വിഷുവിളക്ക് മഹോത്സവം സമാപിച്ചു
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം സമാപിച്ചു . സമാപന ദിവസമായ ഇന്നലെ രാത്രി 9 മണിയോടെ പുലയൂര്‍ കാളി, പുള്ളി കരിങ്കാളി ദേവിമാരുടെ തിരുനൃത്തത്തോടെ തെക്കെനടയിലെഴുന്നള്ളത്ത് നടന്നു. രാത്രി 11 മണിക്ക് പാലോട്ട് ദൈവത്തിന്റെ തിരുമുടിയഴിക്കലിനു ശേഷം തേങ്ങയേറ് നടന്നു. തുടർന്ന് ദൈവം പാടി കുടികൂട്ടലോടെ ഉത്സവം സമാപിച്ചു . തുടർന്ന് ആകാശനീലിമയില്‍ വര്‍ണ്ണമഴ സൃഷ്ട്ടിച്ചുകൊണ്ട് അതിഗംഭീര കരിമരുന്ന് പ്രയോഗം നടന്നു. കരിമരുന്ന് പ്രയോഗത്തോടെ ആറുദിവസമായി നടന്നുവന്ന വിഷുവിളക്ക് കൊടിയേറ്റ മഹോത്സവം സമാപിച്ചു.
Posted by : Sreegesh

 വീവൺ ബാലവേദി :ചങ്ങാതിക്കൂട്ടം ഏപ്രിൽ 23 ന്
കുഞ്ഞിമംഗലം തെക്കുമ്പാട് വീവൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബാലവേദി സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ഏപ്രിൽ 23 ന് ഞായറാഴ്ച രാവിലെ 9 മണിമുതൽ ക്ലബ്ബ് പരിസരത്ത് നടക്കും. സുനിൽ കുന്നരു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 'കളിയരങ്ങ് ' - ടി.എൻ.മധുമാസ്റ്റർ, 'വരയും കുറിയും' - എം.പ്രശാന്ത് മാസ്റ്റർ, 'ദിവ്യാത്ഭുത അനാവരണം' - പപ്പൻ കുഞ്ഞിമംഗലം, 'കൊട്ടും പാട്ടും' - രവി ഏഴോം തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പ് സമാപനത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രദർശനം നടക്കും.
Posted by : Sreegesh

 വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, മല്ലിയോട്ട്, പാണച്ചിറ, അങ്ങാടി, കൊവ്വപ്പുറം, തലായി കൊയപ്പാറ എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
Posted by : Sreegesh

 1996 SSLC ബാച്ച്- "ഒരുവട്ടം കൂടി" ഏപ്രിൽ 23 ന്
കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ 1996 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം "ഒരുവട്ടം കൂടി" ഏപ്രിൽ 23 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പയ്യന്നൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ.ഇ ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും.രാംദാസ് എ എം അദ്ധ്യക്ഷത വഹിക്കും.സിനി.കെ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന 'ഗുരുപ്രണാമം' പരിപാടിയിൽ പി അബ്ദുള്ള മാസ്റ്റർ അദ്ധ്യാപകരെ ആദരിച്ച് സംസാരിക്കും. ധനേഷ് എം വി സ്വാഗതവും മനോജ് വർമ്മ നന്ദിയും പറയും.ഉച്ചയ്ക്ക് 2 മണിമുതൽ ബാച്ച് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ ചിരിമ അവതരിപ്പിക്കുന്ന 'മെഗാഷോ അരങ്ങേറും.

പരിപാടിയുടെ ഭാഗമായി രാവിലെ 9.30 മുതൽ 1996 ബാച്ച് അംഗവും പ്രശസ്ത കലാകാരനായ ഉണ്ണി കുതിരുമ്മലിന്റെ ആർട്ട് ഗ്യാലറി സ്‌കൂളിൽ ഒരുക്കും. ബന്ധപ്പെടുക: 9656503086, 9946200138
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും. നാലാം ദിവസമായ ഇന്നലെ കുതിരുമ്മല്‍ ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 9ന് ക്ഷേത്രത്തില്‍ എത്തിച്ചേർന്നു. തുടര്‍ന്ന് പ്രശസ്ത കോമഡി താരങ്ങൾ അണിനിരന്ന മെഗാഷോ 'മേടനിലാവ്' അരങ്ങേറി.

സമാപന ദിവസമായ ഇന്ന് കരിന്തിരി നായര്‍, പുലിയൂര്‍ കണ്ണന്‍, പുലികണ്ടന്‍, വില്വന്‍, കരിവില്വന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, കുണ്ടോര്‍ ചാമുണ്ടി, കുറത്തിയമ്മ തെയ്യകോലങ്ങളുടെ പുറപ്പാട്. പുലിയൂര്‍ കാളി, പുള്ളി കരിങ്കാളി ദേവിമാരുടെ പുറപ്പാട്. ഉച്ചക്ക് 1 മണിക്ക് അതിയടം പാലോട്ട് കാവില്‍ നിന്നും സാന്നിധ്യമറിയിച്ചുള്ള വരവ്, പാലോട്ട് ദൈവത്തിന്റെ പുറപ്പാട്. സന്ധ്യക്ക് 'വിഷുക്കുളി'. രാത്രി 8 മണിക്ക് പുലയൂര്‍ കാളി, പുള്ളി കരിങ്കാളി ദേവിമാരുടെ തിരുനൃത്തത്തോടെ തെക്കെനടയിലെഴുന്നള്ളത്ത്. രാത്രി 11മണിക്ക് പാലോട്ട് ദൈവത്തിന്റെ തിരുമുടിയഴിക്കല്‍, തേങ്ങയേറ്, ദൈവം പാടി കുടികൂട്ടലോടെ ഉത്സവം സമാപിക്കും. രാത്രി 11.30ന് ആകാശനീലിമയില്‍ വര്‍ണ്ണമഴ സൃഷ്ട്ടിച്ചുകൊണ്ട് ചൈനീസ് കരിമരുന്ന് പ്രയോഗം. കരിമരുന്ന് പ്രയോഗത്തോടെ ഈ വർഷത്തെ വിഷുവിളക്ക് കൊടിയേറ്റ മഹോത്സവത്തിന് സമാപനമാവും.
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം നാളെ സമാപിക്കും
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം നാളെ സമാപിക്കും. മൂന്നാം ദിവസമായ ഇന്നലെ തലായി ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 10ന് ക്ഷേത്രത്തില്‍ എത്തിച്ചേർന്നു . തുടര്‍ന്ന് രാത്രി 10.30ന് പ്രശസ്ത സിനിമാതാരങ്ങളായ ടിനിടോം,ദേവിചന്ദന എന്നിവർ നയിച്ച മെഗാഷോ 'ജോക്ക് ആന്റ് റോക്ക്' അരങ്ങേറി.

