ശ്രീ പൊങ്ങില്ലാട്ടു വല്ലാകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും
കുഞ്ഞിമംഗലം:ശ്രീ പൊങ്ങില്ലാട്ടു വല്ലാകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം നാളെ തുടങ്ങും.സമാപന ദിവസമായ മാര്‍ച്ച്‌ ഒന്നിന് കക്കറ ഭഗവതി, മടയില്‍ ചാമുണ്ടി,വിഷ്ണു മൂര്‍ത്തി എന്നി തെയ്യങ്ങളും ,ഉച്ചക്ക് ഒരു മണിക്ക് വല്ലാകുളങ്ങര ഭഗവതിയുടെ തിരുമുടി നിവരലും നടക്കും.തുടര്‍ന്ന് അന്നദാനം.
Posted by : Sajith

 കൈരളി അഞ്ചാംവാര്‍ഷികം ഫിബ്രവരി 26,27 തീയ്യതികളില്‍
കുഞ്ഞിമംഗലം കൈരളി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് അഞ്ചാംവാര്‍ഷികം ഫിബ്രവരി 26,27 തീയ്യതികളില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫിബ്രവരി 26 ന് കേരളാ ചിത്രകലാപരിഷത്തിന്റെ സഹകരണത്തോടെ കളിമണ്‍ശില്പശാലനടക്കും. സംസ്ഥാനത്തെപ്രസിദ്ധരായ നാല്പതോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ശില്പശാല രാവിലെ 9 മണിക്ക് പ്രശസ്തകലാനിരൂപകന്‍ ശ്രീ.എ.ടി.മോഹന്‍രാജ് ഉദ്ഘാടനംചെയ്യും.ശ്രീ.ഹരീന്ദ്രന്‍ ചാലാട്,കെ.കെ.ആര്‍.വെങ്ങര എന്നിവര്‍ ആശംസകള്‍അര്‍പ്പിച്ച് സംസാരിക്കും.വൈകുന്നേരം 6 മണിക്ക് സാംസ്ക്കാരികസമ്മേളനം. തുടര്‍ന്ന്‍ കോഴിക്കോട് നീലാംബരിഓര്‍ക്കസ്ട്രയുടെ ഗാനമേള. ഫിബ്രവരി 27 ന് വൈകുന്നേരം 6 മണിക്ക് 5000,3000 രൂപ ക്യാഷ്പ്രൈസിനുവേണ്ടിയുള്ള ഉത്തരമേഖലാ തെരുവ്നാടകമത്സരം. തെരുവ്നാടകമത്സരം ശ്രീ.വത്സന്‍പിലിക്കോട് ഉദ്ഘാടനംചെയ്യും. കിണറുംകരയും(കൈരളി കുഞ്ഞിമംഗലം), വിത്തും കൈക്കോട്ടും(സെന്‍ട്രല്‍ആര്‍ട്സ് വെള്ളൂര്‍), സാക്ഷ്യപത്രം(പെരളം ദേശീയകലാസമിതി), നല്ലൊരു കൂട്ടിന് കൂടരുത്(സ്നേഹാര്‍ദ്ര കാളീശ്വരം) എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
Posted by : Sreegesh

 ശ്രീ കടാങ്കോട്ട് മാക്കം ആരൂഡതറവാട് കളിയാട്ടമഹോത്സവം ഇന്നാരംഭിക്കും
കുഞ്ഞിമംഗലം ശ്രീ കടാങ്കോട്ട് മാക്കം ആരൂഡതറവാട് കളിയാട്ടമഹോത്സവം ഇന്നാരംഭിക്കും.വൈകിട്ട് 3 മണിമുതല്‍ തോറ്റം.നാളെ പുലര്‍ച്ചെ 4 മണിക്ക് മാക്കത്തിന്റെയും മക്കളുടെയും പുറപ്പാട്.വൈകിട്ട് 5 മണിയോടെ ഉത്സവംസമാപിക്കും.കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടാകും.
Posted by : Sreegesh

 കിണറുംകരയും മികച്ച രണ്ടാമത്തെനാടകം.
നവോദയ നരിക്കോട് സംഘടിപ്പിച്ച ഉത്തരകേരളാ തെരുവ്നാടകമത്സരത്തില്‍ കുഞ്ഞിമംഗലം കൈരളി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബ് അവതരിപ്പിച്ചനാടകം കിണറുംകരയും രണ്ടാംസ്ഥാനംനേടി.മികച്ചനടിയായി രാഖി.കെ.പി( കിണറുംകരയും)തെരഞ്ഞെടുക്കപ്പെട്ടു.
Posted by : Sreegesh

  ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രം മഹാശിവരാത്രി ആഘോഷം
കുഞ്ഞിമംഗലം ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രം മഹാശിവരാത്രി ആഘോഷം ഫിബ്രവരി 20 തിങ്കളാഴ്ച്ച നടക്കും.രാവിലെ 5 മണിമുതല്‍ വിശേഷാല്‍പൂജകള്‍. വൈകുന്നേരം തിടമ്പുനൃത്തം,ദീപാരാധന,തായമ്പക എന്നിവയുണ്ടാകും.രാത്രി 9 മണിക്ക് ലേഖാരാജന്‍ &പാര്‍ട്ടി ഒരുക്കുന്ന സംഗീതാര്‍ച്ചന നടക്കും.
Posted by : Sreegesh

 കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് പ്രതിഷ്ഠാദിനമഹോത്സവം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് പ്രതിഷ്ഠാദിനമഹോത്സവം ഫിബ്രവരി 18 ശനിയാഴ്ച നടക്കും.രാവിലെ ആറിന് ക്ഷേത്രംതന്ത്രി നടുവത്ത് പുടയൂര് നാരായണന്‍നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍.തുടര്‍ന്ന് 11 മണിമുതല്‍ അന്നദാനം നടക്കും.
Posted by : Sreegesh

 ആണ്ടാംകൊവ്വല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം
കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ഫിബ്രവരി 19,20 തീയ്യതികളില്‍ നടക്കും.പ്രതിഷ്ടാദിനത്തോടനുബന്ധിച്ച് ഫിബ്രവരി 19 ന് രാവിലെമുതല്‍ വിശേഷാല്‍പൂജകള്‍.രാത്രി 8 മണിക്ക് അന്നദാനം.രാത്രി 9 മണിക്ക് കുന്നുമ്പ്രം ദേശീയകലാസമിതി അവതരിപ്പിക്കുന്ന 'മാക്കവുംമക്കളും' വില്‍ക്കലാമേള അരങ്ങേറും. ഫിബ്രവരി 20 ന് പുലര്‍ച്ചെ 4 മണിക്ക് തിരുവപ്പന.
Posted by : Sreegesh

