ഗാന്ധി ജയന്തി ആഘോഷിച്ചു
ഗ്രാമത്തിലെ എല്ലാ വിദ്യാലയങ്ങളിൽ ഗാന്ധി ജയന്തി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പതാക ഉയര്ത്തൽ ,എന്ധോവ്മെന്റ്റ് വിതരണം ,പായസ വിതരണം,പ്രസംഗം,ക്വിസ് എന്നി മത്സര പരിപാടികളും ഉണ്ടായി.
Posted by : Sajith

 ഉത്തരമേഖലാ കമ്പവലി മത്സരം ഒക്ടോബർ 6 ന്
ഫ്രണ്ട്സ് കണ്ടംകുളങ്ങര സംഘടിപ്പിക്കുന്ന ആറാമത് ഉത്തരമേഖലാ കമ്പവലി മത്സരം ഒക്ടോബർ 6 ന് ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ കണ്ടംകുളങ്ങര ഫ്ലഡ്ലിറ്റ് ഗ്രൌണ്ടിൽ നടക്കും. ഒന്നാംസ്ഥാനക്കാർക്ക് 12000 രൂപയും സ്വർണ്ണനാണയവും രണ്ടാംസ്ഥാനക്കാർക്ക് 8000 രൂപയും മൂന്നാംസ്ഥാനക്കാർക്ക് 4000 രൂപയും നാലാം സ്ഥാനക്കാർക്ക് 2000 രൂപയും കൂടാതെ ക്വാർട്ടറിൽ എത്തുന്ന ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും.
Posted by : Sreegesh

 സൌജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു
സ്റ്റേഷന്‍ ബ്രദേര്‍സ് കുഞ്ഞിമംഗലവും മദര്‍ ചാരിറ്റീസ് കുഞ്ഞിമംഗലവും സംയുക്തമായി സൌജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു. ഇന്നു രാവിലെ 6 മണി മുതല്‍ 9 മണി വരെ നടന്ന പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ഡോ.ഗണേഷ് മല്ലര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
Posted by : T.V.Vijayan Master

 നിര്യാതയായി
കുഞ്ഞിമംഗലം: ചെറാട്ട് കൃഷ്ണപ്പിള്ള മന്ദിരത്തിന് സമീപത്തെ വെള്ളുവ നാരായണി (85) നിര്യാതയായി.മകൾ: ആശ. മരുമകൻ; പരേതനായ ദാമോദരൻ
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം: ഗവ.ഹൈസ്ക്കൂളിന് സമീപത്തെ പാലക്കീൽ ഗോപാലൻ (87)നിര്യാതനായി. ദീർഘകാലം മലേഷ്യയിൽ ആയിരുന്നു. ഭാര്യ: പരേതയായ കലശക്കാരത്തി പാറു . മക്കൾ: ധനഞ്ജയൻ, കൃഷ്ണവേണി, സുഭാഷ് (മസ്ക്കറ്റ്), ലതിക(പാച്ചേനി). മരുമക്കൾ: രാധിക (കരിവെള്ളൂർ), പി.വി.മോഹനൻ(വിമുക്തഭടൻ, വെങ്ങര), പവിത്രൻ (പാച്ചേനി). സഹോദരങ്ങൾ: കുഞ്ഞിപ്പാറു, കരുണാകരൻ, ദാമോദരൻ,പരേതരായ നാരായണി (പാച്ചേനി), പദ്മനാഭൻ, ഉറുവാടി, ഗംഗാധരൻ (മല്ലിയോട്‌)
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം: പറമ്പത്ത് ലക്ഷംവീട് കോളനിയിലെ കുന്നരുക്കാരത്തി കമലാക്ഷി (47) നിര്യാതയായി.പരേതരായ കൊട്ടന്റെയും പാറുവിന്റെയും മകളാണ്. ഭർത്താവ്; പ്രേമൻ. മക്കൾ: വിജിൽ, വർഷ, വിവേക്. സഹോദരങ്ങൾ: ലക്ഷ്മി,,മോഹനൻ, രമേശൻ, പരേതയായ മീനാക്ഷി.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം ചെറാട്ടെ മൗവ്വനാൽ പാറു (83) നിര്യാതയായി. ഭർത്താവ് :പരേതനായ അമ്പു. മക്കൾ:മാധവൻ, ദാമോദരൻ, ശോഭന, ലക്ഷ്മണൻ, വിനോദൻ, പരേതനായ കോരൻ. മരുമക്കൾ: സുമ, കാഞ്ചന, ജിഷ, സീന, പരേതനായ കെ.പി.ബാലൻ.
Posted by : Sreegesh

 "പൂവിളി" സപ്ലിമെന്റ് പ്രകാശനം ചെയ്തു
വി.ആർനായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് "പൂവിളി" യുടെ പ്രകാശനം കെ.കുഞ്ഞിരാമൻ മാസ്റ്റർ സംഘാടക സമിതി കണ്‍വീനർ കെ.വി.സജേഷിന് നൽകി നിർവ്വഹിച്ചു. ഗ്രന്ഥാലയം ഹാളിൽ നടന്ന ചടങ്ങിൽ കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.ടി എൻ മധുമാസ്റ്റർ,ജിഷ്ണു.പി തുടങ്ങിയവർ സംസാരിച്ചു.
Posted by : Sreegesh

 "പൂവിളി" സപ്ലിമെന്റ് പ്രകാശനം ഇന്ന്
വി.ആർനായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് "പൂവിളി" ഇന്ന് പ്രകാശനം ചെയ്യും.ഇന്ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.കുഞ്ഞിരാമൻ മാസ്റ്റർ സംഘാടക സമിതി കണ്‍വീനർ കെ.വി.സജേഷിന് നൽകി സപ്ലിമെന്റ് പ്രകാശനം ചെയ്യും.
Posted by : Sreegesh

