സഹായ സഹകരണങ്ങൾ ഈ അവസരത്തിൽ സ്മരിക്കുന്നു.

ഇക്കാലയളവിൽ തന്നെ കുഞ്ഞിമംഗലം ഡോട്ട് കോമിന്റെ നേതൃത്വത്തിൽ കുഞ്ഞിമംഗലത്ത് ഒരു ചാരിറ്റി ഓർഗനൈസേഷൻ രൂപീകരിക്കുന്നതിന് വേണ്ട മുൻകൈ എടുക്കുകയും അതിന്റെ ഭാഗമായി 2011 സെപ്റ്റംബർ 16 ന് വി.ആർ.നായനാർ സ്മാരക വായനശാലയിൽ ഒരു യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. അന്നത്തെ യോഗ തീരുമാനപ്രകാരം "മദർ ചാരിറ്റിസ് കുഞ്ഞിമംഗലം" (MOTHER - Mankind Organization Targets Health, Education & Rehabilitation) എന്ന പേരിൽ ലോക സമാധാന ദിനമായ നവംബർ 17 ന് (2011) സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് നിലവിൽ വന്നു.

കുഞ്ഞിമംഗലത്തെ ഓട്-വെങ്കല കരകൗശല നിർമ്മാണങ്ങളെക്കുറിച്ചു കുഞ്ഞിമംഗലം ഡോട്ട് കോമിലൂടെ മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറ്റലിയിൽ നിന്നും ഒരു കലാകാരൻ മിസ്റ്റർ ക്രിസ്റ്റോഫർ ഗ്രിഫിൻ (Mr. Christopher Griffin) ഞങ്ങളെ ബന്ധപ്പെടുകയുണ്ടായി. കുഞ്ഞിമംഗലത്ത് വന്ന് ഇവിടെയുള്ള കലകളെക്കുറിച്ചു മനസ്സിലാക്കണമെന്ന ആ കലാകാരന്റെ ആഗ്രഹത്തെ തുടർന്ന് അദ്ദേഹത്തിന് കുഞ്ഞിമംഗലത്ത് വന്ന് ഇവിടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെ കാണുവാനും ദിവസങ്ങളോളം ഇവിടെ താമസിച്ചു അദ്ദേഹത്തിനാവശ്യമായ കാര്യങ്ങൾ മനസ്സിലാക്കുവാനും ഉള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒട്ടാവയിൽ തിരിച്ചെത്തിയ ശേഷം അവിടെ നടത്തിയ ഒരു എക്സിബിഷനിൽ കുഞ്ഞിമംഗലത്തേയും വെബ്‌സൈറ്റിനേയും കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാണ്.

http://www.podcastersacrossborders.com/2011/07/22/kunhimangalam-where-the-elephants-have-no-ears/


ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ വടക്കെ അറ്റത്തുള്ള കുഞ്ഞിമംഗലത്ത് ദൈവങ്ങൾ പുനർജ്ജനിക്കുകയാണ്. പഞ്ചലോഹ വിഗ്രഹ നിർമ്മാണവും, ഓട് പാത്ര നിർമ്മാണവും, വെങ്കല നിർമ്മാണവും ഈ ഗ്രാമത്തിന്റെ പൈതൃക കലകളാണ്. ഇതേക്കുറിച്ച് കുഞ്ഞിമംഗലം ഡോട്ട് കോമിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ഞങ്ങളെ ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ ആരായുകും ചെയ്തു. ഒരവസരത്തിൽ അമേരിക്കയിൽ നിന്നും പഞ്ചലോഹ വിഗ്രഹങ്ങൾക്കും വിളക്കുകൾക്കും ഞങ്ങൾ വഴി ബന്ധപ്പെട്ടവർക്ക് ഓർഡർ ലഭിച്ചു. തുടർന്ന് 4 പഞ്ചലോഹ വിഗ്രഹങ്ങളും (ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ), 2 വിളക്കുകളും 2010 ജൂൺ 3 ന് കുഞ്ഞിമംഗലത്ത് നിന്നും അരിക്കയിലേക്ക് കയറ്റി അയക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.

കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളും, അഴിമതി രഹിത ഔദ്ദ്യോഗിക ജീവിതത്തിൻറെ ഉടമയുമായ ശ്രീ.വിജയനുണ്ണി ഐ.എ.സ്. കഴിഞ്ഞ മൂന്നര വർഷക്കാലമായി വിവിധ വിഷയങ്ങളെക്കുറിച്ച് ചിന്തനീയവും, കാര്യമാത്രപ്രസക്തവും, രസകരവുമായ ബ്ലോഗുകൾ ദിനംപ്രതി എഴുതുന്നത് കുഞ്ഞിമംഗലം ഡോട്ട് കോമിന് തിലകക്കുറി ചാർത്തുകയാണ്. പത്രമാധ്യമങ്ങളിലൂടെയും ടെലിവിഷൻ ഇന്റർവ്യൂകളിലും കുഞ്ഞിമംഗലം ഡോട്ട് കോമിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ നടത്തിയത് ഞങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കുന്നു. അദ്ദേഹത്തിന് ഈ അവസരത്തിൽ കുഞ്ഞിമംഗലം ഡോട്ട് കോം പ്രവർത്തകരുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ പ്രവർത്തനങ്ങൾക്കിടയിൽ നടന്ന രസകരവും, അതിലേറെ ഹൃദയസ്പർശിയും ആയ ഒരു അനുഭവം ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുന്നു.
1942 ആഗസ്റ്റ് 8 ന് ബോംബെയിൽ വെച്ച് എ.ഐ.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ സമരാഹ്വാന സമ്മേളനത്തിൽ മലബാറിനെ പ്രതിനിധീകരിച്ച് അന്നത്തെ കെ.പി.സി.സി. സെക്രട്ടറി ശ്രീ.കെ.സി.നമ്പ്യാർ പങ്കെടുത്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി പ്രവർത്തകരുടെ രഹസ്യ യോഗം വിളിച്ചു ചേർത്ത് സമരാഹ്വാന പ്രഖ്യാപനത്തെക്കുറിച്ച് വിവരിക്കുകയും ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. സ്വാതന്ത്രാനന്തരം അദ്ദേഹം കുഞ്ഞിമംഗലത്ത് നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റി. അതിനു ശേഷം അദ്ദേഹത്തെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ കുഞ്ഞിമംഗലത്ത് ആർക്കും അറിവില്ലായിരുന്നു. ഈ അവസരത്തിലാണ് കുഞ്ഞിമംഗലം ഡോട്ട് കോമിൽ നിന്നും അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2011 ജനുവരിയിൽ അദ്ദേഹത്തിൻറെ ചെറുമകൻ ശ്രീ. സഞ്‌ജീവ്‌ വിശ്വനാഥൻ ബോംബെയിൽ നിന്നും ഞങ്ങളെ വിളിക്കുന്നത്. ശ്രീ.കെ.സി.നമ്പ്യാരുടെ മകൻ ശ്രീ.വിശ്വനാഥനും കുടുംബവും ഇപ്പോൾ പാലക്കാട് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതും, ധീരനായ ആ സ്വാതന്ത്ര്യ സമരസേനാനിയുടെ ഫോട്ടോ സംഘടിപ്പിച്ച് ഞങ്ങളുടെ വെബ്‌സൈറ്റിൽ കൊടുക്കാൻ കഴിഞ്ഞതും ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്.

ഇത്തരത്തിൽ, കുഞ്ഞിമംഗലക്കാരും പിൽക്കാലത്ത് കുഞ്ഞിമംഗലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയവരും ആയ പലരും വെബ്‌സൈറ്റിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്.

തുടക്കത്തിൽ രാഷ്ട്രീയപരമായും അല്ലാതേയും നിരവധി വിമർശനങ്ങൾക്ക് ഞങ്ങൾ വിധേയരായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേയും വാലായി പ്രവർത്തിക്കാത്തതുകൊണ്ട് രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോ സഹായമോ ഇന്നേവരെ കുഞ്ഞിമംഗലം ഡോട്ട് കോമിന് ലഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയ ചിന്തകൾക്കപ്പുറം പല പ്രമുഖ വ്യക്തികളുടെയും, അഭ്യുദയാകാംക്ഷികളുടെയും പിന്തുണ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് എന്നും കരുത്തേകുന്നു.

ഒരു ഘട്ടത്തിൽ കുഞ്ഞിമംഗലം ഡോട്ട് കോം ഒരു പ്രത്യേക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണവുമായി ചിലർ കുഞ്ഞിമംഗലത്തിൻറെ പേരിൽ മറ്റൊരു വെബ്‌സൈറ്റ് തന്നെ ആരഭിക്കുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ വെബ്‌സൈറ്റിന്റെ പ്രവർത്തനം നിലച്ചു. ആ വെബ്‌സൈറ്റിന്റെ പിന്നണി പ്രവർത്തകരോട് ഞങ്ങളോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുവാൻ ഞങ്ങൾ അഭ്യർത്ഥിച്ചുവെങ്കിലും അത്തരം ഒരു നീക്കം അവരിൽ നിന്നും ഉണ്ടായില്ല.

ഇതൊക്കെയാണെങ്കിലും സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം സന്ദർശകർ വെബ്‌സൈറ്റിനോട് കാണിക്കുന്ന താൽപര്യത്തിൽ നിന്നും പിന്നോക്കം പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിൽ വൃദ്ധ സദനങ്ങൾ പെരുകുന്നതുപോലെ ഇത്തരം വെബ്‌സൈറ്റുകളോടുള്ള മനോഭാവത്തിലും മാറ്റങ്ങൾ വരുന്നതിൽ അതിശയോക്തിയില്ല. എങ്കിലും വരും തലമുറക്ക് പറഞ്ഞുകൊടുക്കത്തക്കവണ്ണമുള്ള ഒരു നാടിൻറെ ചരിത്രം ന്യുജെൻ-സോഷ്യൽ മീഡിയയിൽ കിട്ടില്ല എന്ന ഓർമ്മപ്പെടുത്തലുകൾ നടത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