 ബ്രദേഴ്സ് ചാരിറ്റീസ് - ചികിത്സാ സഹായം വിതരണം ചെയ്തു
കുഞ്ഞിമംഗലം പഞ്ചായത്തിലെ വിവിധ രോഗികള്‍ക്ക് അവരില്‍ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ രോഗ ചികിത്സക്കായി ബ്രദേഴ്സ് ചാരിറ്റീസ് കുഞ്ഞിമംഗലം ധനസഹായം നല്‍കി. കുറുവാട്ടമ്പലത്തിനടുത്ത് താമസിക്കുന്ന പി.പി.പ്രകാശന്‍ (8000 രൂപ), ഹൈസ്കൂളിനടുത്ത് താമസിക്കുന്ന എന്‍.വി.രവി (4000 രൂപ), ചാലാട് ബാലന്‍ (4000 രൂപ) എന്നിവര്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിടന്റ്റ് സി.ചന്ദ്രിക, വാര്‍ഡ്‌ മെമ്പര്‍ എം. രവീന്ദ്രന്‍, ബ്രദേഴ്സ് ചാരിറ്റീസ് കുഞ്ഞിമംഗലം പ്രവര്‍ത്തകരായ ടി.പി.മധു, വി.ഗോപാലന്‍, എം.കെ.ലക്ഷ്മണന്‍, പി.കുഞ്ഞിരാമന്‍ എന്നിവര്‍ രോഗികളുടെ വീട്ടിലെത്തിയാണ് സഹായം നല്‍കിയത്.

Photo: Arjun Lakshmanan
Posted by : Radhakrishnan

 ഉത്തരമേഖലാ തെരുവ്നാടകമത്സരം-നാടകങ്ങള്‍ തെരഞ്ഞെടുത്തു.
കൈരളി ആര്‍ട്സ്& സ്പോര്‍ട്സ് ക്ലബ്ബ് കണ്ടംകുളങ്ങര അഞ്ചാംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ തെരുവ് നാടകമത്സരം ഫിബ്രവരി 27 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിമുതല്‍ ക്ലബ്ബ് പരിസരത്ത് നടക്കും.നാടകമത്സരത്തി ലേക്ക് വിത്തും കൈക്കോട്ടും(സെന്‍ട്രല്‍ ആര്‍ട്സ് വെള്ളൂര്‍), സാക്ഷ്യപത്രം(പെരളം ദേശീയകലാസമിതി), നല്ലൊരു കൂട്ടിന് കൂടരുത് (സ്നേഹാര്‍ദ്ര കാളീശ്വരം), കിണറും കരയും(കൈരളി കുഞ്ഞിമംഗലം) എന്നീനാടകങ്ങള്‍ തെരഞ്ഞെടുത്തു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000 രൂപ,3000 രൂപ ക്യാഷ്പ്രൈസുകള്‍ലഭിക്കും.
Posted by : Sreegesh

  നിര്യാതനായി.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ മുന്‍ ചെത്ത് തൊഴിലാളിയായിരുന്ന കൊയക്കീല്‍ ഗോപാലന്‍ (65) നിര്യാതനായി.ഭാര്യ-കണിയാല്‍ കാര്‍ത്ത്യായനി. മക്കള്‍-രമേശന്‍,മിനി, ശൈലജ, സുരേഷ്.മരുമക്കള്‍- അജിത,പി.കെ.രമേശന്‍, കൃഷ്ണന്‍(കാനായി) .സഹോദരങ്ങള്‍- ജാനകി, നാരായണി, ദേവകി, പരേതരായ പദ്മനാഭന്‍,കുഞ്ഞികണ്ണന്‍.സംസ്ക്കാരം ഇന്ന്‍ വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തില്‍.
Posted by : Sreegesh

 നിര്യാതയായി.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പരേതരായ വട്ട്യന്‍ വീട്ടില്‍ ചിണ്ടന്റെയും പടിഞ്ഞാറേ വീട്ടില്‍ കല്യാണിയുടെയും മകള്‍ പി.വി.കാര്‍ത്ത്യായനി(60)(കണ്‍സ്ട്രക്ഷന്‍തൊഴിലാളി) നിര്യാതയായി.മക്കള്‍-ബിന്ദു,ഹരിഹരന്‍,ബിനോയ്‌.മരുമക്കള്‍- വി.വി.ഗണേശന്‍(ഓട്ടോ ഗുഡ്സ് കണ്ടംകുളങ്ങര),പ്രജിന(രാമന്തളി).സഹോദരങ്ങള്‍- ജാനകി,നാരായണി,നാരായണന്‍,സരോജിനി,സാവിത്രി,നന്ദിനി,ശശി,പരേതയായ ലക്ഷ്മി.
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ മീത്തലെ വീട്ടില്‍ ലക്ഷ്മി(85) നിര്യാതയായി. മക്കള്‍: കമലാക്ഷി, ദേവകി, സാവിത്രി. മരുമക്കള്‍: രാഘവന്‍, കൃഷ്ണന്‍(കോറോം), കുഞ്ഞികണ്ണന്‍(ചന്തപ്പുര)
Posted by : Sreegesh

 സഹവാസക്യാമ്പ് ഫിബ്രവരി 17,18 തീയ്യതികളില്‍
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹവാസക്യാമ്പ് ഫിബ്രവരി 17,18 തീയ്യതികളില്‍ എടനാട് വെസ്റ്റ്‌ എല്‍.പി.സ്ക്കൂളില്‍നടക്കും.ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നായി ഇരുന്നൂറോളം കുട്ടികള്‍ ക്യാമ്പില്‍പങ്കെടുക്കും.ക്യാമ്പിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഫിബ്രവരി 14 ചൊവാഴ്ച വൈകുന്നേരം 4 മണിക്ക് എടനാട് വെസ്റ്റ്‌ എല്‍.പി.സ്ക്കൂളില്‍ വെച്ച്നടക്കും
Posted by : Sreegesh

 സംഘാടകസമിതി രൂപീകരണയോഗം
ഡി.വൈ.എഫ്.ഐ കുഞ്ഞിമംഗലംനോര്‍ത്ത് വില്ലേജ്കമ്മിറ്റി മാര്‍ച്ച് അവസാനവാരം സംഘടിപ്പിക്കുന്ന ഉത്തരകേരളാ കമ്പവലിമത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഫിബ്രവരി 12 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് എടനാട് യു.പി.സ്ക്കൂളില്‍ നടക്കും.
Posted by : Sreegesh

  നിര്യാതനായി
കുഞ്ഞിമംഗലംകണ്ടംകുളങ്ങരയിലെ കൊടക്കല്‍ പുതിയവീട്ടില്‍ നാരായണന്‍മാസ്റ്റര്‍(95) നിര്യാതനായി. ഭാര്യ:ശ്രീദേവിഅമ്മ. മക്കള്‍:പദ്മനാഭന്‍, പ്രേമ, കോമളവല്ലി, വത്സല, ശകുന്തള(ഉപജില്ലാവിദ്യാഭ്യാസ ഓഫീസ്,മാടായി) പരേതനായ പ്രിന്‍സ്. മരുമക്കള്‍:കുസുമലത(പ്രിന്‍സിപ്പാള്‍,ജി.ബി.എച്.എസ്.എസ്.മാടായി), ബാലകൃഷ്ണന്‍(കൂവോട്), പദ്മനാഭന്‍(ഗള്‍ഫ്), പരേതനായപദ്മനാഭന്‍, അച്ചുതന്‍. സംസ്ക്കാരം നാളെ രാവിലെ സമുദായ ശ്മശാനത്തില്‍.
Posted by : Sreegesh