 പദ്മനാഭൻ മാസ്റ്ററെ അനുമോദിച്ചു
2012 വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ച കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി.വി.പദ്മനാഭൻ മാസ്റ്ററെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് അധ്യാപകരും, രക്ഷിതാക്കളും, വിദ്യാർഥികളും ചേർന്നു നടത്തിയ അനുമോദന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ. ഉപഹാരം നൽകുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു.
Photo: Roopa Studio, Ezhilod
Posted by : Radhakrishnan

 അംഗൻവാടി കെട്ടിടോദ്ഘാടനം ഇന്ന്
കുഞ്ഞിമംഗലം കൊവ്വപ്പുറം അംഗൻവാടിക്കായി പുതുതായി നിർമ്മിച്ച കെട്ടിടം ഇന്ന് വൈകുന്നേരം 4 മണിക്ക് ടി.വി.രാജേഷ്.എം.എൽഎ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ചന്ദ്രിക അദ്ധ്യക്ഷത വഹിക്കും.
Posted by : Sreegesh

 പോസ്റ്റർ രചനാക്യാമ്പ്
വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചനാക്യാമ്പ് സംഘടിപ്പിച്ചു. ടി.എൻ.മധുമാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.മനോഹരൻ അദ്ധ്യക്ഷതവഹിച്ചു. സരീഷ്.വി, കെ.വി.ജ്യോതിഷ്,പ്രജീഷ്.സി.കെ,ടി.കെ.രാജേഷ് , നിതിൻ.കെ.വി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും സജേഷ്.കെ.വി നന്ദിയും പറഞ്ഞു.
Posted by : Sreegesh

 DYFI പാണച്ചിറ യൂനിറ്റ് ഓണാഘോഷം സപ്തംബർ 22 ന്
ഡി വൈ എഫ് ഐ പാണച്ചിറ യൂനിറ്റ് ഓണാഘോഷം സപ്തംബർ 22 ന് ഞായറാഴ്ച പാണച്ചിറ എ കെ ജി സെന്റർ പരിസരത്ത് വെച്ച് നടക്കും.തിരുവോണനാളിൽ പൂക്കളമത്സരം നടക്കും.രാവിലെ 9 മണിമുതൽ വിവിധകലാകായിക മത്സരങ്ങൾ. വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ SSLC, +2 ഉന്നതവിജയികളെ എ ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി അനുമോദിക്കും. ഡി വൈ എഫ് ഐ മാടായി ബ്ലോക്ക് സെക്രട്ടറി വരുണ്‍ ബാലകൃഷ്ണൻ സമ്മാനദാനം നടത്തും.
Posted by : Sreegesh

 അനുമോദനം സപ്തമ്പർ 12 ന്
2012 വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ച കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി.വി.പദ്മനാഭൻ മാസ്റ്ററെ സ്ക്കൂൾ അദ്ധ്യാപക-രക്ഷാകർത്തൃ സമിതി അനുമോദിക്കുന്നു. സപ്തംബർ 12 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ടി.വി.രാജേഷ്.എം.എൽ.എ ഉപഹാരസമർപ്പണം നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ചന്ദ്രിക ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തംഗം എം.കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.അജിത, ഗ്രാമപഞ്ചായത്തംഗം എം.ലീല, റീജണൽ ഹയര് സെക്കന്ററി ഡെപ്യുട്ടി ഡയരക്ടർ ഒ.എം.സൈബുന്നീസ ബീവി, കണ്ണൂർ ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ സി.ആർ.വിജയനുണ്ണി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.അബ്ദുൽ കരീം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രാമചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് എം.സത്യപാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.സ്ക്കൂൾ പ്രിൻസിപ്പാൾ പി.അജിത സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എം.പി.ശ്യാമള നന്ദിയും പറയും.
Posted by : Sreegesh

 കവിതാ പാഠശാലയും കവിയരങ്ങും സംഘടിപ്പിച്ചു
പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് കവിതാ പാഠശാലയും കവിയരങ്ങും സംഘടിപ്പിച്ചു. കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലയിൽ നടന്ന കവിതാ പാഠശാല ഡോ:ജിനേഷ് കുമാർ എരമം കവിതാ പാഠശാല ഉദ്ഘാടനം ചെയ്തു. ഡോ:വൈ.വി.കണ്ണൻമാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു..എം.വി.ചന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .എസ്.കെ.എടാട്ട് സ്വാഗതവും പി.അജിത നന്ദിയും പറഞ്ഞു. പാഠശാലയിൽ കൃഷ്ണൻ നടുവലത്ത്,സീതാദേവി കരിയാട് എന്നിവർ കവിത അവലോകനം ചെയ്ത് സംസാരിച്ചു .തുടർന്ന് നടന്ന കവിയരങ്ങിൽ മാധവൻ പുറച്ചേരി,എ.സി.ശ്രീഹരി,ശങ്കരൻ കോറോം,കൃഷ്ണൻ നടുവലത്ത്, അമൃത.യു പറമ്പത്ത് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു . ചടങ്ങിൽ സർഗ്ഗാത്മക പ്രവർത്തനത്തിനുള്ള മുണ്ടശ്ശേരി പുരസ്കാരം നേടിയ മാധവൻ പുറച്ചേരി, സംസ്ഥാനതല കുട്ടേട്ടൻ പുരസ്ക്കാരം നേടിയ കുമാരി.സോനാഭാസ്ക്കരൻ എന്നിവരെ ടി.വി.ഉണ്ണികൃഷ്ണൻ ഉപഹാരം നല്കി അനുമോദിച്ചു .കെ.കുഞ്ഞിരാമൻമാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .സുകുമാരൻ കുഞ്ഞിമംഗലം സ്വാഗതവും ടി.എൻ.മധുമാസ്റ്റർ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 താജുദ്ദീന്റെ മരണം ഗ്രാമത്തെ നടുക്കത്തിലാഴ്ത്തി
ഉമ്മയുടെ കുത്തേറ്റ് മരണപ്പെട്ട കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ താജുദ്ദീന്റെ മരണം കുഞ്ഞിമംഗലം ഗ്രാമത്തെ നടുക്കത്തിലാഴ്ത്തി. ഓട്ടോ-ടാക്സി ഡ്രൈവറായിരുന്ന താജുദ്ദീനെ സ്വത്ത് തർക്കത്തിന്റെ പേരിൽ പിതാവ് നരിക്കോടൻ മമ്മദ് നോക്കി നിൽക്കെ ഉമ്മ അക്കാളത്ത് ബീഫാത്തു കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. താജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടയുകയും ചെയ്തു. ദീർഘകാലം കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ ഓട്ടോ-ടാക്സി സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. രണ്ട് വർഷം മുമ്പ് വിദേശത്ത് പോയ താജുദ്ദീൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. താജുദ്ദീൻ പൊതുവെ എല്ലാവർക്കും സുപരിചിതനായിരുന്നു. നാട്ടിലെത്തിയ താജുദ്ദീൻ എല്ലാ ദിവസവും ഓട്ടോ-ടാക്സി സ്റ്റാന്റിൽ എത്തുമായിരുന്നു. ഇന്നലെ ഭാര്യ ഷക്കീലയുടെ പരിയാരം കോരൻ പീടികയിലെ വീട്ടിൽ നിന്നും എത്തി സംഭവം നടക്കുന്നതിന് അരമണിക്കൂർ മുമ്പേ ഓട്ടോ-ടാക്സി സ്റ്റാന്റിൽ ഉണ്ടായിരുന്നു. ഉമ്മയും ഉപ്പയും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ബാലിയാടായത് 30 വയസ്സുകാരനായ താജുദ്ദീനായിരുന്നു.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം പരിയാരം കോരൻ പീടികയിലും ആണ്ടാംകൊവ്വലിലെ ഓട്ടോ-ടാക്സി സ്റ്റാന്റിലും മൂശാരികൊവ്വലിലും പൊതുദർശനത്തിനുവെച്ചു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