നാലാം ദിവസമായ ഇന്ന് ഏപ്രില്‍ 17ന് ഉച്ചക്ക് 12.30ന് പാലോട്ട് ദൈവത്തിന്റെ പുറപ്പാട്. സന്ധ്യക്ക് ശേഷം ഉച്ചത്തോറ്റം, വെള്ളാട്ടം, അന്തിത്തോറ്റം, ചാമുണ്ടിദേവിമാരുടെയും വിഷ്ണുമൂര്‍ത്തിയുടെയും തോറ്റം. വൈകുന്നേരം 7മണിക്ക് കുതിരുമ്മല്‍ ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 9ന് ക്ഷേത്രത്തില്‍ എത്തിച്ചേരും.തുടര്‍ന്ന് പ്രശസ്ത കോമഡി താരങ്ങൾ അണിനിരക്കുന്ന മെഗാഷോ മേടനിലാവ്
Posted by : Sreegesh

 ക്ലാസ്സ്-12 : കേരള നവോത്ഥാനം
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ക്ലാസ്സ് - 13, ഇന്ന് 'കേരള നവോത്ഥാനം' പ്രശസ്ത പി.എസ്.സി പരിശീലകൻ ശ്രീ.അജയൻ മാസ്റ്റർ തൃക്കരിപ്പൂർ ക്ലാസ്സെടുത്തു. 9400511225,8157038097
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വടക്കുമ്പാട് ഊര് വകയുള്ള തിരുമുല്‍കാഴ്ച താമരംകുളങ്ങര,ഐലഞ്ചേരി,കിഴക്കാനി എന്നിവിടങ്ങളില്‍നിന്നുള്ള കാഴ്ചകളുമായി ഒത്തുചേര്‍ന്ന് രാത്രി 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേർന്നു. തുടര്‍ന്ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടകം 'എട്ടുനാഴിക പൊട്ടൻ' അരങ്ങേറി.

മൂന്നാം ദിവസമായ ഇന്ന് ഏപ്രില്‍ 16 ന് രാവിലെ 11.30 ന് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്. വൈകുന്നേരം 6.30ന് തലായി ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 10ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10.30ന് പ്രശസ്ത സിനിമാതാരങ്ങളായ ടിനിടോം, ദേവിചന്ദന എന്നിവർ നയിക്കുന്ന മെഗാഷോ ജോക്ക് ആന്റ് റോക്ക് .
Posted by : Sreegesh

 നിര്യാതയായി
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ മുണ്ടയാട്ട് പത്മാവതി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മകൻ: എം.ശശീന്ദ്രൻ (മെമ്പർ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്).മരുമകൾ: രജനി (പെരളം ). സഹോദരൻ: പരേതനായ പത്മനാഭൻ.സംസ്കാരം നാളെ ( 16.4.17) രാവിലെ 10 മണിക്ക്.
Posted by : Sreegesh

 ക്ലാസ്സ് 13 :'കേരള നവോത്ഥാനം' നാളെ
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ക്ലാസ്സ് 13 ഏപ്രിൽ 16 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് 'കേരള നവോത്ഥാനം' പ്രശസ്ത പി.എസ്.സി പരിശീലകൻ ശ്രീ.അജയൻ മാസ്റ്റർ തൃക്കരിപ്പൂർ ക്ലാസ്സെടുക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക .9400511225,8157038097
Posted by : Sreegesh

 സർവ്വകക്ഷി അനുശോചന യോഗം
കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഡോ.ജി.അശോകന്റെ നിര്യാണത്തിൽ അനുശോചിച്ച് ആണ്ടാംകൊവ്വലിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. ഡോ.പ്രവീൺ ഗോപിനാഥ്,എം.കുഞ്ഞിരാമൻ, എം.പി.ഉണ്ണികൃഷ്ണൻ, ടി.പി അബ്ദുൾ അസീസ്, ടി കെ വി കുഞ്ഞിക്കണ്ണൻ, പി വി കൃഷ്ണൻ, പി ലക്ഷ്മണൻ, എം എ സലാം, കെ വി വാസു, ഇ പി ഉണ്ണികൃഷ്ണൻ, ഇഗ്‌നേഷ്യസ് തുടങ്ങിയവർ സംസാരിച്ചു. സി വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവത്തിന്റെ ഒന്നാദിവസമായ ഇന്നലെ വൈകിട്ട് കോട്ടക്കുന്നില്‍നിന്നും പുറപ്പെട്ട് എഴിലോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന നിശ്ചലദൃശ്യങ്ങളോടും ബാന്റുമേളത്തോടും കൂടിയ മല്ലിയോട്ട് ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 10 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടര്‍ന്ന് പ്രമുഖ സിനിമ- ടിവി താരങ്ങളെ അണിനിരത്തി പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മെഗാഷോ 'വിഷുക്കൈനീട്ടം' അരങ്ങേറി.

രണ്ടാം ദിവസമായ ഇന്ന് ഏപ്രില്‍ 15ന് രാവിലെ 10.30 ന് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്. സന്ധ്യക്ക് ഐവർ പരദേവതമാരുടെ ശ്രീകോവിലിൽ തുടങ്ങൽ, അരി എറിയൽ, ഉച്ചത്തോറ്റം, വെള്ളാട്ടം. വൈകുന്നേരം 7 മണിക്ക് വടക്കുമ്പാട് ഊര് വകയുള്ള തിരുമുല്‍കാഴ്ച താമരംകുളങ്ങര,ഐലഞ്ചേരി,കിഴക്കാനി എന്നിവിടങ്ങളില്‍നിന്നുള്ള കാഴ്ചകളുമായി ഒത്തുചേര്‍ന്ന് രാത്രി 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10.30ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടകം എട്ടുനാഴിക പൊട്ടൻ
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം ആരംഭിച്ചു
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം ആരംഭിച്ചു. വിഷുവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം പ്രധാന കർമ്മി ഷിജു മല്ലിയോടൻ കൊടിയേറ്റി. വിഷുദിനമായ ഇന്ന് പുലർച്ചെ പാലോട്ട് ദൈവത്തിന്റെ പുറപ്പാട്, കണികാണൽ ചടങ്ങ് എന്നിവ നടന്നു. വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്നില്‍നിന്നും പുറപ്പെട്ട് എഴിലോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന നിശ്ചലദൃശ്യങ്ങളോടും വാദ്യമേളങ്ങളോടും കൂടിയ മല്ലിയോട്ട് ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 9.30ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10 മണിക്ക് പ്രമുഖ സിനിമ- ടിവി താരങ്ങളെ അണിനിരത്തി പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മെഗാഷോ വിഷുക്കൈനീട്ടം