വിവിധ ജോലിത്തിരക്കുകൾക്കിടയിലും ഞങ്ങളുടെ സംഘാംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനം കൊണ്ട് മാത്രമാണ് ഈ വെബ്‌സൈറ്റ് മുന്നോട്ട് കൊണ്ടുപോകുവാൻ ഞങ്ങൾക്ക് കഴിയുന്നത്. കുഞ്ഞിമംഗലം ഡോട്ട് കോം ഒരു ദശാബ്ദം പിന്നിടുന്ന ഈ വേളയിൽ മുഴുവൻ ടീം അംഗങ്ങളോടും ഹൃദയത്തിൻറെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

അതുപോലെ തന്നെ ഞങ്ങളോട് സഹകരിച്ച മുഴുവൻ അഭ്യുദയകാംക്ഷികളോടും, ജീവകാരുണ്യ പ്രവർത്തകരോടും, സംഘടനകളോടും, നാട്ടുകാരോടും,പ്രവാസികളോടും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സ്‌നേഹാദരങ്ങളോടെ,
Posted by : Radhakrishnan

 പ്രധാനമന്ത്രിയെ ജനകീയ വിചാരണ ചെയ്യ്തു
DYFI കുഞ്ഞിമംഗലം നോർത്ത്, സൗത്ത് മേഖലാ കമ്മിറ്റികൾ സംയുക്തമായി പ്രധാനമന്ത്രിയെ ജനകീയ വിചാരണ ചെയ്യ്തു ആണ്ടാം കൊവ്വൽ കേന്ദ്രീകരിച്ച് പ്രകടനവും ഗവ: സെൻട്രൽ യു.പി സ്കൂൾ പരിസരത്ത് പൊതുയോഗവും നടത്തുന്നു. മാടായി ബ്ലോക്ക് ജോ. സെക്രട്ടറി സ: എം.വി രതീഷ് ഉദ്ഘാടനം ചെയ്യ്തു. തുട൪ന്ന് ഷുട്ടേഷ് കുഞ്ഞിമംഗലത്തി൯ ചില്ലറയല്ലാ ദുരിതം എന്ന നാടകവും അരങ്ങേറി ....
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കരയപ്പാത്ത് കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: മണ്ട്യൻ കല്ല്യാണി. മക്കൾ: അനിൽകുമാർ , അജിത്കുമാർ, അനീഷ. മരുമക്കൾ: സിനി (ആരോഗ്യ വകുപ്പ്,വളപട്ടണം പി.എച്ച്.സി) , അഭിന, സുരേഷ് പുത്തൂർ .സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, ലക്ഷ്മണൻ, ശേഖരൻ, മാധവി, ലക്ഷ്മി, പരേതരായ ദാമോദരൻ, കാർത്ത്യായനി. സംസ്ക്കാരം നാളെ (ജനുവരി 5) സമുദായ ശ്‌മശാനത്തിൽ
Posted by : Sreegesh

 ഏകദിന കണ്ടൽ പഠന പരിപാടി നടത്തി
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും അപ്പോളോ ടയേഴ്സിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കണ്ണൂർ കണ്ടൽ പ്രോജക്ടിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ത്രിതല പഞ്ചായത്ത് മെമ്പർമാർക്കായി ഏകദിന കണ്ടൽ പഠന പരിപാടി നടത്തി.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസസിഡന്റ് ശ്രീമതി പി. രാഗിണി പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ.ഇ.വി.നാരായണൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീ.രമിത് എം. സ്വാഗതവും ശ്രീ.പി.പി.രാജൻ നന്ദിയും പറഞ്ഞു. സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ കോഴിക്കോട് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.ജാഫർ പാലോട്ട് ക്ലാസ്സെടുത്തു.
Posted by : Radhakrishnan

 മൗനജാഥയും അനുശോചന യോഗവും
ലോകത്തിന്റെ വിപ്ലവനക്ഷത്രം ഫിദൽ കാസ്ട്രോയുടെ നിര്യാണത്തിൽ അനുശോചിച്ച് പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും ചേർന്നു. വി ആർ നായനാർ സ്മാരക വായനശാലാ പരിസരത്തുനിന്ന് ആരംഭിച്ച മൗനജാഥ ആണ്ടാംകൊവ്വൽവഴി കണ്ടംകുളങ്ങരയിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ എസ്.കെ.എടാട്ട് , സി വി ദാമോദരൻ, ഡോ.വൈ വി കണ്ണൻ മാസ്റ്റർ, സുകുമാരൻ കുഞ്ഞിമംഗലം തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 കണ്ണുർ താലുക്ക് സാംസ്കാരിക ജാഥ ക്ക് കുഞ്ഞിമംഗലം പഞ്ചായത്തിൽ ആ ണ്ടാ കൊവ്വലിൽ സ്വ കര ണം
കേരള ഗ്രൻഥശാലാ സംഘം കണ്ണുർ താലുക്ക് സാംസ്കാരിക ജാഥ ക്ക് കുഞ്ഞിമംഗലം പഞ്ചായത്തിൽ ആ ണ്ടാ കൊവ്വലിൽ സ്വ കര ണം നൽകി പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് ശ്രിമതി പി രാഗിണി ഉദ്ഘാടനം ചെയ്തു ജാഥാ ലിഡ ർ കെ എൻ ചന്ദ്രൻ മാസ്റ്റർ ,എം ബാലൻ മാസ്റ്റർ കെ മോഹനൻ എന്നിവർ പ്രസംഗിച്ചു കെ സതീശൻ സ്വാഗ തം പറഞ്ഞു പഞ്ചായത്തിലെ ഏഴു ഗ്രൻഥലയങ്ങൾക്കായി ഹാരാർപ്പണം നടത്തി
Posted by : S.K. Edat