തളിപ്പറമ്പ് ഡി വൈ എസ് പി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. മാതാവ് ബീഫാത്തു പോലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിമംഗലം ഗ്രാമത്തിൽ സമീപകാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത ദാരുണമായ കൊലപാതകം നാടിനെ നടുക്കത്തിലാഴ്ത്തി.
Posted by : Sreegesh

 ഉമ്മ മകനെ കൊലപ്പെടുത്തി
കുടുംബ വഴക്കിനിടയിൽ ഉമ്മ മകനെ കൊലപ്പെടുത്തി. മൂശാരിക്കൊവ്വലിലെ അക്കാളത്ത് താജുദ്ദീൻ (28) ആണ് ഇന്ന് രാവിലെ ഉമ്മ ബീഫാത്തുവിന്റെ കുത്തേറ്റു മരിച്ചത്. ഷാർജയിൽ നിന്നും അടുത്തിടെയാണ് താജുദ്ദീൻ അവധിയിൽ നാട്ടിൽ വന്നത്.
Posted by : Radhakrishnan

 കവിതാ പാഠശാലയും കവിയരങ്ങും നാളെ
പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് സംഘടിപ്പിക്കുന്ന കവിതാ പാഠശാലയും കവിയരങ്ങും നാളെ കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലയിൽ നടക്കും.ഉച്ചയ്ക്ക് 2 മണിക്ക് കൃഷ്ണൻ നടുവലത്ത് കവിതാ പാഠശാല ഉദ്ഘാടനം ചെയ്യും.ഡോ:വൈ.വി.കണ്ണൻമാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.എം.വി.ചന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന കവിയരങ്ങിൽ മാധവൻ പുറച്ചേരി,എ.സി.ശ്രീഹരി,ശങ്കരൻ കോറോം തുടങ്ങിയവരും പുതുമുഖ യുവകവികളും പങ്കെടുക്കും.കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും.ചടങ്ങിൽ സംസ്ഥാനതല കുട്ടേട്ടൻ പുരസ്ക്കാരം നേടിയ കുമാരി.സോനാഭാസ്ക്കരനെ സി.വി.ദാമോദരൻ ഉപഹാരം നല്കി അനുമോദിക്കും.കെ.കുഞ്ഞിരാമൻമാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.സുകുമാരൻ കുഞ്ഞിമംഗലം സ്വാഗതവും ടി.എൻ.മധുമാസ്റ്റർ നന്ദിയും പറയും.
Posted by : Sreegesh

 യുവശക്തി എടാട്ട് ഓണാഘോഷം സപ്തംബർ 15,16 തീയ്യതികളിൽ
യുവശക്തി എടാട്ട് ഓണാഘോഷം സപ്തംബർ 15,16 തീയ്യതികളിൽ നടക്കും.സെപ്തംബർ 15 ന് ഉത്രാടം നാളിൽ നാടിനെ വലംവെച്ച് പുളിക്കൂട്ടങ്ങൾ ഇറങ്ങുന്നു.സെപ്തംബർ 16 ന് തിരുവോണനാളിൽ രാവിലെ 9 മണിക്ക് ഉദ്ഘാടനസമ്മേളനം.തുടർന്നു വിവിധകലാകായിക മത്സരങ്ങൾ.വൈകുന്നേരം 6 മണിക്ക് സമാപനസമ്മേളനം. രാത്രി 7 മണിക്ക് തില്ലാന മ്യുസിക്ക്സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
Posted by : Sreegesh