നാളെ
ഏപ്രില്‍ 15ന്
രാവിലെ 10.30 ന് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്. സന്ധ്യക്ക് ഐവർ പരദേവതമാരുടെ ശ്രീകോവിലിൽ തുടങ്ങൽ, അരി എറിയൽ, ഉച്ചത്തോറ്റം, വെള്ളാട്ടം. വൈകുന്നേരം 7 മണിക്ക് വടക്കുമ്പാട് ഊര് വകയുള്ള തിരുമുല്‍കാഴ്ച താമരംകുളങ്ങര,ഐലഞ്ചേരി,കിഴക്കാനി എന്നിവിടങ്ങളില്‍നിന്നുള്ള കാഴ്ചകളുമായി ഒത്തുചേര്‍ന്ന് രാത്രി 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10.30ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടകം എട്ടുനാഴിക പൊട്ടൻ
Posted by : Sreegesh

 സർവ്വകക്ഷി അനുശോചന യോഗം നാളെ
കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഡോ.ജി.അശോകന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (ഏപ്രിൽ 15) വൈകുന്നേരം 5 മണിക്ക് ആണ്ടാംകൊവ്വലിൽ സർവ്വകക്ഷി അനുശോചന യോഗം നടക്കും.
Posted by : Sreegesh

 ഡോ.ജി.അശോകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഓർമ്മയായി. ഇന്ന് പുലർച്ചെ നിര്യാതനായ കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഡോ.ജി.അശോകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉച്ചയ്ക്ക് 12 മണിയോടെ ആണ്ടാംകൊവ്വലിൽ മേടയിൽ ക്ലിനിക്കിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ ഒഴുകിയെത്തി. ടി വി രാജേഷ്.എം.എൽ.എ, സതീശൻ പാച്ചേനി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രാത്രി 10 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി പത്തരയോടെ സമുദായ ശ്‌മശാനത്തിൽ സംസ്‌ക്കരിച്ചു. മരുമകൻ അനീഷ് ചിതയ്ക്ക് തീകൊളുത്തി. അത്യാധുനിക ഉപകാരണങ്ങളൊന്നുമില്ലാതെ സ്വന്തം വൈഭവവും അനുഭവവും കൈമുതലാക്കി രോഗനിർണ്ണയം നടത്തി അനേകം പേരുടെ ജീവൻ രക്ഷിച്ച, കുടുംബജീവിതത്തെയും സ്വകാര്യതകളെയും മറന്ന് സേവനതല്പരനായ ''അശോകൻ ഡോക്ടർ'', കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഓർമ്മയായി...
Posted by : Sreegesh

 ഡോ.ജി.അശോകൻ നിര്യാതനായി
കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടർ ഡോ.ജി.അശോകൻ നിര്യാതനായി.ഇന്നലെ വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൊല്ലം ജില്ലയിലെ നെടുങ്ങോലം ആണ് ഡോക്ടറുടെ ജന്മദേശം.43 വർഷമായി കുഞ്ഞിമംഗലത്ത് ആതുരസേവന രംഗത്ത് സജീവമായിരുന്നു ഡോ.ജി.അശോകൻ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ്ടാംകൊവ്വൽ മേഡയിൽ ക്ലിനിക്കിലും രാത്രി 7 മണിക്ക് സ്വവസതിയിലും പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഇന്ന് രാത്രി 9 മണിക്ക് സംസ്കരിക്കും.

1950 മാർച്ച് 14 ന് കൊല്ലം ജില്ലയിലെ നെടുങ്ങോലത്തെ പൂഴിക്കരയിൽ ഗോവിന്ദൻ-കല്ല്യാണി ദമ്പതികളുടെ മകനായി ജനിച്ച ഡോ.ജി.അശോകൻ നെടുങ്ങോലം യു പി സ്‌കൂൾ, പരവൂർ ഹൈസ്ക്കൂൾ, കൊല്ലം എസ് എൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി സേവനതല്പരനായി മലബാറിലേക്ക് തിരിച്ചു. 1977 ൽ പഴയങ്ങാടിയിൽ എത്തിയ അദ്ദേഹം മൂന്നുമാസത്തിന് ശേഷം കുഞ്ഞിമംഗലം തെരുവിൽ ക്ലിനിക് ആരംഭിച്ച് കുഞ്ഞിമംഗലത്ത് സ്ഥിരതാമസക്കാരനായി. നാല് പതിറ്റാണ്ട് കാലം കുഞ്ഞിമംഗലത്തിന്റെ ആതുരസേവന രംഗത്ത് നിറസാന്നിദ്ധ്യമായ ഡോ.ജി.അശോകൻ വിടവാങ്ങുമ്പോൾ കുഞ്ഞിമംഗലത്തിന് നഷ്ടമാകുന്നത് കുഞ്ഞിമംഗലത്തിന്റെ ജനകീയ ഡോക്ടറെയാണ്.

ഭാര്യ: ശുഭ. മകൾ: ആശ ശബരി. മരുമകൻ: അനീഷ് (അന്നൂർ)
Posted by : Sreegesh

 അഫിലിയേഷൻ പ്രഖ്യാപനം
കുഞ്ഞിമംഗലം പാണച്ചിറ സുബ്രഹ്മണ്യ ഷേണായി സ്മാരക ഗ്രന്ഥാലയം ലൈബ്രറി കൗൺസിൽ അഫിലിയേഷൻ പ്രഖ്യാപനം കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ.വൈ.വി.കണ്ണൻമാസ്റ്റർ നിർവ്വഹിച്ചു . ഗ്രാമ പഞ്ചായത്തംഗം എം.വി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.സതീശൻ ആശംസാ പ്രസംഗം നടത്തി . ഒ.കെ.ജ്യോതിഷ് സ്വാഗതവും അതുൽ നന്ദിയും പറഞ്ഞു .
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം അങ്ങാടി നടുവയലിലെ ചെമ്മട്ടിലാ പള്ളി മഹല്ല്‌ മുൻസെക്രട്ടറിയും മുസ്‌ലിം ലീഗ്‌ മുന്‍ സെക്രട്ടറിയും ആയിരുന്ന എം ടി പി അബ്‌ദുല്‍ ഹമീദ്‌ ഹാജി (75) നിര്യാതനായി. പയ്യന്നൂർ വെളളൂർ സ്വദേശിയാണ്. കുഞ്ഞിമംഗലത്തെ കൂക്ക നബീസയാണ്‌ ഭാര്യ. മക്കള്‍: ബഷീർ, മുജീബ്‌ , ഇർഷാദ്‌ (മലേഷ്യ), കുഞ്ഞലീമ, റാബിയ . മരുമക്കള്‍: അബ്‌ദുറഹ്‌മാന്‍, ഇസ്‌മായില്‍ . ഖബറടക്കം ഉച്ചയ്ക്ക് 2 മണിക്ക് കുഞ്ഞിമംഗലം ജമാഅത്ത്‌ ഖബർസ്ഥാനില്‍ .
Posted by : Sreegesh

