ഗോകുൽ കൃഷ്ണ വ്യക്തിഗത ചാമ്പ്യൻ
ഇന്നലെ സമാപിച്ച കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ യു.ഗോകുൽ കൃഷ്ണ (GHSS കുഞ്ഞിമംഗലം, മാടായി ഉപജില്ല). പത്താംതരം വിദ്യാർഥിയായ ഗോകുൽ കൃഷ്ണ 800,1500,3000 മീറ്ററുകളിലാണ് സ്വർണ്ണം നേടിയത്.പുറച്ചേരി സ്വദേശിയാണ്.മാടായി ഉപജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഈ നേട്ടം ലഭിക്കുന്നത്
Posted by : Sreegesh

 ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായ ഗ്രന്ഥശാലാ പ്രവർത്തകർക്ക് സ്വീകരണം നൽകി . ചടങ്ങിൽ ഏ വി രഞ്ചിത്ത് മുഖ്യപ്രഭാഷണം നടത്തി.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വൈ.വി.കണ്ണൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.അനിത, എം ജനാർദ്ദനൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്തംഗമായ എം ശശീന്ദ്രൻ എന്നിവരെ അനുമോദിച്ചു.
Posted by : Sreegesh

 "രക്തസാക്ഷ്യം" നവംബർ 29 ന്
ഡി വൈ എഫ് ഐ മൂശാരിക്കൊവ്വൽ ഈസ്റ്റ് യൂനിറ്റ് സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം "രക്തസാക്ഷ്യം" നവംബർ 29 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മൂശാരികൊവ്വലിൽ നടക്കും. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം വി.കെ നിഷ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ LDF മെമ്പർമാർക്ക് സ്വീകരണം നല്കും. തുടർന്ന് രാത്രി 8 മണിക്ക് പുനർജനി അരോളി അവതരിപ്പിക്കുന്ന " വായ്ത്താരി" അരങ്ങേറും.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പരേതനായ പൊതുവാൾ പറമ്പിൽ കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യ കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ:കാർത്ത്യായനി (രാവണീശ്വരം), കമല (ചെറുപുഴ), രാധ (ചെറുപുഴ), രഘുനാഥൻ (ദേശാഭിമാനി ഏജന്റ്, എടാട്ട്), പ്രേമലത (പയ്യാവൂർ), ശശീന്ദ്രൻ (ടാക്സ് പ്രാക്ടീഷണർ). മരുമക്കൾ: രാജൻ (ചെറുപുഴ),വത്സമ്മ (പയ്യാവൂർ),രവീന്ദ്രൻ (ബി.എസ്.എൻ.എൽ കണ്ണൂർ) പരേതനായ രാമകൃഷ്ണൻ (രാവണീശ്വരം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ,കേളു , മീനാക്ഷി.
Posted by : Sreegesh

 ജനപ്രതിനിധികൾക്ക് സ്വീകരണം
കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായ ഗ്രന്ഥശാലാ പ്രവർത്തകർക്ക് സ്വീകരണം നൽകും. നവംബർ 28 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വായനാപന്തലിൽനടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.അനിത, എം ജനാർദ്ദനൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്തംഗമായ എം ശശീന്ദ്രൻ എന്നിവർക്ക് സ്വീകരണം നല്കും. ചടങ്ങിൽ ഏ വി രഞ്ചിത്ത് മുഖ്യപ്രഭാഷണം നടത്തും.കെ.മനോഹരൻ അദ്ധ്യക്ഷത വഹിക്കും. വൈ.വി.കണ്ണൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ,ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
Posted by : Sreegesh

 ഗൃഹസമ്പർക്ക പരിപാടി
കുഞ്ഞിമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് 8,9 വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നവംബർ 22 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കൊയപ്പാറയിൽ കണ്ണൂർ ജില്ലപഞ്ചായത്തംഗം അൻസാരി തില്ലങ്കേരി നിർവ്വഹിക്കും.
Posted by : Sreegesh

 GHSS കുഞ്ഞിമംഗലം ഓവറോൾ ചാമ്പ്യന്മാർ
മാടായി ഉപജില്ലാ കായികമേളയിൽ ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുഞ്ഞിമംഗലം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.കുഞ്ഞിമംഗലം ഗവ. ഹയർ സെക്കന്ററി സ്കൂൾ 380 പോയിന്റ് നേടിയപ്പോൾ 84 പോയിന്റ് നേടി മാട്ടൂൽ ഗവ.ഹൈസ്കൂൾ രണ്ടാംസ്ഥാനംനേടി. മൂന്ന് ദിവസമായി മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ നടന്നുവന്ന മാടായി ഉപജില്ലാ കായികമേള ഇന്ന് സമാപിച്ചു.
Posted by : Sreegesh

 പെരുങ്കളിയാട്ട മഹോത്സവം
32 വർഷങ്ങൾക്ക് ശേഷം കുഞ്ഞിമംഗലം ശ്രീ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രത്തിൽ 2016 ജനുവരി 7, 8, 9, 10 (1191 ധനു 22, 23, 24, 25) തീയ്യതികളിൽ പെരുങ്കളിയാട്ട മഹോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. പെരുങ്കളിയാട്ട മഹോത്സവം നടത്തുന്നതിന്റെ ഭാഗമായി വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ സജീവമായിക്കഴിഞ്ഞു.

പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 2016 ജനുവരി 3 മുതൽ 9 വരെ ക്ഷേത്ര ആചാരച്ചടങ്ങുകൾക്ക് പുറമെ വിവിധ തരം കലാ സാംസ്കാരിക പരിപാടികളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പരിപാടികളുടെ വിശദ വിവരങ്ങൾ:

ജനുവരി 3 ഞായർ :

രാവിലെ 9.30 ന് വരച്ചു വെക്കൽ ചടങ്ങ്.

വൈകുന്നേരം 5.30 ന് സാഹിത്യ സദസ്സ് - സോവനീർ, ഭക്തിഗാന സി.ഡി. പ്രകാശനം.