 പു.ക.സാ.സ കവിതാ പാഠശാലയും കവിയരങ്ങും സപ്തംബർ 8 ന്
പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് സംഘടിപ്പിക്കുന്ന കവിതാ പാഠശാലയും കവിയരങ്ങും സപ്തംബർ 8 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലയിൽ നടക്കും.ഉച്ചയ്ക്ക് 2 മണിക്ക് ഡോ:ജിനേഷ് കുമാർ എരമം കവിതാ പാഠശാല ഉദ്ഘാടനം ചെയ്യും.ഡോ:വൈ.വി.കണ്ണൻമാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.എം.വി.ചന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിക്കും.എസ്.കെ.എടാട്ട് സ്വാഗതവും പി.അജിത നന്ദിയും പറയും.കുഞ്ഞിമംഗലം ഗ്രാമത്തിലെ പുതുമുഖ കവികൾ വിദ്യാർത്ഥികൾ കാവ്യാസ്വാദകർ പാഠശാലയിൽ പങ്കെടുക്കും.കൃഷ്ണൻ നടുവലത്ത്,സീതാദേവി കരിയാട്,രാജേഷ് കടന്നപ്പള്ളി എന്നിവർ കവിത അവലോകനം ചെയ്ത് സംസാരിക്കും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന കവിയരങ്ങിൽ മാധവൻ പുറച്ചേരി,എ.സി.ശ്രീഹരി,ശങ്കരൻ കോറോം തുടങ്ങിയവരും പുതുമുഖ യുവകവികളും പങ്കെടുക്കും.കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും.ചടങ്ങിൽ സംസ്ഥാനതല കുട്ടേട്ടൻ പുരസ്ക്കാരം നേടിയ കുമാരി.സോനാഭാസ്ക്കരനെ സി.വി.ദാമോദരൻ ഉപഹാരം നല്കി അനുമോദിക്കും.കെ.കുഞ്ഞിരാമൻമാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.സുകുമാരൻ കുഞ്ഞിമംഗലം സ്വാഗതവും ടി.എൻ.മധുമാസ്റ്റർ നന്ദിയും പറയും.പാഠശാലയിൽ പങ്കെടക്കാൻ താല്പര്യമുള്ളവർ കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലയിലോ 9446674977,9605306039 നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്‌.
Posted by : Sreegesh

 വീവണ്‍ തെക്കുമ്പാട് ഓണാഘോഷം സപ്തംബർ 17ന്
വീവണ്‍ ആർട്സ് & സ്പോർട്സ് ക്ലബ്ബ് തെക്കുമ്പാട് ഓണാഘോഷം സപ്തംബർ 17 ചൊവ്വാഴ്ച ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കും.രാവിലെ 9 മണിമുതൽ വിവിധകലാകായിക മത്സരങ്ങൾ. വൈകുന്നേരം 4 മണിക്ക് നാട്ടറിവ് മത്സരം. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ സി.കെ.പി.പദ്മനാഭൻ സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് അരോളി പാട്ട്കൊട്ടിൽ നാടൻകലാകേന്ദ്രം "വായ്ത്താരി" നാടൻകലാമേള അവതരിപ്പിക്കും.
Posted by : Sreegesh

 ഗ്രന്ഥശാല ദിനാഘോഷവും ഓണാഘോഷവും സപ്തമ്പർ 14 ന്
തമ്പാൻ വൈദ്യർ സ്മാരക വായനശാല& ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാഘോഷവും ഓണാഘോഷവും സപ്തമ്പർ 14 ന് നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ. തുടർന്ന് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.ലക്ഷ്മണൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.എം.വി.ബാബുരാജൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.തുടർന്ന് വിവിധ കലാകായിക സാഹിത്യമത്സരങ്ങൾ നടക്കും.വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രശസ്ത ചെറുകഥാകൃത്ത് ടി.പി.വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് അക്ഷരദീപം തെളിയിക്കും.വൈകുന്നേരം 7 മണിക്ക് പൊതുക്വിസ്സ് മത്സരം നടക്കും.
Posted by : Sreegesh

 ശ്രീ.ടി.എം.കരുണാകരൻ അനുസ്മരണം സെപ്തമ്പർ 13 ന്
സീനിയർ സിറ്റിസണ്‍സ് ഫോറം, തമ്പാൻ വൈദ്യർ സ്മാരക വായനശാല വയോജനവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീ.ടി.എം.കരുണാകരൻ അനുസ്മരണം സംഘടിപ്പിക്കും. സെപ്തമ്പർ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് വായനശാല ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും. തുടർന്ന് "ഓർമ്മചെപ്പ് തുറക്കുമ്പോൾ" അനുഭവങ്ങൾ പങ്കിടൽ നടക്കും.പരിപാടി എം.വി.ഗോവിന്ദൻ പണിക്കർ ഉദ്ഘാടനം ചെയ്യും.
Posted by : Sreegesh

 വിലക്കയറ്റത്തിനെതിരെ പന്തംകൊളുത്തി പ്രകടനം
സി.പി.ഐ(എം) ന്റെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വിവിധകേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് കെ.വി.ജ്യോതിഷ്, കെ.കുഞ്ഞിരാമൻ മാസ്റ്റർ,യു.ഭാസ്ക്കരൻ തുടങ്ങിയവർ നേതൃത്വം നല്കി.
Posted by : Sreegesh

  എടനാട് വെസ്റ്റ്‌ എൽ പി സ്ക്കൂൾ:ദന്ത പരിശോധനാക്യാമ്പ്
എടനാട് വെസ്റ്റ്‌ എൽ പി സ്ക്കൂളിൽ പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിയാരം ദന്തൽ കോളേജിന്റെ സഹകരണത്തോടെ 'സുസ്മിതം' ദന്ത പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ചന്ദ്രിക പരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ സന്തോഷ്‌ ശ്രീധർ ദന്താരോഗ്യ ക്ലാസ്സെടുത്തു. തുടർന്ന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പല്ല് പരിശോധിച്ചു.
Posted by : Sreegesh