 വർക്ക് ഷെഡ് കത്തിനശിച്ചു
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ സി ബാബുവിന്റെ വർക്ക് ഷെഡ് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വർക്ക് ഷെഡിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്. ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Posted by : Sreegesh

 അഫിലിയേഷൻ പ്രഖ്യാപനം ഇന്ന്
കുഞ്ഞിമംഗലം പാണച്ചിറ സുബ്രഹ്മണ്യ ഷേണായി സ്മാരക ഗ്രന്ഥാലയം ലൈബ്രറി കൗൺസിൽ അഫിലിയേഷൻ പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ.വൈ.വി.കണ്ണൻമാസ്റ്റർ അംഗത്വ പ്രഖ്യാപനം നടത്തും. ഗ്രാമ പഞ്ചായത്തംഗം എം.വി.അശോകൻ അദ്ധ്യക്ഷത വഹിക്കും. കെ.സതീശൻ ആശംസാ പ്രസംഗം നടത്തും. ഒ.കെ.ജ്യോതിഷ് സ്വാഗതവും അതുൽ നന്ദിയും പറയും. അഫിലിയേഷൻ ലഭിക്കുന്നതോടെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ അംഗീകാരമുള്ള ഗ്രന്ഥാലയങ്ങളുടെ എണ്ണം എട്ട് ആകും.
Posted by : Sreegesh

 കരിയർ ഗൈഡൻസ്‌ പ്രോഗ്രാം
സൗഹൃദം കുതിരുമ്മലിന്റെ ആഭിമുഖ്യത്തിൽ +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി '+2 വിന് ശേഷം എന്ത്?..... what's Next ?' കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഡോ.ഇ.ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ലക്ഷ്മണൻ മന്ദ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.യെമ്മൻ സുനിൽ കുമാർ വിഷയാവതരണം നടത്തി. ഷാജു എം.വി.സ്വാഗതവും വി.വി.അശോകൻ നന്ദിയും പറഞ്ഞു.
Posted by : Sreegesh

 കളിയാട്ട മഹോത്സവം ഏപ്രിൽ 11,12 തീയ്യതികളിൽ
എടനാട് പടിഞ്ഞാറത്ത് ശ്രീ കേളൻകുളങ്ങര ഭഗവതി ക്ഷേത്രം താമരംകുളങ്ങര കളിയാട്ട മഹോത്സവം ഏപ്രിൽ 11,12 തീയ്യതികളിൽ നടക്കും. ഏപ്രിൽ 11ന് രാവിലെ എടനാട് കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്. ഏപ്രിൽ 12 ന് രാവിലെ 10 മണിക്ക് കേളൻകുളങ്ങര ഭഗവതിയുടെ പുറപ്പാട്.
Posted by : Sreegesh

 വിഷുവിളക്ക് മഹോത്സവം ഏപ്രില്‍ 13 മുതല്‍ 18 വരെ
കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് വിഷുവിളക്ക് മഹോത്സവം ഏപ്രില്‍ 13 മുതല്‍ 18 വരെ നടക്കും.

ഏപ്രില്‍ 13 വിഷു സംക്രമനാളില്‍ രാവിലെ കൊടിയേറ്റം. സന്ധ്യക്ക് 7 മണിക്ക് തൃപ്പാണിക്കരയപ്പന് നിറമാല അടിയന്തരം, ഉത്സവാരംഭത്തിനുള്ള അനുവാദം വാങ്ങല്‍, ക്ഷേത്രത്തിലേക്കുള്ള പുണ്യാഹവും നിര്‍മ്മാല്യവും എഴുന്നള്ളിച്ച് വരവ്, രാത്രി 9 മണിക്ക് ഉത്സവം തുടങ്ങല്‍ ചടങ്ങ്, രാത്രി 11 മണിക്ക് എഴുന്നള്ളത്ത്, അടിയന്തരം, ദൈവത്തിന് കൊടിയിലവെക്കല്‍, പാട്ടിനിരിക്കല്‍.

ഏപ്രില്‍ 14ന് പുലര്‍ച്ചെ 4 മണിക്ക് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്, തുടര്‍ന്ന് കണികാണല്‍ ചടങ്ങ്. വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്നില്‍നിന്നും പുറപ്പെട്ട് എഴിലോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന നിശ്ചലദൃശ്യങ്ങളോടും ബാന്റുമേളത്തോടും കൂടിയ മല്ലിയോട്ട് ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 9.30ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10 മണിക്ക് പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മെഗാഷോ വിഷുക്കൈനീട്ടം .

ഏപ്രില്‍ 15ന് പുലര്‍ച്ചെ 2 മണിക്ക് സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍. രാവിലെ 8 മണിക്ക് വില്വന്‍, കരിവില്വന്‍ ദൈവങ്ങളുടെ പുറപ്പാട്. രാവിലെ 10.30 ന് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്. സന്ധ്യക്ക് ഐവര്‍ പരദേവതമാരുടെ ശ്രീകോവിലില്‍ തുടങ്ങല്‍, അരി എറിയല്‍, ഉച്ചത്തോറ്റം, വെള്ളാട്ടം. വൈകുന്നേരം 7 മണിക്ക് വടക്കുമ്പാട് ഊര് വകയുള്ള തിരുമുല്‍കാഴ്ച താമരംകുളങ്ങര,ഐലഞ്ചേരി,കിഴക്കാനി എന്നിവിടങ്ങളില്‍നിന്നുള്ള കാഴ്ചകളുമായി ഒത്തുചേര്‍ന്ന് രാത്രി 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാത്രി 10.30ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടകം എട്ടുനാഴിക പൊട്ടൻ.