 നബിദിനാഘോഷം സംഘടിപ്പിച്ചു.
കുഞ്ഞിമംഗലം വടക്കുമ്പാട് മുഹയ്ദീന്‍ ജുമാമസ്ജിദ് ഹിദായത്തു സ്വിബിയാന്‍ വിദ്യാര്‍ഥി യുവജനസമാജം നബിദിനാഘോഷം സംഘടിപ്പിച്ചു.രാവിലെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.മുസ്തഫ പതാകഉയര്‍ത്തി.തുടര്‍ന്ന്‍ നബിദിനഘോഷയാത്ര നടന്നു.നബിദിനഘോഷയാത്ര കണ്ടംകുളങ്ങര,ആണ്ടാംകൊവ്വല്‍,തെരു എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വടക്കുമ്പാട് മുഹയ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് സമാപിച്ചു.വൈകുന്നേരം നടന്ന പൊതുസമ്മേളനം അലിമദനിയുടെ അദ്ധ്യക്ഷതയില്‍ യുസുഫ് അഹ്സനി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു.അബുജസീല ചെമ്മലശ്ശേരി,റസാഖ് മൌലവി,പി.ഷംസീര്‍,കെ.ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന്‍ വിവിധകലാപരിപാടികള്‍അരങ്ങേറി.
Posted by : Sreegesh

  കുമാര്‍ ഫുട്ബോള്‍ അനുരാജ് സ്വര്‍ണ്ണക്കപ്പ് ടൌണ്‍ ടീം തൃക്കരിപ്പുരിന്
കുഞ്ഞിമംഗലം കുമാര്‍ സ്മാരക ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ആതിഥ്യമരുളുന്ന കുതിരുമ്മല്‍ അനുരാജ് സ്വര്‍ണ്ണകപ്പിന് വേണ്ടിയുള്ള നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ടൂര്‍ണമെന്റില്‍ ടൌണ്‍ ടീം തൃക്കരിപ്പുര്‍ വിജയികളായി.ഡോ. കെ. കുഞ്ഞിക്കണ്ണന്‍ സ്മാരക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശ്വോജ്ജലമായ കലാശപോരാട്ടത്തില്‍ ഇന്ത്യന്‍ എട്ടിക്കുളത്തെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടൌണ്‍ ടീം തൃക്കരിപ്പുര്‍ വിജയികളായത്.മത്സരവിജയികള്‍ക്ക് ടി.വി. രാജേഷ് എം.എല്‍. എ സമ്മാനങ്ങള്‍ വിതരണംചെയതു.ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് കരിമരുന്ന്‍ പ്രയോഗം, താവംഗ്രാമവേദി അവതരിപ്പിക്കുന്ന 'നാട്ടറിവുപാട്ടുകള്‍' എന്നിവയുമുണ്ടായി.
Posted by : Sreegesh

 നബിദിനാഘോഷം
കുഞ്ഞിമംഗലം വടക്കുമ്പാട് മുഹയ്ദീന്‍ ജുമാമസ്ജിദ് ഹിദായത്തു സ്വിബിയാന്‍ വിദ്യാര്‍ഥി യുവജനസമാജം നബിദിനം വിവിധപരിപാടികളോടെ നാളെ ആഘോഷിക്കും.രാവിലെ 7 .30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.മുസ്തഫ പതാക ഉയര്‍ത്തും.8 മണിക്ക് നബിദിനഘോഷയാത്ര.9 മണിക്ക് മൌലീദ് പാരായണം.തുടര്‍ന്ന്‍ 11 മണിമുതല്‍ അന്നദാനം.വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതുസമ്മേളനം അലിമദനിയുടെ അദ്ധ്യക്ഷതയില്‍ യുസുഫ് അഹ്സനി വെളിയങ്കോട് ഉദ്ഘാടനംചെയ്യും.അബുജസീല ചെമ്മലശ്ശേരി,റസാഖ് മൌലവി,പി.ഷംസീര്‍,കെ.ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.തുടര്‍ന്ന്‍ വിവിധകലാപരിപാടികള്‍ നടക്കും.
Posted by : Sreegesh

 കുമാര്‍ സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്
കുഞ്ഞിമംഗലം കുമാര്‍ സ്മാരക ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ആതിഥ്യമരുളുന്ന കുതിരുമ്മല്‍ അനുരാജ് സ്വര്‍ണ്ണകപ്പിന് വേണ്ടിയുള്ള നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന് വൈകുന്നേരം 7 മണിക്ക് മല്ലിയോട്ട് ദേവസ്വം ഗ്രൌണ്ടില്‍ സജ്ജമാക്കിയ ഡോ. കെ. കുഞ്ഞിക്കണ്ണന്‍ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഫൈനലില്‍ ഇന്ത്യന്‍ എട്ടിക്കുളം ടൌണ്‍ ടീം തൃക്കരിപ്പുരിനെ നേരിടും. മത്സരവിജയികള്‍ക്ക് ടി.വി. രാജേഷ് എം.എല്‍. എ സമ്മാനങ്ങള്‍ വിതരണംചെയ്യും. കുതിരുമ്മല്‍ അനുരാജിന്‍റെ സ്മരണയ്ക്ക് സ്വര്‍ണകപ്പ്, മഞ്ചക്കല്‍ ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, എം.വി. സന്തോഷ്‌ കുമാര്‍ എന്നിവരുടെ സ്മരണയ്ക്ക് എവര്‍റോളിംഗ് ട്രോഫി, ഡോ. കെ. കുഞ്ഞിക്കണ്ണന്‍റെ സ്മരണയ്ക്ക് 10000 രൂപ പ്രൈസ്മണി പി. ഭരതന്‍ , കൊയോന്‍കര മാധവി, തായംബത്ത് കുഞ്ഞിരാമന്‍ എന്നിവരുടെ സ്മരണയ്ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ , നീലേശ്വര്‍ ക്ലേ പ്രോടക്ട്സ് , കാങ്കോല്‍ വക 5000 രൂപ പ്രൈസ്മണി എന്നീ സമ്മാനങ്ങളാണ് നല്‍കുന്നത്. ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് കരിമരുന്ന്‍ പ്രയോഗം, താവംഗ്രാമവേദി അവതരിപ്പിക്കുന്ന 'നാട്ടറിവുപാട്ടുകള്‍' എന്നിവയുമുണ്ടാകും.
Posted by : Sreegesh