 എടനാട് ഈസ്റ്റ് എൽ പി സ്ക്കൂൾ:എൻഡോവ്മെന്റ് വിതരണം നാളെ
എടനാട് ഈസ്റ്റ് എൽ പി സ്ക്കൂൾ എൻഡോവ്മെന്റ്, ക്യാഷ് അവാർഡ് വിതരണം നാളെ(ആഗസ്റ്റ്‌ 31 ശനി) നടക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക എൻഡോവ്മെന്റ് വിതരണം ചെയ്യും.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും.എ ജാസ്മിൻ,വി വിനയൻമാസ്റ്റർ, ടി.പി.മധുസൂദനൻ,എം.പ്രശാന്തൻ, വി.ഷീജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ടി.ഉഷാബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് മായ നന്ദിയും പറയും. കുഞ്ഞിമംഗലം ബ്രദേർസ് യു.എ.ഇ വകയായുള്ള ക്യാഷ് അവാർഡുകളും വിവിധ വ്യക്തികളുടെ സ്മരണക്കായുള്ള എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും.
Posted by : Sreegesh

 യു.കുഞ്ഞിരാമൻ ദിനാചരണം സംഘടിപ്പിച്ചു.
സി.പി.ഐ(എം) കുഞ്ഞിമംഗലം നോർത്ത്,സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ യു.കുഞ്ഞിരാമൻ ദിനാചരണം സംഘടിപ്പിച്ചു.ആണ്ടാംകൊവ്വൽ കേന്ദ്രീകരിച്ച് പ്രകടനവും കണ്ടംകുളങ്ങരയിൽ അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.വി.നാരായണൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.വി.ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു. പി.കെ.നാരായണൻ മാസ്റ്റർ, വി.ടി.അമ്പു, കെ.വി.വാസു,എം.കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
Posted by : Sreegesh

 എടനാട് യു പി സ്ക്കൂൾ എൻഡോവ്മെന്റ് വിതരണം നാളെ
എടനാട് യു പി സ്ക്കൂൾ എൻഡോവ്മെന്റ് വിതരണവും പി ടി എ ജനറൽ ബോഡി യോഗവും നാളെ(ആഗസ്റ്റ്‌ 31 ശനി) നടക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി വി രാമചന്ദ്രൻ എൻഡോവ്മെന്റ് വിതരണം ചെയ്യും.നാരായണൻ കാവുമ്പായി മുഖ്യപ്രഭാഷണം നടത്തും.എ റീന അദ്ധ്യക്ഷതവഹിക്കും. കെ.സതീശൻ, ടി.വി.പാറുക്കുട്ടി, അനിത.പി.എം, ടി.പി.മധുസൂദനൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ടി.ഉഷാബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറയും. കുഞ്ഞിമംഗലം ബ്രദേർസ് യു.എ.ഇ വകയായുള്ള ക്യാഷ് അവാർഡുകളും വിവിധ വ്യക്തികളുടെ സ്മരണക്കായുള്ള എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും.തുടർന്ന് പി ടി എ ജനറൽ ബോഡി യോഗവും നടക്കും
Posted by : Sreegesh

 സംസ്കൃത ദിനാഘോഷം
സംസ്കൃത ദിനത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂളിൽ സുധർമ സംസ്കൃത സമിതിയുടെ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. 20-8-2013ന് നടന്ന സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കൃത അസംബ്ലി, രാമായണ പാരായണം (കെ.കെ സതീദേവി ടീച്ചർ, ശ്രീവിദ്യ ടീച്ചർ, അനിരുദ്ധ്), ശ്രീരാമന്റെ പട്ടാഭിഷേകം - സംഗീതാവിഷ്കാരം, നാടൻ പാട്ട്, സംസ്കൃത ദീപജ്വാല - സംഗീതാവിഷ്കാരം, വന്ദേമാതരം - മഹാത്മജികവിത, ഗാന്ധിയപ്പൂപ്പന്റെ രംഗപ്രവേശനം (അഭിജിത്ത് - ഒന്നാം തരം), സംസ്കൃത പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനം ഒന്നാം ക്ലാസിലെ കുട്ടികൾ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ ശ്രീ: പി കരുണാകരൻ മാസ്റ്റർ(ഹെഡ്മാസ്റ്റർ), ശ്രീമതി കെ വി തങ്കമണി, ശ്രീമതി കെ കെ സതീദേവി, ശ്രീ എ വി അശോകൻ എന്നിവർ ആശംസയർപ്പിച്ചു. സംസ്കൃത സമിതി സെക്രട്ടറി കുമാരി കാർത്തിക പി വി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Posted by : Sreegesh

 സ്നേഹനിധിയുമായി ഗോപാൽ യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ
സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള "സീഡ്" പരിസ്ഥിതി പ്രവർത്തകരുടെ ചെറിയ സംരഭത്തിന് മാടായി എ.ഇ.ഒ ശ്രീ രാമചന്ദ്രൻ മാസ്റ്റർ തുടക്കം കുറിച്ചു. പിറന്നാൾ ദിവസം മിഠായിക്ക് പകരം ഈ തുക സേഹനിധിയിലേക്ക് സംഭാവന ചെയ്യുകയും മറ്റ് കുട്ടികളെ സഹായിക്കാനുള്ള മനോഭാവം വളർത്തുകയുമാണ് പദ്ധതിയുടെ ഉദ്ദേശം. ചടങ്ങിൽ ഹെഡ്മാസ്റ്റർ കരുണാകരൻ മാസ്റ്റർ, ബി.ആർ.സി ട്രെയിനീസ് ജോയ് മാസ്റ്റർ, ജയശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.
Posted by : Sreegesh