 കണ്ണുർ താലുക്ക് സാംസ്കാരിക ജാഥ ക്ക് കുഞ്ഞിമംഗലം പഞ്ചായത്തിൽ ആ ണ്ടാ കൊവ്വലിൽ സ്വ കര ണം
കേരള ഗ്രൻഥശാലാ സംഘം കണ്ണുർ താലുക്ക് സാംസ്കാരിക ജാഥ ക്ക് കുഞ്ഞിമംഗലം പഞ്ചായത്തിൽ ആ ണ്ടാ കൊവ്വലിൽ സ്വ കര ണം നൽകി പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് ശ്രിമതി പി രാഗിണി ഉദ്ഘാടനം ചെയ്തു ജാഥാ ലിഡ ർ കെ എൻ ചന്ദ്രൻ മാസ്റ്റർ ,എം ബാലൻ മാസ്റ്റർ കെ മോഹനൻ എന്നിവർ പ്രസംഗിച്ചു കെ സതീശൻ സ്വാഗ തം പറഞ്ഞു പഞ്ചായത്തിലെ ഏഴു ഗ്രൻഥലയങ്ങൾക്കായി ഹാരാർപ്പണം നടത്തി
Posted by : S.K. Edat

 നിര്യാതനായി
കുഞ്ഞിമംഗലം തലായി പന ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കെ. ബാലകൃഷ്ണൻ നമ്പ്യാർ (87) നിര്യാതനായി. കുഞ്ഞിമംഗലം ഗവൺമെന്റ് മാപ്പിള എൽ.പി. സ്‌കൂളിലെ മുൻ അധ്യാപകനായിരുന്നു. ഭാര്യ: വാരിക്കര പടിഞ്ഞാറേ വീട്ടിൽ ഭാനുമതിയമ്മ , മക്കൾ: മഞ്ജുള, പത്മലത, കൃഷ്ണകുമാരി, ജ്യോതിലക്ഷ്മി (അദ്ധ്യാപിക - ജി.ബി.എച്ച് എസ്.എസ് ചെറുകുന്ന്). മരുമക്കൾ : എം. ഹരിദാസൻ(മുൻ സെക്രട്ടറി വെജ്‌കോ തളിപ്പറമ്പ), എൻ.വി. ജനാർദ്ദനൻ (പ്രൊപ്രൈറ്റർ, ഭാരത് മെറ്റൽസ് ആലക്കോട്), വി. ദാമോദരൻ (എച്ച്.എം., കല്യാശ്ശേരി സെൻട്രൽ എൽ.പി.എസ് ), സഹോദരങ്ങൾ : കരുണാകരൻ നമ്പ്യാർ, വസന്തകുമാരി, കോമളവല്ലി. സംസ്കാരം : നാളെ രാവിലെ 7 മണിക്ക് കുഞ്ഞിമംഗലം സമുദായ ശ്മശാനത്തിൽ .
Posted by : T.V.Vijayan Master

 നിര്യാതനായി
കുഞ്ഞിമംഗലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന കുഞ്ഞിമംഗലം കുതിരുമ്മലിലെ കെ.വി.കൃഷ്ണകുറുപ്പ് (90) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സരസ്വതി, ഹരിദാസൻ, അശോകൻ, സുധാകരൻ ,ജലജ, രസിക, പ്രസന്ന. മരുമക്കൾ: കുഞ്ഞിക്കേളു (നീലേശ്വരം), സരള (കാഞ്ഞങ്ങാട്), ബിന്ദു (കണ്ണൂക്കര), ഷെജിന (വടകര), മനോഹരൻ (പുതിയപറമ്പ്), രമേശൻ (വാരം), ഗുണശൻ (ഗുജറാത്ത്)
Posted by : Sreegesh

 ഓണാഘോഷം സമാപിച്ചു
വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടന്നു.പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ ബിജു ഇരിണാവ് സമ്മാനദാനം നിർവ്വഹിച്ചു . തുടർന്ന് വയോജനവേദി വനിതാവേദി പ്രവർത്തകർ ഒരുക്കുന്ന ഗാനസന്ധ്യ 'ഓണനിലാവ് അരങ്ങേറി. തുടർന്ന് ബിഹൈന്റ് ദി കർട്ടൺ കണ്ണൂർ അവതരിപ്പിച്ച 'മൂകസാക്ഷി' നാടകം അവതരിപ്പിച്ചു.
Posted by : Sreegesh