ജനുവരി 4 തിങ്കൾ :

വൈകുന്നേരം 3.30 ന് ഒന്നാം കലവറ നിറക്കൽ ഘോഷയാത്ര. എടാട്ട് ശ്രീ തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്, കണ്ടംകുളങ്ങര വഴി 5.30 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം "പൈതൃക സംസ്കൃതി".

തുടർന്ന് സൂര്യ ടി.വി. ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ ഫെയിം പങ്കജാക്ഷൻ നയിക്കുന്ന "ഓൾഡ്‌ ഈസ്‌ ഗോൾഡ് ഗാനമേള".

ജനുവരി 5 ചൊവ്വ :

വൈകുന്നേരം 4.30 ന് രണ്ടാം കലവറ നിറക്കൽ ഘോഷയാത്ര. തെക്കുമ്പാട് അയ്യൻ കൂലോം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്, അണീക്കര, ശ്രീ വീരചാമുണ്ഡേശ്വരി ക്ഷേത്രം, തെക്കുമ്പാട് വഴി 5.30 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം "ക്ഷേത്രങ്ങളും കാവുകളും".

തുടർന്ന് നവരസ കലാക്ഷേത്രം മണക്കടവിന്റെ നൃത്ത നൃത്ത്യങ്ങൾ.

ജനുവരി 6 ബുധൻ :

വൈകുന്നേരം 4.30 ന് മൂന്നാം കലവറ നിറക്കൽ ഘോഷയാത്ര.

കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്, ആണ്ടാംകൊവ്വൽ - മാക്കം റോഡ്‌ - മാട്ടുമ്മൽ കളരി വഴി 6 മണിക്ക് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

വൈകുന്നേരം 6 മണിക്ക് കേരള ഫോക്ക് ലോർ അക്കാദമിയുടെ സഹകരണത്തോടെ ഫോക്ക് ലോർ സന്ധ്യ - "നല്ല ഭൂമി നല്ല നാട്".

ഉദ്ഘാടനം : പ്രൊഫസർ ബി.മുഹമ്മദ്‌ അഹമ്മദ് (ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാദമി).
മുഖ്യ പ്രഭാഷണം : ശ്രീ വത്സൻ പിലിക്കോട്.
ആശംസ : എം.പ്രദീപ്‌ കുമാർ (സെക്രട്ടറി, ഫോക്ക് ലോർ അക്കാദമി).

തുടർന്ന് ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് പാലക്കാട് ശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന "തോൽപാവക്കൂത്ത്".

ജനുവരി 7 വ്യാഴം രാത്രി 9 മണിക്ക് :

പ്രശസ്ത സിനിമാ പിന്നണി ഗായകൻ നിഖിൽ രാജും ടി.വി. സിനി കോമഡി താരം പ്രശാന്ത് കാഞ്ഞിരമറ്റവും ടീമും, ദ്ര്യശ്യ മാദ്ധ്യമ രംഗത്തെ താര പ്രതിഭകളെ അണിനിരത്തി കോഴിക്കോട് മാക്സ് ബാൻഡ് ഓർക്കസ്ട്രയുടെ മെഗാഷോ.

ജനുവരി 8 വെള്ളി വൈകുന്നേരം 7 മണിക്ക് :

പയ്യന്നൂർ അഷ്ടമച്ചാൽ വാദ്യകലാവേദിയുടെ പാണ്ടിമേളം, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, ആദിശക്തി നാടൻ കലാസംഘം പാലക്കുന്ന് അവതരിപ്പിക്കുന്ന പുലികളി, യക്ഷഗാനം, പൂക്കാവടിയാട്ടം, ബൊമ്മയാട്ടം തുടങ്ങിയ വിവിധ കലാരൂപങ്ങളോടും നിരവധി ചലന ദൃശ്യങ്ങളോടും കൂടിയ വർണ്ണശബളമായ തിരുമുൽ കാഴ്ച.

കുതിരുമ്മൽ കൊളങ്ങരത്ത് വളപ്പ് ശ്രീ ഗുളിയാങ്ങ ഭഗവതി ക്ഷേത്രത്തിൽ നിന്നും രാത്രി 7 മണിക്ക് പുറപ്പെട്ട് ആണ്ടാംകൊവ്വൽ കണ്ടംകുളങ്ങര വഴി രാത്രി 11 മണിക്ക് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നതാണ്.

തുടർന്ന് രാത്രി 11.30 ന് മലയാള നാടക രംഗത്ത് 6 ദശാബ്ധത്തിലധികമായി നിരവധി നാടകങ്ങൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ കെ.പി.എ.സി.യുടെ അറുപത്തി ഒന്നാമത് (61) നാടകം :-
പ്രേമലേഖനം എഴുതി, ബാല്യകാലസഖിയിലൂടെ, മതിലുകൾ ഇല്ലാത്ത ലോകം സ്വപ്നം കണ്ട്, മരണത്തിൻറെ നിഴലിലേക്ക് പോയ ബേപ്പൂർ സുൽത്താന്റെ (പദ്മശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ) ലളിത സുന്ദരമായ നോവലിന്റെ രംഗാവിഷ്ക്കാരം "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു".

ജനുവരി 9 ശനി വൈകുന്നേരം 7 മണിക്ക് :

ഗാനഗന്ധർവൻ പത്മഭൂഷൻ ഡോ. കെ.ജെ.യേശുദാസ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.

ജനുവരി 10 ഞായർ ഉച്ചക്ക് 12 മണിക്ക് വടക്കത്തി ഭഗവതിയുടെ തിരുമുടി നിവരൽ.

പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന ദിവസങ്ങളിൽ ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
Posted by : Radhakrishnan

 പെരുങ്കളിയാട്ട മഹോത്സവം:പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്
കുഞ്ഞിമംഗലം ശ്രീ വടക്കൻ കൊവ്വൽ ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2016 ജനുവരി 7,8,9,10 തീയ്യതികളിൽ നടക്കും. പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ ശിചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നവംബർ 21 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് ക്ഷേത്രത്തിലെ പാലായി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ.ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.ഡോ.ഗണേഷ് മല്ലർ അദ്ധ്യക്ഷതവഹിക്കും.ഡോ.എ കെ വേണുഗോപാൽ വിഷയം അവതരിപ്പിക്കും.വി വി രമേശൻ, എൻ വി രാജൻ, എം വി ശ്യാമള തുടങ്ങിയവർ അർപ്പിച്ച് സംസാരിക്കും.ടി പത്മനാഭൻ സ്വാഗതവും എം വി ബേബി ടീച്ചർ നന്ദിയും പറയും.
Posted by : Sreegesh

 എം കുഞ്ഞിരാമൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എം കുഞ്ഞിരാമൻ, വൈസ് പ്രസിഡണ്ടായി പി രാഗിണി എന്നിവരെ തെരഞ്ഞെടുത്തു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട എം കുഞ്ഞിരാമൻ കണ്ണൂർ ജില്ലാപഞ്ചായത്ത്‌ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ എം മാടായി ഏരിയാ കമ്മിറ്റി അംഗമായ എം കുഞ്ഞിരാമൻ സി പി ഐ എം അവിഭക്ത കുഞ്ഞിമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുമാണ് പി രാഗിണി വിജയിച്ചത്. സി പി ഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ മാടായി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
Posted by : Sreegesh

 പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രാവിലെയും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷവും നടക്കും. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എം കുഞ്ഞിരാമൻ തെരഞ്ഞെടുക്കപെടാനാണ് സാധ്യത. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂന്നാം വാർഡിൽ നിന്നുളള പി രാഗിണിയെ പരിഗണിക്കാനാണ് സാധ്യത.
Posted by : Sreegesh

 'ഡ്രാമ ഫെസ്റ്റ് 2015' സമാപിച്ചു.
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' സമാപിച്ചു.സമാപന സമ്മേളനത്തിൽ വെച്ച് കുഞ്ഞിമംഗലത്തെ ആദ്യകാല നാടക പ്രവർത്തകരെ ആദരിച്ചു. സി കെ പി പത്മനാഭൻ മുഖ്യാതിഥിയായി. കെ വി ജ്യോതിഷ്കുമാർ, യു ഭാസ്ക്കരൻ, ടി എന മധുമാസ്റ്റർ, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് "ഒരു വടക്കൻ ലൈക്ക് ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.തുടർന്ന് നടക്കാവ് നെരൂദ വനിതാവേദി അവതരിപ്പിക്കുന്ന സംഗീത-നൃത്ത സമന്വയം "കുറത്തി" അരങ്ങേറി.
Posted by : Sreegesh

 ഇ.പി. ലത കണ്ണൂർ പ്രഥമ മേയർ.
ഇടവൻ പുത്തലത്ത് വീട്ടിൽ ലത കണ്ണൂർ പ്രഥമ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എം. മേയർ സ്ഥാനാർഥി ആയി മത്സരിച്ച ഇ.പി.ലതക്ക് 28 വോട്ടുകൾ കിട്ടി. എതിർ സ്ഥാനാർഥി കോണ്‍ഗ്രസ്സിന്റെ സുമ ബാലകൃഷണൻ 27 വോട്ടുകൾ നേടി. ഇതോടെ കണ്ണൂർ ജില്ലാ പഞ്ചായത്തും, കണ്ണൂർ കോർപ്പറേഷനും എൽ.ഡി.എഫ്. ഭരണത്തിലായി.
Posted by : Radhakrishnan

  'ഡ്രാമ ഫെസ്റ്റ് 2015' നാളെ സമാപിക്കും
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' നാളെ സമാപിക്കും.കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിൽ നാല് ദിവസം പിന്നിട്ടു. ഇന്നത്തെ സായാഹ്നത്തിൽ പ്രശസ്ത നാടക-സിനിമാ സംവിധായകൻ പ്രദീപ്‌ മണ്ടൂർ മുഖ്യാതിഥിയായി പങ്കെടുത്തു. കെ കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രധാനാദ്ധ്യാപികയ്ക്ക് പ്രദീപ്‌ മണ്ടൂർ സപ്ലിമെന്റ് നല്കി പ്രകാശനം ചെയ്തു. കെ അനിത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് തൃശൂർ നവധാര കമ്മ്യൂണിക്കേഷൻസിന്റെ 'കഥ പറയുന്ന വീട്' അവതരിപ്പിച്ചു. നാളെ വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് കുഞ്ഞിമംഗലത്തെ ആദ്യകാല നാടക പ്രവർത്തകരെ ആദരിക്കും. തുടർന്ന് നടക്കാവ് നെരൂദ വനിതാവേദി അവതരിപ്പിക്കുന്ന സംഗീത-നൃത്ത സമന്വയം "കുറത്തി" അരങ്ങേറും.
Posted by : Sreegesh

 "ഒരു വടക്കൻ ലൈക്ക്" ഷോർട്ട് ഫിലിം യൂ ട്യൂബ് റിലീസ്
കുഞ്ഞിമംഗലത്തെ ഒരു കൂട്ടം യുവകലാകാരന്മാർ ചേർന്ന് തയ്യാറാക്കിയ "ഒരു വടക്കൻ ലൈക്ക്" ഷോർട്ട് ഫിലിം യൂ ട്യൂബ് റിലീസ് പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ നിർവ്വഹിച്ചു. ടി വി രാജേഷ് എം എൽ എ മുഖ്യാതിഥിയായി. എം കുഞ്ഞിരാമൻ, എം ശശീന്ദ്രൻ, യു ഭാസ്ക്കരൻ, ജിനുകൃഷ്ണൻ, സനൂപ്.പി , പ്രജിത്ത് കെ, രാകേഷ് സി, ജിനീഷ്, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജിനു മൈക്രോണ്‍ നിർമ്മിച്ച ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് പ്രജിത്ത് കുഞ്ഞിമംഗലം ആണ്. എടാട്ട്, കണ്ടംകുളങ്ങര, കാനായി പ്രദേശങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിൽ പ്രജിത്ത്, ജിനു, ജിനീഷ്, രനിത്ത്, സനൂപ്, വിനീഷ്, രാകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു.
Posted by : Sreegesh