 ഓണാഘോഷം സെപ്തമ്പർ 14,15,16 തീയ്യതികളിൽ
വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന "ഓണം 2013" സെപ്തമ്പർ 14,15,16 തീയ്യതികളിൽ നടക്കും. സെപ്തമ്പർ 14 ഗ്രന്ഥശാലദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് പതാക ഉയർത്തും. വൈകുന്നേരം 6 മണിക്ക് ആദ്യകാല ഗ്രന്ഥശാല പ്രവർത്തകരും പി.എസ്.സി പഠിതാക്കളും വനിതാവേദി,ബാലവേദി,യുവജനവേദി പ്രവർത്തകരും ചേർന്ന് അക്ഷരദീപം തെളിയിക്കും.സെപ്തമ്പർ 15 ഉത്രാടദിനത്തിൽ രാവിലെ 9 മണിമുതൽ അംഗൻവാടി, എൽപി, യുപി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി വിവിധമത്സരങ്ങൾ.സെപ്തമ്പർ 16 തിരുവോണനാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ പൊതുജനങ്ങൾക്കായി വിവിധകലാകായികമത്സരങ്ങൾ നടക്കും. വൈകുന്നേരം 7 മണിക്ക് അന്നൂർ സപ്തസ്വര തിയറ്റെർസ് അവതരിപ്പിക്കുന്ന ഗ്രാമീണഗാനനാടകം "കുറത്തിയാട്ടം"അരങ്ങേറും.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പരേതനായ അന്നൂക്കാരാൻ കുഞ്ഞമ്പുവിന്റെ ഭാര്യ അന്നൂക്കാരത്തി മാധവി (93) നിര്യാതയായി. മക്കൾ: രാജഗോപാലാൻ,ശ്രീമതി(ഒളവറ), കുഞ്ഞികൃഷ്ണൻ(മുംബൈ), ചന്ദ്രൻ, കമലാക്ഷി(പടോളി), രാഘവൻ, രാജീവൻ . മരുമക്കൾ:സാവിത്രി, ചന്തുക്കുട്ടി,രാധ (ചെറുതാഴം), ഉഷ(എടാട്ട്), രാഘവൻ(പടോളി), നിഷ(പാപ്പിനിശ്ശേരി),ആശ(പടോളി)
Posted by : Sreegesh

 എടാട്ട് മഹാത്മാ വായനശാലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം
ലൈബ്രറി കൗണ്‍സിൽ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ലൈബ്രറികളെ തകർക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും കുഞ്ഞിമംഗലം പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കണ്‍വെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഗ്രന്ഥശാലകളുടെ വർദ്ധിപ്പിച്ച വൈദ്യുതി താരിഫ് നിരക്ക് പിൻവലിക്കണമെന്നും പഞ്ചായത്ത് വായനശാലയായ എടാട്ട് മഹാത്മാ വായനശാലയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പഞ്ചായത്ത് ലൈബ്രറികളിലെ ലൈബ്രേറിയന്മാരുടെ അലവൻസ് വർദ്ധിപ്പിക്കണമെന്നും ഗ്രന്ഥശാല നേതൃസമിതി കണ്‍വെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ഗ്രന്ഥശാല കണ്‍വെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. കെ പി ലക്ഷ്മണൻ അദ്ധ്യക്ഷതവഹിച്ചു.എ ശ്രീധരൻമാസ്റ്റർ പദ്ധതിവിശദീകരണം നടത്തി.എ ജാസ്മിൻ,യു ഭാസ്ക്കരൻ,സി മോഹനൻ മാസ്റ്റർ,ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കെ സതീശൻ സ്വാഗതവും വൈ വി കണ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ: കെ സതീശൻ(കണ്‍വീനർ), കെ പി ലക്ഷ്മണൻ (ചെയർമാൻ)
Posted by : Sreegesh

  സംഘാടകസമിതി രൂപികരിരൂപീകരിച്ചു
വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 'ഓണാഘോഷ സംഘാടകസമിതി രൂപീകരിച്ചു. സജേഷ്.കെ.വി (കണ്‍വീനർ), നിതിൻ.കെ.വി (ചെയർമാൻ), വിനീത് സി, വിഷ്ണു (ജോ.കണ്‍വീനർ), ദിനേശ് സി ടി , ജിഷ്ണു പി (വൈസ് ചെയർമാൻ). സംഘാടകസമിതി രൂപീകരണയോഗത്തിൽ എണ്‍പതോളം പേർ പങ്കെടുത്തു .ഓണാഘോഷം സെപ്തംബർ 14,15,16 തീയ്യതികളിൽ നടക്കും.
Posted by : Sreegesh

  PSC ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ്
വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' സംഘടിപ്പിച്ച PSC ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ലക്ചറർ ശ്രീമതി നിഷ.പി ഉദ്ഘാടനം ചെയ്തു.കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ, ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സജേഷ്.കെ.വി സ്വാഗതവും നിതിൻ കെ വി നന്ദിയും പറഞ്ഞു.
Posted by : Sreegesh

  നിര്യാതയായി
എഴിലോട്ടെ പരേതനായ കെ കെ കൃഷ്ണന്റെ ഭാര്യ പൊയ്യിൽ ദേവകി (87) നിര്യാതയായി. മക്കൾ: വസന്ത, ശ്രീനിവാസൻ, തങ്കമണി,കൃഷ്ണൻ, ശശി, മോഹനൻ, ശൈലജ, രാജൻ (പോലീസ്),ഉഷ,സുഷമ (അദ്ധ്യാപിക). സഹോദരങ്ങൾ: കുഞ്ഞമ്മ, ജാനകി.
Posted by : Sreegesh