 നാടെങ്ങും ഓണ ലഹരിയിൽ
കുഞ്ഞിമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഓണാഘോഷം നാടിൻറെ സാംസ്കാരികോത്സവമായി മാറി . വിവിധ ക്ലബ്ബ്കളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഓണദിവസം വീടുകളിൽ പൂക്കള മത്സരം നടന്നു .മാനുഷരെല്ലാരും ഒന്നുപോലെ എന്ന മഹത് സങ്കല്പത്തിൽ സദ്ഭരണം കാഴ്ചവെച്ച മാവേലി മന്നന്റെ വരവ് വീടുകളിൽ ഉത്സവച്ഛായ പരത്തി. കുതിരുമ്മൽ ജ്വാല ആർട്സ് സെന്റർ & ലൈബ്രറി, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത് വേറിട്ട അനുഭവമായി.വീട്ടുകാർക്ക് ബിഗ്‌ഷോപ്പറുകൾ നൽകി അവ ഉപയോഗിക്കാനുള്ള പ്രേരണ ചെലുത്തി. മൂശാരിക്കൊവ്വൽ റെഡ് സ്റ്റാർ സ്പോർട്സ് ക്ളബ്ബ് & ലൈബ്രറിയുടെയും നോട്ടസ് ആർട്സ് & സ്പോർട്സ് ക്ളബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം 2016 നടന്നു.തിരുവോണ നാളിൽ വീടുകളിൽ പൂക്കള മത്സരവും സെപ്തംബർ 15 നു വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി. മുൻ ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പയ്യന്നുർ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഈശ്വരി ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് പയ്യന്നൂർ ചിരിമാ അവതരിപ്പിച്ച കോമഡി മിമിക്സ് ഷോയും ഉണ്ടായി. വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം സെപ്റ്റംബർ 13 , 14 തിയ്യതികളിലായി ഓണപ്പരിപാടികൾ നടത്തി. 13 നു ബാലോത്സവം , 14 നു പൊതുവിഭാഗത്തിനും വയോജനങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങൾ . വയോജന- വനിതാവേദി ഒരുക്കിയ ഗാനസന്ധ്യ ഓണനിലാവ് , ബിഹൈൻഡ് ദ കർട്ടൻ കണ്ണൂർ അവതരിപ്പിച്ച മൂകസാക്ഷി എന്ന നാടകവും അരങ്ങേറി. കുതിരുമ്മൽ എ.കെ.ജി സെന്റർ, ഡി.വൈ.എഫ്.ഐ., ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 18 നു ഓണാഘോഷം നടക്കും.വിവിധ കലാ കായിക മത്സരങ്ങൾക്ക് ശേഷം കുമാരി കെ.കെ. ലിൻഷാ അവതരിപ്പിക്കുന്ന മാക്കപ്പോതി എന്ന കഥാപ്രസംഗവും ഉണ്ടായിരിക്കും.
Posted by : T.V.Vijayan Master

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പൂവളപ്പിൽ ജാനകി (80) നിര്യാതയായി.മക്കൾ: പത്മിനി, ലീല,പുരുഷോത്തമൻ. മരുമക്കൾ: തമ്പാൻ (എടാട്ട്), ദാമോദരൻ (എടാട്ട്), ധന്യ (മാതമംഗലം). സഹോദരങ്ങൾ: കാർത്ത്യായനി, നാരായണി,പരേതരായ ചീയ്യയി, യശോദ.
Posted by : Sreegesh

  നിര്യാതയായി
എടാട്ടെ നോടീച്ചേരിയിലെ പിലാകാവീട്ടിൽ ജാനകി നിര്യാതയായി മക്കൾ ദാമോദരൻ (ഓട്ടോ ഡ്രൈവർ ) ചന്ദ്രിക, പത്മിനി
Posted by : S.K. Edat

 ബാലസംഘം കുഞ്ഞിമംഗലം നോർത്ത് വില്ലേജ് സമ്മേളനം
ബാലസംഘം കുഞ്ഞിമംഗലം നോർത്ത് വില്ലേജ് സമ്മേളനം എടാട്ട് വെസ്റ്റ് എൽ പി സ്‌കൂളിൽ വെച്ച് നടന്നു ജില്ലാ പ്രസിഡന്റ് ദിഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷബിൽ അധ്യക്ഷത വഹിച്ചു സിദ്ധാർത്ഥ് സ്വാഗതം പറഞ്ഞു സിദ്ധാർഥ് സെക്രട്ടറിയായും മുഹമ്മദ് ഷബിൽ പ്രസിഡന്റായും തിരഞ്ഞെടുത്തു
Posted by : S.K. Edat

 നമ്മളൊന്ന് സാംസ്കാരിക ജാഥ
കുഞ്ഞിമംഗലം സൗത്ത് നോർത്ത് ലോക്കലുകളിൽ സി പി എം നമ്മളൊന്ന് സാംസ്കാരിക ജാഥ നടത്തി നോർത്തിൽ പറമ്പത്ത് നിന്ന് ആരംഭിച്ച~ എടാട്ട് കോളേജ് സ്റ്റോപ്പിൽ സമാപിച്ചു സിവി ദാമോദരൻ അധ്യക്ഷത വഹിച്ചു സി വി രവീന്ദ്രൻ സാംസ്കാരിക പ്രഭാഷണം നടത്തി വിടി അമ്പു സ്വാഗതം പറഞ്ഞു സൗത്തിൽ തെക്കുമ്പാട് കേന്ദ്രിയകരിച്ച` സാംസ്കാരിക ജാഥ നടന്നു കെ വി വാസു സ്വാഗതം പറഞ്ഞു പി പി ദാമോദരൻ പ്രസംഗിച്ചു കീച്ചേരി രാഘവൻ പ്രഭാഷണം നടത്തി
Posted by : S.K. Edat

 സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ചികിത്സാസഹായ സമിതി 'കനിവ്' ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ആഗസ്ത് 24 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം മുഖ്യാകർമ്മി ഷിജു മല്ലിയോടൻ നിർവ്വഹിക്കും.
Posted by : Sreegesh

 റോട്ടറി ക്ലബ്ബ്-കർഷക ദിനാഘോഷം
റോട്ടറി ക്ലബ്ബ് കുഞ്ഞിമംഗലം ചിങ്ങം 1-കർഷക ദിനാചരണം സംഘടിപ്പിച്ചു.ചടങ്ങിൽ വെച്ച്‌ കഞ്ഞിമംഗലത്തെ മാതൃകാ കർഷകരായ ശ്രീ.എം.രഘൂത്തമൻ(പറമ്പത്ത് ),ശ്രീ.കരുണാകരൻ.എൻ.വി (മുച്ചിലോട്), ടി.വി.ഗോപാലൻ മാസ്റ്റർ (തെക്കുമ്പാട്) എന്നിവരെ ശ്രീ.തേജ് രാജ് മല്ലർ ആദരിച്ചു.ശ്രീ.ദിനേശ് പാലക്കീൽ അദ്ധ്യക്ഷത വഹിച്ചു.കെ.പത്മനാഭൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ശ്രീജേഷ് ഇട്ടമ്മൽ സ്വാഗതവും എം.കെ.മനോജ് കുമാർ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 നമ്മളൊന്ന് നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷിക
നമ്മളൊന്ന് നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ചട്ടമ്പി സ്വാമി ദിനമായ ആഗസ്ത് 24 മുതൽ അയ്യങ്കാളി ദിനവുമായ ആഗ 28 വരെ നടത്തുന്ന കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി സി പി ഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഘോഷ യാത്രയും സാംസ്കാരിക പ്രഭാഷണവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു 24 നു വൈ കു 4 മണിക്ക് പറമ്പത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര നാഷണൽ ഹായ് വേ വഴി കോളേജ് സ്റ്റോപ്പിൽ സമാപിക്കും 28 നു രാവിലെ 10 മണിമുതൽ കണ്ട കുളങ്ങര വി ആർ നായനാർ വായനശാലയിൽ കലാമത്സരങ്ങൾ വൈകു 5 മണിക്ക് യു കുഞ്ഞിരാമൻ ദിനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുയോഗവും സഖാക്കൾ വത്സൻ പനോളി, പി സന്തോഷ് എന്നിവർ പ്രസംഗിക്കും കണ്ട കുളങ്ങര പി ഭരതൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സി വി ദാമോദരൻ വിശദികരണം നടത്തി വി ടി അമ്പു സ്വാഗതം പറഞ്ഞു കെ കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു ഭാരവാഹികളായി ഘോഷയാത്ര കൺവീനർ കെ സതീശൻ ചെയർമാൻ എം പത്മനാഭൻ കലാമത്സരം സാംസ്‌കാരീ ക പ്രഭാഷണം കൺ വീനർ കെ വി ജ്യോതിഷ് ചെയർമാൻ ടി എൻ മധു മാസ്റ്റർ
Posted by : S.K. Edat

 നിര്യാതനായി
എടാട്ടെ കണ്ണങ്ങാട്ടിനു സമീപത്തുള്ള പിലാക്കാ വീട്ടിൽ ഗോപാലൻ (87 ) നിര്യാതനായി മക്കൾ ശാ ന്ത , ശശി , രാധ ,സുരേശൻ ,ബാബു എന്നിവർ
Posted by : S.K. Edat

 ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്
എനർജി മാനേജ്‌മെന്റ് സെന്റർ തിരുവനന്തപുരം, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഊർജ്ജ കിരൺ ' ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസാദ് കൂടാളിക്ലാസ്സെടുത്തു.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും കെ.അനിത നന്ദിയും പറഞ്ഞു.
Posted by : Sreegesh

 ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം
കണ്ണൂർ ജില്ലാ എക്സ് സർവ്വീസ്മെൻ മൾട്ടി പർപ്പസ് കോ-ഓപ്പ്.സൊസൈറ്റി കുഞ്ഞിമംഗലം ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുഞ്ഞിമംഗലം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 17 ആണ്. ബന്ധപ്പെടേണ്ട വിലാസം: ചീഫ് എക്സിക്യുട്ടീവ്, കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ മൾട്ടി പർപ്പസ് കോ- ഓപ്പ്.സൊസൈറ്റി ലി. നമ്പർ 1009, പി.ഒ. പഴയങ്ങാടി.ആർ.എസ് - 670358
Posted by : Sreegesh