 കളിയാട്ടമഹോത്സവം ഫിബ്രവരി 7 മുതല്‍.
കുഞ്ഞിമംഗലം തെക്കുമ്പാട് ശ്രീ വല്ലാര്‍കുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടമഹോത്സവം ഫിബ്രവരി 7 ,8 തീയ്യതികളില്‍ നടക്കും. ഫിബ്രവരി 7 ന് രാവിലെ മുതല്‍ വിശേഷാല്‍പൂജകള്‍.തുടര്‍ന്ന്‍ ശ്രീ അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തില്‍നിന്നും ദീപവുംതിരിയും കൊണ്ടുവരും.രാത്രി 9 മണിക്ക് കൊച്ചിന്‍ നാട്യഗൃഹം അവതരിപ്പിക്കുന്ന നാടകം 'മഴപ്പൊട്ടന്‍' അരങ്ങേറും. ഫിബ്രവരി 8 ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍.ഉച്ചയ്ക്ക് 1 മണിക്ക് ശ്രീ വല്ലാര്‍കുളങ്ങര ഭഗവതിയുടെ തിരുമുടിഉയരും.തുടര്‍ന്ന്‍ അന്നദാനവും നടക്കും.
Posted by : Sreegesh

 പാട്ട് മഹോത്സവം സമാപിച്ചു
കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍ ശ്രീ വടക്കന്‍കൊവ്വല്‍ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം സമാപിച്ചു.ഉത്സവത്തോടനുബന്ധിച്ച് വിവിധദിവസങ്ങളിലായി വര്‍ണ്ണശബളമായ കാഴ്ച,വള്ളുവനാട് നാദം കമ്മ്യുണിക്കേഷന്‍ അവതരിപ്പിച്ച നാടകം'പെരുന്തച്ചന്‍' തുടങ്ങിയവയും ഉണ്ടായി.ഉത്സവം കളത്തിലരിയോടുകൂടി സമാപിച്ചു. സമാപനദിവസം ഉച്ചയ്ക്ക് അന്നദാനവുംനടന്നു.
Posted by : Sreegesh

 ഉത്തരമേഖലാ തെരുവ് നാടകമത്സരം
കൈരളി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് കണ്ടംകുളങ്ങര അഞ്ചാംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഫെബ്രവരി 25 ന് ശനിയാഴ്ച്ച ക്യാഷ്അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള ഉത്തരമേഖലാ തെരുവ് നാടകമത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്പര്യമുള്ളടീമുകള്‍ ഫെബ്രവരി 10 ന് സെക്രട്ടറി, കൈരളി ആര്‍ട്സ്& സ്പോര്‍ട്സ് ക്ലബ്ബ് കണ്ടംകുളങ്ങര,കുഞ്ഞിമംഗലം എന്നവിലാസത്തിലോ 9400511225 ,9947118701 എന്ന നമ്പറിലെ ബന്ധപ്പെടെണ്ടതാണ്.
Posted by : Sreegesh

 ചങ്ങമ്പുഴ സ്മൃതി കവിതാലാപന മത്സരം
കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം, തലായി , കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. ചങ്ങമ്പുഴ സ്മൃതിയുടെ ഭാഗമായി സ്വര രാഗ സുധ എന്ന പേരില്‍ നടത്തുന്ന കവിതാലാപന മത്സരം 2012 ഫെബ്രുവരി 5 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വായനശാലയില്‍ വെച്ച് നടത്തും. ഇതോടൊപ്പം കൈരളി ടി.വി. യില്‍ , മാമ്പഴം കവിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി ആതിരാ മോഹനന് അനുമോദന വും നല്‍കുന്നതാണ്. പരിപാടി കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസി : സി. ചന്ദ്രിക ഉദ്ഘാടനം ചെയ്യും.
Posted by : T.V.Vijayan Master

 കുമാര്‍ ഫുട്ബോള്‍ ഫൈനല്‍ നാളെ
കുഞ്ഞിമംഗലം കുമാര്‍ സ്മാരക ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് ആതിഥ്യമരുളുന്ന അനുരാജ് സ്വര്‍ണ്ണ കപ്പിന് വേണ്ടിയുള്ള കുമാര്‍ ഫുട്ബോളിന്‍റെ ഫൈനല്‍ മത്സരം നാളെ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മല്ലിയോട്ട് ദേവസ്വം ഗ്രൌണ്ടില്‍ വെച്ച് നടക്കും. ഫൈനലില്‍ ഇന്ത്യന്‍ എട്ടിക്കുളം ടൌണ്‍ ടീം ത്രിക്കരിപ്പുരിനെ നേരിടും. മത്സര വിജയികള്‍ക്ക് ടി.വി. രാജേഷ് എം.എല്‍ . എ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കുതിരുമ്മല്‍ അനുരാജിന്‍റെ സ്മരണയ്ക്ക് സ്വര്‍ണ കപ്പ്, മഞ്ചക്കല്‍ ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, എം.വി. സന്തോഷ്‌ കുമാര്‍ എന്നിവരുടെ സ്മരണയ്ക്ക് എവര്‍റോളിംഗ് ട്രോഫി, ഡോ. കെ. കുഞ്ഞിക്കണ്ണന്‍റെ സ്മരണയ്ക്ക് 10000 രൂപ പ്രൈസ് മണി പി. ഭരതന്‍ , കൊയോന്‍കര മാധവി, തായംബത്ത് കുഞ്ഞിരാമന്‍ എന്നിവരുടെ സ്മരണയ്ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ , നീലേശ്വര്‍ ക്ലേ പ്രോട ക്ട്സ് , കാങ്കോല്‍ വക 5000 രൂപ പ്രൈസ് മണി എന്നീ സമ്മാനങ്ങളാണ് നല്‍കുന്നത്.
Posted by : T.V.Vijayan Master

 കുമാര്‍ ഫുട്ബോള്‍ ഇന്ത്യന്‍സ് എട്ടിക്കുളംഫൈനലില്‍
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സീനിയര്‍സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്ന് നടന്ന രണ്ടാംസെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍സ് എട്ടിക്കുളം മൊട്ടമ്മല്‍ബ്രദേര്‍സ് മൊട്ടമ്മലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ഫിബ്രവരി 4 ന്‌ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഇന്ത്യന്‍സ് എട്ടിക്കുളത്തെ നേരിടും
Posted by : Sreegesh

 കുമാര്‍ ഫുട്ബോള്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഫൈനലില്‍
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സീനിയര്‍സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ സഡന്‍ഡത്തിലൂടെ സ്റ്റാര്‍ വിന്നേര്‍സ് ചെറുതാഴത്തെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.നിശ്ചിത സമയത്തും ടൈബ്രെക്കറിലും സമനിലപാലിച്ചതിനാലാണ് സഡന്‍ഡത്തിലൂടെവിജയികളെ കണ്ടെത്തിയത്. ഇന്നത്തെ രണ്ടാംസെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍സ് എട്ടിക്കുളം മൊട്ടമ്മല്‍ബ്രദേര്‍സ് മൊട്ടമ്മലിനെ നേരിടും.ടൂര്‍ണമെന്റിന്റെ ഫൈനല്‍മത്സരം ഫിബ്രവരി 4 ന്‌ നടക്കും.
Posted by : Sreegesh