 കളിയരങ്ങിനെ അറിവരങ്ങാക്കി മാറ്റിക്കൊണ്ട് ചങ്ങാതിക്കൂട്ടം..
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനവേദി സംഘടിപ്പിച്ച കുട്ടികളുടെ ചങ്ങാതിക്കൂട്ടം അവതരണത്തിന്റെ പുതുമകൊണ്ടും പങ്കാളിത്തത്തിന്റെ സജീവതകൊണ്ടുമാണ് ഏറെ മികച്ചതായത്. പദപ്പയറ്റിലൂടെ കടങ്കഥയിലൂടെ കുട്ടികവിതകളിലൂടെ കഥകളിലൂടെ സഞ്ചരിച്ച "വാക്കേ വാക്കേ കൂടെവിടെ....." എന്നപരിപാടി ടി എൻ മധുമാസ്റ്റർ അവതരിപ്പിച്ചു. കുരുത്തോല കൊണ്ടും വർണ്ണക്കടലാസ് കൊണ്ടും വിസ്മയം തീർത്ത് പ്രവീണ്‍ രുഗ്മ എഴോം ഒറിഗാമി ക്ലാസ്സെടുത്തു. കെ.കുഞ്ഞിരാമൻ മാസ്റ്റർ,കെ മനോഹരൻ,സജേഷ് കെ വി, നിതിൻ കെ വി, രാകേഷ് സി എന്നിവർ സംസാരിച്ചു. അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു
Posted by : Sreegesh

 'സ്കാൻ'യുവജനവേദി: "ചങ്ങാതിക്കൂട്ടം" ജൂലായ് 21ന്
വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "ചങ്ങാതിക്കൂട്ടം" ജൂലായ് 21ന് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ നടക്കുന്ന ക്യാമ്പിൽ 'ഒറിഗാമി', 'വാക്കേ വാക്കേ കൂടെവിടെ..' തുടങ്ങിയ ക്ലാസ്സുകളിൽ പ്രവീണ്‍ രുഗ്മ, ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
Posted by : Sreegesh

 വി പി സന്തോഷ്‌ കുമാർ അനുസ്മരണം നാളെ
കുഞ്ഞിമംഗലം തലായി കൃഷ്ണപ്പിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വി പി സന്തോഷ്‌ കുമാർ അനുസ്മരണം നാളെ നടക്കും. വി പി സന്തോഷ്‌ കുമാറിന്റെ പന്ത്രണ്ടാം ചരമവാർഷികദിനമായ ജൂലായ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ DYFI കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ പ്രഭാഷണം നടത്തും. കെ വി വാസു അദ്ധ്യക്ഷത വഹിക്കും. എം കുഞ്ഞിരാമൻ പ്രസംഗിക്കും. പി കുഞ്ഞികൃഷ്ണൻ സ്വാഗതവും വി ചന്ദ്രൻ നന്ദിയും പറയും.
Posted by : Sreegesh

 കേരള പ്രവാസി സംഘം: കണ്‍വെൻഷനും അനുമോദനവും
കേരള പ്രവാസി സംഘം കുഞ്ഞിമംഗലം നോർത്ത് വില്ലേജ് കണ്‍വെൻഷനും SSLC,+2 വിജയികൾക്കുള്ള അനുമോദനവും എടനാട് യു പി സ്ക്കൂളിൽ നടന്നു.കേരള പ്രവാസി സംഘം മാടായി ഏരിയാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു.വി ടി അമ്പു , ആർ കുഞ്ഞികണ്ണൻ, കെ കമലാക്ഷൻ എന്നിവർ സംസാരിച്ചു
Posted by : Sreegesh

 KSSPU കുഞ്ഞിമംഗലം യൂനിറ്റ് കണ്‍വെൻഷൻ നാളെ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് കുഞ്ഞിമംഗലം യൂനിറ്റ് കണ്‍വെൻഷൻ നാളെ രാവിലെ 10 മണിക്ക് കണ്ടംകുളങ്ങര വൃദ്ധവിശ്രമ കേന്ദ്രത്തിൽ വെച്ച് നടക്കും. സി സി ശിവശങ്കരൻ നമ്പ്യാർ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും.ടി കെ ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. പി ദാമോദരൻ, കെ കുഞ്ഞിരാമൻ മാസ്റ്റർ,കെ വി ശ്രീധരൻ,വി നാരായണൻ എന്നിവർ സംസാരിക്കും.
Posted by : Sreegesh

 ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു .
കുഞ്ഞിമംഗലം ജ്വാല ആര്ട്സ് സെന്റർ &ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വര്ണ മെഡലിനുള്ള കണ്ണൂര് -കാസര്ഗോഡ് ജില്ലാതല ക്വിസ് മത്സരം ഓഗസ്റ്റ്‌ 4 ന് കുഞ്ഞിമംഗലം ഗവ.എൽ.പി.സ്കൂളിൽ വെച്ച് നടക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 20 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.ഫോണ്‍ .9526536642,9544150138.
Posted by : Sajith

 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മദർ ചാരിറ്റീസ് കുഞ്ഞിമംഗലം പരിയാരം ഗവ.ആയുർവേദ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽവെച്ച് നടന്നു . ക്യാമ്പ് ശ്രീ.സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു .ഡോ:എസ് ഗോപകുമാർ ,എം വി ബാബുരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഗവ.ആയുർവേദ കോളേജ് പ്രസിദ്ധീകരിച്ച "വയോജനപരിപാലനവും ആയുർവേദവും" എന്ന പുസ്തകം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ.മനോഹരൻ എറ്റുവാങ്ങി. പി പി സത്യൻ സ്വാഗതവും എം പി മുരളീധരൻ നന്ദിയും പറഞ്ഞു .ക്യാമ്പിൽ 450 ഓളം പേരെ പരിശോധിച്ചു.ക്യാമ്പിനോടനുബന്ധിച്ച് നടന്ന സൗജന്യ പ്രമേഹരോഗ രക്തപരിശോധനയിൽ 350 ഓളംപേർ പങ്കെടുത്തു.ക്യാമ്പിനോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ സി ഡി പ്രദർശനവും നടന്നു.
Posted by : Sreegesh