 നാഷണൽ ഹൈ വേ വികസനം ജനങ്ങൾ അശ്ങ്കയിൽ
നാഷണൽ ഹൈ വേ വികസനം ജനങ്ങൾ അശ്ങ്കയിൽ നാഷണൽ ഹൈ വേ വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപെടുന്ന വർ വളരെ പ്രയാസപ്പെടുകയാണ്~ ഇതിനു മുമ്പ് അളന്ന് നിശ്ചയിച്ച ത്തിൽ നിന്നും മാറി എ ടാട്ട് അമ്പലം ഉമാമഹേശ്വര ക്ഷേത്രം ഒഴിവാക്കി കൊണ്ടാണ്~ പുതിയ ഹൈ വേ വരുന്നത് എന്ന പ്രസ്താവന വന്നതോടെ ജനങ്ങൾ പേടിയോടെ ആൺ~ കഴിയുന്നത് പുതിയ പാത മാർക്ക് ചെയ്യുമ്പോൾ പരിസരത്തെ ഏത് വീടിനാണ്~ ബാധിക്കുക എന്നാതാണ്~ ജന ങ്ങളെ ആശങ്കാലുരാക്കിയത് അമ്പലമാണ്~ പോകുന്നതെങ്കിൽ വീടുകളെ ഒന്നും തന്നെ ബാധിക്കുകയില്ല അമ്പലം ഒഴുവാക്കിയതോടെ പത്ത് വീടുകളെ യെങ്കിലും ബാധിക്കും എന്നാതാണ്~ കരുതുന്നത് എത്രയും പെട്ടന്ന് സ്ഥലത്തെ സംബന്ധിച്ച ധാരണ യുണ്ടാക്ക്കി തുക നിശ്ചയികാണാ മെന്ന് സി പി ഐ എം ഇടനാട് വെസ്റ്റ് ബ്രാഞ്ച് ആവശ്യപ്പെട്ടു
Posted by : S.K. Edat

 എൻഡോവ്മെന്റ് വിതരണം
കുഞ്ഞിമംഗലം ഗവ ഹയർസെക്കന്ററി സ്‌കൂൾ എൻഡോവ്മെന്റ് വിതരണം12 ..08 ..2016 വെള്ളി ഉ ച്ചക്ക് 2 .30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമൻ അദ്ദ്യക്ഷത വഹിക്കും ജില്ലാപ പഞ്ചായത്ത് മെമ്പർ ആർ അജിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ശശീ ന്ദ്രൻ, ഗ്രാമപഞ്ചായത് മെമ്പർ യു ഭാസ്‌ക്കരൻ എന്നിവർ ആശംസാ പ്രസംഗം നടത്തും
Posted by : S.K. Edat

 സുവർണ്ണ ജൂബ്ബിലി ആഘോഷം
കുഞ്ഞിമംഗലം ഗവ ഹയർ സെക്കന്ററി സ്‌കൂളിന്റെ സുവർണ്ണ ജൂബ്ബിലി ആഘോഷം ബഹു കേരള വൈദ്യുതി ,ദേവ സ്വാം മന്ത്രി കട കം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ടിവി രാജേഷ് എം എൽ എ അദ്യക്ഷത വഹിച്ചു വിവിധ പഞ്ചായത്തു പ്രസിഡന്റ് മാർ സംബന്ധിച്ചു സ്‌കൂളിലെ എൻഡോവ്മെന്റ് വിതരണം 12 --08 --2016 നു സ്; ടി വി രാജേഷ് നിർവ്വഹിക്കും
Posted by : S.K. Edat

 ഉർജ്ജകിരൺ ഉർജ്ജസംരക്ഷണ ക്ലാസ്സ്
എനർജി മാനേജ്‌മെന്റ് തിരുവനന്തപുരവും ലൈബ്രറികഔൺസിൽ സംയുക്തമായി നടത്തുന്ന ഊർജ്ജ സമരക്ഷണ ക്ലാസ്സിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എടാട്ട് മഹാത്മാ വായനശാലയിൽ വെച് നടന്നു ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പത്മനാഭൻ മാസ്റ്റർ ക്ലാസ്സ് എടുത്തു ഇവി നാരായണൻ അദ്ധ്യക്ഷത വഹിച്ചു, പി രാഗിണി ഉദ്ഘാടനം ചെയ്തു വൈ വി കണ്ണൻ മാസ്റ്റർ ,എ റി ന എ ന്നിവർ ആശംസാ പ്രസംഗം നടത്തി കെ സതീശൻ സ്വാഗതവും പറഞ്ഞു പറമ്പത്ത് ഏ കെ ജി സ്മാരക വായനശാലയിൽ വെച്ചു നടന്ന ഊർജ്ജ സംരക്ഷണ ക്ലാസ്സ് പത്മനാഭൻ മാസ്റ്റർ ക്ലാസ്സെടുത്തു കെ സതീശൻ ആശംസാ പ്രസംഗം നടത്തി ടി പി സുധാകരൻ അദ്യക്ഷത വഹിച്ചു സി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു കിഴക്കാനീ ഏ കെ ജി സ്മാരക വായനശാലയിൽ വെച്ചു നടന്ന ഉർജ്‌ജസംരക്ഷണ ക്ലാസിൽ എ ശ്രിയധരൻ മാസ്റ്റർ ക്ലാസ്സെടുത്തു യു ഭാസകരൻ അധ്യക്ഷത വഹിച്ചു സി മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
Posted by : S.K. Edat

 നിര്യാതനായി
കുഞ്ഞിമംഗലം എടാട്ട് കപ്പുച്ചിൻ പള്ളിക്ക് സമീപത്തെ ആന്തൂർ വീട്ടിൽ രാധാകൃഷ്ണൻ (50) നിര്യാതനായി. അരോളിയിലെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: കെ രാധ. മക്കൾ: നിധിൻ കൃഷ്ണൻ, നീതു കൃഷ്ണൻ.
Posted by : Sreegesh