 ഗുരുപൂജ പുരസ്കാരം ശ്രീ.പയ്യന്നൂർ കൃഷ്ണന്
2015 ലെ കേരള സംഗീത നാടക അക്കാദാമിയുടെ നാടകത്തിനുള്ള ഗുരുപൂജ പുരസ്കാരം ശ്രീ.പയ്യന്നൂർ കൃഷ്ണന് ലഭിച്ചു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയാണ്.ശ്രീ.പയ്യന്നൂർ കൃഷ്ണന് കുഞ്ഞിമംഗലം ഡോട്ട്കോമിന്റെ അഭിനന്ദനങ്ങൾ
Posted by : Sreegesh

 കുഞ്ഞിമംഗലം നാടകോത്സവ ലഹരിയിൽ
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിൽ മൂന്ന് ദിവസം പിന്നിട്ടു. ഇന്നത്തെ പരിപാടിയിൽ പ്രശസ്ത നാടക-സിനിമാ സംവിധായകൻ എം.ടി.അന്നൂർ മുഖ്യാാതിഥിയായി. എം.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ വി സുരേന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിനീഷ് കെ വി സ്വാഗതവും രനിത്ത് കെ നന്ദിയും പറഞ്ഞു.തുടർന്ന് കൊല്ലം ആവിഷ്കാരയുടെ 'കുഴിയാനകൾ' അരങ്ങേറി. നാടകോത്സവത്തിന്റെ നാലാംദിനമായ നാളെ തൃശൂർ നവധാര കമ്മ്യൂണിക്കേഷൻസിന്റെ 'കഥ പറയുന്ന വീട്' അവതരിപ്പിക്കും. നാളത്തെ സായാഹ്നത്തിൽ പ്രശസ്ത നാടക-സിനിമാ സംവിധായകൻ പ്രദീപ്‌ മണ്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും.നാടകോത്സവം നവംബർ 18 ന് .സമാപിക്കും.
Posted by : Sreegesh

 'ഡ്രാമ ഫെസ്റ്റ് 2015'
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിൽ ആരംഭിച്ചു. പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ നാടകോത്സവം ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് MLA മുഖ്യാതിഥിയായി. കെ വി ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷൻ കെ സ്വാഗതവും നിഷാദ് കെ നന്ദിയും പറഞ്ഞു.പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് രംഗഭാഷയുടെ 'സത്യവാൻ സാവിത്രി' അരങ്ങേറി. നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ സിനിമാ നടൻ ഓ.കെ പരമേശ്വരൻ മുഖ്യാതിഥിയായി. പി വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് 'കോഴിക്കോട് രംഗമിത്രയുടെ 'ഉച്ചവെയിൽ കുത്ത്' നാടകം അരങ്ങേറി. നാടകോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് കൊല്ലം ആവിഷ്കാരയുടെ 'കുഴിയാനകൾ' അവതരിപ്പിക്കും. നാടകോത്സവം നവംബർ 18 ന് സമാപിക്കും. Photo: Rejithraj T V
Posted by : Sreegesh

 'ഡ്രാമ ഫെസ്റ്റ് 2015'- വിളംബര ഘോഷയാത്ര ഇന്ന്
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' നവംബർ 14 മുതൽ 18 വരെ കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിൽ നടക്കും. പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ഇന്ന് നടക്കും. വൈകുന്നേരം 5 മണിക്ക് കണ്ടംകുളങ്ങര മുണ്ടയ്ക്ക് സമീപത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആണ്ടാംകൊവ്വലിൽ സമാപിക്കും.
Posted by : Sreegesh

 വൈൽഡ് ഷോർട്സ്
35 വർഷം കേരളത്തിലെ കാനന ഗഹ്വരങ്ങളിലൂടെ സഞ്ചരിച്ച് കാടിനേയും, മണ്ണിനേയും, പ്രകൃതിയേയും സ്നേഹിച്ച് വന്യജീവികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ.എൻ.എ.നസീർ എന്ന വന്യജീവി-ഫോട്ടോഗ്രാഫറെ നേരിൽ പരിചയപ്പെടുന്നതിനും, അദ്ദേഹവുമായി സംവദിക്കുന്നതിനും വേണ്ടി 16.11.2015 രാവിലെ 10.00 മണിക്ക് പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ അവസരം ഒരുക്കുന്നു. പയ്യന്നൂർ കോളേജ് സുവോളജിക്കൽ ക്ലബും, സീക്ക് സ്ഥാപകനായ പ്രൊഫസർ ജോണ്‍ സി. ജേക്കബിൻറെ സഹപ്രവർത്തകരുമാണ് പരിപാടിയുടെ സംഘാടകർ.
Posted by : Radhakrishnan

 ആരാധനാ മഹോത്സവം നവംബർ 16 മുതൽ
കുഞ്ഞിമംഗലം മടത്തുംപടി ഭൂതനാഥ ക്ഷേത്രം ആരാധനാ മഹോത്സവം നവംബർ 16 മുതൽ 30 വരെ വിവിധ പരിപാടികളോടെ നടക്കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ ദിനങ്ങളിൽ നിറമാല, ദീപാലങ്കാരം, ഭജനസന്ധ്യ, തായമ്പക, സംഗീതാർച്ചന, നൃത്തസന്ധ്യ, വനിതാ കോൽക്കളി , ആദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി,ഭക്തിഗാനമേള തുടങ്ങിയവ നടക്കും.
Posted by : Sreegesh

 സത്യപ്രതിജ്ഞ നാളെ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.
Posted by : Sreegesh

 'ഡ്രാമ ഫെസ്റ്റ് 2015' നവംബർ 14 മുതൽ 18 വരെ
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' നവംബർ 14 മുതൽ 18 വരെ കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിൽ നടക്കും. നവംബർ 14 ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് രംഗഭാഷയുടെ 'സത്യവാൻ സാവിത്രി' അരങ്ങേറും. നവംബർ 15 ന് 'കോഴിക്കോട് രംഗമിത്രയുടെ 'ഉച്ചവെയിൽ കുത്ത്' , നവംബർ 16 ന് കൊല്ലം ആവിഷ്കാരയുടെ 'കുഴിയാനകൾ', നവംബർ 17 ന് 'കഥ പറയുന്ന വീട്' തുടങ്ങിയ നാടകങ്ങൾ അരങ്ങേറും. നവംബർ 18 ന് വൈകുന്നേരം 6 മണിക്ക് കുഞ്ഞിമംഗലത്തെ ആദ്യകാല നാടക പ്രവർത്തകരെ ആദരിക്കും. തുടർന്ന് നടക്കാവ് നെരൂദ വനിതാവേദി അവതരിപ്പിക്കുന്ന സംഗീത ശിൽപം 'കുറത്തി' അരങ്ങേറും.
Posted by : Sreegesh