 നിര്യാതയായി.
കുഞ്ഞിമംഗലം പറമ്പത്ത് പരേതനായ രാമൻ വെളിച്ചപ്പാടന്റെ ഭാര്യ വെള്ളാച്ചേരി മാണിക്കം (98) നിര്യാതയായി. മക്കൾ: നാരായണി (കക്കോണി), കാർത്ത്യായനി, കമലാക്ഷി . മരുമക്കൾ :ദാമോദരൻ, കരുണാകരൻ, പരേതനായ അമ്പു .
Posted by : Sreegesh

 ആയുർവ്വേദ ക്യാമ്പ് സി.കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും
മദർ ചാരിറ്റീസ് കുഞ്ഞിമംഗലം, പരിയാരം ആയുർവ്വേദ കോളേജിന്റെ സഹകരണത്തോടെ വി.ആർ.നായനാർ സ്മാരക വായനശാലയിൽ സംഘടിപ്പിക്കുന്ന ആയുർവ്വേദ ക്യാമ്പ് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.ചന്ദ്രികയുടെ അധ്യക്ഷതയിൽ പയ്യന്നൂർ എം.എൽ.എ സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ക്യാപിന്റെ മുന്നോടിയായി "മദർ ചാരിറ്റീസ് കുഞ്ഞിമംഗലം" എന്ന പേരിൽ സ്പെഷ്യൽ പത്രപ്പതിപ്പ് ഇന്ന് രാവിലെ കുഞ്ഞിമംഗലത്ത് വിതരണം ചെയ്തു.
ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന പ്രമേഹ രോഗനിർണയത്തിനുള്ള സൗജന്യ പരിശോധന രാവിലെ 7.30 ന് ആരംഭിക്കുന്നതാണ്.
Posted by : Radhakrishnan

 നിര്യാതയായി.
കുഞ്ഞിമംഗലത്തെ പരേതനായ മന്തന്റെ ഉമ്മണിയന്റെ ഭാര്യ അമ്മങ്കോൽ കുഞ്ഞമ്മ (പാറു)(94) നിര്യാതയായി.മക്കൾ: ജാനകി(എടാട്ട്), നാരായണൻ അമ്മങ്കോൽ(എടാട്ട്), കണ്ണൻ (കോക്കാട്). മരുമക്കൾ: ലീല (വെങ്ങര), ഭവാനി (കൊട്ടില), പരേതനായ അമ്പു. സഹോദരങ്ങൾ:ഗോവിന്ദൻ, പരേതനായ കുഞ്ഞിരാമൻ .സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക്
Posted by : Sreegesh

 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് : സംഘാടകസമിതി രൂപീകരിച്ചു.
മദർ ചാരിറ്റീസ് കുഞ്ഞിമംഗലം പരിയാരം ഗവ.ആയുർവേദ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടകസമിതി രൂപീകരിച്ചു. കണ്ടംകുളങ്ങര വൃദ്ധവിശ്രമ കേന്ദ്രത്തിൽ വെച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ മദർ ചാരിറ്റീസ് ചെയർമാൻ എം വി ബാബുരാജൻ അദ്ധ്യക്ഷതവഹിച്ചു. പി പി സത്യൻ ചെയർമാനായും എം പി മുരളീധരൻ കൺ വീനറുമായി ജനറൽ കമ്മിറ്റിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
Posted by : Sreegesh

 വായനാവാരാചരണം: മത്സരങ്ങൾ സംഘടിപ്പിച്ചു
വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ കടങ്കഥാ മത്സരത്തിൽ സ്വാതി (GMLPS കുഞ്ഞിമംഗലം) ഒന്നാംസ്ഥാനവും അക്ഷത (എടനാട്‌ ഈസ്റ്റ് LPS) രണ്ടാംസ്ഥാനവും ദേവിക (എടനാട്‌ ഈസ്റ്റ് LPS) മൂന്നാം സ്ഥാനവും നേടി.സാഹിത്യക്വിസ്സ് മത്സരത്തിൽ (യു പി വിഭാഗം) നന്ദന ടി വി (GCUPS കുഞ്ഞിമംഗലം) ഒന്നാംസ്ഥാനവും അമൃത (ഗോപാൽ UPS) രണ്ടാംസ്ഥാനവും നേടി.ഹൈസ്ക്കൂൾ വിഭാഗത്തിൽ കീർത്തി (GHSS കുഞ്ഞിമംഗലം) ഒന്നാംസ്ഥാനവും നന്ദഗോപൻ (GHSS കുഞ്ഞിമംഗലം) രണ്ടാംസ്ഥാനവും നേടി.
Posted by : Sreegesh

 കേരള എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ:ദൃശ്യ എം വി ക്ക് ഒന്നാംറാങ്ക്
കേരള എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയിൽ (ആർക്കിടെക്റ്റ്) കുഞ്ഞിമംഗലത്തെ ദൃശ്യ എം വി ഒന്നാംറാങ്ക് നേടി. കുഞ്ഞിമംഗലത്തെ കോളിയാട്ട് കുഞ്ഞിരാമന്റെയും എം വി ജ്യോതിയുടെയും മകളാണ് ദൃശ്യ എം വി.
Posted by : Sreegesh

 സംഘാടകസമിതി രൂപീകരണയോഗം ജൂണ്‍ 23 ന്
ആരോഗ്യ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന മദർ ചാരിറ്റീസ് കുഞ്ഞിമംഗലം പരിയാരം ഗവ.ആയുർവേദ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജൂലായ് 7 ന് കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽവെച്ച് നടക്കുന്ന ക്യാമ്പിൽ പരിചയസമ്പന്നരായ ഡോക്ടർമാർ പങ്കെടുക്കും. സൗജന്യമായി മരുന്നും വിതരണം ചെയ്യും.ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടകസമിതി രൂപീകരണയോഗം ജൂണ്‍ 23 ന് വൈകുന്നേരം 3 മണിക്ക് ഞായറാഴ്ച കണ്ടംകുളങ്ങര വൃദ്ധവിശ്രമ കേന്ദ്രത്തിൽ വെച്ച് നടക്കും.
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43