 'അരീന' ദ്വിദിന നാടകശില്പശാല സമാപിച്ചു.
സര്‍വശിക്ഷാ അഭിയാന്‍,കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ യു.പി.സ്ക്കൂളിലെ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'അരീന' ദ്വിദിന നാടകശില്പശാല എടനാട് യു.പി.സ്ക്കൂളില്‍ നടന്നു. ശില്പശാല പി.ടി.എ പ്രസിഡണ്ട് കെ.സതീശന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈ.വി.കണ്ണന്‍മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.ബാലകൃഷ്ണന്‍ നാരോത്ത് മുഖ്യപ്രഭാഷണംനടത്തി.അജിത.എം.പി.വി,എം.കെ.ജോയ്,പി.വി.ജയപ്രകാശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ടി.ഉഷാബേബി സ്വാഗതവും സൗമ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.ശില്പശാലയില്‍ നാടകരംഗത്തെ പ്രമുഖര്‍ക്ലാസ്സെടുത്തു.ശില്പശാലയില്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്‍ യു.പി.സ്ക്കൂളില്‍നിന്നായി മുപ്പതോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു.സമാപനത്തോടനു ബന്ധിച്ച് ശില്പശാലയില്‍തയ്യാറാക്കിയ നാടകങ്ങള്‍ അവതരിപ്പിച്ചു.
Posted by : Sreegesh

 ബ്രദേഴ്സ് ചാരിറ്റീസ് - ചികിത്സാ സഹായം അനുവദിച്ചു
കുഞ്ഞിമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രോഗികളുടെ ചികിത്സാര്‍ത്ഥം ബ്രദേഴ്സ് ചാരിറ്റീസ് കുഞ്ഞിമംഗലം വിവിധ രോഗികള്‍ക്ക് ധനസഹായം അനുവദിച്ചു. കുറുവാട്ടമ്പലത്തിനടുത്ത് താമസിക്കുന്ന പി.പി.പ്രകാശന്‍ (8000 രൂപ), ഹൈസ്കൂളിനടുത്ത് താമസിക്കുന്ന എന്‍.വി.രവി (4000 രൂപ), ചാലാട് ബാലന്‍ (4000 രൂപ) എന്നിവര്‍ക്കാണ് ചികിത്സാ സഹായം അനുവദിച്ചത്.
Posted by : Radhakrishnan

 കുഞ്ഞിമംഗലം ബ്രദേഴ്സിന്റെ ജനറല്‍ ബോഡി യോഗം ദുബായില്‍ ചേര്‍ന്നു
കുഞ്ഞിമംഗലം ബ്രദേഴ്സിന്റെ ഇരുപതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായില്‍ ചേര്‍ന്നു. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം ഭാവി പരിപാടികളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും യോഗത്തില്‍ നടന്നു. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള കുഞ്ഞിമംഗലം ബ്രദേഴ്സ് 2010 ല്‍ നടത്തിയ കാന്‍സര്‍ നിവാരണ പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മേയ് മാസങ്ങളിലായി നടത്തുന്നതിനു വേണ്ടി തീരുമാനിച്ചു.
കുഞ്ഞിമംഗലം പഞ്ചായത്തിനെ കാന്‍സര്‍ വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലകഷ്യത്തോടെ നടത്തിയ കാന്‍സര്‍ രോഗ നിവാരണ പരിപാടിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു.
"War Against Cancer" എന്ന മുദ്രാവാക്യവുമായി നടത്താന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനം ബ്രദേഴ്സ് ചാരിറ്റീസ് കുഞ്ഞിമംഗലം, കുഞ്ഞിമംഗലം ഡോട്ട് കോം, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത്, മദര്‍ ചാരിറ്റീസ് എന്നിവര്‍ സംയുക്തമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞിമംഗലം ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ സദുദ്യമം വന്‍ വിജയമാക്കണമെന്നും ജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ വര്‍ഷത്തെ കുഞ്ഞിമംഗലം ബ്രദേഴ്സിന്റെ സാരഥികള്‍ :
1. ശ്രീ.കെ.ബാബു പ്രസിഡണ്ട്‌
2. ശ്രീ.ലക്ഷ്മണന്‍ കുതിരുമ്മല്‍ വൈസ് പ്രസിഡണ്ട്‌
3. ശ്രീ.എം.വി.രാഘവന്‍ സെക്രട്ടറി
4. ശ്രീ.അനില്‍കുമാര്‍ എന്‍ ജോ. സെക്രട്ടറി
5. ശ്രീ.കെ.പി.ദീപക് ട്രഷറര്‍
6. ശ്രീ. എം. വരുണ്‍ ജോ. ട്രഷറര്‍
7. ശ്രീ.കെ.നാരായണന്‍ പ്രവര്‍ത്തക സമിതി അംഗം
8. ശ്രീ. കെ.കരുണാകരന്‍ പ്രവര്‍ത്തക സമിതി അംഗം
9. ശ്രീ.വി.ഗോപാലന്‍ പ്രവര്‍ത്തക സമിതി അംഗം
10. ശ്രീ.ലക്ഷ്മണന്‍ കണ്ണന്‍ പ്രവര്‍ത്തക സമിതി അംഗം
11. ശ്രീ. കെ. കെ.സുരേന്ദ്രന്‍ പ്രവര്‍ത്തക സമിതി അംഗം
12. ശ്രീ.കെ.ശശി പ്രവര്‍ത്തക സമിതി അംഗം
13. ശ്രീ.പി. മോഹനന്‍ പ്രവര്‍ത്തക സമിതി അംഗം
14. ശ്രീ. യു. രാജീവന്‍ പ്രവര്‍ത്തക സമിതി അംഗം
Posted by : Radhakrishnan

  പ്രതിഷ്ടാദിനോത്സവം
കുഞ്ഞിമംഗലം ശ്രീമാന്യമംഗലംവേട്ടക്കൊരുമകന്‍ സോമേശ്വരിക്ഷേത്രം പ്രതിഷ്ടാദിനോത്സവം ഇന്ന് (ഫെബ്രവരി 1)രാവിലെ മുതല്‍ ക്ഷേത്രംതന്ത്രി കാലകാട്ടില്ലത്ത് മധുസൂദനന്‍നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍നടക്കും.പ്രതിഷ്ടാദിനോത്സവത്തിന്‍റെ ഭാഗമായി ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.
Posted by : Sreegesh