 ആർ.അജിതയ്ക്ക് സ്വീകരണം നൽകി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കുഞ്ഞിമംഗലം ഡിവിഷനിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടതുമുന്നണി സ്ഥാനാർഥി ആർ അജിത കുഞ്ഞിമംഗലത്തെ വിവിധകേന്ദ്രങ്ങളിലെത്തി വോട്ടർമാർക്ക് നന്ദി പറഞ്ഞു. ആണ്ടാംകൊവ്വലിൽ നല്കിയ സ്വീകരണയോഗത്തിൽ ടി വി കൃഷ്ണൻനായർ, എം ശശീന്ദ്രൻ,സോയാ രവീന്ദ്രൻ, പി പി തമ്പായി തുടങ്ങിയവർ പങ്കെടുത്തു. ആർ അജിതയോടോപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വിജയികൾ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു.
Posted by : Sreegesh

 വിജ്ഞാനോത്സവം - സംഘാടകസമിതി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പയ്യന്നൂർ മേഖലാ വിജ്ഞാനോത്സവം നവംബർ 21,22 തീയ്യതികളിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.വി.സുരേന്ദ്രൻ (ചെയർമാൻ), സി.ബാലകൃഷ്ണൻ (കണ്‍വീനർ)
Posted by : Sreegesh

 ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു.
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ളബ്ബ് നവംബർ 14 മുതൽ 18 വരെ സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' ന്റെ പ്രചരണാർത്ഥം ആണ്ടാംകൊവ്വലിൽ ചിത്രകാര കൂട്ടായ്മ ( വിഷയം- Colours against bullets) സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ കെ കെ ആർ വെങ്ങര ചിത്രകാര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വൈ.വി.കണ്ണൻ മാസ്റ്റർ,ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ചിത്രകാരന്മാരായ വിനോദ് പയ്യന്നൂർ , തങ്കരാജ്,പ്രമോദ് അടുത്തില, കലേഷ്‌ കലാലയ,സന്തോഷ്‌ ചുണ്ട, ചിത്രൻ കുഞ്ഞിമംഗലം,എ ബി ബിജു,പ്രേമാനന്ദൻ,മെഹരൂഫ് പിലാത്തറ,ഗോവിന്ദൻ മണ്ടൂർ തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുത്തു. കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിലാണ് ഡ്രാമാഫെസ്റ്റ് നടക്കുന്നത് .
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ മുണ്ടയാട്ട് തമ്പായി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതയായ ഗോവിന്ദൻ അടിയോടി. സഹോദരങ്ങൾ: പരേതരായ മുണ്ടയാട്ട് കൃഷ്ണൻ, ഗോപാലൻ നമ്പ്യാർ.
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ചിറ്റീരെ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: ടി.ടി.കല്ല്യാണി. മക്കൾ: രവി,ഗിരിജ. മരുമക്കൾ: പ്രേമൻ (ഇരിണാവ്), ബീന (കണ്ടങ്കാളി).
Posted by : Sreegesh

 ചിത്രകാര കൂട്ടായ്മ
ഷൂട്ടേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 'ഡ്രാമ ഫെസ്റ്റ് 2015' നവംബർ 14 മുതൽ 18 വരെ കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്ക്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി.രാഘവൻ മാസ്റ്റർ നഗറിൽ നടക്കും.പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 8 ന് (ഞായർ) ആണ്ടാംകൊവ്വലിൽ ചിത്രകാര കൂട്ടായ്മ ( വിഷയം- Colours against bullets) സംഘടിപ്പിക്കും.വൈകുന്നേരം 4 മണിക്ക് കെ കെ ആർ വെങ്ങര ചിത്രകാര കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കും.
Posted by : Sreegesh

 ഇവർ സാരഥികൾ
വിജയിച്ച എല്ലാവർക്കും കുഞ്ഞിമംഗലം ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ

Winners from Kunhimangalam
Sr.No.d No. LDF UDF BJP Invalid Lead
Ward-1 (EDAT) - E.V.Narayanan
1 502 423 40   79
Ward-2 (CHERAT) - A.Reena
2 736 222   1 514
Ward-3 (KUNNINU KIZHAKU) - P.Ragini
3 490 256     234
Ward-4 (PARAMBATH) - C.Rajani
4 618 165     453
Ward-5 (KIZHAKKANI) - U.Bhaskaran
5 638 129 83   515
Ward-6 (MALLIYOTT) - Soya Raveendran
6 658 162     496
Ward-7 (PANACHIRA) - M.V. Ashokan
7 460 449   2 11
Ward-8 (ANGADI)Thajudeen T.
8 354 513     159
Ward-9 (THALAYI) - E.Sahadevan
9 552 607 32   55
Ward-10 (THEKKUMBAD)M.Kunhiraman
10 477 190 62 1 287
Ward-11 (PUTHIYA PUZHAKKARA) - Geetha Sasidharan
11 589 229     360
Ward-12 (KUTHIRUMMAL) - P.V. Shyamala
12 687 448   3 239
Ward-13 (KANDAM KULANGARA) - K.Anitha
13 636 160   1 476
Ward-14 (VADAKKUMBAD) - M. Janardhanan
14 565 117   1 448
Winner from Kunhimangalam Division - M.Saseendran
Block Panchayath LDF UDF BJP Others Lead
Payyanur Block 5346 3124   305 2222
Winner from Kunnaru Division - Venkiteswari
Payyanur Block 4729 3021 976   1708
Winner from Kunhimangalam Division - Ajitha R.
District Panchayath LDF UDF BJP Invalid Lead
Kannur Dist Panchayath 33317 11641 4945 62 21676
Posted by : Radhakrishnan