ഏപ്രില്‍ 16ന് പുലര്‍ച്ചെ 2 മണിക്ക് സന്ധ്യവേല, എഴുന്നള്ളത്ത്, കരിന്തിരി നായര്‍ ദൈവത്തിന്‍റെ പുറപ്പാട്, പാട്ടിനിരിക്കല്‍, കണ്ടപുലി, മരപുലി, വില്വന്‍, കരിവില്വന്‍ ദൈവങ്ങളുടെ പുറപ്പാട്. രാവിലെ 11.30ന് പാലോട്ട് ദൈവത്തിന്‍റെ പുറപ്പാട്. സന്ധ്യക്ക് ശേഷം അണീക്കര പൂമാലക്കാവില്‍ നിന്നും ആചാരക്കാരുടെ വരവ്, അരി എറിയല്‍, ഉച്ചത്തോറ്റം, രണ്ടുവെള്ളാട്ടം, അന്തിത്തോറ്റം. രാത്രി 10 മണിക്ക് ചാമുണ്ടേശ്വരിയുടെ ശ്രീകോവിലില്‍ തുടങ്ങല്‍, ചാമുണ്ടി ദേവിമാരുടെയും വിഷ്ണുമൂര്‍ത്തിയുടെയും തോറ്റം. വൈകുന്നേരം 6.30ന് തലായി ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 10ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് എടാട്ട് ഫയര് വർക്സിന്റെ കരിമരുന്ന് പ്രയോഗം.തുടര്‍ന്ന് രാത്രി 10.30ന് പ്രശസ്ത സിനിമാതാരങ്ങളായ ടിനിടോം,ദേവിചന്ദന എന്നിവർ നയിക്കുന്ന മെഗാഷോ ജോക്ക് ആന്റ് റോക്ക് .

ഏപ്രില്‍ 17ന് പുലര്‍ച്ചെ 3 മണിക്ക് സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍, മടയില്‍ ചാമുണ്ടി, തൃപ്പാണിക്കരയിലേക്ക് മാലയെടുക്കാന്‍ പോകല്‍ ചടങ്ങ്, ചാമുണ്ടി, പുതിയഭഗവതി ദേവിമാരുടെ അകമ്പടിയോടെ നടയില്‍ എഴുന്നള്ളത്ത്, പാലമൃതുമായുള്ള എഴുന്നള്ളത്ത്, കരിന്തിരി നായര്‍ ദൈവത്തിന്റെ പുറപ്പാട്, പുതിയഭഗവതിയുടെ മേലേരി കൊള്ളല്‍, ദൈവത്തിന്റെ പാട്ടിനിരിക്കല്‍, പുലിമരുതന്‍, കാളപ്പുലി, വില്വന്‍, കരിവില്വന്‍ ദൈവങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 12.30ന് പാലോട്ട് ദൈവത്തിന്റെ പുറപ്പാട്. സന്ധ്യക്ക് ശേഷം അരി എറിയല്‍, ഉച്ചത്തോറ്റം, വെള്ളാട്ടം, അന്തിത്തോറ്റം, ചാമുണ്ടിദേവിമാരുടെയും വിഷ്ണുമൂര്‍ത്തിയുടെയും തോറ്റം. വൈകുന്നേരം 7മണിക്ക് കുതിരുമ്മല്‍ ഊര് വകയുള്ള തിരുമുല്‍കാഴ്ച രാത്രി 9ന് ക്ഷേത്രത്തില്‍ എത്തിച്ചേരും.തുടര്‍ന്ന് പ്രശസ്ത കോമഡി താരങ്ങൾ അണിനിരക്കുന്ന മെഗാഷോ മേടനിലാവ്.

ഏപ്രില്‍ 18ന് പുലര്‍ച്ചെ 2മണിക്ക് സന്ധ്യവേല, എഴുന്നള്ളത്ത്, പാട്ടിനിരിക്കല്‍, മടയില്‍ ചാമുണ്ടി, തൃപ്പാണിക്കരയിലേക്ക് മാലയെടുക്കാന്‍ പോകല്‍ ചടങ്ങ്, ചാമുണ്ടി, പുതിയഭഗവതി ദേവിമാരുടെ അകമ്പടിയോടെ നടയില്‍ എഴുന്നള്ളത്ത്, പാലമൃതുമായുള്ള എഴുന്നള്ളത്ത്, കരിന്തിരി നായര്‍, പുലിയൂര്‍ കണ്ണന്‍, പുലികണ്ടന്‍, വില്വന്‍, കരിവില്വന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, കുണ്ടോര്‍ ചാമുണ്ടി, കുറത്തിയമ്മ തെയ്യകോലങ്ങളുടെ പുറപ്പാട്. പുലിയൂര്‍ കാളി, പുള്ളി കരിങ്കാളി ദേവിമാരുടെ പുറപ്പാട്. ഉച്ചക്ക് 1 മണിക്ക് അതിയടം പാലോട്ട് കാവില്‍ നിന്നും സാന്നിധ്യമറിയിച്ചുള്ള വരവ്, പാലോട്ട് ദൈവത്തിന്റെ പുറപ്പാട്. സന്ധ്യക്ക് 'വിഷുക്കുളി'. രാത്രി 8 മണിക്ക് പുലയൂര്‍ കാളി, പുള്ളി കരിങ്കാളി ദേവിമാരുടെ തിരുനൃത്തത്തോടെ തെക്കെനടയിലെഴുന്നള്ളത്ത്. രാത്രി 11മണിക്ക് പാലോട്ട് ദൈവത്തിന്റെ തിരുമുടിയഴിക്കല്‍, തേങ്ങയേറ്, ദൈവം പാടി കുടികൂട്ടലോടെ ഉത്സവം സമാപിക്കും. രാത്രി 11.30ന് ആകാശനീലിമയില്‍ വര്‍ണ്ണമഴ സൃഷ്ട്ടിച്ചുകൊണ്ട് ചൈനീസ് കരിമരുന്ന് പ്രയോഗം.
Posted by : Sreegesh

  ക്ലാസ്സ് - 12 : 'ജനറൽ ഇംഗ്ലീഷ്'
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ക്ലാസ്സ് - 12 , 'ജനറൽ ഇംഗ്ലീഷ്' പ്രശസ്ത പി.എസ്.സി പരിശീലകൻ ജ്യോതിഷ് വി എം ക്ലാസ്സെടുത്തു.
Posted by : Sreegesh