 കുമാര്‍ ഫുട്ബോള്‍ മൊട്ടമ്മല്‍ ബ്രദേര്‍സ് സെമിയില്‍
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സീനിയര്‍സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അവസാനക്വാര്‍ട്ടര്‍ഫൈനല്‍മത്സരത്തില്‍ മൊട്ടമ്മല്‍ ബ്രദേര്‍സ് മൊട്ടമ്മല്‍ ന്യുകാസില്‍ എഫ്.സി കൊണ്ടോട്ടി മലപ്പുറത്തെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.നാളെനടക്കുന്ന ഒന്നാംസെമിഫൈനല്‍ മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ സ്റ്റാര്‍വിന്നേര്‍സ് ചെറുതാഴവുമായി ഏറ്റുമുട്ടും.
Posted by : Sreegesh

 കുമാര്‍ ഫുട്ബോള്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ സെമിയില്‍
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സീനിയര്‍സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാംക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഷൂട്ടേര്‍സ് പടന്നയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഇന്നത്തെ അവസാനക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ന്യുകാസില്‍ എഫ്.സി കൊണ്ടോട്ടി മലപ്പുറം മൊട്ടമ്മല്‍ ബ്രദേര്‍സ് മൊട്ടമ്മലിനെ നേരിടും.
Posted by : Sreegesh

 കുമാര്‍ ഫുട്ബോള്‍ ഇന്ത്യന്‍സ് എട്ടിക്കുളം സെമിയില്‍
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് സീനിയര്‍സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍സ് എട്ടിക്കുളം സിറ്റിസണ്‍ ഉപ്പളയെ ഒന്നിനെതിരെ മൂന്ന്‍ ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഇന്നത്തെ മൂന്നാംക്വാര്‍ട്ടര്‍ഫൈനല്‍മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഷൂട്ടേര്‍സ് പടന്നയെ നേരിടും. ആദ്യക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ സ്റ്റാര്‍വിന്നേര്‍സ് ചെറുതാഴം ജവഹര്‍ മാവൂര്‍ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചിരുന്നു.
Posted by : Sreegesh

 വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നാളെ
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക,പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനാധിപത്യ മഹിളാഅസോസിയേഷന്‍ കുഞ്ഞിമംഗലം നോര്‍ത്ത് സൗത്ത് വില്ലേജ് കമ്മിറ്റികളുടെ സംയുകതാഭിമുഖ്യത്തില്‍ കുഞ്ഞിമംഗലം വില്ലേജ് ഓഫീസിനു മുന്‍പില്‍ നാളെ മാര്‍ച്ചും ധര്‍ണ്ണയും നടക്കും.മാര്‍ച്ച് രാവിലെ 9 മണിക്ക് ജനാധിപത്യ മഹിളാഅസോസിയേഷന്‍ മാടായി ഏരിയസെക്രട്ടറി എം.വി.ശകുന്തള ഉദ്ഘാടനംചെയ്യും.സി.ചന്ദ്രിക അദ്ധ്യക്ഷതവഹിക്കും.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍,കെ.പി.ലക്ഷ്മണന്‍,പി.പി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.
Posted by : Sreegesh

 കുമാര്‍ ഫുട്ബോള്‍ മൊട്ടമ്മല്‍ ബ്രദേര്‍സിന് ജയം
കുമാര്‍കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തിമുന്നാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ടൂര്‍ണമെന്റിന്റെ ആവേശോജ്ജ്വലമായ ഉദ്ഘാടനമത്സരത്തില്‍ മൊട്ടമ്മല്‍ ബ്രദേഴ്സ് ,മൊട്ടമ്മല്‍ , ഗ്യാലക്സി അറത്തിപറമ്പിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡോ. കെ. കുഞ്ഞിക്കണ്ണന്‍ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ( മല്ലിയോട്ട് ദേവസ്വം ഗ്രൌണ്ടില്‍ ) ശ്രീ. പി. കരുണാകരന്‍ , എം.പി. നിര്‍വഹിച്ചു . കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഇന്നത്തെമത്സരത്തില്‍ ബിസ്മില്ല എട്ടിക്കുളം സ്റ്റാര്‍വിന്നേര്‍സ് ചെറുതാഴത്തെ നേരിടും.
Posted by : Sreegesh

 ഓട്ടോ തട്ടി മരിച്ചു
എടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന ജനാര്‍ദ്ദനന്‍ (58) നാഷണല്‍ ഹൈവേയില്‍ രാത്രി 9 മണിയോടടുത്ത് ഓട്ടോ തട്ടി മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Posted by : Radhakrishnan

 കുമാര്‍ ഫുട്ബോള്‍ ഉദ്ഘാടനം നാളെ
കുമാര്‍ കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന നാല്പത്തി മുന്നാമത് ഉത്തര കേരള സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നാളെ (2012 ജനുവരി 22 ഞായര്‍ ) വൈകുന്നേരം 7 മണിക്ക് ഡോ. കെ. കുഞ്ഞിക്കണ്ണന്‍ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ( മല്ലിയോട്ട് ദേവസ്വം ഗ്രൌണ്ടില്‍ ) വെച്ച് നടക്കും. ടൂര്‍ണമെന്റ് ഉദ്ഘാടനം പി. കരുണാകരന്‍ , എം.പി. നിര്‍വഹിക്കും. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന മത്സരത്തില്‍ മൊട്ടമ്മല്‍ ബ്രദേഴ്സ് , മൊട്ടമ്മല്‍ , ഗ്യാലക്സി അറത്തി പറമ്പിനെ നേരിടും. ജനുവരി 22 മുതല്‍ ഫിബ്രുവരി 4 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.
Posted by : T.V.Vijayan Master

 നിര്യാതയായി
കുഞ്ഞിമംഗലം:കണ്ടംകുളങ്ങരയിലെ പരേതനായ മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ ഭാര്യ മടത്തിലെവളപ്പില്‍ കല്ല്യാണി(75) നിര്യാതയായി.മക്കള്‍:ചന്ദ്രന്‍,ഗോവിന്ദന്‍,ശാരദ,മോഹനന്‍,ലീല,ഭാസ്കരന്‍. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് സമുദായശ്മശാനത്തില്‍
Posted by : Sreegesh

 അക്ഷയ'ഇ' കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില്‍ അക്ഷയ'ഇ'കേന്ദ്രം കണ്ടംകുളങ്ങര കൈരളി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബില്‍ പ്രവര്‍ത്തനമാരംഭിച്ചു.അക്ഷയ സംരംഭകന്‍ സി.വി.അനില്‍കുമാര്‍ പദ്ധതിവിശദീകരിച്ചു. എം.സത്യന്‍,സത്യന്‍മണ്ട്യന്‍,എം.രവീന്ദ്രന്‍,എം.ബിജു,എം.സജീവന്‍ തുടങ്ങിയവര്‍സംസാരിച്ചു.ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന്‍,വില്ലേജ് ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക്പുറമേ പ്രവാസിക്ഷേമനിധി സ്വീകരിക്കല്‍, റേഷന്‍കാര്‍ഡ് അപേക്ഷകള്‍,വൈദ്യുതി-ഫോണ്‍ബില്‍ അടക്കല്‍,വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം,കംപ്യുട്ടര്‍പഠനം തുടങ്ങിയസേവനങ്ങളും അക്ഷയ'ഇ'കേന്ദ്രത്തില്‍ ലഭ്യമാണ്.
Posted by : Sreegesh