 വാർഡ്‌ തിരിച്ചുള്ള കണക്കുകൾ
ഓരോ വാർഡിലും സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടും ഭൂരിപക്ഷവും:

വാർഡ്‌ / എൽ.ഡി.എഫ്. / യു.ഡി.എഫ് / ബി.ജെ.പി. / ഭൂരിപക്ഷം / ‌ അസാധു

1 / 502 / 423 / 40 / 79

2 / 736 / 222 / - / 514 / 1

3 / 490 / 256 / - / 234

4 / 618 / 165 / - / 453

5 / 638 / 129 / - / 509

6 / 658 / 162 / - / 496

7 / 449 / 460 / - / 11 / 2

8 / 354 / 513 / - / 159

9 / 607 / 552 / 32 / 55

10 / 477 / 190 / 62 / 287 / 1

11 / 589 / 229 / - / 360

12 / 687 / 448 / - / 239 / 3

13 / 636 / 160 / - / 476 / 1

14 / 565 / 117 / - / 448 / 1

Posted by : Radhakrishnan

 കുഞ്ഞിമംഗലം പഞ്ചായത്ത് എൽ.ഡി.എഫ്. ഭരിക്കും
കുഞ്ഞിമംഗലം പഞ്ചായത്ത് എൽ.ഡി.എഫ്. ഭരിക്കും എന്ന് ഉറപ്പായി. കുഞ്ഞിമംഗലം പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽ 12 വാർഡുകൾ എൽ.ഡി.എഫും 2 വാർഡുകൾ‌ യു.ഡി.എഫും നേടി. വാർഡ്‌ തിരിച്ചുള്ള ഭൂരിപക്ഷം ഇപ്രകാരം:

വാർഡ്‌ 1 എടാട്ട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 82 വോട്ട്

വാർഡ്‌ 2 ചെറാട്ട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 508 വോട്ട്

വാർഡ്‌ 3 കുന്നിന്കിഴക്ക് - എൽ.ഡി.എഫ്. ഭൂരിപക്ഷം 234 വോട്ട്

വാർഡ്‌ 4 പറമ്പത്ത് - എൽ.ഡി.എഫ്. ഭൂരിപക്ഷം 454 വോട്ട്

വാർഡ്‌ 5 കിഴക്കാനി - എൽ.ഡി.എഫ്. ഭൂരിപക്ഷം 507 വോട്ട്

വാർഡ്‌ 6 മല്ലിയോട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 493 വോട്ട്

വാർഡ്‌ 7 പാണച്ചിറ - എൽ.ഡി.എഫ്. ഭൂരിപക്ഷം 11 വോട്ട്

വാർഡ്‌ 8 അങ്ങാടി - യു.ഡി.എഫ്. ഭൂരിപക്ഷം 150 വോട്ട്

വാർഡ്‌ 9 തലായി - യു.ഡി.എഫ്. ഭൂരിപക്ഷം 15 വോട്ട്

വാർഡ്‌ 10 തെക്കുമ്പാട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 285 വോട്ട്

വാർഡ്‌ 11 പുതിയപുഴക്കര - എൽ.ഡി.എഫ്. ഭൂരിപക്ഷം 352 വോട്ട്

വാർഡ്‌ 12 കുതിരുമ്മൽ - എൽ.ഡി.എഫ്. ഭൂരിപക്ഷം 245 വോട്ട്

വാർഡ്‌ 13 കണ്ടംകുളങ്ങര - എൽ.ഡി.എഫ്. ഭൂരിപക്ഷം 476 വോട്ട്

വാർഡ്‌ 14 വടക്കുമ്പാട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 443 വോട്ട്

8, 9 വാർഡുകളിൽ എൽ.ഡി.എഫിന്റെ നിലവിലുള്ള രണ്ടു വാർഡുകളും യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു.
Posted by : Radhakrishnan

 8, 9 വാർഡുകളിൽ യു.ഡി.എഫിന് അട്ടിമറി വിജയം
8, 9 വാർഡുകളിൽ യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് അട്ടിമറി വിജയം. എല്.ഡി.എഫിന്റെ നിലവിലുള്ള രണ്ടു വാർഡുകളും യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു.
Posted by : Radhakrishnan

 ഒന്ന് മുതൽ ഏഴ് വരെ വാർഡുകളിൽ എൽ.ഡി.എഫ്
കുഞ്ഞിമംഗലം പഞ്ചായത്തിൽ ഒന്ന് മുതൽ ഏഴ് വരെ വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു.

വാർഡ്‌ 1 എടാട്ട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 82 വോട്ട്

വാർഡ്‌ 2 ചെറാട്ട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 508 വോട്ട്

വാർഡ്‌ 3 കുന്നിന്കിഴക്ക് - എൽ.ഡി.എഫ്. ഭൂരിപക്ഷം 234 വോട്ട്

വാർഡ്‌ 4 പറമ്പത്ത് - എൽ.ഡി.എഫ്. ഭൂരിപക്ഷം 454 വോട്ട്

വാർഡ്‌ 5 കിഴക്കാനി - എൽ.ഡി.എഫ്. ഭൂരിപക്ഷം 507 വോട്ട്

വാർഡ്‌ 6 മല്ലിയോട് - എൽ.ഡി.എഫ്. ഭൂരിപക്ഷം 493 വോട്ട്

വാർഡ്‌ 7 പാണച്ചിറ - എൽ.ഡി.എഫ്. ഭൂരിപക്ഷം 11 വോട്ട്

Posted by : Radhakrishnan

 ഏഴാം വാർഡിലും എൽ.ഡി.എഫ്
ഏഴാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. അശോകൻ വിജയിച്ചു.
Posted by : Radhakrishnan

 മൂന്നാം വാർഡ്‌ എൽ.ഡി.എഫിന്
മൂന്നാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പി. രാഗിണി 246 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
Posted by : Radhakrishnan