 സർട്ടിഫിക്കറ്റ് വിതരണം ആഗസ്ത് 9 ന്
ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ടാലി കോഴ്സ് പൂർത്തിത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആഗസ്ത് 9 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് വായനശാലാ ഹാളിൽ നടക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.രാഗിണി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തംഗം കെ അനിത അദ്ധ്യക്ഷത വഹിക്കും. സി.ഡി.സി എം ദിലീപ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും കെ മനോഹരൻ നന്ദിയും പറയും.
Posted by : Sreegesh

 സംഘാടക സമിതി രൂപീകരിച്ചു
വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷം 2016 സംഘാടക സമിതി രൂപീകരണ യോഗം വായനശാലാ ഹാളിൽ നടന്നു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ മാസ്റ്റർ, പി പത്മനാഭൻ മാസ്റ്റർ,ടി.കെ രാജേഷ്, പി ഗോപാലൻ, കെ അനിത തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വിനീത് സി (കൺവീനർ), ജിനീഷ് കെ വി (ചെയർമാൻ), കെ അനിത (ജോയിന്റ് കൺവീനർ), സുശീല കെ വി (വൈസ് ചെയർമാൻ)
Posted by : Sreegesh

 DYFI ബഹുജന മാർച്ച് നടത്തി
ABC കമ്പനി വ്യാപകമായി തണ്ണീർത്തടം നികത്തിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ABC ഗോഡൗണിലേക്ക് ബഹുജന പ്രകടനം നടത്തി. സി പി ഐ എം മാടായി ഏരിയാ കമ്മിറ്റി അംഗം സി വി ദാമോദരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സി കെ പ്രജീഷ് സ്വാഗതം പറഞ്ഞു. എം പത്മനാഭൻ,സതീശൻ.കെ, ജ്യോതിഷ് കെ വി, പരിസ്ഥിതി പ്രവർത്തകൻ പി പി രാജൻ തുടങ്ങിയവർ സംസാരിച്ചു. അനീബ് എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. നികത്തിയ സ്ഥലം പൂർവ്വസ്ഥിതിയിൽ ആക്കുന്നതുവരെ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.
Posted by : Sreegesh

 കണ്ടൽവന പഠന കേന്ദ്രം ഉദ്ഘാടനവും സെമിനാറും.
ലോക കണ്ടൽവന ദിനാചരണത്തിൻറെ ഭാഗമായി 26.07.16 ചൊവ്വയാഴ്ച രാവിലെ പയ്യന്നൂർ കോളേജ് സുവോളജി വിഭാഗത്തിന്റെ സഹകരണത്തോട് കൂടി വേൾഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും അപ്പോളോ ടയേഴ്‌സും സംയുക്തമായി കണ്ടൽവന സംരക്ഷണവും പാരിസ്ഥിതിക പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. പയ്യന്നുർ കോളേജ് സെമിനാർ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

പയ്യന്നൂർ കോളേജ് സുവോളജി വിഭാഗം തലവൻ പ്രൊഫസർ കെ.പി. അരവിന്ദാക്ഷൻ സ്വാഗതവും, ശ്രീ.സുനിൽ പാമിഡി ഐ.എഫ്.എസ്., (ഡി.എഫ്.ഒ., കണ്ണൂർ) മുഖ്യപ്രഭാഷണവും നടത്തും.

ചടങ്ങിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.കുഞ്ഞിരാമൻ കണ്ടൽവന പോസ്റ്റർ റിലീസ് ചെയ്യുന്നതാണ്.

ശ്രീമതി സ്മിത ആർ. (അപ്പോളോ ടയേഴ്‌സ്), ശ്രീ.എം.ജയരാജൻ (പ്രസിഡണ്ട് സീക്ക്), ശ്രീ.വി.സി.വിജയൻ (ഒരേ ഭൂമി ഒരേ ജീവൻ), ശ്രീ.രാജൻ പി.പി. (ട്രസ്റ്റീ, കണ്ടൽവന സംരക്ഷണ സമിതി) എന്നിവർ ചടങ്ങിൽ സംസാരിക്കും. നന്ദി പ്രകാശനം: ശ്രീ.സാജൻ ജോൺ (മാനേജർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ). തുടർന്ന് രാവിലെ 10.30 മുതൽ 1.00 മണി വരെ ഡോക്ടർ കെ.ആർ.ശരവണൻ (REEF, Pondichery), ഡോക്ടർ ജാഫർ പാലോട്ട് (Scientist, Zoological Survey of India, Calicut) എന്നിവരുടെ നേതൃത്വത്തിൽ സംവാദവും ഡോക്ടർ സ്വരൺ പി.ആർ. (Asst. Professor, Department of Zoology, Payyanur College) ഉപസംഹാരവും നടത്തും.

ഉച്ചക്ക് 2 മണിക്ക് കണ്ടൽവന പഠന കേന്ദ്രം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.കുഞ്ഞിരാമൻ നിർവഹിക്കും. തുടർന്ന് ഡോക്യൂമെന്ററിയും, ഫീൽഡ് വിസിറ്റും ഉണ്ടായിരിക്കും.
Posted by : Radhakrishnan

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43