 നിര്യാതനായി
എടാട്ട് കുന്നിനുകിഴക്ക്‌ സ്വദേശി പ്രമോദ് (34) നിര്യാതനായി. തലകറക്കം വന്നതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സഭ ആശുപത്രിയില്‍ എത്തിച്ച്, പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴി ഇന്നലെ വൈകുന്നേരം 5 മണിക്കാണ് മരണം സംഭവിച്ചത്. കുറച്ചു കാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: നിജിന. മകള്‍:ഷന്‍മയ. അച്ഛന്‍:പരേതനായ സി.അമ്പു. അമ്മ: വി.വി.ശാരദ. ഹേമ, വിനോദ്, പ്രദീപ്‌ എന്നിവര്‍ സഹോദരങ്ങളാണ്.
Posted by : Radhakrishnan

 കുഞ്ഞിമംഗലത്തിന് അഭിമാനമായി ശില്പ
പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ എച്ച്.എസ്.എസ് വിഭാഗം പ്യുര്‍ മാത്തമാറ്റിക്കല്‍ കണ്‍സ്ട്രക്ഷനില്‍ ഒന്നാംസ്ഥാനം നേടി കുഞ്ഞിമംഗലം ഹയര്‍സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ഥിനി ശില്പ.പി.വി കുഞ്ഞിമംഗലത്തിന്റെ അഭിമാനമായി.കണ്ണൂര്‍ജില്ലാ ഗണിതശാസ്ത്രമേളയില്‍ വന്ന ഫലത്തിനെതിരെ അപ്പീല്‍ നല്‍കുകയും കണ്ണൂര്‍ ഡി.ഡി.ഇ അപ്പീല്‍ അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കാനും ഒന്നാംസ്ഥാനം നേടാനും സാധിച്ചത്.ചെറുകുന്ന് ഗവ.വെല്‍ഫെര്‍ ഹൈസ്ക്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകന്‍ സി.മോഹനന്‍മാസ്റ്റരുടെ മകളാണ് ശില്പ.ശില്പയുടെ സഹോദരി ശ്വേത (കുഞ്ഞിമംഗലം ജി.സി.യു.പി.സ്ക്കൂള്‍)സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ പങ്കെടുത്ത് യു.പി.വിഭാഗം സ്റ്റില്‍മോഡലില്‍ 'എ' ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

Posted by : Sreegesh

 കുഞ്ഞിമംഗലം സ്വദേശി ബാംഗ്ലൂരില്‍ നിര്യാതനായി
കുഞ്ഞിമംഗലം:കുഞ്ഞിമംഗലംസ്വദേശി ഒളവറയിലെ ടി.പി.അബ്ദുള്‍റസാക്ക്(33)ബാംഗ്ലൂരില്‍ നിര്യാതനായി. പിതാവ്:കരീംഹാജി. മാതാവ്:ഖദീജ.ഭാര്യ:ഫാമില(ചന്തേര).സഹോദരങ്ങള്‍:അഫ്സത്ത്,മൈമൂന,റഹ്മത്ത്,റംല,അബ്ദുള്‍സലാം,അബ്ദുള്‍ലത്തീഫ്,
Posted by : Sreegesh

 തെയ്ക്വാണ്‍ഡോ പരിശീലനം ആരംഭിച്ചു.
കുഞ്ഞിമംഗലം: കൈരളി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെയ്ക്വാണ്‍ഡോ പരിശീലനംആരംഭിച്ചു. കൈരളി ഹാളില്‍നടന്ന ചടങ്ങില്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ പരിശീലനം ഉദ്ഘാടനംചെയ്തു.ടി.കെ.രാജേഷ്,എം.സത്യന്‍ തുടങ്ങിയവര്‍സംസാരിച്ചു.തുടര്‍ന്ന് എഴിലോട് തെയ്ക്വാണ്‍ഡോ സെന്ററിലെ വിദ്യാര്‍ഥികളുടെ തെയ്ക്വാണ്‍ഡോ പ്രദര്‍ശനംനടന്നു.
Posted by : Sreegesh

 ഹൈപവര്‍കുന്നിന്കിഴക്ക് പതിനേഴാംവാര്‍ഷികവും വെയിറ്റിംഗ്ഷെഡ്‌ ഉദ്ഘാടനവും നാളെ
ഹൈപവര്‍ ആര്‍ട്സ്& സ്പോര്‍ട്സ് ക്ലബ്ബ് കുന്നിന്കിഴക്ക് പതിനേഴാംവാര്‍ഷികവും വെയിറ്റിംഗ്ഷെഡ്‌ ഉദ്ഘാടനവും നാളെ വൈകിട്ട് 6 മണിക്ക് നടക്കും.സി.പി.ഐ.എം കുഞ്ഞിമംഗലംനോര്‍ത്ത് ലോക്കല്‍സെക്രട്ടറി ശ്രീ.വി.ടി.അമ്പുവിന്റെ അദ്ധക്ഷതയില്‍ ശ്രീ.ടിവി.രാജേഷ്.എംഎല്‍എ ഉദ്ഘാടനംചെയ്യും.കുഞ്ഞിമാമാഗലംഗ്രാമപഞ്ചായത്തംഗം വൈ.വി.കണ്ണന്‍ മാസ്റ്റര്‍ , മുന്‍ഇന്ത്യന്‍ വോളിബോള്‍താരം പി.പി.കൃഷ്ണന്‍ ,ഡി.വൈ.എഫ്.ഐ കുഞ്ഞിമംഗലംനോര്‍ത്ത് വില്ലേജ് സെക്രട്ടറി പി.പി.സന്തോഷ്‌ തുടങ്ങിയവര്‍ ആശംസകള്‍അര്‍പ്പിച്ച് സംസാരിക്കും.മന്ജോഷ്.വി.വി.സ്വാഗതവും ശരത്.പി.സി നന്ദിയും പറയും.തുടര്‍ന്ന്‍ കണ്ണൂര്‍ നിസരി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.
Posted by : Sreegesh