 എം.ശശീന്ദ്രൻ 541 വോട്ടിന് മുന്നിൽ
ബ്ലോക്ക് പഞ്ചായത്തിലേക്ക് കുഞ്ഞിമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി എം.ശശീന്ദ്രൻ 541 മുന്നിട്ട് നിൽക്കുന്നു.
Posted by : Radhakrishnan

 ഒന്നാം വാർഡ്‌ എൽ.ഡി.എഫിന്
ഒന്നാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഇ.വി.നാരായണൻ വിജയിച്ചു. 74 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി വിജയിച്ചത്.
Posted by : Radhakrishnan

 വോട്ടെണ്ണൽ മന്ദഗതിയിൽ
വോട്ടെണ്ണൽ മന്ദഗതിയിൽ. വോട്ടെണ്ണൽ ആരംഭിച്ച് 22 മിനിട്ടിനു ശേഷവും പയ്യന്നൂർ കോളേജിൽ നിന്നും വാർത്തകൾ പുറത്ത് വിടുന്നില്ല
Posted by : Radhakrishnan

 വോട്ടെണ്ണൽ അൽപസമയത്തിനകം
വോട്ടെണ്ണൽ അൽപസമയത്തിനകം പയ്യന്നൂർ കോളേജിൽ ആരംഭിക്കും. പയ്യന്നൂർ ബ്ലോക്കിന്റെ വോട്ടെണ്ണൽ കേന്ദ്രമായ പയ്യന്നൂർ കോളേജിൽ വെച്ചാണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ വോട്ടുകൾ എണ്ണുന്നത്. എട്ട് റൗണ്ടുകളയാണ് വോട്ടുകൾ എണ്ണുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് 10 മിനിട്ടിനകം തന്നെ പോസ്റ്റൽ വോട്ടുകളുടെ ഫലം അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

എൽ.ഡി.എഫ്. ശുഭപ്രതീക്ഷ വെച്ച് പുലർത്തുമ്പോൾ യു.ഡി.എഫ്. 7, 8, 9 വാർഡുകളിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യു.ഡി.എഫ്. കേന്ദ്രങ്ങൾ അറിയിച്ചു.
Posted by : Radhakrishnan

 അരയമ്പത്ത് ഭാസ്കരൻ മാസ്റ്റർ നിര്യാതനായി
അരയമ്പത്ത് ഭാസ്കരൻ മാസ്റ്റർ ഇന്ന് രാവിലെ തെക്കുമ്പാടുള്ള സ്വവസതിയിൽ നിര്യാതനായി. ദീർഘകാലം കുഞ്ഞിമംഗലം ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ റിട്ടയേർഡ് അധ്യാപിക ചന്ദ്രിക ടീച്ചർ . മക്കൾ: ശ്രീവിദ്യ (ഗോപാൽ യു.പി.സ്‌കൂൾ), ശ്രീകല (ദുബായ്).

സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തെക്കുമ്പാട് സമുദായ ശ്മശാനത്തിൽ.
Posted by : Radhakrishnan

 അപേക്ഷ ക്ഷണിച്ചു
ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ആരംഭിക്കുന്ന ടാലി അക്കൗണ്ടിങ്ങ് കോഴ്സിലേക്ക് (3 മാസം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 12 . അപേക്ഷകൾ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 9400511225, 9495418445
Posted by : Sreegesh

 വോട്ടെണ്ണൽ നാളെ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. പയ്യന്നൂർ ബ്ലോക്കിന്റെ വോട്ടെണ്ണൽ കേന്ദ്രമായ പയ്യന്നൂർ കോളേജിൽ വെച്ചാണ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ വോട്ടുകൾ എണ്ണുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ട് റൗണ്ടുകളയാണ് വോട്ടുകൾ എണ്ണുന്നത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. വോട്ടെണ്ണൽ ഫലം രാവിലെ 9 മണിയോടെ അറിയാൻ കഴിയും.കുഞ്ഞിമംഗലം ഡോട്ട് കോം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ പ്രതികരണം സൂചിപ്പിക്കുന്നത് പഞ്ചായത്തിൽ ഇത്തവണ പ്രതിപക്ഷ സാന്നിധ്യം ഉണ്ടാകും എന്ന് തന്നെയാണ്. എങ്കിലും കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം ആത്മവിശ്വാസം കൈവിടാതെ തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ തങ്ങൾക്ക് അനുകൂലമാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ കഴിയുകയാണ് ഇരുമുന്നണി പ്രവർത്തകരും.
Posted by : Sreegesh

 പെരുങ്കളിയാട്ട മഹോത്സവം: കവുങ്ങ് മുറിക്കൽ
കുഞ്ഞിമംഗലത്തെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ശ്രീ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുകളിയാട്ട മഹോത്സവം 2016 ജനുവരി 7, 8, 9, 10 തീയ്യതികളിൽ നടക്കും. പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശ്രീ വടക്കത്തി ഭഗവതിയുടെ തിരുമുടിക്ക് വേണ്ട കവുങ്ങ് മുറിക്കൽ ഇന്ന് (നവമ്പർ 5) നടന്നു. രാവിലെ 8.50നും 9.40 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കുഞ്ഞിമംഗലം കുതിരുമ്മലിലെ പരേതനായ ചന്തൻകുട്ടി വെളിച്ചപ്പാടൻ മകൻ തെക്കേവീട്ടിൽ കൃഷ്ണന്റെ പറമ്പിൽ നിന്നും തിരുമുടിക്ക് വേണ്ട കവുങ്ങ് മുറിച്ച് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ആണ്ടാംകൊവ്വൽ കണ്ടംകുളങ്ങര വഴി ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ട് വന്നു.
പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നവമ്പർ 15 ഞായറാഴ്ച രാവിലെ 8.30 നും 9.45 നും ഇടയിലുള്ള മുഹൂർത്തത്തിൽ കുഞ്ഞിമംഗലം മൂശാരി കൊവ്വലിൽ ഉള്ള പരേതനായ കിഴക്കേവീട്ടിൽ ഗംഗാധരൻ കാരണവരുടെ പറമ്പിൽ നിന്നും പാലമരം മുറിച്ച് ആഘോഷപൂർവ്വം ക്ഷേത്ര സന്നിധിയിലേക്ക് കൊണ്ട് വരും.
നവമ്പർ 18 ബുധനാഴ്ച രാവിലെ 8.37 നും 9.14 നും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്ര തിരുമുറ്റത്ത് നിലംപണി ആരംഭിക്കും.
Posted by : Sreegesh

 വാർഡുകൾ തിരിച്ചുള്ള വോട്ടിംഗ് ശതമാനം
കുഞ്ഞിമംഗലം പഞ്ചായത്തിലെ ആകെയുള്ള 14767 വോട്ടർമാരിൽ 12168 പേർ വോട്ട് ചെയ്ത് വോട്ടിംഗ് ശതമാനം 82.4 % ആയി രേഖപ്പെടുത്തി.