 കെട്ടിടോദ്ഘാടനവും പതതാം വാർഷികാഘോഷവും
കുഞ്ഞിമംഗലം കുതിരുമ്മൽ അങ്കണവാടി കെട്ടിടോദ്ഘാടനവും പതതാം വാർഷികാഘോഷവും ഏപ്രിൽ 11 ന് നടക്കും.വൈകുന്നേരം 4.30 ന് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് കെട്ടിടോദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് അങ്കണവാടി കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
Posted by : Sreegesh

 കാർഷിക- വ്യാവസായിക പ്രദർശനവും വിൽപനയും
കുഞ്ഞിമംഗലം കുതിരുമ്മൽ കർഷകശ്രീ കർഷക സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക- വ്യാവസായിക പ്രദർശനവും വിൽപനയും സംഘടിപ്പിക്കും. ഏപ്രിൽ 10 ന് തിങ്കളാഴ്ച രാവിലെ മുതൽ ആണ്ടാംകൊവ്വലിൽ പ്രദർശനം ആരംഭിക്കും.
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ എം ആലി (80) നിര്യാതനായി. പയ്യന്നൂർ മേഖലാ സംയുക്ത ജമാ അത്ത് മുൻ സെക്രട്ടറി സുൾഫിക്കർ അലിയുടെ ഭാര്യാ പിതാവാണ്.ഭാര്യ:ടി.പി.അസ്മ. മക്കൾ: സൈനബി, ഹഫ്സത്ത്, സുഹറാബി, സായിദ, ആയിഷാബി, സുമയ്യ. മരുമക്കൾ: അബ്ദുള്ള , സലാഹുദ്ധീൻ, അബ്ദുൾ കരീം, ഷുഹൈബ്. പരേതനായ മുഹമ്മദ് കാസിം.
Posted by : Sreegesh

 'ജനറൽ ഇംഗ്ലീഷ്' -ഏപ്രിൽ 9 ന്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ഏപ്രിൽ 9 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് 'ജനറൽ ഇംഗ്ലീഷ്' പ്രശസ്ത പി.എസ്.സി പരിശീലകൻ ശ്രീ.ജ്യോതിഷ്.വി.എം ക്ലാസ്സെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക .9400511225,8157038097
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലത്തെ ആദ്യകാല സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന താമരംകുളങ്ങരയിലെ വെള്ളുവ കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: രമണി (തളിപ്പറമ്പ - പുളിമ്പറമ്പ), ഗിരിജ (പി.എച്ച്.എൻ , പ്രാഥമികാരോഗ്യ കേന്ദ്രം പുഴാതി), സുമ (കൊളച്ചേരി), ഗോപിനാഥൻ (ഹാർബർ എഞ്ചിനീയറിംഗ് കോഴിക്കോട്), സുജാത (സബ ഹോസ്പിറ്റൽ പയ്യന്നൂർ). മരുമക്കൾ: രാജൻ (റിട്ട.എസ.ബി.ഐ), സുജനൻ (അഴീക്കോട്), കുഞ്ഞിരാമൻ (റിട്ട.ആർ.എം.എസ് കണ്ണൂർ), ബിന്ദു (അദ്ധ്യാപിക ,ചിന്മയ വിദ്യാലയം തളിപ്പറമ്പ). സഹോദരങ്ങൾ: ദേവകി, കുമാരൻ (റിട്ട.പോസ്റ്റ്മാൻ), കല്ല്യാണി, നാരായണി (ചെറുതാഴം), മാധവി (റിട്ട.എക്സ്റേ അസിസ്റ്റന്റ്,പയ്യന്നൂർ ഗവ.ആശുപത്രി), പരേതനായ രാഘുനാഥൻ.
Posted by : Sreegesh

 വാഹനാപകടം: 2 പേർ മരിച്ചു
ഇന്നലെ രാത്രി 11 മണിക്ക് മണ്ടൂർ പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു.3 പേർക്ക് പരിക്കേറ്റു. ശഹനാദ് (കുഞ്ഞിമംഗലം കൊവ്വപ്പുറം)ജിതിൻ (വെങ്ങര) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 2 പേർ മംഗലാപുരത്തും ഒരാൾ കോഴിക്കോടും ആശുപത്രിയിൽ ചികിത്സയിലാണ്.
Posted by : Sreegesh

 GCUP സ്കൂൾ വാർഷികം
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂൾ തൊണ്ണൂറ്റി എട്ടാം വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.ജി.ശ്രീകുമാരി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ , യാത്രയയപ്പ് സമ്മേളനം , വിദ്യാർത്ഥികൾ ഒരുക്കിയ 'കലാസന്ധ്യ' , ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ 'നിണബലി' , പുനർജ്ജനി കുഞ്ഞിമംഗലം അവതരിപ്പിച്ച 'നാട്ടുകൂട്ടം' നാട്ടറിവ് പാട്ടുകൾ തുടങ്ങിയവ അരങ്ങേറി.
Posted by : Sreegesh

 സംഘാടക സമിതി രൂപീകരിച്ചു
ഗ്രാമിക കലാ-കായിക വേദി കുഞ്ഞിമംഗലം കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ഏപ്രിൽ 27, 28, 29 തീയ്യതികളിൽ സംഘടിപ്പിക്കുന്ന കലാശില്പശാലയുടെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി ഭാരവാഹികൾ:-
രക്ഷാധികാരി : തയ്യിൽ താജുദ്ദീൻ (മെമ്പർ, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത്)
ചെയർമാൻ : ശ്രീ ശശീന്ദ്രൻ പി.വി എൻ
കൺവീനർ: ശ്രീ കെ.വി ബാബു
Posted by : Sreegesh

 GCUP സ്കൂൾ വാർഷികം ഇന്ന് സമാപിക്കും
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂൾ തൊണ്ണൂറ്റി എട്ടാം വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.ജി.ശ്രീകുമാരി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. രാവിലെ മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽവെച്ച് പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ശശീന്ദ്രൻ ലൈബ്രറി പുസ്തകം വിതരണം ചെയ്തു. എ.ഇ.ഒ ടി.സുകുമാരൻ സമ്മാനദാനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. എം.ജനാർദ്ദനൻ മാസ്റ്റർ, രാജേഷ് കടന്നപ്പള്ളി, സി.വി.അനിൽ, റീജ.സി.കെ, എം.കെ ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. കെ. അനിത സ്വാഗതവും വി.മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ ഒരുക്കിയ 'കലാസന്ധ്യ' അരങ്ങേറി. തുടർന്ന് ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ 'നിണബലി' അവതരിപ്പിച്ചു.