 എന്‍.എസ്.എസ്.സ്പെഷ്യല്‍ക്യാമ്പ് സമാപിച്ചു.
എടാട്ട് ശ്രീനാരായണ ഇംഗ്ലീഷ്സ്ക്കൂളില്‍ നടന്നുവരുന്ന മാടായി കോ-ഓപ്പരേറ്റീവ് ആര്‍ട്സ്&സയന്‍സ് കോളേജ് എന്‍.എസ്.എസ്.സ്പെഷ്യല്‍ക്യാമ്പ് സമാപിച്ചു.ക്യാമ്പിന്റെ ഭാഗമായി വിവിധദിവസങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍,ആരോഗ്യ-പരിസ്ഥിതി-നിയമ ബോധവല്‍ക്കരണക്ലാസ്സുകള്‍,മുഖാമുഖം,ഗൃഹസന്ദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവനടന്നു.ക്യാമ്പില്‍ വിവിധദിവസങ്ങളിലായി രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികരംഗങ്ങളിലെ പ്രമുഖര്‍പങ്കെടുത്തു.സമാപനസമ്മേളനം കെ.ജി.ഗോപാലകൃഷ്ണന്‍മാസ്റ്റരുറെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് സി.ചന്ദ്രിക ഉദ്ഘാടനംചെയ്തു.ജില്ലാപഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണംനടത്തി.
Posted by : Sreegesh

 ലൈബ്രറികൗണ്‍സില്‍ സാംസ്കാരികജാഥ സമാപിച്ചു
കണ്ണൂര്‍ ജില്ലാലൈബ്രറി കൗണ്‍സില്‍ കുഞ്ഞിമംഗലം പഞ്ചായത്ത്തല സാംസ്കാരികജാഥ കുഞ്ഞിമംഗലത്തെ വിവിധഗ്രന്ഥാലയങ്ങളില്‍ പര്യടനംപൂര്‍ത്തിയാക്കി.ഗ്രന്ഥാശാലാസംഘം കുഞ്ഞിമംഗലംനേതൃസമിതി കണ്‍വീനര്‍ ശ്രീ.കെ.സതീശന്‍ നയിച്ച ജാഥ പറമ്പത്ത് എ.കെ.ജി.വായനശാലാ പരിസരത്ത് വെച്ച് കേരളാ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.മുഹമ്മദ്‌ അഹമ്മദ് ഉദ്ഘാടനംചെയ്തു.ഗ്രാമപഞ്ചായ്ത്ത് വൈസ്പ്രസിഡന്റ് ശ്രീ.കെ.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. ജാഥാലീഡര്‍ കെ.സതീശന്‍,സി.ബാലകൃഷ്ണന്‍,കെ.പി.രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. എടനാട് മഹാത്മാവായനശാല,വി.ആര്‍.നായനാര്‍ സ്മാരക വായനശാല,കിഴക്കാനി എ.കെ.ജി വായനശാല,മല്ലിയോട് കുമാര്‍ വായനശാല,തലായി കൃഷ്ണപ്പിള്ള വായനശാല എന്നീ ഗ്രന്ഥാലയങ്ങളിലെ സ്വീകരണത്തിനുശേഷം തെക്കുമ്പാട് തമ്പാന്‍ വൈദ്യര്‍ സ്മാരക വായനശാലാപരിസരത്ത് സമാപിച്ചു.സമാപനസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രിക അദ്ധ്യക്ഷതവഹിച്ചു.മുന്‍ എം.എല്‍.എ ശ്രീ.സി.കെ.പി.പദ്മനാഭന്‍ മുഖ്യപ്രഭാഷണംനടത്തി.തുടര്‍ന്ന്‍ ആദാമിന്റെ മകന്‍ അബു സിനിമാപ്രദര്‍ശനം നടന്നു.
Posted by : Sreegesh

 മുല്ലപ്പെരിയാര്‍ പ്രതിഷേധജ്വാല നാളെ
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക,ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വീവണ്‍ കുഞ്ഞിമംഗലത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 1 ന് പ്രതിഷേധജ്വാല സംഘടിപ്പിക്കുന്നു.നാളെ വൈകിട്ട് 6 മണിക്ക് തെക്കുമ്പാട് റെയില്‍വേ ഗേറ്റ് പരിസരത്ത് നടക്കുന്ന മുല്ലപ്പെരിയാര്‍ പ്രതിഷേധജ്വാല മുന്‍ എം.എല്‍.എ ശ്രീ.സി.കെ.പി.പദ്മനാഭന്‍ ഉദ്ഘാടനംചെയ്യും.ലതീഷ്,രതീവ്,രജീഷ് തുടങ്ങിയവര്‍ സംസാരിക്കും.
Posted by : Sreegesh

 നിര്യാതയായി
മൂശാരിക്കൊവ്വല്‍ : കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പരേതനായ കിഴക്കിനിയില്‍ കണ്ണന്റെ ഭാര്യ മാണിക്കം(87 ) നിര്യാതയായി.മക്കള്‍ :ലക്ഷ്മി ,മാധവന്‍ ,ബാബു ,നളിനി ,ശോഭ,പരേതനായ രാഘവന്‍ ,ശേഖരന്‍ മരുമക്കള്‍ :കൃഷ്ണദാസ്,പരേതനായ കുഞ്ഞിരാമന്‍
Posted by : Sreegesh

 ബ്രദേഴ്സ് ചാരിറ്റീസ് - ചികിത്സാ സഹായം നല്‍കി
കുഞ്ഞിമംഗലം പഞ്ചായത്തിലെ മുച്ചിലോട്ട് പുറത്തെരുവത്ത് താമസിക്കുന്ന ശ്രീ. എന്‍.വി.കൃഷ്ണന്‍ ഹൃദ്രോഗ ചികിത്സാര്‍ത്ഥം നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ബ്രദേഴ്സ് ചാരിറ്റീസ് കുഞ്ഞിമംഗലം അനുവദിച്ച ധനസഹായം (5000 രൂപ), ബ്രദേഴ്സ് ചാരിറ്റീസ് പ്രതിനിധികളായ ടി.പി.മധു, എം.കെ.ലക്ഷ്മണന്‍, സാമൂഹ്യ പ്രവര്‍ത്തകരായ സുമേഷ്, പി.വി.കണ്ണന്‍, വാര്‍ഡ്‌ മെമ്പര്‍ ശ്യാമള എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിടന്റ്റ് കെ.കുഞ്ഞികൃഷ്ണന്‍ നല്‍കി.
Photo: M.K.Lakshmanan
Posted by : Radhakrishnan

 വ്യക്തിത്വ വികസനക്യാമ്പ് ഡിസമ്പര്‍ 5 ന്
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രസമിതിയും പയ്യന്നൂര്‍റോട്ടറി ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായി ഒരു ദിവസത്തെ വ്യക്തിത്വ വികസനക്യാമ്പ് (skill development programme for students)സംഘടിപ്പിക്കുന്നു.ഡിസമ്പര്‍ 5 നു തിങ്കളാഴ്ച രാവിലെ 9മണി മുതല്‍ 5മണിവരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ത്ഥിനികള്‍ നിര്‍ദ്ധിഷ്ട ഫോറത്തില്‍ അപേക്ഷനല്‍കേണ്ടതാണ്.ആദ്യം പേര് രജിസ്റ്റര്‍ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. ഡിസമ്പര്‍ രണ്ടാം തീയ്യതി വരെ നന്ദലാല ഓഡിറ്റോറിയം ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് 9847967005,9447190306 ഈ നമ്പറുമായി ബന്ധപ്പെടുക..
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43