വിവിധ വാർഡുകളിൽ ചെയ്ത വോട്ടിങ്ങ് ശതമാനം:

വാർഡ്‌ 1 എടാട്ട് - 80.93 %

വാർഡ്‌ 2 ചെറാട്ട് - 83.64 %

വാർഡ്‌ 3 കുന്നിന്കിഴക്ക് - 79.38 %

വാർഡ്‌ 4 പറമ്പത്ത് - 76.28 %

വാർഡ്‌ 5 കിഴക്കാനി - 88.21 %

വാർഡ്‌ 6 മല്ലിയോട് - 84.77 %

വാർഡ്‌ 7 പാണച്ചിറ - 83.03 %

വാർഡ്‌ 8 അങ്ങാടി - 85.86 %

വാർഡ്‌ 9 തലായി - 87.07 %

വാർഡ്‌ 10 തെക്കുമ്പാട് - 79.38 %

വാർഡ്‌ 11 പുതിയപുഴക്കര - 78.33 %

വാർഡ്‌ 12 കുതിരുമ്മൽ - 83.17 %

വാർഡ്‌ 13 കണ്ടംകുളങ്ങര - 80.62 %

വാർഡ്‌ 14 വടക്കുമ്പാട് - 80.62 %

കുഞ്ഞിമംഗലം ഡോട്ട് കോം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ പ്രതികരണം സൂചിപ്പിക്കുന്നത് പഞ്ചായത്തിൽ ഇത്തവണ പ്രതിപക്ഷ സാന്നിധ്യം ഉണ്ടാകും എന്ന് തന്നെയാണ്. എങ്കിലും കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം ആത്മവിശ്വാസം കൈവിടാതെ തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ തങ്ങൾക്ക് അനുകൂലമാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ കഴിയുകയാണ് ഇരുമുന്നണി പ്രവർത്തകരും.
Posted by : Radhakrishnan

 കുഞ്ഞിമംഗലത്ത് പോളിംഗ് 82.4 %
ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 78.06 ശതമാനവും, ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ 78.87 ശതമാനവും, മുനിസിപ്പാലിറ്റികളിൽ 79.65 ശതമാനവും, പുതുതായി രൂപീകരിച്ച കോർപ്പറേഷനിൽ 69.73 ശതമാനവും പോളിംഗ് നടന്നതായി അറിയുന്നു.

കുഞ്ഞിമംഗലം പഞ്ചായത്തില്‍ 82.4 % ശതമാനം പോളിംഗ് നടന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇരുമുന്നണികളും ശുഭപ്രതീക്ഷ വെച്ച് പുലർത്തുമ്പോൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ ജനവിധി ഇനിയുള്ള 4 ദിവസം ബാലറ്റ് പെട്ടിയിൽ വിശ്രമിക്കും.
Posted by : Radhakrishnan

 പോളിങ്ങ് പുരോഗമിക്കുന്നു
രാവിലെ ആരംഭിച്ച വോട്ടെടുപ്പ് കുഞ്ഞിമംഗലത്തെ വിവിധ വാർഡുകളിൽ സമാധാനപരമായി പുരോഗമിക്കുന്നു.

രണ്ട് മണി ആയപ്പോൾ വിവിധ വാർഡുകളിൽ ചെയ്ത വോട്ടിങ്ങ് ശതമാനം:

വാർഡ്‌ 5 72 %

വാർഡ്‌ 8 68 %

വാർഡ്‌ 9 75 %

വാർഡ്‌ 11 62 %

വാർഡ്‌ 12 72 %

കുഞ്ഞിമംഗലത്ത് 85 % പോളിങ്ങ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Posted by : Radhakrishnan

 പരസ്യ പ്രചാരണം നാളെ അവസാനിക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും അവസാനഘട്ട പ്രചാരത്തിലാണ്. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. വീടുകളും തൊഴിലിടങ്ങളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചും കുടുംബയോഗങ്ങളും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് സ്ഥാനാർഥികൾ വോട്ടഭ്യർത്ഥിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ വൈകിട്ട് 5 മണിക്ക് അവസാനിക്കും
Posted by : Sreegesh

 DYFI ബൈക്ക് റാലി ഇന്ന്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം DYFI കുഞ്ഞിമംഗലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ബൈക്ക് റാലി സംഘടിപ്പിക്കും. ബൈക്ക് റാലി ഇന്ന് വൈകുന്നേരം 4 മണിക്ക് ആണ്ടാംകൊവ്വലിൽ നിന്നും ആരംഭിക്കും
Posted by : Sreegesh

 കണ്ടംകുളങ്ങരയുടെ സാംസ്ക്കാരിക കൂട്ടായ്മ
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കണ്ടംകുളങ്ങരയുടെ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. പുളിയക്കോട് നിന്ന് ചൂട്ട് കത്തിച്ചും ചിരട്ട കൊട്ടിയും ആരംഭിച്ച പ്രകടനം താമരംകുളങ്ങര,കണ്ടംകുളങ്ങര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വായനശാലാ പരിസരത്ത് സമാപിച്ചു.വായനശാലാ പരിസരത്ത് നടന്ന സാംസ്ക്കാരിക കൂട്ടായ്മ സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയതു. ഗണേഷ് കുമാർ കുഞ്ഞിമംഗലം, കെ കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും പരിപാടി ശ്രദ്ധേയമായി.
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43