ഇന്ന് രാത്രി 7 മണിക്ക് പുനർജ്ജനി കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന 'നാട്ടുകൂട്ടം' നാട്ടറിവ് പാട്ടുകൾ അരങ്ങേറും.
Posted by : Sreegesh

 വാർഷികാഘോഷം സമാപിച്ചു
കുഞ്ഞിമംഗലം കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം മുപ്പത്തിമൂന്നാം വാർഷികാഘോഷം സമാപിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, കലാസന്ധ്യ, കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച നാടകം 'ചായമക്കാനി' തുടങ്ങിയവ നടന്നു
Posted by : Sreegesh

 ക്ലാസ്സ് - 11: ഗണിതം ലളിതം
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി  ക്ലാസ്സ് - 11 , 'ഗണിതം ലളിതം'  പ്രശസ്ത പി.എസ്.സി പരിശീലകൻ ശ്രീ.ലതീഷ് ചെറുതാഴം ക്ലാസ്സെടുത്തു.
Posted by : Sreegesh

 ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6,7,8 വാർഡുകളിലെ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ കാർഡ്‌ പുതുക്കൽ ഏപ്രിൽ 4 ന് രാവിലെ 10 മണിമുതല്‍ 5 മണിവരെ പഞ്ചായത്ത്‌ ഹാളില്‍ വെച്ച്‌ നടക്കുന്നു. നിലവിലുള്ള ഇന്‍ഷൂറന്‍സ്‌ കാർഡും ഇന്‍ഷൂറന്‍സ്‌ തുക 30 രൂപയും കൊണ്ടുവരണം. 60 വയസ്സ്‌ കഴിഞ്ഞവർ ആധാർ കാർഡ് കൊണ്ടുവരണം.
Posted by : Sreegesh

 നിര്യാതനായി
കുഞ്ഞിമംഗലം അങ്ങാടിയിലെ ആദ്യകാല മുസ്ലിംലീഗ് നേതാവ് കായംകുളവൻ അബ്ദുൽ അസീസ്ഹാജി (85) നിര്യാതനായി. 1969-70 കാലഘട്ടത്തിൽ കുഞ്ഞിമംഗലത്തെ മുസ്ലിംലീഗിന്റെ നേതാക്കളിൽ പ്രമുഖനായിരുന്നു അസീസ് ഹാജി. 25 വർഷക്കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യ്തിട്ടുണ്ട്. ഭാര്യ: കുറുവാട്ട്പുരയിൽ നഫീസ.മക്കൾ: മുസ്തഫ, ഗഫൂർ, ശെരീഫ്, ഫൈസൽ (എല്ലാവരും ഗൾഫ്) , സീനത്ത് എന്നിവർ മക്കളാണ്. മരുമകൻ: അഷറഫ്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അങ്ങാടി പള്ളി പരിസരത്തു കബറടക്കം നടക്കും
Posted by : Sreegesh

 വാർഷികാഘോഷം ഇന്ന് സമാപിക്കും
കുഞ്ഞിമംഗലം കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം മുപ്പത്തിമൂന്നാം വാർഷികം ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം 6.30 ന് കലാസന്ധ്യ. ഇന്നലെ വാർഷികാഘോഷം പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. യു. ഭാസ്കരൻ വിവിധ വ്യക്തികൾ സംഭാവന നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി . കെ സതീശൻ ആശംസയർപ്പിച്ച് സംസാരിച്ചു . സി. മോഹൻ മാസ്റ്റർ സ്വാഗതവും എം.സന്ദീപ് നന്ദിയും പറഞ്ഞു . തുടർന്ന് കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച നാടകം 'ചായമക്കാനി' അരങ്ങേറി.
Posted by : Sreegesh

 ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ഇന്ന്
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് 13,14,5,4 വാർഡുകളിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ഇന്ന് രാവിലെ 10 മണിമുതൽ വി ആർ നായനാർ സ്മാരക വായനശാലയിൽ വെച്ച് നടക്കും. പഴയ ആരോഗ്യ ഇൻഷൂറൻസ് കാർഡും 30 രൂപയും കൊണ്ടുവരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് കൊണ്ടുവരണം
Posted by : Sreegesh

 'ഗണിതം ലളിതം' -ഏപ്രിൽ 2 ന്
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ഏപ്രിൽ 2 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് 'ഗണിതം ലളിതം' പ്രശസ്ത പി.എസ്.സി പരിശീലകൻ ശ്രീ.ലതീഷ് ചെറുതാഴം ക്ലാസ്സെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക .9400511225,8157038097
Posted by : Sreegesh

 വാഹനാപകടം - പരിക്കേറ്റ യുവതി മരിച്ചു
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേ എം.സാബിറ (25) നിര്യാതയായി .ചെറുതാഴത്ത് താമസിക്കുന്ന കൊയപ്പാറ സ്വദേശിയായ സാബിറ വെള്ളൂരിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് സഹോദരൻ സാജിദിനൊപ്പം ബൈക്കിൽ മടങ്ങവേയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പയ്യന്നൂർ പഴയങ്ങാടി റൂട്ടിലോടുന്ന ആര്യമോൾ ബസ്സും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാജിദിന്റെ പരിക്ക് ഗുരുതരമല്ല. സാബിറയെ മംഗലാപുരത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പഴയങ്ങാടി പീസ് ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപികയാണ്. ഭർത്താവ്: ഷിയാസ് (വെള്ളൂർ - യു എ ഇ ) സഹോദരങ്ങൾ: സാജിദ, സാജിദ്. മാതാപിതാക്കൾ: അബ്ദുസലാം (മണ്ടൂർ) സബൂറ (കുഞ്ഞിമംഗലം)
Posted by : Sreegesh

 കിഴക്കാനി എ.കെ.ജി സ്മാരക വായനശാല -മുപ്പത്തിമൂന്നാം വാർഷികം
കുഞ്ഞിമംഗലം കിഴക്കാനി എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം മുപ്പത്തിമൂന്നാം വാർഷികം ഇന്നും നാളെയുമായി വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകുന്നേരം 6.30ന് പ്രശസ്ത കവി സി.എം.വിനയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും. യു. ഭാസ്കരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങും. കെ സതീശൻ ആശംസയർപ്പിച്ച് സംസാരിക്കും. സി. മോഹൻ മാസ്റ്റർ സ്വാഗതവും എം.സന്ദീപ് നന്ദിയും പറയും. തുടർന്ന് കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിക്കുന്ന നാടകം 'ചായമക്കാനി'. നാളെ വൈകുന്നേരം 6.30 ന് കലാസന്ധ്യ.
Posted by : Sreegesh

 ചരിത്ര സംവാദം
കുഞ്ഞിമംഗലം തെക്കുമ്പാട് തമ്പാന്‍ വൈദ്യര്‍ സ്മാരക വായനശാല വയോജനവേദിയുടെ ഗുരു സംഗമത്തിന്റെ ഭാഗമായി ഏപ്രിൽ 1 ശനിയാഴ്ച ചരിത്രസംവാദം നടക്കും.ഉച്ചയ്ക്ക് 2.30-ന് അബ്ദുള്ള അഞ്ചില്ലത്ത് ഉദ്ഘാടനം ചെയ്യും.
Posted by : Sreegesh

 പൂരോത്സവവും പ്രതിഷ്ഠാദിനവും
കുഞ്ഞിമംഗലം പൊങ്ങിലാട്ട് വല്ലാര്‍കുളങ്ങര ഭഗവതി ക്ഷേത്ര പൂരോത്സവം മാർച്ച് 31 മുതല്‍ ഏപ്രിൽ എട്ടുവരെ നടക്കും. ഏഴിന് പ്രതിഷ്ഠാദിന ആഘോഷം നടക്കും. എട്ടിന് പുലര്‍ച്ചെ പൂരംകുളിയോടെ സമാപിക്കും
Posted by : Sreegesh

 മദ്യവില്പനശാല തുറക്കാനുള്ള തീരുമാനം വേണ്ടെന്നു വെച്ചു
ഏഴിലോട് കാരാട്ട് അടുപ്പൂട്ടിപാറയ്ക്ക് സമീപം കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള വഴിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറക്കാനുള്ള തീരുമാനം വേണ്ടെന്നു വെച്ചു. ചെറുതാഴം പഞ്ചായത്താഫീസില്‍ നടന്ന ചര്‍ച്ചയിലാണ് കാരാട്ട് ഔട്ട്ലറ്റ് തുടങ്ങില്ലെന്ന് ധാരണയായത്. ജനവാസം നിറഞ്ഞതും കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ളതുമായ ഇരുനില കെട്ടിടത്തിലാണ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. സാധനങ്ങളുമായി ബുധനാഴ്ച വൈകീട്ട് ബിവറേജസ് ജീവനക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഉപരോധിക്കുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചെറുതാഴം പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, സ്‌കൂള്‍ പി.ടി.എ, പരിയാരം എസ്.ഐ., ബിവറേജസ് ഉദ്യാഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യവില്പനശാല തുടങ്ങാനുള്ള വിവിധ സംഘടനകള്‍ രംഗത്തിറങ്ങി. സി.പി.എം., ഡി.വൈ.എഫ്.ഐ, ബാലസംഘം എന്നിവയും കുമാര്‍ കുഞ്ഞിമംഗലവും ഔട്ട്ലറ്റ് തുറക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് സമരം തുടങ്ങി. പ്ലക്കാര്‍ഡുമായി സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ രാവിലെ മുതൽ ധര്‍ണ നടത്തി..
Posted by : Sreegesh

 ഉപരോധം താൽക്കാലികമായി നിർത്തിവെച്ചു
ബിവറേജസ് കോർപ്പറേഷന്റെ ചില്ലവിൽപ്പനശാല പിലാത്തറയിൽ നിന്നും കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്നരികിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാർ സംഘടിപ്പിച്ച അതിശക്തമായ ഉപരോധ സമരം ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പ്രഭാവതിയുടെ ഉറപ്പിന്മേൽ തൽക്കാലത്തേക്ക് നിർത്തിവെച്ചു.
നാളെ രാവിലെ 11 മണിക്ക് ചെറുതാഴം പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങൾ, പോലീസ്, ബീവറേജ്‌സ് അധികൃതർ എന്നിവർ പങ്കെടുക്കും. അതേസമയം ബീവറേജ്‌സ് അധികൃതർക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഏത് സാഹചര്യത്തിലും ബിവറേജസ് ചില്ലവിൽപ്പനശാല ഇവിടെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും DYFI സമരത്തിൻറെ നേതൃത്വം ഏറ്റെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Posted by : Radhakrishnan

 കുഞ്ഞിമംഗലത്ത് വൻ ഉപരോധം
ബിവറേജസ് കോർപ്പറേഷന്റെ ചില്ലവിൽപ്പനശാല പിലാത്തറയിൽ നിന്നും കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്നരികിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടി സംഭവസ്ഥലത്ത് വൻ ജനാവലി എത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.
Posted by : Radhakrishnan

 ഫ്രണ്ട്സ് വടശ്ശേരി ജേതാക്കൾ
കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷട്ടിൽ ടൂർണ്ണമെന്റിൽ ഫ്രണ്ട്സ് വടശ്ശേരി ജേതാക്കളായി. കൈരളി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ശക്തി സ്റ്റിൽസ് പിലാത്തറയെയാണ് പരാജയപ്പെടുത്തിയത്. ഒന്നാം സ്ഥാനക്കാർക്ക് കെ പി മോഹനൻ നമ്പ്യാരുടെ സ്മരണയ്ക്കായുള്ള 5000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.ശശീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.അനിത വിശിഷ്ടാതിഥിയായി ഫൈനൽ മത്സരാർത്ഥികളെ പരിചയപ്പെട്ടു.
Posted by : Sreegesh

 കളിയാട്ടം സമാപിച്ചു
കുഞ്ഞിമംഗലം കണ്ടംകുളങ്ങര പള്ളിക്കോൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന കളിയാട്ട മഹോത്സവം സമാപിച്ചു.
Posted by : Sreegesh

 സ്നേഹസംഗമം ഏപ്രിൽ 9 ന്
കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ 1990-91 SSLC ബാച്ച് കൂട്ടായ്മ 'സ്നേഹസംഗമം' ഏപ്രിൽ 9 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സി. കൃഷ്ണൻ MLA പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ജോയ് മാത്യു മുഖ്യതിഥിയാകും. തുടർന്ന് ഗുരുവന്ദനം, ഓർമ്മയുടെ തീരത്ത് - പഴയ ഡിവിഷനുകളുടെ പുനരാവിഷ്കാരം, കലാപരിപാടികൾ എന്നിവ നടക്കും.വൈകുന്നേരം 5 മണിക്ക് പരിപാടി സമാപിക്കും
Posted by : Sreegesh

 1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43